2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു

ഓര്‍മയുടെ ചില്ലുപാളികളടര്‍ത്തി നീ എന്റെ ഉറക്കം ദുരേക്ക് തള്ളിനീക്കുകയാണ്. മണിത്തൂവല്‍ വീശി കുറുകുന്നൊരു കുഞ്ഞരി പ്രാവുപോലെ നീ എന്റെ ഓര്‍മയിലെത്തുകയാണോ....

ഇന്നലെ ഞാന്‍ നിന്നെ വിട്ടകലുപ്പോള്‍ വല്ലാതെ നോവറിഞ്ഞു.
നീ ഓര്‍ക്കുന്നുവോ കുക്കൂ.. നമ്മുടെ ചെറുപ്പം.

കയ്യില്‍ കിട്ടിയ എന്തും നീ എനിക്ക് തരുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുശുമ്പ് കാട്ടുമ്പോള്‍ ഉമ്മയില്‍ നിന്നും എന്നെ തല്ലു വാങ്ങിപ്പിക്കുന്നത്. അന്നൊക്കെ പിണങ്ങിയാല്‍ നിന്നെ എന്റെ കൂടെ കിടത്തി ഉറക്കുമായിരുന്നു മാതാവ്. ഒരുപുതപ്പില്‍ സ്നേഹത്തോടെയും പരിഭവത്തോടേയും ഉറങ്ങിയ എത്ര എത്ര ദിനങ്ങള്‍ അല്ലേ കുക്കു...
ഓര്‍മയില്‍ ഇന്നും തെളിയുകയാണ് അതെല്ലാം..
ഇന്നെന്റെ കുക്കുവിനെ കാണാന്‍ ഞാന്‍ ഒളിച്ചു പാത്തും വരണം, പ്രായം നമ്മില്‍ തീര്‍ത്ത മതിലുകള്‍.
മോഹങ്ങള്‍ ഈ മതിലുകള്‍ ശക്തിയോടെ തകര്‍ത്തെറിയില്ലേ കുക്കൂ...

പിതാവ് ഇനിയും എത്തിയില്ല. മാതാവിന്റെ വേവലാതികള്‍ കേട്ട് മടുക്കുമ്പോള്‍ നീയാണ് കുക്കൂ ഒരാശ്വാസം. സിനുജ എന്നെ വിളിച്ചിരുന്നു. അവളിന്ന് അല്പം ദുരെ എങ്ങോ യാത്ര കഴിഞ്ഞു വന്ന തിരക്കിലായിരുന്നു.
ഞാന്‍ ഇവിടെ തനിച്ചാണ് കുക്കൂ.. എല്ലാവരും ഉറക്കിലാണ്. പുറത്തു പ്രാവുകള്‍ കുറുകുന്ന ശബ്ദം കേള്‍ക്കാം അവര്‍ അനുരാഗം പങ്കിടുന്നതാകാം. ഒരാള്‍ മാറ്റൊരാളുടെ ചിറകിനടിയില്‍ നമ്രശിരസ്സോടെ നില്‍ക്കുന്ന കാഴ്ച എന്നെ നിന്നിലേക്ക്‌ കൊണ്ടെത്തിക്കുന്നു.

രാത്രിയുടെ ഏകാന്തത എന്നെ വേദനിപ്പിക്കുന്നു. അലസമായ എന്റെ ഉടയാടകള്‍ എന്റെ നഗ്നതയെ കളിയാക്കുന്നു. കാറ്റിന്റെ കൈകളെന്റെ ശരീരത്തെ അനുരാഗ തിമിര്‍പ്പിലാക്കുന്നു. എവിടെയാണ് നീ.....
ഇന്നലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ ഹൃദയമിടിപ്പ്‌ വല്ലാതെ വര്‍ധിച്ചിരുന്നു. എന്റെ കരങ്ങള്‍ തണുത്ത് വിറങ്ങലിക്കുകയാണ്. നീ എന്നെ നിന്റെ കരവലയത്തില്‍ ഒതുക്കുമ്പോള്‍ ഞാന്‍ മോഹങ്ങളുടെ പറുദീസയില്‍ പറന്നകലുകയാണ്. മോഹം ലജ്ജയെ കീഴ്പ്പെടുത്തുമെന്ന് നീ പറഞ്ഞു. അതെ കുക്കൂ.... മോഹങ്ങള്‍ അവിടെ ഉല്ലാസ നിര്‍ത്തമാടുമ്പോള്‍.... പുറത്ത് നിഴലും നിലാവും പരിപൂര്‍ണ്ണ ലയത്തിലായിരുന്നു. എന്റെ മെയ്യില്‍ നീയൊരു നനവുള്ള തുവല്‍ പോലെ പാറി. നിന്റെ ചൊടികളില്‍
ഉതിര്‍ന്നൊരു അപൂര്‍വ മധു എന്നിലേകി നീയെന്റെ കരം കവര്‍ന്നു. നീയെന്ന മധുരമായ ലഹരി എന്നില്‍ പെയ്‌തിറങ്ങുമ്പോള്‍..... എന്റെ മോഹങ്ങള്‍ സ്വര്‍ണ്ണ ചിറകുകള്‍ വീശി വാനിലേക്ക് പറന്നകന്നു. ദുരെ നിന്നും അവ കണ്ണുകള്‍ പൊത്തി. കെട്ടു പിണഞ്ഞൊരു പൂവള്ളി പോലെ... എന്റെ മെയ്യില്‍ നീ പടരുമ്പോള്‍...
എന്റെ കണ്ണില്‍ ഒരു വെള്ളിമീന്‍ പോലെ നീ തുള്ളി .
സാവധാനം അവ പതുക്കെ അടഞ്ഞു. മോഹങ്ങള്‍ വിജയശ്രീലാളിതരായി. എന്റെ ശരീരം തളര്‍ന്നു. ഞാന്‍ നിന്നെ നിന്നില്‍ നിന്നും അടര്‍ത്തി മാറ്റി.
അപ്പോഴേക്കും സ്വപ്നം എന്നെ വിട്ടകന്നു.

