രാത്രിയുടെ കറുത്ത മുഖം എന്നെ പേടിപ്പിക്കുന്നു കുക്കൂ... പിതാവ് ഇന്നലെ യാത്ര പുറപ്പെട്ടതാണ്. വീടും അന്തരീക്ഷവും തികച്ചും ശാന്തത. ഏകാന്തത എന്നെ നിന്റെ ഓര്‍മയിലേക്ക് വലിച്ചിഴക്കുകയാണ്. ഉമ്മയും പരിചാരികയും ഞാനും മാത്രമാ ഇന്നിവിടെ ഉള്ളത്. സിനുജ അല്പം നേരത്തെ വരെ ഇവിടെ ഉണ്ടായിരുന്നു. സിനുജ, അവളിപോള്‍ പഴയ പോലെയല്ല കുക്കൂ...അവള് വലിയ തമാശക്കാരിയാ എന്റെ പിതാവിന്റെ വേര്‍പാട് അവളിലൂടെ അല്പനേരം മറന്ന് ഞങ്ങള്‍ സന്തോഷ തിമിര്‍പ്പിലായിരുന്നു. അതിനിടയിലാണ് സിനുജക്ക് ഒരാഗ്രഹം. അമന്‍നൌഫീറിന്റെ ഭാര്യ തമന്നയുടെ ഗസല്‍ കേള്‍ക്കണമെന്ന്. നിനക്കറിയില്ലേ കുക്കൂ.. ഗസല്‍ അവരുടെ ജീവനാണ്. അവരുട ഗസല്‍ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത്. അബുഖലീല്‍ രാജാവിന്റെ മകന് അമന്‍നൌഫീറിന്റെ ഭാര്യ ആകുവാന്‍ ഭാഗ്യം ലഭിച്ചതും ആ മാദക മധുവൂരുന്ന അവളുടെ ഗസലിന്റെ വരികളാണ്.
കാലം അല്പം പിന്നിലേക്ക് ചലിക്കുമ്പോള്‍ എന്റെ മിഴിയില്‍ തിളങ്ങുന്ന രൂപം. അബുഹന്നാന്റെ മകള്‍ തമന്ന.
പുലര്‍ച്ചെ തന്നെ ആടുകളെ മേക്കാന്‍ പിതാവിന്റെ കൂടെ മലമുകളിലേക്ക് യാത്രയാകും.. ഉച്ചയാവുമ്പോള്‍ കൊടും ചൂടിലെ ക്ഷീണം മാറാന്‍ അവള് ഗസല്‍ ആലപിക്കും. അത് കേട്ട് അവളുടെ അരികില്‍ തളര്‍ന്നു ഉറങ്ങുന്ന പിതാവ്. ആട്ടിന്‍പാലും റൊട്ടിയും വില്പന നടത്തി അവര്‍ ജീവിച്ചു. ഒരിക്കല്‍ അസുഖം മുലം ആടുമേക്കാന്‍ പിതാവ് കൂടെ പോയില്ല. അന്നാവട്ടെ വിഷമം കാരണം തമന്ന ഒറ്റക്കിരുന്നു പാടി
സൌന്ദര്യം എന്തിനാണ് ഇലാഹീ.. എന്റെ സൌന്ദര്യം അകറ്റിയെങ്കില്‍.....
എന്നായിരുന്നു അവളുടെ വരികളില്‍ നിറഞ്ഞത്.
പട്ടിണി കിടന്നു. മാതാവും പിതാവും രോഗികളായി. ഇനി എന്തിന് ഞാന്‍ ഈ ഭുമിയില്‍, ഒരു പുങ്കുലയിലെ രണ്ടിതള്‍ കൊഴിഞ്ഞാല്‍... യാ ഇലാഹീ നീ എന്നെയും മടക്കി വിളിക്കൂ...
വേദന നിറഞ്ഞ വരികള്‍ ഗസലായ് പൊഴിയുന്നു.
ആരാണ് ഈ വരികള്‍ പാടുന്നത്. രാജ്യത്തെയും രാജാവിനെയും പുച്ഛിച്ച് പാടുന്ന സ്ത്രീ ആര്?
ചോദ്യം അമന്‍നൌഫീറിന്റെതായിരുന്നു.
അവളെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകൂ .
അമന്‍നൌഫീറിന്റെ ആജ്ഞ കിങ്കരന്മാര് അനുസരിക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല. അവര്‍ അവളെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി. രാജ്യത്തെ രാജാവിനെ പുച്ഛിച്ച് പാടി, അതാണ് തമന്നയുടെ തെറ്റ്.
