ചോദ്യം സിനുജാസിന്റെ ആണെന്നറിഞ്ഞിട്ടും സുറുമി മിണ്ടിയില്ല. ഇത് കേട്ടിട്ടും മിണ്ടാട്ടമില്ലാഞ്ഞിട്ടാകാം വീണ്ടും ചോദ്യം
എന്ത് പറ്റി സുറുമീ....?
ഞാനില്ല നിന്നോട് കുട്ട്. ഇന്നലെ ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ എന്തെ എന്റെ കുക്കുവിനോട് പറയാഞ്ഞേ ..?
എന്നാലും എന്റെ സുറുമീ ദേ നോക്ക് ഇന്ന് അവന് കൊട്ടാരത്തിലെത്തുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും പറയാം നീ പിണങ്ങാതെ സുറുമീ...
ഉം.. .ഉം നീ പറയും. നീ പോയ്കോ ഞാനീ പൂവെടുത്ത് വേഗം വരാട്ടോ. ഇത് സുറാബ് രാജ്ഞിയുടെ അറയിലെക്കുള്ള പൂക്കളാ. വേഗം എത്തിച്ചില്ലെങ്കില്‍ അറിയാലോ സിനുജാ അവരെ നിനക്ക്.
നീ പോയ്ക്കോ ഞാന്‍ വരാം
ഉം, സുറുമീ..
ഇനിയവിടെ നിന്ന് പകല്‍ സ്വപ്നം കാണണ്ടാട്ടോ...
ഹും .നിയൊന്നു പോടീ ..
കേട്ടപാടെ സിനുജാ നടന്നു നീങ്ങി. പൂക്കള്‍ പറിക്കുമ്പോഴുള്ള സന്തോഷത്തിലും സുറുമിയുടെ മുഖം ദേഷ്യത്തിലാണ്.
ഓര്‍മ്മകള്‍ അവളെ നൊമ്പരപെടുത്തി.

ഞാന്‍ എത്ര കൊതിച്ചു ആ കരവലയതിനുള്ളില്‍ ഒരു നിമിഷം .
പോകാനുള്ള തിരക്കില്‍ അവന് എല്ലാം മറന്നു. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് വരാന്‍ പറയാന്‍ ഞാന്‍ സിനുജയെ എല്പിച്ചതാ അവള് അത് ചയ്തില്ല.
എന്തെങ്കിലും കാരണം കാണാതിരിക്കില്ല. ഓര്‍മ്മകള്‍ വീണ്ടും ഭാവികാലത്തിലേക്കു എടുത്തു ചാടുകയാണ്.
പ്രിയ കുക്കൂ... ഞാന്‍ നിന്റെ അനുരാഗ ലഹരിയില്‍ നീന്തി തുടിക്കുന്ന ഒരു ദിനം. എന്റെ മോഹങ്ങളുടെ പറുദീസയില്‍ ചേക്കേറുമ്പോള്‍ നിലാവുള്ള രാത്രി ഞാന്‍ നിന്റെ മാറിടത്തില്‍ മയങ്ങുകയാണ്. നിന്റെ ചെയ്തികളെന്നില് മധുമഴ പെയ്യിക്കുമ്പോള്‍ പൂനിലാവുപോലും നാണം കുണുങ്ങുകയാ കുക്കൂ....
നീയോര്‍ക്കുന്നുവോ കുക്കൂ.. ആ നിമിഷത്തെ.. സ്വപ്നം എന്റെ ശരീരത്തെ കീഴ്പെടുത്തുന്നു കുക്കൂ....
പൊടുന്നനെ സിനുജയുടെ വിളി
ഹേയ്.. സുറുമീ... ഈ പൂക്കള്‍..!!!
ഇലാഹീ ഞാനെന്താണ് ചെയ്തത്. സുറാബ് രാജ്ഞിക്കുള്ള പൂക്കള്‍... യാ അല്ലാഹ്... ഇന്നവര്‍ എന്നെ ചീത്ത വിളിക്കും.
സുറുമി വല്ലാതെ പേടിക്കുന്നത് കണ്ട് സിനുജ സമാധാനപ്പെടുത്തി.
പേടിക്കണ്ട സുറുമീ ..
ഇല്ല സിനുജാ അവരിന്നു ശരിക്കും ദേശ്യപെടും.
അവരുടെ ദേഷ്യം നിനക്കറിയാലോ സിനുജാ ..
എനിക്ക് ഭയമാകുന്നു. ഇന്ന് നീ കൊണ്ട് പോയി കൊടുക്കാമോ..?
ഇല്ല നീ തന്നെ കൊടുക്ക്. ഭയം വേണ്ടാ.. ഞാന്‍ അവരോടു പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്. ഇനി വൈകണ്ട വേഗം ചെല്ലൂ ..
