2010, നവംബർ 9, ചൊവ്വാഴ്ച

വിജനതയിലെ വിലാപങ്ങള്‍

വിജനമായ മരുഭുമിയിലൂടെയുള്ള യാത്ര. അങ്ങിങ്ങായി പഞ്ഞികെട്ടുകള്‍ ചിതറി കിടക്കും പോലെ ആട്ടിന്‍ പറ്റങ്ങള്‍. ഈന്തപ്പന തോട്ടങ്ങളിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍ .മണല്‍കാറ്റ് മിഴിയിലേക്കടിച്ചുവീശുമ്പോള്‍ മിഴികള്‍ പാതി അടയുന്നു. മണല്‍കാറ്റിനെയും ചൂടിനേയും വക വെക്കാതെ മുന്നോട്ടു നടന്നു . ഓരോ നിമിഷവും മനസ്സില്‍ എന്റെ പ്രിയ കുക്കുവിനെ കാണുവാനുള്ള ആര്‍ത്തിയോടെ.....
മറ്റെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങി.

ദൂരെ നിന്നു വരുന്ന ഒരു കച്ചവട സംഘത്തെ കണ്ട് സുറുമി ഭയന്നു. അത് തന്റെ പിതാവാകുമോ എന്ന് ഞാന്‍ ഭയക്കുന്നു സിനജാ ...
ഇല്ല സുറുമീ.....നീ ഭയക്കാതെ വേഗം നടന്നോളു...സിനുജ അവളെ സമാധാനിപ്പിച്ചു.
ഇനി അധിക ദൂരം ഇല്ലല്ലോ.
വെയിലിന്റെ വെള്ളിനൂലുകള്‍ പിടയുന്നു വിശപ്പും ദാഹവും വര്‍ധിച്ചു. കച്ചവട സംഘം അടുത്തടുത്ത് വരുന്നു. പരിചാരിക പറഞ്ഞു മുഖം മറച്ചോളു സുറുമീ..
പറഞ്ഞു തീരും മുമ്പേ...സംഘം അടുത്തെത്തി. പതിയെ കുതിരയെ പിടിച്ചു നിര്‍ത്തി.
ഹും ആരാണ് നിങ്ങള്‍.?
ഞങ്ങള്‍ യാത്രക്കാരാണ് പരിചാരികയാണ്‌ ഉത്തരം പറഞ്ഞത്.
ഉപദ്രവിക്കാതെ മാറിനില്‍കൂ...
ഹഹഹ..!!!!അവര്‍ ഉറക്കെ ചിരിച്ചു.
അവരില്‍ ഒരാള്‍ വിളിച്ചു ചോദിച്ചു
ഹേയ്..?സ്ത്രീ ..?ഈ ഹൂറികള്‍ ആരുടെ കൊട്ടരത്തിലേയാണ്.
ചോദ്യം പരിചാരികയോടാണ്.
അവള്‍ വല്ലാതെ ഭയന്ന് പറഞ്ഞു. അല്ലയോ യജമാനന്‍മാരെ...?
ഞങ്ങള്‍ ഒരു ദൂരയാത്ര ചെയ്യുന്നവരാണ് വളരെ കഷ്ട്ടതയോടെ യാത്ര ചെയ്യുന്ന ഞങ്ങളെ വെറുതെ വിട്ടാലും.
ഇത്കേട്ട സംഘം വലിയ വായില്‍ ചിരിച്ചു.
ഹഹഹഹ ..!!!
വെറുതെ വിടുകയോ...?
ഈ ഹൂറികളെ വെറുതെ വിടാനോ ഇല്ല..!!!
ഒരാളെ ഞങ്ങളെടുക്കും ഞങ്ങളുടെ യജമാനന് കാഴ്ച വെച്ചാല്‍...!!
വളരെയധികം സമ്മാനങ്ങള്‍ ലഭിക്കും.
ഇതുകേട്ട് ഭയന്ന സുറുമിയെ സിനുജ സമാധാനിപ്പിച്ചു. സംഘം തമ്മില്‍തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ പെട്ടന്നു അതിലൊരുവന്‍ വന്നു സുറുമിയുടെ മുഖംമൂടി വലിച്ചുകീറി.
ഭയന്ന സുറുമി ഒച്ചവെച്ചു കരയാന്‍ തുടങ്ങി.ഇത് കേട്ടതും പരിചാരിക അതിലൊരുവനെ തന്റെ കയ്യിലുള്ള തോല്‍സഞ്ചി കൊണ്ട് പൊതിരെതല്ലി.സിനുജയും സുറുമിയും തിരിഞ്ഞു നടക്കാന്‍ നോക്കിയപ്പോഴേക്കും കറുത്ത തടിച്ച ഒരാള്‍ സുറുമിയെ കുതിരപ്പുറത്തേക്ക് വലിച്ചു കയറ്റി.കാറ്റിനെകാളും ശക്തിയോടെ പറന്നു.
യാ... ഇലാഹീ..........
രക്ഷിക്കണേ...രക്ഷിക്കണേ...
വലിയ വായില്‍ അവര്‍ വിളിച്ചു കൂവി ആര് കേള്‍ക്കാന്‍..അട്ടഹാസത്തോടെ ചിരിച്ചു കൊണ്ട് സംഘക്കാര്‍ ഒന്നടങ്കം അവരുടെ പിന്നാലെ പോയി.
വാവിട്ടു അലറുന്ന സിനുജയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ..പരിചാരിക അങ്ങോട്ടുമിങ്ങോട്ടും ഓടി.
ഇലഹീ...
എങ്ങോട്ട് പോകും..? എന്ത് ചെയ്യും..?
സിനുജാ വാ.. നമുക്കും അവരെ പിന്തുടരാം..എങ്ങോട്ടെന്നില്ലാതെ സിനുജയും പരിചാരികയും നടന്നു നീങ്ങി. പൊടിപടലങ്ങള്‍ പാറിച്ചു പറന്നകലുന്ന കുതിര സംഘത്തിനൊപ്പം എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പരിചാരിക പറഞ്ഞു. അല്പം അകലെയായി ഒരു കൊട്ടാരമുണ്ട് അനസ്ശഹബാന്‍ രാജാവിന്റെ കൊട്ടാരം അവിടെ വിവരം ധരിപ്പിക്കാം..എന്തെങ്കിലും പരിഹാരം കാണാതെ ഇരിക്കില്ല. വാവിട്ടു കരയുന്ന സിനുജയോടു പറയുന്നതോടൊപ്പം പരിചാരിക ഭയന്നു വിറക്കാന്‍ തുടങ്ങി.
സുറുമി ഇല്ലാതെ ചെന്നാല്‍ യജമാനന്‍..!!!!! എന്റെ ശിരസ്സ്‌ എടുക്കും
സുറുമീ....?
സിനുജ കരഞ്ഞു വിളിച്ചു വഴിയും വെയിലും അറിയാതെ അവര്‍ ഓടിക്കൊണ്ടിരുന്നു അവസാനം അനസ് ശഹബാന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തി.
വരൂ സിനുജാ നമുക്ക് അകത്തു കടക്കാം
ഉം..

