
കുക്കൂ..... ഇന്ന് നീ എന്റെ അറയിലെത്തുമെന്ന് സിനുജ വഴി പറഞ്ഞു വിടുമ്പോള്‍ എന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു. ഭയം എന്നെ വേട്ടയാടുന്നുണ്ട് എങ്കിലുമെന്റെ കുക്കൂ നിന്നോടൊത്തുള്ള ഓരോ നിമിഷങ്ങളും അനുരാഗത്തിന്റെ ആഘാധമായ ആഴിക്കടിയില്‍ ഉളിയിടുകയാണ്. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. ഉമ്മ ഉറങ്ങിയില്ല. സുറാബ് രാജ്ഞിയുടെ കൊട്ടാരം കാവല്കാരും ഉറങ്ങിയില്ല. ഇതെല്ലാം നിന്റെ വഴിയിലെ തടസ്സങ്ങള്‍ ആണല്ലോ കുക്കൂ..
അറിയില്ല ഈ അന്തപുരത്തില്‍ ഇന്ന് സിനുജ നിന്നെ എങ്ങിനെ കടത്തി വിടുമെന്ന് .എന്റെ കയ്കാലുകള്‍ തളരുകയാണ്. ഉമ്മ ബാബായോടു അടക്കി പിടിച്ച ഏതോ സംസാരത്തിലാണ്. ചുവര് ക്ലോക്കില്‍ അലാറം അടിക്കുന്നുണ്ട് അവയെന്റെ ഹൃദയം കീറി മുറിക്കും പോലെ ഞാന്‍ ഭയക്കുന്നു. തണുത്തുറയുന്ന ശരീരം കമ്പിളി കൊണ്ട് മുടി അല്പം ഇരുന്നു. സമയം നീങ്ങി. വാതിലില്‍ ചെറുതായി ആരോ മുട്ടുന്നു .
ആരാണ് ..?
സുറുമീ സിനുജയാ ..
വാതില്‍ തുറക്കൂ.. വിറയ്ക്കുന്ന കരങ്ങളാല്‍ വാതില്‍ തുറന്നു. മുന്നില്‍ സിനുജ
സുറുമീ.... അവന് എത്തി
എവിടെയാ സിനുജാ ..
ഉറുമീസ് കോട്ടയുടെ മറുവശത്ത്. സമയം ആവട്ടെ. അവനെ ഞാന്‍ കുട്ടി വരാം
ഉം, നീ പോവണോ സിനുജാ ...?
ഇപോ പോകും, അവിടെ പിതാവ് എന്നെ കാത്തിരിക്കയാണ്.
ഉം...
അവള് നടന്നു നീങ്ങി. പാവം സിനുജ ഉപ്പാക്കും ഉമ്മാക്കും ഏക മകള്‍ അനിയത്തിയും ജേഷ്ട്ടതിയും ഇല്ലാത്ത ദുഃഖം അവള് എന്നിലുടെ തീര്‍ക്കയാണ്. പണവും പ്രൌഡിയും ഉള്ള കുടുംബത്തിലെ മുന്ന് സന്തതികളില്‍ ഒരാള്‍. പിതാവിനും മാതാവിനും അവളെ കാണാതെ ഒരു നിമിഷം കഴിയില്ല. എങ്കിലും എന്നോട് പറഞ്ഞ വാക്ക് പാലിക്കാനായി അവരുടെ കണ്ണ് വെട്ടിച്ചു വന്നിരിക്കയാ ..
നിമിഷങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നു. പിതാവ് അറയിലേക്ക് പോയി എന്ന് തോന്നുന്നു. ശബ്ദം കേള്‍ക്കുന്നില്ല. പരിചാരിക നേരത്തെ പോയത് കൊണ്ട് അവിടെയെല്ലാം ഇരുട്ടിന്റെ ഒരു ദ്വീപായി മാറിക്കാണും.
