
"പ്രിയ സഹോദരീ.. നിങ്ങള്‍ പറഞ്ഞ ആ രണ്ടു സ്ത്രീകള്‍ എന്റെ സിനുജയും പരിചാരികയും ആയിരിക്കാന്‍ വഴിയുണ്ട്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് വല്ല നിശ്ചയവും ഉണ്ടോ"
“ഇല്ല. ഇവിടുന്ന് ഇറങ്ങുമ്പോള്‍ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. പക്ഷേ അവര്‍ സുറുമിയില്ലാതെ തിരിച്ചു പോകില്ല എന്നുറപ്പാണ്. പിന്നെ ഇവിടെ വന്നവര്‍ അവര്‍ തന്നെയാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഉണ്ട്. അവര്‍ ഉമ്മയുടെ കൈകളില്‍ അണിഞ്ഞ ഒരു മോതിരം. അത് നോക്കി തിരിച്ചറിയുമെങ്കില്‍ ന്നന്നായേനേ.."
ഇത് കേട്ടതും സുറുമി അകത്തേക്ക് പോയി. ഉമ്മയുടെ കൈകളില്‍ കിടന്ന മോതിരം പരതി. ഇത് കണ്ട ഉമ്മ പറഞ്ഞു
“മോളെ സുറുമീ... അതെന്റെ വിരലില്‍ അല്ല. എന്റെ തലയിണയുടെ അടിയില്‍ ഉണ്ട്".
സുറുമി തലയിണക്കടിയില്‍ നിന്നും മോതിരം കണ്ടെടുത്തു. അവളുടെ കണ്ണുകളില്‍ പ്രകാശം പരന്നു. അവള് അതുമായി കുക്കുവിന്റെ അരികിലേക്ക് ചെന്ന് അത്ഭുതത്തോടെ പറഞ്ഞു
“കുക്കൂ... അതെ, ഇത് സിനുജയുടെ മോതിരം തന്നെയാ... ഇതൊരിക്കല്‍ എന്റെ മാതാവ് സിനുജക്ക് സമ്മാനിച്ചതാ. പാവം അവള്. അവര്‍ ഇവിടെ നിന്നും ഒരുപാട് ദൂരം അകലാനുള്ള സാധ്യത വളരെ കുറവാണ്. കുക്കൂ... നമുക്ക് വേഗം പുറപ്പെടാം.."
അവള് മോതിരം ഹംസത്തിന്റെ ഭാര്യയെ തിരികെ ഏല്പിച്ചു. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു.
കുക്കുവിന് പിന്നാലെ നടക്കുമ്പോള്‍ സുറുമിയുടെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. സിനുജയുടേയും പരിചാരികയുടേയും ഓര്‍മകളില്‍ വേദനക്ക് അല്പം ആശ്വാസം തോന്നി. അവര്‍ രണ്ടു പേരും കുതിരപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. എങ്ങോട്ടെന്നില്ലാതെ..
യാത്രയില്‍ മുഴുവന്‍ സുറുമിയുടെ കണ്ണുകള്‍ പലയിടത്തേക്കും പരതികൊണ്ടിരുന്നു. വിജനതയുടെ ആഘാതതയില് മനമലിഞ്ഞ് അവള് ഇലാഹിനോട് പ്രാര്‍ഥിച്ചു. കുതിരക്കുളമ്പടികള്‍ മരുഭുമിയെ പിന്നിലേക്ക് നീക്കി കൊണ്ടിരുന്നു.
വളരെ വളരെ ദുരം പിന്നോട്ടാക്കി അവരുടെ യാത്ര നീങ്ങി. വെയിലിന്റെ ശക്തമായ കാഠിന്യം യാത്രയില്‍ സുറുമിയെ തളര്‍ത്തി.
“കുക്കൂ... ഇവിടെയെങ്ങും ഒരു മനുഷ്യനേയും കാണുന്നില്ല. വല്ല വീടുകളും കണ്ടിരുന്നെങ്കില്‍.....
അല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..... കുക്കൂ..."
“ഉം... നീ സമാധാനിക്ക്. വഴിയുണ്ട്".
“എന്തു ചെയ്യുമെന്നാ കുക്കൂ.."
“ഉം... നീ സമാധാനിക്കൂ... അല്പം ദൂരെ ഒരു വീടുണ്ട്. അവിടെ ഒരു പാവം സ്ത്രീയും. വഴിയോരത്തുള്ള വീടായതിനാല്‍ സിനുജയും മറ്റും അവിടെ താങ്ങാനും കുടുതല്‍ സാധ്യതയുണ്ട്". .
“അങ്ങിനെയെങ്കില്‍ നമ്മുടെ മടക്ക യാത്ര സന്തോഷം നിറഞ്ഞതാകും അല്ലെ കുക്കൂ..."
