മേഘങ്ങള്‍ പഞ്ഞി കെട്ടുകള്‍പോലെ അമ്പരത്തില്‍ ചിതറി കിടക്കുന്നു. സന്ധ്യയുടെ കവിളുകള്‍ ചുവന്നു തുടുത്തിരിക്കുന്നു.
പകലന്തിയാവോളം കിന്നരിച്ചിട്ടും മതിവരാത്ത സുര്യന് ഇന്ന് അംബരത്തെ മധുര ചുംബനം കൊണ്ട് കവിളുകള്‍ വാടാ പൂവിന്റെ നിറം പകര്‍ന്നിട്ടുണ്ട് .എന്തൊരു തീഷ്ണത. സുര്യന് അകലുന്നത് ഇമവെട്ടാതെ നോക്കി നില്ക്കുന്ന മലയിടുക്കുകള്‍. സുര്യന്റെ വേര്‍പാടില്‍ കരഞ്ഞു പറന്നകലുന്ന പക്ഷികുട്ടങ്ങള്‍. ഇന്നത്തെ പകലും വിരാമം ഇടുകയാണ് കുക്കൂ....
ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നു. അകലെ അര്‍ബാസിന്റെ കുതിരകളുടെ കുളമ്പടി കാതോര്‍ത്തു ഇരിക്കയാണ് ഒരു ഉമ്മ. ആരെന്നാണോ കുക്കൂ.. നിനക്കറിയില്ലേ.. ഏകമകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ സഹോദരി സുല്‍ഫത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ ബാല്യം ഓര്‍ക്കുന്നുവോ..? നീയും ഞാനും കളിക്കുന്നതിനിടെ അര്‍ബാസ് ഓടി വന്നു എന്റെ ഉടുപ്പില്‍ ഒരു പൂവ് കുത്തി വെച്ചു.

ചെറിയ ചാറ്റല്‍ മഴയുള്ള ഒരു ദിനം. ആകാശം മൂകതയിലാണ്. മഴ നനഞ്ഞു വന്ന ഒരു സ്ത്രീ, സുല്‍ഫത്ത് അവളെ വരാന്തയിലേക്ക് കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരുണ്ട നിറമുള്ള അവര്‍ സുല്‍ഫത്തിനെ തുറിച്ചു നോക്കി. വാടിതളര്‍ന്ന സുല്‍ഫത്തിന്റെ മുഖം കണ്ട് ആ സ്ത്രീ ചോദിച്ചു, ഇവിടെ ആരാ ഉള്ളത്.
ഞാനും എന്റെ ഭര്‍ത്താവും .
അപ്പോള്‍ മക്കളൊന്നും ഇല്ലേ..?
ഇത് കേട്ടതും സുല്‍ഫത്ത് കരഞ്ഞുപോയി.
ആ സ്ത്രീ വല്ലാതെ ആയി .
വെഷമിക്കണ്ടാ.. എല്ലാം ഇലാഹിനോട് പറഞ്ഞോളു എനിക്കും മക്കളില്ലായിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഫലമുണ്ടായില്ല. കരഞ്ഞു കരഞ്ഞു തീര്‍ത്ത ഒരു പാട് ദിനങ്ങള്‍. അങ്ങിനെ ഇരിക്കെ ഒരു നാള് എന്റെ ഭര്‍ത്താവ് ഒരു മോനെ കൊണ്ടുതന്നു. ആരോ വഴിക്കരികില്‍ ഉപേക്ഷിച്ചു പോയതാ.
സുര്യന്റെ തിളക്കമായിരുന്നു അവന്.
ഇത് കേട്ട സുല്‍ഫത്തിനു തന്റെ മകന് അര്‍ബാസിന്റെ മുഖം ഓര്‍മയില്‍ തെളിഞ്ഞു. സുര്യന്റെ തിളക്കമുള്ള മുഖം. അവന് എന്റെ മോനാ..
എവിടെ അവന്...... എവിടെ ...?
സുല്‍ഫത്ത് ക്ഷീണിച്ച കായ്കള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു കൊണ്ടിരുന്നു .
സുല്‍ഫതിന്റെ വിഷമം കണ്ട സ്ത്രീ വല്ലാതെ പരിഭവിച്ചു.
