
യാത്ര എന്നും എനിക്ക് മടുപ്പാണ്. ആരെയും കൂട്ടിന് കിട്ടിയതുമില്ല.കുക്കൂ ..നിന്നെ കാണാതെ എനിക്ക് വയ്യ ,ഞാന്‍ സിനുജയെയും കൂട്ടി പുറപ്പെടുകയാണ്. പരിചാരികയില്ലാതെ യാത്ര ചെയ്യാന്‍ മാതാവ് സമ്മതിക്കില്ല. ഇന്നലെയാണ് കുക്കൂ.. നീ താമസിക്കുന്ന സ്ഥലം ഞാന്‍ അറിഞ്ഞത്. എനിക്ക് അവിടെ വന്നെ മതിയാകൂ ..
നിന്നെ കാണാതെ എനിക്ക് വയ്യ ഞാന്‍ വിവരം മാതാവിനെ ധരിപ്പിച്ചിട്ടുണ്ട്. കയ്യില്‍ അല്പം വെള്ളവും പഴവര്‍ഗങ്ങളും മാത്രം.. വഴിദുരം എനിക്കിപ്പോള്‍ ചെറുതായി തോന്നുന്നു .നിന്റെ മുഖ ദര്‍ശനത്തോടെ എല്ലാ ക്ഷീണവും അകലും
ഞാന്‍ പുറപ്പെടുന്നു കുക്കൂ .....
ഇലാഹീ ...കാത്ത് കൊള്ളണമേ ....
കഴിക്കാനുള്ള അല്പം സാധനങ്ങള്‍ അടങ്ങിയസഞ്ചി പരിചാരികയുടെ കയ്യിലാണ് .
ഞാനും സിനുജയും പിന്നിലുടെ നടന്നു.പട്ടണത്തിലേക്ക് എത്താന്‍ വഴിദുരമുണ്ട്.പിതാവ് അറിയാതെയുള്ള യാത്ര കച്ചവട കാര്യങ്ങള്‍ക്കായ് പിതാവും പട്ടണത്തിലാണ്. വഴിക്ക് വെച്ചു പിതാവെങ്ങാന്‍ കണ്ടു മുട്ടിയാല്‍ അറിയില്ല ഭയം ഉണ്ട് .
സുറുമീ...? സിനുജയുടെ വിളികേട്ടാണ് തിരിഞ്ഞത്.
ഉം എന്തെ സിനുജാ ..?
നമുക്ക് അമ്നയെ കൂടെ കൂട്ടു വിളിച്ചാലോ ?
വേണ്ട സിനുജാ ,അവരുടെ മാതാവ് ദീനം വന്നു കിടപ്പിലല്ലേ അവള്‍ക്കു അവിടെ ധാരാളം ജോലി കാണും.പാവം അംന മുന്‍പ് ഒരിക്കല്‍ എന്റെ പിതാവിന്റെ കൂടെ കച്ചവടത്തിന് പോയതായിരുന്നു അംനയുടെ പിതാവ് അവിടെ വെച്ചു സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടി അവര്‍ പ്രണയ ബന്ധരാവുകയും ധനികയായ ആ സ്ത്രീ അവരെ അവരുടെ സ്വദേശമായ യമനിലേക്ക് കൊണ്ടുപോകുകയും ചെയ്തു അതോടെ അംനയുടെ കുടുംബത്തിന്റെ ദാരിദ്ര്യം തുടങ്ങി .പിന്നീടു സുറാബു രാജ്ഞിയുടെ വീട്ടില്‍ ജോലിചെയ്താണ് അംനയുടെ മാതാവ് കുടുംബം പുലര്‍ത്തിയത് .പാവം അംന,!!
വേണ്ട സിനുജാ നമുക്ക് തനിച്ചു പോകാം. കുട്ടിന് പരിചാരികയും ഉണ്ടല്ലോ ..
നിനക്ക് ഭയം ഉണ്ടോ ..?
ഇല്ലാതില്ല സുറുമീ ...
ഒറ്റക്കുള്ള ഈ യാത്ര പിതാവ് അറിഞ്ഞാല്‍ ...!!!
ഇല്ല നീ പേടിപ്പിക്കാതെ മുന്നോട്ടു നടന്നോളു ..
ഇനിയും ദുരം ഒരുപാടുണ്ടല്ലോ സുറുമീ ...
സാരമില്ലെന്നേ.. എന്റെ കുക്കുവിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഈ വഴിദൂരം എനിക്ക് ഭയമില്ലാതാകുന്നു .
