ഇംതിയാസ് പുറത്ത് കടന്നതറിഞ്ഞ സുറുമി പതിയെ കണ്ണുകള്‍ തുറന്ന് അരികെ നില്‍ക്കുന്ന പരിചാരികയോട് ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു. “എല്ലാവരും പോയി കുമാരീ ഇനി പറഞ്ഞോളു”
സുറുമിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു “ഇലാഹീ..... ഇന്നത്തെ രാത്രിയും കഴിഞ്ഞു. നീയാണ് എന്റെ രക്ഷ....”
ഇതുകേട്ട പരിചാരിക വീണ്ടും ചോദിച്ചു “കുമാരീ അങ്ങേക്ക് എവിടെയാണ് പോകേണ്ടത്.? പറഞ്ഞോളു ഞാന്‍ അതിനുള്ള വഴികള്‍ ഒരുക്കാം” ഇതുകേട്ട സുറുമി പരിചാരികയോട് പതുക്കെ പറയു എന്ന് ആഗ്യം കാണിച്ചു.
സുറുമി പതുക്കെ എഴുന്നേറ്റിരുന്നു. എന്റെ രോഗ ശമനത്തിന് വൈദ്യന്‍ പറഞ്ഞ മരുന്നുകള്‍ പറിക്കാനായി ആളുകള്‍ പോയിട്ടുണ്ട് . അവര്‍ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.....!! “കുമാരി കിടന്നൊളൂ അവര്‍ മരുന്നുകള്‍ തന്നു പോയ ശേഷം സംസാരിക്കാം” പറഞ്ഞ് തീര്‍ന്നില്ല. ഒരു ഭൃത്യന്‍ കയ്‌കള്‍ നിറയെ എന്തോ മരുന്നുമായി എത്തി. പുറത്തുനിന്നും വിളിച്ച്, വാതില്‍ക്കല്‍ എത്തിയ പരിചാരികയെ ഏല്പിച്ച് അയാള്‍ പോയി. സുറുമി ചിന്തയുടെ മേഘങ്ങള്‍ വകഞ്ഞു മാറ്റി പരിചാരികയെ അടുത്ത് വിളിച്ചു. “നീ എങ്ങനെ പട്ടണത്തില്‍ പോകും ഇവിടം വിടാന്‍ നിന്നെ ഇംതിയാസ് സമ്മതിക്കുമോ”
“അതിന് വഴിയുണ്ട് കുമാരീ”
എന്റെ പിതാവ് ഒരു ചെറിയ കച്ചവടകാരനാണ്. മധുര പലഹാരങ്ങള്‍ വില്പന നടത്തിയാണ് പിതാവ് ഞങ്ങളുടെ കുടുംബം നോക്കുന്നത്. പിന്നെ എന്റെ ഈ ജോലിയും. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ കുമാരിയുടെ പ്രിയപെട്ടവനെ കണ്ടെത്താന്‍ കഴിയും. സുറുമിയുടെ ശരീരം കുളിരണിഞ്ഞപോലെ, അവള്‍ പതിയെ ശരീരം പുതപ്പിട്ടു മുടി. പരിചാരിക വീണ്ടും വിളിച്ചു
“കുമാരീ വേഗം പറഞ്ഞോളു ആ പ്രനേശ്വരന്റെ നാമം”.
ചുവന്നു തുടുത്ത സുറുമിയുടെ ചുണ്ടുകളില്‍ തന്റെ കുക്കുവിന്റെ നാമം അനുരാഗത്തിന്റെ പൂമ്പോടികള്‍ പോലെ കൊഴിഞ്ഞു വീണു. മനസ്സും ശരീരവും ആവേശഭരിതമാവുന്നു. അവള്‍ പരിചാരികയെ വിളിച്ച് തന്റെ പ്രിയന്റെ നാമവും സ്ഥലവും എല്ലാം കുറിച്ച് ഒരു പേപ്പര്‍ അവള്‍ക്കു നീട്ടി. കയ്യില്‍ പേപ്പര്‍ കിട്ടിയതും പരിചാരിക ഉടുപ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചു. ശേഷം ഞാന്‍ ഉടനെ വരാം എന്നും പറഞ്ഞു പരിചാരിക പുറത്തിറങ്ങി. പിതാവിനെ കാണാന്‍ എന്ന് പറഞ്ഞ് രാത്രിയും പകലും അവള്‍ പുറത്തിറങ്ങാറുള്ളത് കാരണം ആര്‍ക്കും സംശയം വന്നില്ല. കൂടെ ഒരു ഭൃത്യനും ഉണ്ടായിരുന്നു. അവള്‍ ദൃതിയില്‍ നടന്നു. കൊട്ടാരത്തിന് അധികം ദുരമില്ലാത്ത തന്റെ കുടിലില്‍ എത്തുമ്പോള്‍ ഓടിയെത്തിയ അനിയത്തിയെ കെട്ടിപിടിച്ച് പറഞ്ഞു
“വെക്കം വാ.... പിതാവ് എവിടെ പോയി?”