അമന്‍നൌഫിര്‍ അവള്‍ക്കു ഭക്ഷണം നല്കാന് പരിചാരകരോട് ആവശ്യപെട്ടു.
മുഖം മറച്ചു ഇരിക്കുന്ന തമന്നയോട് അമന് ചോദിച്ചു
ഹേയ് പെണ്‍കുട്ടീ നീയാര്...?
ഞാന്‍ ലുഖ്മാന്റെ മകള്‍ തമന്ന.
അവളുടെ ശക്തമായ മറുപടിയില്‍ അമന് അന്ധാളിച്ചു പോയി. രാജ്യം ഭരിക്കുന്ന എന്നോടാണോ ഇവള് ഇങ്ങനെ പുലമ്പുന്നത്.
ഹേയ് സ്ത്രി.. നിനക്കെന്താണ് പറയാനുള്ളത് .പറഞ്ഞാലും.
കൊട്ടാരം നിവാസികളും ജോലിക്കാരും ഇത് കേള്‍ക്കാന്‍ കാതുകള്‍ കുര്‍പിച്ചു. തമന്ന ശക്തമായി തന്നെ തുടര്‍ന്നു.
ഹേയ്..., കുമാരാ....
അങ്ങയുടെ പിതാവ് മരണ ശയ്യയില്‍ ആണല്ലോ.... മരണമടഞ്ഞാല്‍ അദ്ദേഹത്തിന് സ്വര്‍ഗം കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ അങ്ങേക്ക് കഴിയുമോ...?
ചോദ്യം അമന്റെ ഹൃദയം തുളഞ്ഞു കയറി. രോഗശയ്യയിലുള്ള തന്റെ പിതാവിന് സ്വര്‍ഗമില്ലെന്ന് പറയാന്‍ പോന്ന ഇവള് ...!!!!!!
വീണ്ടും അവള് ചോദ്യം ഉന്നയിച്ചു.
കുമാരന്, സ്വന്തം പിതാവിനെ കഠാര കൊണ്ട് കീറി പൊളിക്കാന്‍ പറഞ്ഞാല്‍ അത് ചെയ്തു കാണിക്കുമോ...???
ഇത് ചോദിച്ചതും അമന് ദേഷ്യം കൊണ്ട് കയ്യിലുള്ള വാള് തറയിലേക്കു വലിച്ചെറിഞ്ഞു.
കൊട്ടാര അങ്കണം മുഴുവന്‍ ഭയം പടര്‍ന്നു.
വേണ്ടും ചോദ്യം.
ഹേയ് അമന് രാജാ കുമാരാ താങ്കളുടെ കണ്ണുകള്‍ എനിക്ക് ദാനം ചെയ്യാമോ..?
ഹേയ് സ്ത്രീ.... നിര്ത്തു, നിങ്ങള്‍ അതിര് കടക്കുന്നു .
ഇല്ല അമന്. ഇത് കൊടും കൃരനായ അങ്ങയുടെ രോഗ ശയ്യയില്‍ കിടക്കുന്ന പിതാവിനോട് ചോദിക്ക്. അദ്ദേഹം മിഴികള്‍ നിറച്ചു എങ്കില്‍ ..!!! ഒരു പക്ഷേ ഇലാഹു പൊറുത്തു എന്നിരിക്കും.
ഹേയ് അമന് നിങ്ങള്‍ക്ക് അറിയാമോ ഒരിക്കല്‍ ആടുമേക്കാന്‍ ഞാന്‍ മല കയറുമ്പോള്‍ വഴിയില്‍ ഒരു സ്ത്രീയെയും അവരുടെ പിതാവിനെയും കണ്ടു. കീറി മുറിക്കപെട്ട പിതാവിനരികില്‍ രണ്ടു കണ്ണുകളും ഇല്ലാതെ മരിക്കാറായ ഒരു യുവതി. എനിക്കും പിതാവിനും ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി....
മരിച്ചു കിടന്ന പിതാവിനെ ഉപേക്ഷിച്ച് സ്ത്രീയേയും കയ്പിടിച്ച് ഞങ്ങള്‍ കുടിലില്‍ എത്തി. പിതാവിന്റെ ഏറെ കാലത്തെ കഠിന ചികിത്സക്ക് ശേഷം അവര്‍ രോഗാവസ്ഥ തരണം ചയ്തു. സംസാരിക്കാന്‍ തുടങ്ങി. യുവരാജാവിന്റെ കാമ വിഭ്രാന്തിക്ക് തന്റെ മകളെ വിട്ടു കൊടുക്കാത്തതിനു രാജാവിന്റെ കഠാര കയ്യില്‍ കൊടുത്തു സ്വന്തം പിതാവിനെ കൊല്ലാന്‍ ആജ്ഞാപിക്കുകയും അത് ചെയ്യാത്തതിന്റെ പേരില്‍ അവളുടെ മനോഹരമായ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് തന്റെ അന്ധനായ മകന് വെച്ചു പിടിപ്പിക്കുകയും ചയ്ത അങ്ങയുടെ പിതാവ്, കൊടും ക്രുരന് തന്നെ...
