2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഖൈസിന്റെ സുറുമി

പുലരിയിലെ മഞ്ഞുതുള്ളിപോലെ എന്നില്‍ അനുരാഗത്തിന്‍ പൂമ്പൊടി വിതറിയ എന്റെ കുക്കൂ ......
നീ.. എവിടെയാ...?
ഞാന്‍ ഈ പുലരിയില്‍ നിന്നെ കൊതിക്കയാ കുക്കൂ....
ജാലകത്തിലുടെ പുറത്തേക്ക് നോക്കുമ്പോള്‍ സുര്യ കിരണങ്ങള്‍ മഞ്ഞുതുള്ളിയെ കെട്ടിപുണരുന്നു.
പുലര്‍ച്ചെ തന്നെ സുറാബ് രാജ്ഞിയുടെ തോഴിമാര്‍ നെട്ടോട്ടമോടുന്നത് കാണാം. അവിടെ അലങ്കാര വസ്തുക്കള്‍ തുക്കിയിട്ടുണ്ട്. കൊട്ടാരം പടിവാതില്‍ ഭംഗിയായി ചമയിച്ചിട്ടുമുണ്ട്. എന്താണെന്നറിയെണ്ടേ കുക്കൂ....
അവിടെ സുറാബ് രാജ്ഞിയുടെ മകള്‍ ബല്‍കീസ് കുമാരിയുടെ പെണ്ണുകാണല്‍ ചടങ്ങ്. അവളുടെ പ്രണയം പരിപുര്‍ണതയില്‍ എത്തുന്നതിന്റെ ആദ്യ ചടങ്ങ്. ഞാനിതെല്ലാം കണ്ടും കേട്ടും അനുരാഗകടലില്‍ നീന്തി തുടിക്കയാ...
സുറാബ് എന്നും എന്റെ ഉമ്മ കുല്‍സുംബിയോടു പറയുമായിരുന്നു നിന്റെ സുറുമി എന്റെ മകന്‍ അബു ഫൈസലിന് ഉള്ളതാണെന്ന്. അവന്‍ എന്നെ മോഹിച്ചിരുന്നു താനും. ഇപ്പോഴും അബു ഫൈസല്‍ എന്നെ ഒളികണ്ണിട്ടു നോക്കാറുണ്ട്.
രാജകീയതയും പ്രൌഡിയും കളഞ്ഞു കുളിച്ച എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസിന്‌(കുക്കൂ) എന്നെ പ്രണയ ബന്ധനത്തില്‍ അടച്ചു പുട്ടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. തിളങ്ങുന്ന മിഴിയും. എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.
പുവിനോടും പുല്ലിനോടും കിന്നാരം പറഞ്ഞു നടന്ന ഇണ പ്രാവുകള്‍ അതായിരുന്നു ഞാനും എന്റെ കുക്കുവും. കിളികളോടും പൂക്കളോടും കഥ പറയുന്ന മിഴികളാണ് എന്റെ കുക്കുവിനുള്ളത്. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് മുറ്റത്ത്‌ തണല് വീണാല്‍ എന്റെ കുക്കു അവിടെ പറന്നെത്തുമായിരുന്നു. മഞ്ഞും മഴയും പോലുമറിയാതെ ഞങ്ങള്‍ പ്രണയിച്ചു. ഉറുമീസ് കോട്ടയുടെ കഥ അറിയാത്ത എന്നോട് ഇടയ്ക്കിടയ്ക്ക് അവന്‍ കോട്ടയെ കുറിച്ചുള്ള കഥ പറയും. പ്രണയം മൂത്ത് കാമുകനെ പെട്ടിയിലടച്ച ശേഷം അതിനു മുകളില്‍ വിഷം കഴിച്ചു ഉറങ്ങാന്‍ കിടന്ന ഉരുമീസിന്റെ കഥ. ഇടക്കിടെ അവന്‍ എന്നെ ഭയപെടുത്തും.
ദേ നോക്ക് സുറുമീ.... കോട്ടക്കുള്ളില്‍ ഒരു ശബ്ദം. പെട്ടിയില്‍ കിടന്നു മരിച്ച ഉറുമീസിന്റെ കാമുകന്റെ ശബ്ദം. നീ കേള്‍ക്കുന്നില്ലേ... ഇങ്ങോട്ട് എത്തിനോക്ക്.
ആളനക്കമില്ലാത്ത കോട്ടക്കുള്ളില്‍ ധൈര്യശാലിയായി അവന്‍ ഒളിഞ്ഞു നോക്കും. എന്നിട്ട് എന്നെ ചുണ്ടി കാണിക്കും. ഞാന്‍ എത്തി വലിഞ്ഞു നോക്കും. ആ നേരം അവന്‍ എന്റെ കവിളിണകള്‍ ചുവപ്പിക്കും. നാണം മുടിയ എന്റെ മുഖത്ത് നോക്കി അവന്‍ പറയും.
ബല്‍കീസിന്റെ മകള്‍ സുര്‍ജിത് എന്ന സുറുമി എന്റെയാ.........
ഹേയ്‌ നീലാകാശമേ .... തുണില്ലാതെ നിന്നെ നിറുത്തിയ ഇലാഹാണെ സത്യം... സുറുമിയെ ഞാനെടുക്കും.
ഇത് കേട്ടാല്‍ പിന്നെ ഞാനെന്റെ കുക്കുവിന്റെ ചുമലില്‍ അമരും. ആ അനുരാഗ ലഹരിക്ക്‌ ഉറുമീസ് കോട്ടയും സാക്ഷിയായി.