എന്റെ കുക്കു എന്നെയും കാത്തു ഉറുമീസ് കോട്ടയ്ക്കു പുറകു വശത്ത് കാത്തിരിക്കയാണ്. അവിടെയൊന്നും വെളിച്ചമില്ല. പേടിച്ചു തന്നെ പതുക്കെ ജാലക വിരി നീക്കി പുറത്തേക്ക് നോക്കി.
ഹോ ആശ്വാസം, നിലാവുണ്ട് .എങ്കിലും ഭയം ഇല്ലാതില്ല.
ചുവര് ക്ലോക്കില്‍ വീണ്ടും അലാറം മുഴങ്ങി.
കേട്ടപാടെ കയ്കള്‍ വിറയോടെ വാതില്താഴ് തുറന്നു. അകത്തളത്തിലുടെ പുറത്തു കടന്നു.
ഹേയ്.... സുറുമീ ..... ഇവിടെ... ഇങ്ങോട്ട് നോക്കൂ....
ഇലാഹീ.. നീ ഇവിടെ ആയിരുന്നോ കുക്കൂ....
ചുറ്റും ഭയത്തോടെ നോക്കുമ്പോള്‍ കുക്കുവിന്റെ പരിഹാസം. നീ എന്തിനു ഭയക്കുന്നു സുറുമീ..
വേണ്ട നീ ഇവിടുന്നു സംസാരിക്കണ്ടാ വെക്കം അറയിലേക്ക് കടന്നോളു. പിതാവെങ്ങാനും അറിഞ്ഞാല്‍..!!!
ഉം ,
അവള് അകത്തു കടന്നു വാതില്‍ താഴിട്ടു.
ഹാവൂ .... ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്. ഇത് പറയുമ്പോള്‍ അവള് ദേഹത്തിലെ കമ്പിളി അഴിച്ചു മാറ്റി.
വല്ലാത്ത ചുട് കുക്കൂ...
ഉം, നീ ഇങ്ങടുതിരിക്ക് സുറുമീ...
ഇത് പറയുമ്പോള്‍ സുറുമിയുടെ കണ്ണുകള്‍ ഇവനെ വരിഞ്ഞു . നാണം പതിയെ പടര്‍ന്ന മുഖത്തേക്ക് നോക്കി കുക്കു പറഞ്ഞു.
ഇന്ന് നമ്മുടെ മാത്രം രാത്രിയാണ്. കണ്ടില്ലേ നീ പുറത്ത് നിലാവും നിഴലും കെട്ടിപുണരുന്നത്.
ഉം അവള് മുളി.
അഴകാര്‍ന്ന അവളുടെ ശരീരത്തില്‍ കിടന്ന ഉടയാടകള്‍ കാറ്റില്‍ ദിശയറിയാതെ പാറി .
നിമിഷങ്ങള്‍ അവിടെ സ്വര്‍ഗീയ ലഹരിയൊരുക്കി. മുന്നില്‍ പതയുന്ന വീഞ്ഞിന്റെ ചഷകം അവന് ചുണ്ടോടു അടുപ്പിച്ചു. കൊതി തീരുവോളം പകര്‍ന്നു. തണ്ട് പൊട്ടിച്ചെറിഞ്ഞ ആമ്പല്‍ പൂവ് പോലെ .. സുറുമി കുക്കുവിന്റെ മാറില്‍ പതിഞ്ഞു. കണ്പീലികള് പതിയെ അടഞ്ഞു. മോഹങ്ങള്‍ സംപ്രീതരായ് അധരങ്ങള്‍ മധുവിന്റെ ഗസലുകള്‍ പാടി. ഗസലിന്റെ താളത്തിനൊത്തു ഹൃദയം തുടിപ്പ് വര്‍ധിച്ചു. മോഹങ്ങള്‍ ആ നിമിഷത്തില്‍ നാണത്തിന്റെ കവിതയെഴുതി.
എല്ലാം ശാന്തമായി.
ഹൃദയം ഹൃദയത്തെ പുണര്‍ന്നു രാവിന്റെ ധൈര്‍ഘ്യം മോഹങ്ങളിലെ പട്ടികയില്‍ മുന്‍പന്തിയിലെത്തി. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. അവള് പതിയെ വിളിച്ചു,
കുക്കൂ ...
