പ്രണയമോ വാത്സല്യമോ അറിയില്ല
എന്റെ കുക്കൂ നിനക്കായ്.
നീ കൂടെയുള്ള ഓരോ നിമിഷവും ഞാന്‍
എന്റെ ബാല്യത്തിലേക്ക് ഉര്‍ന്നിറങ്ങുമ്പോള്‍...
പൊട്ടി വീണ വളപൊട്ടുകളും,
കുത്തി വെച്ച പ്ലാവിലയുടെ പാത്രങ്ങളും,
മരകൊമ്പിലെ ഉഞ്ഞാലയും,
ആറ്റിന്‍ കരയിലെ മീന്‍ പിടുത്തവും,
കുഞ്ഞുടുപ്പും പുസ്തകസഞ്ചിയും,
പിന്നീടുള്ള കൌമാരത്തിന്റെ മധുരമായ ഓര്‍മകളും
എന്നെ ആനന്ദത്തില്‍ നീര്‍പോയ്കയിലാറാടിക്കയാണ്.
വേദനകള്‍ മരിക്കുന്ന നിമിഷങ്ങള്‍ നീ ഇനിയും നല്‍കിയെങ്കില്‍ ...!!!!
പ്രിയ കുക്കൂ നീ എന്റെ സര്‍വസ്വവും......
_______________________________
എന്റെ സ്വന്തം കുക്കുവിന് സുറുമി