സ്വര്‍ഗം അയാള്‍ക്ക് നിഷിദ്ധമാണ്.
നിങ്ങള്‍ക്കിന്ന് വെളിച്ചം നല്കുന്ന ഈ കണ്ണുകള്‍ ആ പെണ്‍കൊടിയുടെതാണ് .
അമന് നിശ്ചലനായിരിക്കയാണ്. കൊട്ടാരവും ജോലിക്കാരും തമ്മില്‍ തമ്മില്‍ പിറുപിറുത്തു. അതെ കണ്ണുകളുടെ കാഴ്ച നഷ്ട്ടപെട്ടിരുന്ന അമന് കുമാരന് കൊട്ടാരം വൈദ്യര് ചികിത്സ തുടങ്ങിയ അന്ന് കിടപ്പിലായതാണ് അബുഖലീല്‍ എന്ന അമന്റെ പിതാവ്. കൊടും ക്രൂരനായ അദ്ദേഹത്തിന്റെ മകന് അമന് ചെറുപ്പം തൊട്ടേ മതാവില്ലാതെ വളര്‍ന്നു. പരിചാരകരുടെ ശിക്ഷണം അവനെ സല്‍സ്വഭാവിയാക്കി. പിതാവ് കിടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞു. അമന് കൌമാരം പിന്നിട്ടു.
ഇപ്പോള്‍ ഭരണ കാര്യങ്ങള്‍ ചുമതല ഏറ്റെടുത്ത് തുടങ്ങി. പിതാവിന്റെ പഴയ കാലമൊന്നും അമന് കുമാരന് അറിയില്ല.
ഇന്ന് കുമാരന്റെ മനം വിഭ്രാന്തിയിലാണ്.
ആരാകും എന്റെ കണ്ണുകള്‍ക്കുടമ
മടിക്കാതെ അമന് ചോദിച്ചു.
തമന്നയുടെ ചൊടികളില്‍ നിന്ന് വിണ്ടും ശബ്ദ വീചികള്‍ കൊഴിഞ്ഞു വീണു.
അവര്‍ എന്റെ കുടിലില്‍ ഉണ്ട്.
അവിടെകൂടിയവര്‍ തമ്മില്‍ നോക്കി. കുമാരന് എഴുനേറ്റു നിന്ന് പറഞ്ഞു .
ഹേയ്... തമന്നാ ...?
നീ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നിന്റെ കുടില്‍ എവിടെ എന്ന് പറഞ്ഞാലും.
എന്റെ കണ്ണുകളുടെ ഉടമയായ സ്ത്രീയെ ഉടന്‍ കൊണ്ട് വരിക
ആജ്ഞ അനുസരിച്ച് കിങ്കരന്മാര് അവളെയും കൊണ്ട് കൊട്ടാരത്തില്‍ എത്തി .
അമന് അവളുടെ മുന്നില്‍ കൈകൂപ്പി
ഹേയ് മഹിളാ മണിയെ അങ്ങേക്ക് ഞാന്‍ എന്താണ് നല്‍കേണ്ടത്. അങ്ങ് എന്റെ പിതാവിന് പൊറുത്തു കൊടുത്താലും. ഞാന്‍ അങ്ങയോടു മാപ്പ് പറയുന്നു,
പറഞ്ഞു തീരും മുമ്പേ അകത്ത് നിന്നും പരിചാരകര്‍ ഓടി വന്നു.
കുമാരാ..... പിതാവ് ഇഹലോകം വെടിഞ്ഞു..!
ഇന്നാ ലില്ലാഹ് ...!!!
അവള് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു.
വീണ്ടും ദിനരാത്രങ്ങള്‍ കടന്നുപോയി.
കുമരന്റെ കണ്ണുകള്‍ തുറപ്പിച്ച ആട്ടിടയന്റെ മകള്‍ തമന്ന ഇന്ന് അമന്‍നൌഫീറിന്റെ
പ്രിയ പത്നിയാണ്. കാലം അവളുടെ ഗസലുകള്‍ക്ക് വീണ്ടും വീണ്ടും തിളക്കമേകി കൊണ്ടിരുന്നു...