മഴ പതുക്കെ നിങ്ങി. അവര്‍ പോകാന്‍ ഇറങ്ങി. ഇത് കണ്ട പാടെ സുല്‍ഫത്ത് തേങ്ങി പറഞ്ഞു അല്ലയോ സ്ത്രീ.. നിങ്ങള്‍ പ്രസവിച്ചതല്ലാത്ത മോനെ നിങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നെങ്കില് നിങ്ങളൊരു സന്മനസ്സുള്ള സ്ത്രിയല്ലേ.. എങ്കില്‍ പറയു നിങ്ങളുടെ പൊന്നുമോനെ ദുരെ നിന്നെങ്കിലും എനികൊന്നു കാണാന്‍ ഒക്കുമോ. എന്റെ അര്‍ബാസിന്റെ മുഖമുള്ള ആ കുഞ്ഞു മോനെ...
ആ മാതാവിന്റെ ഹൃദയം തേങ്ങുകയാണ്. അവള് വിണ്ടും കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കയ്കൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു. പ്രിയ സഹോദരീ, നിങ്ങള്‍ ദയഉള്ളവരാണ്. സമ്മതിച്ചാലും... ഇതുകേട്ട അവള് വല്ലാതെ വിഷമിച്ചു പറഞ്ഞു.
ഞാന്‍ വരാം.. അവനേയും കൊണ്ട് വരാം .. നിങ്ങള്‍ എന്റെ പരീക്ഷണത്തില്‍ വിജയിച്ചു.
ഞാന്‍ അര്‍ബാസിന്റെ ഉമ്മയെ തിരഞ്ഞു ഇറങ്ങിയതാ എനിക്ക് ഭര്‍ത്താവോ കുട്ടികളോ ഇല്ല ഞാന്‍ എല്ലാം വിശദമായി പറയാം,
വര്‍ഷങ്ങള്‍ മുന്‍പ് കച്ചവട സംഘത്തിന്റെ കയ്യില്‍ നിന്നാണ് എന്റെ യജമാനന് ഈ കുഞ്ഞിനെ വാങ്ങിയത്. അവരുടെ ഭാര്യക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. അങ്ങിനെ ഭാര്യയുടെ വേദനക്ക് അരുതിവരുമെന്നു കരുതിയ എന്റെ യജമാനന് തെറ്റിപ്പോയി, കുട്ടിയെ കിട്ടി നാല് ദിവസം കഴിഞ്ഞ് എന്റെ യജമാനത്തി ഇഹലോക വാസം വെടിഞ്ഞു. അന്നുമുതല്‍ അര്‍ബാസ് എന്റെ വളര്‍ത്തു മക്കനായി. ഞാന്‍ അവന്റെ അമ്മുജായും. അമ്മുജയുടെ ശിക്ഷണം അവനെ നല്ല പഠിതാവും സത്സ്വഭാവിയും ആക്കി.
ഇന്നവന് മിസ്റിലേക്ക് കച്ചവട സംഘത്തോടൊപ്പം യാത്രയിലാണ്. ഉമ്മ വിഷമിക്കാതിരിക്കൂ യാത്ര കഴിഞ്ഞു എത്തുമ്പോള്‍ അവന് ഉമ്മയുടെ അടുത്ത് വരും. ഞാന്‍ പറഞ്ഞയക്കാം ധൈര്യ ശാലിയായ മകന്റെ ഉമ്മയായി കാത്തിരുന്നാലും
സുല്‍ഫത്തിന്റെ കണ്ണുകള്‍ തിളങ്ങി. തൊണ്ടയില്‍ നനവ് പടര്‍ന്നു. ശരീരം ആത്മ ധൈര്യം പുണര്‍ന്നു.
അവര്‍ എഴുനേറ്റു നിന്ന് ഇലഹിനോട് പ്രാര്‍ഥിച്ചു നാഥാ ...എന്റെ മകനെ നീ കാത്തു. നീയാണ് ഇലാഹീ... സര്‍വ ചരാചരങ്ങളുടെയും ഉടമസ്ഥന്.
ആ സ്ത്രീ യാത്ര പറഞ്ഞ അകന്നു.
ദിവസങ്ങള്‍ നീങ്ങി.
ഇന്ന് അര്‍ബാസ് വരുന്ന ദിനമാണ്.
ഉമ്മയുടെ പൊന്നുമോന്റെ വരവും കാത്ത് സുല്‍ഫത്ത് കാത്തിരിക്കയാണ് കുക്കൂ .. സമയം ഒരുപാട് നീങ്ങി. ഞാന്‍ അറയിലേക്ക് പോയി ഉറങ്ങട്ടെ.. നിന്റെ ഓര്മകളോടെ ...