പുറത്ത് നില്‍ക്കുന്ന കാവല്‍ ഭടനോടു ഇരിക്കാന്‍ ചുണ്ടി കാണിച്ച് അവള്‍ അകത്ത് കടന്നു. പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
“പുലരും മുമ്പ് അങ്ങ് കുമാരനെയും കുട്ടി കൊട്ടാരത്തിന്റെ പിന്‍വാതിലില്‍ എത്തണം. ഞാന്‍ അവിടെ ഉണ്ടാകും. ബാക്കി എല്ലാം ഇലാഹിന്റെ കൈകളില്‍”
അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുകള്‍ നനയുന്ന അനിയത്തിയെ നോക്കി
“ഇല്ല നിന്നെ രക്ഷിക്കാനാ ഇതെല്ലാം. നിന്നെ എന്നെ ഏല്പിച്ചു പോയ ഉമ്മയോട് ഞാന്‍ ചെയ്യേണ്ട കടമയാണ് നിന്നെ ഇമ്തിയാസില്‍ നിന്നും രക്ഷപെടുതുന്നത്..... ഇല്ല മോളെ.... നീ ഭയകണ്ടാ എല്ലാം കാണുന്ന ഇലാഹ് ഒരു വഴി തരാതിരിക്കില്ല”.
പെട്ടന്നു തന്നെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. കൊട്ടാരത്തിലെത്തുമ്പോള്‍ അക്ഷമയായി കാത്തിരിക്കുന്ന സുറുമിയെ കണ്ട് പരിചാരിക കളിയാക്കി
“കുമാരീ... ഇനി പറയ്, ആരാണ് ഈ കുമാരിയുടെ ഉള്ളം കീഴടക്കിയ കുമാരന്‍? അദ്ദേഹംആരുടെ മകനാണ്”.
പുഞ്ചിരിക്കുന്ന സുറുമി തന്റെ കയില്‍ കിടന്ന ഒരു സ്വര്‍ണ്ണ മോതിരം പരിചാരികക്ക് സമ്മാനിച്ചു. പിന്നീട് സുറുമി പറഞ്ഞ കഥകള്‍ ഓരോന്നായി കേട്ട ശേഷം പരിചാരിക ചോദിച്ചു
“അപ്പോള്‍ സിനുജയെ കുറിച്ച് ഒന്നും അറിയില്ലേ എവിടെയാണെന്നുപോലും..??”
“ഇല്ല തോഴീ ഇവിടെ നിന്നു പുറത്തു കടക്കണം എന്നിട്ട് വേണം എല്ലാം.....”
ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. കൊട്ടാരം മുഴുവന്‍ നിദ്രയിലാണ്. സുറുമിയും പരിചാരികയും വാ തോരാതെ സംസാരിച്ചു. അതിനിടയിലാണ് സുറുമി തന്റെ കഴുത്തിലെ വജ്ര മാലയെ കുറിച്ച് ചിന്തിച്ചത്. “ഞാന്‍ നാളെ എന്റെ പ്രിയനോടൊത്ത് ഇവിടം വിടുകയാണെങ്കില്‍ ഈ മാല നീ ഇമ്തിയാസിനു തിരിച്ചു കൊടുക്കണം. ഇത് ഇവിടെ നിന്നും കിട്ടിയതാണെന്ന് മാത്രം പറഞ്ഞു ഒഴിവാകുക. നിന്നെ നീതന്നെ കുരുക്കില്‍ പെടുത്താതിരിക്കുക”.
എല്ലാം അനുസരണയോടെ കേള്‍ക്കുമ്പോഴും സ്നേഹ നിധിയായ ഈ കുമാരിയെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പരിചാരികയുടെ മനസ്സ് കൊതിച്ചു.
“സമയം ഒരുപാട് നീങ്ങി. ഇപ്പോള്‍ പിതാവ് യാത്ര തുടങ്ങികാണും. വെളുക്കും മുമ്പേ പട്ടണത്തില്‍ എത്തേണ്ടതല്ലേ. കുമാരി ഉറങ്ങികോളൂ. സമയം ആവുമ്പോള്‍ ഞാന്‍ ഉണര്‍ത്താം..”