തിരക്കോടെ നടന്നു കൊട്ടാര അങ്കണം കടന്നു. സുറാബ് രാജ്ഞി കുളി കഴിഞ്ഞു വേഷം മാറുകയാണ്. പൂകള് മേശപ്പുറത്തു പൂകുടയില്‍ വെക്കാന്‍ ആഗ്യം കാണിച്ചു.
ഭംഗിയോടെ പൂകുടയില്‍ വെച്ച് ഉടനെ തിരിച്ചു നടന്നു . പാതി വഴി നടന്നപോഴാണ് പിറകില്‍ നിന്നൊരു വിളി.
സുറുമീ ...
തിരിഞ്ഞു നോക്കി അത്ഭുതപെടുന്നു.
അബുഫൈസല്‍ സുറാബിന്റെ മകന്. അല്പം ഭയം വന്നു. അവന് നടന്നു അടുത്ത് വരികയാണ് .
എന്താവും അവനു പറയാനുള്ളത്. മനസ്സ് വിങ്ങി. സകല ധൈര്യവും കയ്യിലെടുത്തു.
ഉം....
സുറുമീ നിന്റെ പിതാവിനോട് നാം അന്വേഷിച്ചു എന്ന് പറഞ്ഞോളു ..
ഉം.. പറയാം ഫൈസല്‍. ഇനി ഞാന്‍ പോയ്കോട്ടേ..?
സുറുമീ...
ഉം...,
നീ എന്തിനു എന്നെ ഭയക്കുന്നു. നീ എനിക്കുള്ളതല്ലേ..? എന്റെ മാതാവ് നമ്മുടെ കുട്ടികാലം തൊട്ട്......
പറഞ്ഞു തീരും മുന്നേ...
ഇല്ല.. ഇല്ല അബു ഫൈസല്‍. ഞാന്‍..... ഞാന്‍....
ഓഹോ ഒമര്‍ഖാന്റെ മകന് ഖൈസ്. അവന് .. അവന് ...
വേണ്ട ഫൈസല്‍ ഇനിയൊന്നും പറയേണ്ടാ ..
ഇരു കൈകള്‍ കൊണ്ട് മുഖം അമര്‍ത്തി പിടിച്ചു അവിടുന്നും ഓടി അകന്നു.
കാലുകള്‍ തളരുകയാണ് .
മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു .
ഇല്ല!!!! ഫൈസല്‍.... ഞാന്‍ എന്നും എന്റെ കുക്കുവിനുള്ളതാ....
അല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ ...!!!!!
ആകാശത്ത് നക്ഷത്ര പൂക്കള്‍ വിരിയും കാലം വരെ ഞാന്‍ എന്റെ കുക്കുവിനുള്ളതാ
എന്റെ കുക്കൂ നീയാണ് എന്റെ സര്‍വവും.
______________________
കുക്കുവിന്റെ സ്വന്തം സുറുമി
Mangalashamsakalode.. Prarthankalode...!!!
മറുപടിഇല്ലാതാക്കൂകുക്കു ഇനി വരില്ല സുറുമീ…, അവൻ… അവൻ…..
മറുപടിഇല്ലാതാക്കൂഇല്ല, എനിക്ക് പറയനാവില്ല. ഒന്നു പറയാം അവൻ വരില്ല…
ഇല്ല!!!! ഫൈസല്‍.... ഞാന്‍ എന്നും എന്റെ കുക്കുവിനുള്ളതാ....
മറുപടിഇല്ലാതാക്കൂഅല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ ...!!!!
സുറുമി കുക്കുവിനുള്ളതാണ് ഫൈസല്‍ നീ അതിനു കൊതിക്കണ്ട... സുറുമി തന്റേടമുള്ള നായികയാണ്.. അടുത്ത ഭാഗത്തിലേക്ക് ....
അതെ സുറുമി കുക്കുവിനുള്ളത് തന്നെയാ.
മറുപടിഇല്ലാതാക്കൂസമ്മതിച്ചു. അടുത്ത ഭാഗത്തേക്ക് നീങ്ങട്ടെ.
ഇതെന്താ തുടര്‍ കഥയോ ?
സുറുമീ,
മറുപടിഇല്ലാതാക്കൂഅദ്ധ്യായങ്ങളോടോപ്പമുള്ള ചിത്രങ്ങള്‍ കഥയുടെ കാലഘട്ടവുമായും കഥാപാത്രങ്ങളുടെ വംശവുമായും ബന്ധം തോന്നുന്നില്ല.. കഥ നന്നാവുന്നുണ്ട്. അടുത്ത ഭാഗത്തിലേക്ക് കടക്കട്ടെ.