കുക്കൂ വയ്യ, നിന്നെ കാണാതെ എനിക്ക് വയ്യ. നിമിഷങ്ങള്‍ നീങ്ങുന്നില്ല. എപോഴാണ്‌ നീ എന്റെ അരികില്‍ എത്തുക. നിന്റെ അധരത്തില്‍ വിരിയുന്ന പുവിന്‍ മധു എന്റെ ചൊടികളില്‍ പകര്‍ന്നാലും പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു ....

32 അഭിപ്രായങ്ങൾ:

 1. പ്രണയത്തിന്റെ വസന്തം വിരിയട്ടെ. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാവുന്ന ഒരു നാൾ വരും......ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. സ്വപ്ന ലോകത്ത് വിഹരിച്ചു വട്ടായേക്കല്ലേ സുറുമീ...
  ഇങ്ങനെയുണ്ടോ ഒരു പ്രണയ ഭ്രാന്ത്!
  നിന്റെ കുക്കുനെ കാണുന്നുണ്ട് ഞാന്‍!

  മറുപടിഇല്ലാതാക്കൂ
 4. കുക്കുവിന്റെ സുറമി... എഴുത്തിന്റെ രീതി മനോഹരം ...ഈ വിരഹ വേദന അലിഞ്ഞു ഇല്ലാതാകട്ടെ

  മറുപടിഇല്ലാതാക്കൂ
 5. കാ‍ത്തിരിക്കൂ.... കാത്തിരിക്കൂ...
  പ്രണയം മനോഹരമാകുന്നത്, കാല്പനികമാകുന്നത്, അപ്പോഴാണ്....പലപ്പോഴും അപ്പോൾ മാത്രമാണ്....

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 6. കാല്‍പനികത ഒക്കെ കൊള്ളാം അതിരുകള്‍ ......................

  താങ്കള്‍ക്ക് പൈങ്കിളി നന്നായി വഴങ്ങുന്നുട്

  മറുപടിഇല്ലാതാക്കൂ
 7. പ്രണയത്തിൽ ചാലിച്ച വരികൾ മനോഹരം

  മറുപടിഇല്ലാതാക്കൂ
 8. വിരഹങ്ങളില്ലാതെ ജീവിതമില്ല ...ദിവാസ്വപ്നങ്ങള്‍ക്ക് പരിമിധിയുണ്ടെങ്കില്‍ കുറെ വേദനകള്‍ ഒഴിവാക്കാനാവും ..
  ഇവിടെ ഒന്ന് സന്ദര്‍ശിക്കൂ സുറുമീ..
  വിരഹഗാഥ
  http://enteveetham.blogspot.com/2010/07/blog-post.html

  മറുപടിഇല്ലാതാക്കൂ
 9. കാത്തിരിപ്പ് പെട്ടന്ന് തീരട്ടെ. ഹൃദ്യമായ വരികൾ, നല്ല ഫോട്ടോകൾ.

  മറുപടിഇല്ലാതാക്കൂ
 10. പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു ...ലളിതം .........തീവ്രം

  മറുപടിഇല്ലാതാക്കൂ
 11. നിന്റെ അധരത്തില്‍ വിരിയുന്ന പുവിന്‍ മധു എന്റെ ചൊടികളില്‍ പകര്‍ന്നാലും പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു ....  കാത്തിരിപ്പു വെറുതെയാകില്ല സുറുമി...
  പ്രിയന്‍ വരും വരാതിരിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 12. പുറത്ത് നിഴലും നിലാവും പരിപൂര്‍ണ്ണ ലയത്തിലായിരുന്നു. എന്റെ മെയ്യില്‍ നീയൊരു നനവുള്ള തുവല്‍ പോലെ പാറി.
  ഈ പ്രയോഗം കൊള്ളാം ഇഷ്ടപ്പെട്ടു

  ഇനി ഈ എഴുത്തിനെ കുറിച്ച് എന്താണ് ഇത് പ്രേമ ലേഖനമോ ? അതോ മറ്റു ആത്മനിര്‍വൃതിയുടെ ചേതനമായ ഓര്‍മയോ

  മറുപടിഇല്ലാതാക്കൂ
 13. വേണ്ടാത്ത പണിക്കൊന്നും പോണ്ടേ...