ഓര്‍മകളുടെ കൂമ്പാരം എന്നെ പുണരുന്നത് ഞാനറിഞ്ഞില്ല.
കുക്കൂ നീ എവിടെയാണ്.
ഓര്‍മ്മകള്‍ വീണ്ടും നിന്നിലേക്ക്‌ തന്നെ പറന്നടുക്കുകയാണ്.
പുലരിയിലെ തണുപ്പ് സഹിക്കവയ്യാതെ ആവാം ഒരു കിളിക്കുഞ്ഞ്‌ ചിലക്കുന്നു.
പ്രിയ കുക്കൂ.... നീ ഇന്നെവിടെയാ... നീ എന്തിനു എന്നെ ഒളിച്ചു നില്‍ക്കണം. പുലരി പോലും നമ്മുടെ പ്രണയാര്‍ദ്രമായ കാഴ്ചകള്‍ക്ക് കാതോര്‍ക്കയാണോ..?
ആവാം അല്ലെ ..?
നിന്റെ സുര്യ തേജസൊത്ത മുഖം പുലരിക്കു വിരുന്നൊരുക്കുന്നോ..?
അറിയില്ല കുക്കൂ... പുലരിയും പുക്കളും കിളികളും നിന്നെ കാത്തിരിക്കുന്നു. അതിലുപരി അനുരാഗ തിമിര്‍പ്പില്‍ നിന്റെ സുറുമിയും. എല്ലാം കണ്ടും കേട്ടും സാക്ഷിയായി ഉറുമീസ് കോട്ടയും.

________________________________
കുക്കുവിന്റെ സുറുമി

7 അഭിപ്രായങ്ങൾ:

  1. കൊള്ളാം..നല്ലൊരു മാപ്പിളപ്പാട്ടിനുള്ള സ്കോപ്പുണ്ട്... ഈ കഥ വായിച്ചു കൊണ്ടിരിക്കുമ്പോള്‍
    മനസ്സിലേക്ക് അറിയാതെ ഒരുപാടോര്‍മ്മകള്‍ ഓടിയെത്തി..നന്ദി

    മറുപടിഇല്ലാതാക്കൂ
  2. എന്നാലും ആ കുക്കുവെന്തേ സുറുമിയെ തനിച്ചാക്കി കടന്നുകളഞ്ഞു? എവിടെയോ ഒരു ദുരൂഹത…

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാം ഭാഗം വായിച്ചു .. പ്രണയവും, വിരഹവും വരികളില്‍ നിറഞ്ഞപ്പോള്‍ അത് മനസ്സില്‍ വല്ലാത്ത ഒരു അനുഭൂതി നല്‍കി.
    അടുത്ത ഭാഗം വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ഉം. പ്രണയവും സുരുമിയും, കുക്കുവും,
    കുറേശെ വന്നു നിറയുന്നു. വായന തുടരട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. ഈ ഭാഗം ആദ്യഭാഗത്തേക്കാള്‍ നന്നായി തോന്നി. ഇന്ന് ഇതു വരെയുള്ള എല്ലാ അദ്ധ്യായവും വായിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