സമയം ഇഴഞ്ഞു നീങ്ങി. സുറുമി ഉറക്കത്തിന്റെ കറുത്ത പാടക്കുള്ളിലേക്ക് പതിയെ വീണുതുടങ്ങി. ഉറക്കത്തിലും കുമാരിയുടെ സൌന്ദര്യം കണ്ട പരിചാരിക ഇലാഹിന്‍ സ്തുതി പറഞ്ഞു. “മാഷാ അല്ലാഹ് ”
വീണ്ടും സമയം അറിയിച്ച് ക്ലോക്ക് കരഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന സുറുമി. പരിചാരിക പതിയെ എണീറ്റ് അന്തപുരത്തിന്റെ പിന്‍വാതില്‍ തുറന്നു. കാവലിരിക്കുന്ന ഭടനെ കണ്ട് പിന്തിരിഞ്ഞു. ഇനി എന്ത് ചെയ്യും. ഒരു പോം വഴിയുണ്ട്. അവള്‍ കൊട്ടാര മുറ്റത്തിന്റെ ഒരുമൂലയിലെക്ക് ഒന്നു രണ്ട് ഗ്ലാസുകള്‍ വലിച്ചെറിഞ്ഞു. ഉടച്ചു ശബ്ദം കേട്ട് ഭടന്മാര്‍ അങ്ങോട്ട് ഓടി. വലിയ ശബ്ദമല്ലാത്തതിനാല്‍ ഉറക്കം പൂണ്ടവര്‍ ഒന്നും അറിഞ്ഞില്ല. എല്ലാവരും ശബ്ദം വന്ന ദിക്ക് പരിശോധിക്കുന്നതിനിടെ പരിചാരിക അന്തപുരത്തിന്റെ പിന്‍വാതിലിലുടെ പുറത്തു കടന്നു. നല്ല നിലാവ്. ചെടികള്‍ക്ക് മറവിലൂടെ വാതിലിന് അടുത്തെത്തി. കുളക്കടവിലേക്കുള്ള വാതിലായതിനാല്‍ ആരും സംശയിക്കില്ല. അവള്‍ പുറത്തു കടന്നു. നെഞ്ചിടിപ്പുകള്‍ പെരുമ്പറ പോലെ മുഴങ്ങുന്നു. ഭയം ശരീരം കീഴടക്കുന്നു.
എവിടെ പിതാവ്...? അവനെ കണ്ട് പിടിച്ചില്ലേ..? എന്റെ നാഥാ നീയാണ് തുണ. പ്രാര്‍ഥിച്ച് നാവെടുക്കും മുമ്പേ അടുത്ത് വന്ന കുതിര കുളമ്പടികള്‍ ശ്രദ്ധിച്ചു. അതെ കൂടെ പിതാവുണ്ട്. മനസ്സ് സന്തോഷം കൊണ്ട് തുള്ളി. കുമാരീ എന്ന് ഉറക്കെ വിളിക്കാന്‍ തോന്നി. അല്ല ആരും കേള്‍ക്കാനോ അറിയാനോ പാടില്ല. മനസ്സിനെ പിടിച്ചു വെച്ചു.
അവര്‍ അടുതെത്തി. കുമാരന്‍ താഴെ ഇറങ്ങി. നിലാവില്‍ വെട്ടി തിളങ്ങുന്ന മുഖം. എന്റെ കുമാരിക്ക് ചേര്‍ന്ന കുമാരന്‍. മനസ്സ് കൊണ്ട് ഇമ്തിയാസിനോട് പറഞ്ഞു “ഇല്ല ഇമ്തിയാസേ... ആ സൌന്ദര്യ ധൂമത്തെ കൊണ്ടുപോകാന്‍ അവളുടെ കുമാരന്‍ എത്തി കഴിഞ്ഞു”.
“ഹേയ്... എവിടെയാണ് അവള്‍..?”
ചോദ്യം കുമാരന്റേതാണ്. ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ പരിചാരിക പറഞ്ഞു
“ഇവിടെ നില്ക്കൂ..... ഞാന്‍ കുമാരിയെ ഉണര്‍ത്തി ഇങ്ങോട്ട് എത്തിക്കാം...”
കേട്ട പാടെ അവന്‍ എതിര്‍ത്തു.