ധ്രിതിയില്‍ നടക്കുന്ന പരിചാരികയോടൊപ്പം എത്താന്‍ സിനുജയും ഞാനും നന്നേ കഷ്ട്ടപെട്ടു. കയ്യിലുള്ള തോല് സഞ്ചിയും പുറത്തിട്ടു അവര്‍ നടന്നു നീങ്ങി..പിന്നാലെ ഞങ്ങളും
വഴി അനേകം പിന്നിട്ടു എനിക്ക് വല്ലാതെ ക്ഷിണം വന്നു. കാലുകള്‍ തളരുന്നപോലെ.. വെയിലിനും കാറ്റിനും ശക്തി വര്‍ധിച്ചു.
ഇടയ്ക്കു സിനുജ ഓര്‍മപ്പെടുത്തി അല്പം നീങ്ങിയാല്‍ വഴിയരികില്‍ ഒരു കുഞ്ഞു കിണറുണ്ട് നമുക്ക് അവിടെ അല്പം വിശ്രമിക്കാം,
ക്ഷിണം അല്പം അകന്നിട്ടു പോകാം..
എങ്കില്‍ അതാ നല്ലത് സിനുജാ.. വയ്യ നമുക്ക് അങ്ങോട്ട് നടക്കാം ..

ക്ഷിണം അകറ്റാനായി പരിചാരിക അവിടെ പുല്‍ത്തകിടിയില്‍ മയങ്ങി .
സുറുമിയുടെ കണ്ണുകള്‍ വെള്ളം കുടിക്കുമ്പോഴും പട്ടണത്തില്‍ കഴിയുന്ന തന്റെ കുക്കുവിനെ കാണുവാനുള്ള തിടുക്കത്തിലായിരുന്നു .
അവളുടെ മിഴികളില്‍ അനുരാഗത്തിന്റെ കവിതകള്‍ വിരിഞ്ഞു .
അധരങ്ങളില്‍ മധുകിനിഞ്ഞു തുടങ്ങി കവിളുകള്‍ ചെമ്മലര് പോലെ തുടുത്തു
കുക്കൂ...
നിന്റെ മുഖം ഒരു നോക്ക് കാണുവാനുള്ള കൊതിയാണ് ഈ യാത്ര.. ഞാന്‍ അങ്ങോട്ട് വരുന്നത് നീ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ നീ സമ്മതിക്കില്ല എന്നറിയാം അതുകൊണ്ടാണ് ഞാന്‍ പിതാവ് പോലും അറിയാതെ പുറപ്പെട്ടത്. ഇനി അല്പം കുടി നടന്നാല്‍ നീ...താമസിക്കുന്ന പട്ടണത്തില്‍ എത്തുമെന്ന് സിനുജ പറഞ്ഞു. പ്രിയപ്പെട്ട എന്റെ കുക്കൂ ..അറിയുന്നുവോ നീ ..
ഈ ആകാശ ഭുമികളില്‍ മറ്റെന്തിനെക്കാളും എനിക്ക് പ്രിയമുള്ളത് നിന്നെയാണ്
പിന്നെ എങ്ങനെ ഞാന്‍ നിന്റെ മുഖം കാണാതെ ദിനങ്ങള്‍ നീക്കും.നിന്റെ ഉപരിപഠനത്തോടുള്ള താല്പര്യം അറിയുന്നത് കൊണ്ട് ഞാന്‍ ക്ഷമിക്കുന്നു കുക്കൂ ....
അല്ലാതെ നീ ഇല്ലാത്ത പകലുകള്‍ എനിക്ക് എങ്ങനെ തള്ളി നീക്കാന്‍ കഴിയും .
വയ്യ ഇനി വയ്യ നിന്നെ കാണാതെ വയ്യ....!!!!!
സമയം പോയത് അറിഞ്ഞില്ല. ഹേയ് സിനുജാ..പരിചാരികയെ വിളിക്കൂ നമുക്ക് പോകാം .
മുന്ന് പേരും എണിറ്റു വീണ്ടും യാത്ര തുടര്‍ന്നു ...
_________________
തുടരും ..
യാത്ര തുടരട്ടെ.
മറുപടിഇല്ലാതാക്കൂമിസര് എന്ന് ഈജിപ്തിനെ പൊതുവേ പറയുന്ന പേരായിട്ടാണ് എനിക്ക് തോന്നുന്നത്, 'മിസര്‍ പട്ടണം' അങ്ങിനെയൊന്നു ഉണ്ടായിരുന്നോ?
അതെ,മിസ്റ് എന്നാണു അറബി ഭാഷയില്‍
മറുപടിഇല്ലാതാക്കൂഈജിപ്തിന്നു പറയുന്നത്.
ഈ പ്രണയ കഥയിലെ ചിത്രങ്ങള്‍ അധി മനോഹരം
തന്നെ സുറുമീ..