പരിചാരികക്ക് പിന്നാലെ അവള്‍ കൊട്ടാര മതിലിന്‌ അകത്തു കടന്നു. അനസ് ശഹബാന്‍ കൊട്ടാര അങ്കണത്തില്‍ തന്നെയുണ്ട്‌ കിങ്കരന്മാര്‍ അടുത്തെത്തി തടഞ്ഞു ചോതിച്ചു
ഹും എന്ത് വേണം..?
ഞങ്ങള്‍ക്ക് അനസ്ശഹബാന്‍ രാജാവിനെ കാണണം.
ഇതുകേട്ട രാജാവ് ഭടന്മാരോട് ഉത്തരവിട്ടു.!!
അവരെ അകത്തേക്ക് കയറ്റി വിടൂ ...
അവര്‍ രാജാവിന്റെ മുന്നില്‍ എത്തി ...!പരിചാരിക പറഞ്ഞു.
ഹബീബി പ്രിയ യജമാനാ ..?എന്റെ യജമാന്റെ മകളെ യാത്രക്കിടയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയി അവളില്ലാതെ തിരിച്ചു ചെന്നാല്‍ യജമാന്‍ എന്നെ കൊന്നുകളയും.
അങ്ങ് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ..
ഇത് കേട്ട അനസ് ശഹബാന്‍ തന്റെ ഭടന്മാരോട് ആജ്ഞാപിച്ചു. പോകൂ പെട്ടന്നു അവരെ കണ്ടെത്തൂ..
ഭടന്മാര്‍ നാല് ദിക്കും പറന്നു. പെട്ടന്നായിരുന്നു സിനുജ പൊടുന്നനെ താഴേക്ക്‌ തളര്‍ന്നു നിലം പതിച്ചു.
യാ ഇലാഹീ...എന്തുപറ്റി സിനുജാ..അല്പം വെള്ളമെട്ക്കൂ ..
അപ്പോഴേക്കും വെള്ളം എത്തി വെള്ളം മുഖത്തേക്ക് തെളിച്ചു.
സിനുജാ ...? സിനുജാ ..?
സിനുജ പതുക്കെ കണ്ണുകള്‍ തുറന്നു
എവിടെ..എവിടെ എന്റെ സുറുമി എവിടെ..?
ആ വിലാപം കേട്ടുനിന്നവരും അത്ഭുത ത്തോടെ ഇത് തന്നെ പറഞ്ഞു.
കഥ തുടരും .......