“വേണ്ട ഉണര്‍ത്തേണ്ടാ ഞാന്‍ അവളുടെ അന്തപുരത്തില്‍ കടന്നോളാം”
“വേണ്ടാ... ഇമ്തിയാസെങ്ങാനും...”
“ഹേയ് ഭയക്കാതിരിക്കൂ... വഴിയുണ്ട്. എന്താണെന്നല്ലേ....”
കുമാരന്‍ ചുണകുട്ടനായ തന്റെ കുതിരയെ കടിഞ്ഞാന്‍ ഉരി വിട്ടു. അവന്‍ കൊട്ടാരത്തിന്റെ ചുറ്റും ലക്ഷ്യമില്ലാതെ പതിയെ ഓടി. ഇത് കണ്ട ഭടന്മാര്‍ അല്‍ഭുതത്തോടെ തമ്മില്‍ നോക്കി. ഈ കുതിര ആരുടേത് ..?എങ്ങനെ ഇവിടെ വന്നു ..? ചോദ്യങ്ങള് ഒരുപാട്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് കുമാരന്‍ പിന്‍വാതിലിലൂടെ സുറുമിയുടെ അന്തപുരത്തിലെത്തി.

സ്വര്‍ണ്ണ നിറമുള്ള ശയ്യയില്‍ അരുമയോടെ മയങ്ങുന്ന തന്റെ പ്രാണ പ്രേയസിയെ കണ്ട കുമാരന് മനസ്സ് പിടിച്ചു നിര്‍ത്താന്‍ ആയില്ല. തന്റെ പ്രേമ ഭാജനത്തിന്റെ മൃദുലമായ കവിളുകളില്‍ അവന്‍ പതിയെ ചുണ്ടുകളമര്‍ത്തി. മോഹങ്ങളുടെ മണിപ്പിറാവുകള്‍ ചിറകു വിടര്‍ത്തി നിന്നു. പെട്ടന്നു തന്നെ സുറുമി കണ്ണുകള്‍ തിരുമ്മി. വിശ്വസിക്കാനാവാതെ അവള്‍ ചുറ്റും നോക്കി. അതെ എന്റെ കുക്കു തന്നെ.
“കുക്കൂ... എന്റെ പ്രിയനേ...”
സന്തോഷത്തിന്റേയും സങ്കടത്തിന്റേയും തിരകള്‍ ആഞ്ഞു വീശി. ഇരുകൈകളും കൊണ്ട് അവനെ വരിഞ്ഞു മുറുക്കി.
“എവിടെയായിരുന്നു നീ ഇതുവരെ. ഞാന്‍ ഇവിടെ തനിച്ച് ....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. സുരുമിയുടെ കവിളുകള്‍ ചുവന്നു. അധരങ്ങള്‍ തമ്മില്‍ കൈമാറുന്ന മധുരം നോക്കി നില്‍ക്കാനാവാതെ പരിചാരിക പിന്തിരിഞ്ഞ് നിന്നു. മോഹങ്ങളുടെ പറുദീസയില്‍ സ്വര്‍ണ്ണ നിറമുള്ള പൂമ്പാറ്റകള്‍ പാറിതുടങ്ങി. വിരിഞ്ഞ അവന്റെ മാറിലേക്ക് അവള്‍ പതിയെ തല ചായ്ച്ചു. നിമിഷങ്ങളുടെ സ്വര്‍ഗം അനുഭവിക്കുമ്പോഴും കുക്കുവിന്റെ മനസ്സില്‍ പുറത്തു കടക്കാനുള്ള ചിന്തയുയര്‍ന്നു. അവന്‍ പരിചാരികയോട് യാത്ര പറയുമ്പോള്‍ സുറുമി അവന്റെ മാറിടത്തില്‍ അമര്‍ന്നു കെട്ടിപുണര്‍ന്ന അരയന്നങ്ങള്‍ പോലെ നിന്നു. അവര്‍ ഇംതിയാസിന്റെ കൊട്ടാരം വിട്ടു പോകും വഴിയിലും സുറുമി പരിചാരികയെ തിരിഞ്ഞു നോക്കി. ഇനിയും കാണുമെന്ന ഹൃദയത്തിന്റെ ഭാഷ അവര്‍ക്ക് തമ്മില്‍ ഉറപ്പു നല്‍കി. അവര്‍ ഇംതിയാസിന്റെ കൊട്ടാര അങ്കണം വിട്ട് യാത്രയായി. ദൂരേക്ക്... മരുഭുമിയിലൂടെ....!!
തുടരും