ഇതുപോലെ കഥകളുടെ കെട്ടഴിച്ച് യാത്ര തുടരുക
മറുപടിഇല്ലാതാക്കൂഇത് കുക്കുവിന് വേണ്ടി ഫുള്ളീ ഡെഡികേറ്റ് ചെയ്തു അല്ലേ സുറുമീ.. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് കൊള്ളാം. പോസ്റ്റിലെ ചില ഭാഗങ്ങളൊക്കെ തീവ്രമായിട്ടുണ്ട്. ചിലയിടങ്ങളില്‍ എന്തോ ചില സുഖക്കുറവും അനുഭവപ്പെട്ടു. ഏതായാലും കുക്കുവും സുറുമിയും വീണ്ടും യാത്ര തുടരുക..
മറുപടിഇല്ലാതാക്കൂതുടരൂ
മറുപടിഇല്ലാതാക്കൂയാത്ര തുടർന്നോളൂ സുറുമീ...ഞങ്ങളെല്ലാം പിന്നാലെയുണ്ട്......
മറുപടിഇല്ലാതാക്കൂവായിക്കുന്നു.
മറുപടിഇല്ലാതാക്കൂആദ്യമായാണ് ഇവിടെ.....നന്നായിരിക്കുന്നു,ഈ ഭാഷ എന്നെ ഇവിടെയ്ക്ക് ഇനിയും കൊണ്ട് വര്യം..
മറുപടിഇല്ലാതാക്കൂഞാന് പണ്ട് പറഞ്ഞത് തന്നെ ഇപ്പോളും പറയുന്നു
മറുപടിഇല്ലാതാക്കൂബ്ലോഗില് പുതു മുഖക്കാരനാണ്. ആദ്യം പിന്തുടരുന്ന ബ്ലോഗു "പ്രിയ കുക്കുവിനു സുറുമി "
മറുപടിഇല്ലാതാക്കൂപിടിച്ചിരുത്തി വായിപ്പിക്കുന്ന കഥകള്‍. എല്ലാ നന്മകളും നേരുന്നു,
പിന്നെ ഒരു സംശയം തലക്കെട്ട് എങ്ങിനെ ഡിസൈന്‍ ചെയ്തു ? ഈ ഫോണ്ടുകള്‍ ഉപയോഗിക്കുന്നത് എവിടെ നിന്നാണ് ?
വിരോധ മില്ലങ്കില്‍ പ്രതികരിക്കുമല്ലോ............
എല്ലാ ആശംസകളും
യാത്ര തുടരുക, ആശംസകൾ.
മറുപടിഇല്ലാതാക്കൂതുടരൂ, ആശംസകൾ.
മറുപടിഇല്ലാതാക്കൂസുറുമി നന്നായിരിക്കുന്നു ........ തുടരട്ടെ വീണ്ടും
മറുപടിഇല്ലാതാക്കൂആശംസകൾ.
മറുപടിഇല്ലാതാക്കൂവ്യത്യസ്തമായ തീവ്രത നിറഞ്ഞ എഴുത്ത്. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഇനിയും തുടരൂ
വേഗം കുക്കുവിന്റെ അടുത്തെത്തട്ടെ....
മറുപടിഇല്ലാതാക്കൂPratheeksha...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
സുറുമിയും സിനുജയും അംനയും ഒക്കെ ഒരു മലയാളി പേര് പോലെ.പരിചാരിക മുന്നിലും യജമാനന്മാര് പിന്നിലുമാണോ നടത്തം?തുടരട്ടെ മിസ്റിലേക്കുള്ള യാത്ര.
മറുപടിഇല്ലാതാക്കൂഇത് ഇപ്പോഴാണ് വായിച്ചത്. എഴുത്തിലെ പ്രത്യേകത പോലെ തന്നെ ചിത്രങ്ങളിലും ഒരു പ്രത്യേക ആകര്‍ഷണം. മിസരിലെക്കുള്ള യാത്ര തുടരട്ടെ...
മറുപടിഇല്ലാതാക്കൂആശംസകള്.
തെച്ചിക്കോടന് പറഞ്ഞത് ശരിയാ മിസര്‍ എന്നു ഈജിപ്തിനു പൊതുവായി പറയുന്ന പേരാണ് അത് കെയ്റോ നഗരം എന്നാക്കിയിരുന്നാല് നന്നാവില്ലെ.
മറുപടിഇല്ലാതാക്കൂഈ ഭാഗവും നന്നായിട്ട്ണ്ട്
nannaayittundu....
മറുപടിഇല്ലാതാക്കൂgood very good
മറുപടിഇല്ലാതാക്കൂ