ഉം.. എന്തെ ..?
ഇന്ന് നീ എന്നെ തനിച്ചാക്കി പോകണോ ..?
ഉം അല്ലാതെ പിന്നെ ..
അവന് അവളുടെ കരങ്ങളെ പതിയെ എടുത്തു മാറ്റി എഴുനേറ്റു. ക്ലോക്കില്‍ അടുത്ത അലാറം മുഴങ്ങും മുന്‍പ് ഇവിടെ നിന്നും ഇറങ്ങണം.
സുറുമീ....
ഉം... സുറുമിയുടെ പതിഞ്ഞ സ്വരം .
കുക്കൂ.. നീ സുറാബിന്റെ മകന് അബു ഫൈസലിന്റെ കയ്യില്‍ പെടാതെ പോയ്കോളു പരിചാരകരുടെ കയ്യില്‍ പെട്ടാല്‍ പിന്നെ ......!!!!!!
വേണ്ട സുറുമീ ..ഭയം വേണ്ടാ ..
പറഞ്ഞു തീരുമുന്പേ വാതില്‍ തുറന്നു പുറത്ത് കടന്നു. ഇരുട്ടിലേക്ക് മറഞ്ഞു.
_____________________________________________________
പാരിജാത പൂക്കള്‍ കുക്കുവിന്റെ സുറുമി
ബ്ലോഗ് ലോകത്തേക്ക് സ്വഗതം സുറുമി.......
മറുപടിഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂഇനിയുമെഴുതുക... ആശംസകള്‍!
Priyappetta Kukkuvinu...!
മറുപടിഇല്ലാതാക്കൂManoharm, Ashamsakal...!!!
സ്വാഗതം സുറുമി.സുറുമയെഴുത്ത് കുക്കുവിന് മാത്രമാക്കാതെ...
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് സ്വാഗതം. കൂടുതല്‍ നല്ല നല്ല പോസ്റ്റുകളുമായി ബൂലോകത്ത് നിറഞ്ഞുനില്ക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂ-നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും)
മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ആശയങ്ങള്‍ ഇനിയും ഒരു പുഴപോലെ ഒഴുകട്ടെ.
മറുപടിഇല്ലാതാക്കൂസുറുമിയ്ക്കും കുക്കുവിനും ഞങ്ങളുടെ ആശംസകള്‍.
പുതിയ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു....
മറുപടിഇല്ലാതാക്കൂആശംസകള്!
മറുപടിഇല്ലാതാക്കൂലിങ്ക് വഴി വന്ന് പോസ്റ്റുകൾ എല്ലാം വായിച്ചു. ഒരു നീണ്ട പ്രണയ കഥയുമായാണല്ലോ എവിടെയോ ഒരിടത്തുള്ള സുറുമിയുടെ വരവ്. കൊള്ളാം. :) കുറച്ച് കൂടി വരികൾ കൂട്ടി പോസ്റ്റുകളുടെ എണ്ണം കുറച്ച് എഴുതിയാൽ കൊള്ളാം.
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും നേരുന്നു
ഓടോ
( എനിക്കൊരു ഊഹമുണ്ട് ആരാണിതെന്ന്..!! ഇപ്പോൾ പറയുന്നില്ല.. ഒന്ന് ഉറപ്പാക്കട്ടെ :)
ആശംസകള്‍..
മറുപടിഇല്ലാതാക്കൂസുസ്വാഗതം.
മറുപടിഇല്ലാതാക്കൂബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു...
മറുപടിഇല്ലാതാക്കൂവായിച്ചു.
മറുപടിഇല്ലാതാക്കൂനന്നായി എഴുതുന്നുണ്ട് ബ്ലോഗിൽ സജീവ സാന്നിദ്ധ്യമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂgood work
മറുപടിഇല്ലാതാക്കൂസ്വാഗതം...ഇത് ഒരു നോവല്‍ ആണോ ?
മറുപടിഇല്ലാതാക്കൂകൊള്ളാം നന്നായി എഴുതിരിക്കുന്നു
വീണ്ടും പ്രതീഷിക്കുന്നു
ആശംസകള്‍.