_______________________________
എന്റെ കുക്കുവിന്
നല്ല എഴുത്ത്. ഇഷ്ട്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ഇഷ്ട്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായിരിക്കുന്നു, ഒരു വശ്യതയുണ്ട് എഴുത്തിനു.
മറുപടിഇല്ലാതാക്കൂആശംസകള്.
Excellent writing..keep going..
മറുപടിഇല്ലാതാക്കൂbut I can't follow your blog..this problem from my part?!
എഴുത്ത് ഇഷ്ട്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂഅതിമനോഹരം ഈ എഴുത്ത് രീതി ...ഇനിയും എഴുതുക ...വീണ്ടും വരാം ...
മറുപടിഇല്ലാതാക്കൂ"നീയാണ് ഇലാഹീ... സര്‍വ ചരാചരങ്ങളുടെയും ഉടമസ്ഥന്."
എഴുത്ത് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂതുടരുക.
കുക്കുവിനോട് കഥ പറയുന്നു ...കൊള്ളാം ....കഥ ഒക്കെ പഴയത് ...അവതരണം ഇത്തിരി പുതുമ അവകാശപെടാം
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂishtapettu...nannaayirikkunnu...
മറുപടിഇല്ലാതാക്കൂഞാന് വീണ്ടും വന്നു നോക്കി. പഴയ കഥകള്‍ .പുതിയ പറച്ചില്! .കൊള്ളാം!. ഈ ശൈലി പലരും ഇഷ്ടപ്പെടുന്നു എന്നറിയുന്നത് തന്നെ ഒരു പ്രചോദനമല്ലെ?.തുടര്‍ന്നും എഴിതിക്കോളൂ.ദിവസം ഒന്നു വീതം ആയിക്കോട്ടെ!
മറുപടിഇല്ലാതാക്കൂArbasinu Swagatham...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!!
നിത്യവും ഒരു പോസ്റ്റ് ആണോ ഉദ്ദേശം ?
മറുപടിഇല്ലാതാക്കൂനടക്കട്ടെ...പക്ഷെ , ഈ ശൈലി തന്നെ തുടരണം കേട്ടോ ..
ഒരു അറബ് പരിഭാഷകഥയുടെ പകര്‍ത്തല്‍
മറുപടിഇല്ലാതാക്കൂനല്ല ശൈലിയാണ്.തുടരുക.
മറുപടിഇല്ലാതാക്കൂഇതും വായിച്ചു..
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ ഈ എഴുത്ത്..
മറുപടിഇല്ലാതാക്കൂതുടർന്നും പോരട്ടെ നല്ലരചനകൾ...
വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതൂ, വായിക്കാന്‍ ഞങ്ങളുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്.
ഈ എഴുത്ത്..കൊള്ളാമല്ലോ തുടർന്നും പോരട്ടെ നല്ലരചനകൾ... ആശംസകള്‍.
മറുപടിഇല്ലാതാക്കൂkollam
മറുപടിഇല്ലാതാക്കൂgood narration.best wishes
മറുപടിഇല്ലാതാക്കൂആകര്ഷണീയമായ രചനാ ശൈലി.. തുടാരട്ടെ...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങളോടെ
നന്നായിരിക്കുന്നു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂതുടരുക.
പഴയ കഥയുടെ പുതിയ തർജ്ജിമ, നന്നായിറ്റുണ്ട്. എന്നാലും കുക്കുവിനെ എല്ലായിടത്തും മന:പൂർവ്വം ചേർക്കുന്നതായി തോന്നി…
മറുപടിഇല്ലാതാക്കൂപോരട്ടെ നല്ലരചനകൾ..
മറുപടിഇല്ലാതാക്കൂഇത്രയും പോസ്റ്റുകള്‍ വായിച്ചതില്‍ നിന്ന് മനസ്സില്‍ തങ്ങി നിന്ന വരികള്‍.
മറുപടിഇല്ലാതാക്കൂകാത്തിരിപ്പിന് വിരാമം ആവാം എന്ന് തോന്നുന്നു അല്ലെ.
പലരും കുറേശെ ഇവിടേയ്ക്ക് വന്നു തുടങ്ങിയിരിക്കുന്നു.
ആശംസകള്‍. തുടരുക, ഈ നല്ല രീതി.
ഈ പോസ്റ്റ് വല്ലാതെ മനസ്സില്‍ കൊണ്ടു.. പ്രണയകഥകള്‍ക്കിടയില്‍ ഒരു നൊമ്പരമായി മാറി ഇത് ...
മറുപടിഇല്ലാതാക്കൂനന്നായെഴുതി ഇത്.
മറുപടിഇല്ലാതാക്കൂ