  മറുപടിഇല്ലാതാക്കൂ
 14. കുക്കു ഭാഗ്യവാൻ....
  ഇതുപോലെ പ്രണയവല്ലഭയായ ഒരു സുറുമി കാത്തിരിക്കുന്നുണ്ടല്ലോ..

  മറുപടിഇല്ലാതാക്കൂ
 15. സുറുമീ...ആദ്യായിട്ടാണ് ഇവിടെ.
  .
  ഇത് പ്രിയതമനോടാണെങ്കില്‍ ഓക്കേ..

  കാമുകനോടാണെങ്കില്‍ ഈ പ്രണയവരികള്‍
  ഓവറായി എന്ന് ഞാന്‍ പറയും..

  വെറും കഥയാണെങ്കില്‍ നന്നായി..
  എന്നും പറയും..

  ഇതിലേതാണ് ശെരി????!!!!!!!!!

  (ഇവളേതാ ഇതൊക്കെ ചോതിക്കാന്‍
  എന്ന് തോന്നുന്നുണ്ടാകും...ചുമ്മാ..)

  മറുപടിഇല്ലാതാക്കൂ
 16. ചില പോസ്റ്റുകള്‍ കൂടി വായിച്ചപ്പോള്‍
  ആകെ കണ്ഫ്യുഷന്‍..
  എന്തായിത്.. ഒക്കെ ഒരു കുക്കുമയം..

  അല്ലാ..അറിയാന്‍ വയ്യാഞ്ഞിട്ട്
  ചോതിക്കാ,,ആരാ..ഈ..കുക്കു..??
  ഏതാണീ..കുക്കു..??
  എവിട്യാണീ കുക്കു..??

  മറുപടിഇല്ലാതാക്കൂ
 17. ഏകാന്തതയില്‍
  നീ തിമിര്‍ത്തു പെയ്യുകയാണെന്ന്
  നീ അറിയുന്നില്ലേ !
  പിന്നെന്തിനീ കൈകളെ
  ഈറനണിയിക്കുന്നൂ.....കുക്കൂ
  ഉം കൊള്ളാം വിലാപം !

  മറുപടിഇല്ലാതാക്കൂ
 18. പ്രണയത്തിന്റെ മനോഹാരിത തകര്‍ക്കാനാണോ ശ്രമം....

  മറുപടിഇല്ലാതാക്കൂ
 19. കുക്കുവിനോടുള്ള ഈ അഭിനിവേശം പ്രേമത്തിന്‍റെ എഴാനാകാശവും കടന്നു പോവുന്നല്ലോ....
  പ്രേമത്തിന്‍റെ അഗ്നിയില്‍ സദാചാരത്തിന്റെ വിറകു പുര ഒന്നായ് കത്തി വെണ്ണീര്‍ ആയല്ലോ സുറുമി..

  മറുപടിഇല്ലാതാക്കൂ
 20. പ്രണയം, അതിങ്ങനെ പറഞ്ഞു തീര്‍ക്കല്ലേ.

  മറുപടിഇല്ലാതാക്കൂ
 21. ഈ പോസ്റ്റില്‍ എന്താണ് ഉദേശിച്ചതെന്നു മനസിലായില്ല.
  വെറുതെ കുറെ വരികള്‍ മാത്രം.

  മറുപടിഇല്ലാതാക്കൂ
 22. ഈ ഭാഗം വായിച്ചു... നല്ല സുഖമുള്ള ഒരു പ്രണയ നോവലിന്‍റെ ഒരു എപ്പിസോഡ് കൂടി വായിച്ചു തീര്‍ത്ത സന്തോഷം

  മറുപടിഇല്ലാതാക്കൂ
 23. പ്രണയം ഇതില്‍ ശരിക്ക് വര്‍ക്ക് ഔട്ട് ആയി.. പക്ഷെ ചില അദ്ധ്യായങ്ങള്‍ തമ്മില്‍ കണക്ഷന്‍ ഇല്ല എന്നത് ഒരു തുടര്‍ എഴുത്തിന്റെ സുഖം കളയുന്നുണ്ടോ എന്നൊരു ഡൌട്ട്

  മറുപടിഇല്ലാതാക്കൂ