മറുപടിഇല്ലാതാക്കൂall the best
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്.......
മറുപടിഇല്ലാതാക്കൂആശംസകള്.
മറുപടിഇല്ലാതാക്കൂബൂലോകത്ത് ഒരുപാട് നാളുകള്‍ നല്ല ഒട്ടേറെ പോസ്റ്റുകളുമായി നിലനില്ക്കട്ടെ.. ആശംസകള്‍
മറുപടിഇല്ലാതാക്കൂതഴക്കം ചെന്നൊരു എഴുത്തുക്കാരന്റെ ശൈലി …നന്നായിരിക്കുന്നു , ബ്ലോഗിൽ ആദ്യമാണന്ന് വിശ്വസിക്കാൻ പ്രയാസം എങ്കിലും ഹൃദയം നിറഞ്ഞ സ്വാഗതം
മറുപടിഇല്ലാതാക്കൂആദ്യമായാ ഈ ബ്ലോഗില്‍ വരുന്നത്... എത്ര മനോഹരമായ ശൈലി.....!! ഇഷ്ടായി... ഒരുപാട്
മറുപടിഇല്ലാതാക്കൂവിചാരം പറഞ്ഞത് പോലെ ഒരു തുടക്കക്കാരിയെന്നു വിശ്വസിക്കാന്‍ പ്രയാസം...
പിന്നെ ബ്ലോഗ് കുക്കുവിലും സുറുമിയിലും മാത്രമൊതുങ്ങാതെ ശ്രദ്ധിക്കുമല്ലോ...
അഭിനന്ദനങ്ങള്‍ ...
അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂgud writnig. congrates.
മറുപടിഇല്ലാതാക്കൂകണ്ടതില് സന്തോഷം.... :)
മറുപടിഇല്ലാതാക്കൂഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചു...
ഇതിനു മുന്‍പേ ഒരു പരിചയമുള്ള പോലെ ...
വിചാരം,നജീം,ബഷീര്‍ ഒക്കെ പരന്ന വായനക്കാരാണേ :)
"വിചാരം പറഞ്ഞു...തഴക്കം ചെന്നൊരു എഴുത്തുക്കാരന്റെ ശൈലി …
നന്നായിരിക്കുന്നു ബ്ലോഗിൽ ആദ്യമാണന്ന് വിശ്വസിക്കാൻ പ്രയാസം.."-
"♫ ദേവസംഗീതം നീയല്ലേ?♫"നല്ല പാട്ട്.
കുക്കുവിനു മാത്രമല്ല എനിക്കുമിഷ്ടമാണീ പാട്ട്.
സ്റ്റാമിന നിലനിര്‍ത്തണം.
മറുപടിഇല്ലാതാക്കൂആശംസകള്.
എപ്പോഴോ എവിടെയൊക്കെയോ കേട്ടുമറന്ന കഥ, നല്ല വരികൾ…
മറുപടിഇല്ലാതാക്കൂഎല്ലാ കഥയും തുടർച്ച പോലെ വായിക്കേണമോ? അതോ ഓരോന്നും ഓരോ കഥയായി വായിക്കേണമോ?
അങ്ങനെ നാലാം ഭാഗവും വായിച്ചു... ഈ ബ്ലൊഗിലെ അഞ്ചാമത്തെ പോസ്റ്റിലാണല്ലോ പലരും സുറുമിയെ ബൂലോകത്തേക്ക് സ്വാഗതം ചെയ്തത് അതെന്താ എന്ന് മനസ്സിലാവുന്നില്ല..
മറുപടിഇല്ലാതാക്കൂസുറുമി ആരാണെങ്കിലും ശരി.. കുക്കുവും സുറുമിയും സിനുജയും എല്ലാം മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളായി മാറി.
കൊള്ളാം. കുക്കുവിനെയും , സുറുമിയെയും കുറേശെ അടുത്തറിഞ്ഞ് വരുന്നു.
മറുപടിഇല്ലാതാക്കൂതുടരട്ടെ ഈ വായന.