21 അഭിപ്രായങ്ങൾ:

 1. മനോഹരം. പണ്ട് പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്പ് ബാലരമ ക്ക് കാത്തിരിക്കുന്നത് പോലെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. ആകാംക്ഷ വാരിവിതരിക്കൊണ്ട് കുതിരക്കുളമ്പടികളോടെ പാഞ്ഞ് പോകുന്ന കഥ നന്നായി കൊഴുക്കുന്നുണ്ട്.
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 3. ആകാംഷ കാറ്റിനേക്കാൾ ശക്തിയോടെ പായുകയാണ്.
  പിടിച്ചു കേട്ടൂ വേഗം :)

  മറുപടിഇല്ലാതാക്കൂ
 4. എവിടെ..എവിടെ എന്റെ സുറുമി എവിടെ..?

  മറുപടിഇല്ലാതാക്കൂ
 5. നന്നാറ്റിറ്റുണ്ട്..., കാത്തിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 6. സുറുമി...
  തിരക്കുകള്‍ കാരണം മുന്‍ പോസ്റ്റുകളൊന്നും
  വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
  നാളെ നാളെ നീളെ നീളെ.അങ്ങിനെ നീണ്ടു പോയി...
  ഇനിയെന്തായായാലും മുഴുവനും വായിക്കണം
  എന്ന തീരുമാനത്തിലെത്തിയിരിക്കുകയാ ഞാന്‍..

  മറുപടിഇല്ലാതാക്കൂ
 7. അറബിക്കഥയുടെ പശ്ചാതലത്തില്‍
  ഭംഗിയായി എഴുതിയിരിക്കുന്നു.
  പുതിയൊരു 2002 രാവുകള്‍ പിറക്കട്ടെയെന്നു
  ആശംസിക്കു

  മറുപടിഇല്ലാതാക്കൂ
 8. കഥയുടെ അന്തരീക്ഷം നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. ബാക്കി ഭാഗത്തിനായി കാത്തിരിയ്ക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 10. നല്ല ഒഴുക്കോടെ പറഞ്ഞ കഥ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. തുടര്‍ക്കഥ ആകാംക്ഷ നിലനിര്‍ത്തുന്നു.
  തുടരുക.

  മറുപടിഇല്ലാതാക്കൂ
 12. കഥ വായിക്കാന്‍ നല്ല സുഖമുണ്ട് ....

  മറുപടിഇല്ലാതാക്കൂ
 13. സുറുമി,

  കഥ കഴിയട്ടെ .... അപ്പോ പറയാം അഭിപ്രായം... ഇപ്പൊ നാന്നായി പോകുന്നുണ്ട്.....

  മറുപടിഇല്ലാതാക്കൂ
 14. ഇവിടെ ആരോ പറഞ്ഞ പോലെ ആയിരത്തൊന്നു രാവിന്റെ ഒരു നാടകീയത സൃഷ്ടിക്കാന്‍ പോസ്ടിനായിട്ടുണ്ട്. ആശംസകള്‍ . ഇനിയും തുടരൂ..
  ആ വഴി വന്നതിനു നന്ദിട്ടോ. ഇനിയും വരാന്‍ ശ്രമിക്കുമല്ലോ. ഇനിയും കാണാം.

  മറുപടിഇല്ലാതാക്കൂ
 15. kathayile vethyasthatha ere ishttappettu.nannayirikkunnu.wish you all the best

  മറുപടിഇല്ലാതാക്കൂ
 16. കുക്കുവിനെ ഇപ്പോള്‍ കണ്ടതെയുള്ളൂ. മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം പറയാം.

  മറുപടിഇല്ലാതാക്കൂ
 17. ഇപ്പോള്‍ ഒരു തുടര്‍കഥയായി തുടങ്ങുന്നു.. കണ്ടിന്യൂഷന്‍ കിട്ടുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