വായിച്ച് തുടങ്ങിയത് തമിഴ് സിലിമാ നടി തമന്നയെ പറ്റി പറയാന്‍ പോണു എന്ന് കരുതിയാ. എന്റെ ഒരു കാര്യം!!! നന്നായിട്ടുണ്ട് എഴുത്ത്.
മറുപടിഇല്ലാതാക്കൂകാലം സുറുമിയുടെ രചനകള്‍ക്ക് വീണ്ടും തിളക്കം കൊടുത്തു കൊണ്ടേയിരിക്കുന്നു....
മറുപടിഇല്ലാതാക്കൂവിശദമായി പിന്നീടെഴുതാം
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനല്ല കഥ
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂസുറുമി...രസമുണ്ട് വായിക്കാന്‍.ആശംസകള്‍222...സസ്നേഹം
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു വരുന്നു..
മറുപടിഇല്ലാതാക്കൂആശംസകള്....
ആരാ ഈ സുറുമി ..ആരാ ഈ കുക്കു..ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ..കഥ നന്നായി ..
മറുപടിഇല്ലാതാക്കൂഹലീസ
വായിച്ചുകൊണ്ടേയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎഡിറ്റിങ്ങ് തൊട്ട് എല്ലാം നന്നായുള്ള ഈ എഴുത്തിന്റെ കമനീയത നിലനിർത്തുക
മറുപടിഇല്ലാതാക്കൂഅങ്ങിനെ കുക്കു ഗാഥകള്‍ നീണ്ടു നീണ്ടു പോവുകയാണ്...
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂകൊള്ളാം...നല്ല അവതരണം...
മറുപടിഇല്ലാതാക്കൂതുടരുക.... കാലം നിങ്ങളുടെ എഴുത്തുകൾക്കും തിളക്കം നൽകികൊണ്ടിരിക്കും...
മറുപടിഇല്ലാതാക്കൂആയിരത്തൊന്നുരാവുകള് പോലെ.
മറുപടിഇല്ലാതാക്കൂനന്ന്, നന്നാവട്ടെ.
ഏതൊ ഒരിടത്തു താമസിക്കുന്ന ഏതോ ഒരു സുറുമി ഏതോ ഒരു കുക്കുവിനെപ്പറ്റി ഇടക്കിടെ ഓര്‍മ്മപ്പെടുത്തുന്നു!.ബ്ലോഗുലകം മഹാശ്ചര്യം.....നമുക്കും ബ്ലോഗാം......
മറുപടിഇല്ലാതാക്കൂസലാഹ് പറഞ്ഞു...
മറുപടിഇല്ലാതാക്കൂആയിരത്തൊന്നുരാവുകള് പോലെ.
നന്ന്, നന്നാവട്ടെ.
ഇപ്പോള്‍ ഈ
ആയിരത്തിയൊന്നാംരാവ് പറയുന്നു ലളിതം ...keep going
ബിലാത്തിയേട്ടൻ പറഞ്ഞപോലെ ആ കമനീയത എന്നും നിലനിൽക്കട്ടെ. എഴുത്ത് നന്നായിട്ടുണ്ട്. ആശംസകൾ
മറുപടിഇല്ലാതാക്കൂസുറുമിയുടെ ഗസലുകള്‍ കേള്‍ക്കാന്‍
മറുപടിഇല്ലാതാക്കൂഇമ്പം ഉള്ളതാണ്.......
തുടരുക
ആശംസകള്‍.
ദിവസം ഒരു കഥ, നല്ലതു…!
മറുപടിഇല്ലാതാക്കൂഒരുപാട് വലിച്ചിഴകാതെ കഥയുടെ ഭംഗി നഷ്ട്ടപ്പെടാതെ എഴുതിയിരിക്കുന്നു.
കുക്കുവിനോട് അന്വെഷണം പറഞ്ഞേക്കൂ…
ഇനിയും എഴുതു.
മറുപടിഇല്ലാതാക്കൂഹേയ് സുറുമീ,
മറുപടിഇല്ലാതാക്കൂനല്ല കഥ. തുടര്‍ കഥ പോലെ, ഓരോ പോസ്റ്റിലും ഓരോന്ന്.
മനസിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്ത്.
രാജാവും, കുമാരനും. പഴയ കാല കൊട്ടാരം എല്ലാം കണ്മുമ്പില് തെളിയുന്നു.
ഇഷ്ടായി ട്ടോ ഈ രീതി.
കഥയിലേക്ക് ആഴ്ന്നിറങ്ങും തോറും രസകരമായി വരുന്നു വായന
മറുപടിഇല്ലാതാക്കൂഹംസക്ക് നൂറ്റൊന്ന് മാര്‍ക്ക്
മറുപടിഇല്ലാതാക്കൂ