“ഉം... ദൈവാനുഗ്രഹം ഉണ്ടല്ലോ നമ്മുടെ കൂടെ. ഇത്രയും ദുര്‍ഘടമായ പ്രതി സന്ധികള്‍ നേരിട്ട നിനക്ക് ഞാന്‍ അതൊന്നും ഓര്മ പ്പെടുത്തേണ്ട ആവശ്യം ഇല്ല".
വെയിലിന്റെ ശക്തില്‍ മണല്‍ തരികള്‍ പാറുന്നു. എങ്ങോക്കെയോ എത്താന്‍ പറന്ന് പോകുന്ന മരുപക്ഷികള്‍. കുക്കുവിന്റെ കുതിര കുതിച്ച് കൊണ്ടിരുന്നു. സുറുമിയുടെ തളര്‍ന്ന കണ്ണുകള്‍ കുക്കുവിന്റെ വെയില് തട്ടി ചുവന്ന കവിള് തടങ്ങളില്‍ പതിഞ്ഞു. അനുരാഗത്തിന്റെ തിരയടികള്‍ അവളുടെ മാര്‍ദവമുള്ള കൈകള്‍ അവന്റെ മാറിനെ പുണര്‍ന്നു.
ഇത് കണ്ടതും കുക്കു പറഞ്ഞു
“സുറുമീ.... നീ കുതിരപ്പുരത്താണ് ഇരിക്കുന്നത്. ഓര്മ വേണം. ഞാന്‍ നിന്റേത് മാത്രമാണ് നീ എന്തിനു ദൃതിവെക്കുന്നു പ്രിയേ..”
ഇതൊന്നും കേള്‍ക്കാതെ അവള് കുക്കുവിന്റെ കൈകള്‍ക്കിക്കിടയിലുടെ അവനെ വരിഞ്ഞു.
കുക്കു പതിയെ കുതിരയുടെ കടിഞ്ഞാന്‍ ഇട്ടു.
“ഇറങ്ങ് സുറുമീ..”
“ഇല്ല ഞാന്‍ നിന്നെ ഒരുനിമിഷം പുല്കട്ടെ. എന്നിട്ട് മതി നമ്മുടെ തുടര്‍ന്നുള്ള യാത്ര. മോഹങ്ങള്‍ എന്നെ വിട്ടകലുന്നില്ല കുക്കൂ.. നീ എന്റെ കവിളുകളില്‍ നോക്കൂ.. അനുരാഗത്തിന്റെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നില്ലേ...”
വികാരമായ സുറുമിയുടെ കണ്ണുകളിലേക്കു നോക്കിയാ കുക്കുവിനു പിടിച്ചു നില്കാന് കഴിഞ്ഞില്ല അവന് തന്റെ മാറില്‍ അടക്കി പിടിച്ച് അവളോട് പറഞ്ഞു.
“പ്രിയേ.. ഞാനിതാ നിന്നിലേക്ക് ലയിക്കുന്നു. നിന്റെ കണ്ണുകളില്‍ കാണുന്ന പ്രകാശം എന്നെ ഉന്മാദനാക്കുന്നു. നീ എന്നിലേക്ക് അടുത്താലും”.
കുങ്കുമച്ചാറ് കലര്‍ന്ന കുക്കുവിന്റെ അധരങ്ങള്‍ സുറുമിയുടെ കവിളുകളില്‍ പതിച്ചു .
സുറുമിയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഇത് കണ്ടതും കുക്കു വിളിച്ചു
“സുറുമീ... നമുക്ക് വേഗം അങ്ങെത്തണം”
“ഇല്ല കുക്കൂ... എനിക്കിനി ഒരടി പോലും നടക്കാന്‍ വയ്യ”.
എന്ത് ചെയ്യുമെന്നറിയാതെ ചുറ്റും നോക്കുന്ന കുക്കുവിനെ കണ്ട സുറുമി പുഞ്ചിരിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട കുക്കൂ.. ഞാന്‍ നടക്കാന്‍ ശ്രമിക്കാം”
കാലുകളുടെ വേദന വകവെക്കാതെ സുറുമി നടക്കുന്നത് കണ്ട കുക്കു അവളെ വാരിയെടുത്ത് ചുമലില്‍ കിടത്തി ദൃതിയില്‍ നടന്നു.
അല്പം കഴിഞ്ഞ് ഈന്തപ്പനയുടെ ഓലകൊണ്ട് മേഞ്ഞ ഒരു കുഞ്ഞ് കൂരയുടെ മുന്നിലെത്തി. കുക്കു നീട്ടി വിളിച്ചു. “ഹേയ്.... ആരുമില്ലേ ഇവിടെ.. ഞങ്ങള്‍ അല്പം ദൂരെ നിന്നും വരുന്നവരാ. അല്പ സമയം ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കാമോ...”
അകത്ത് നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല. കുക്കു പതിയെ സുറുമിയെ താഴെ നിര്‍ത്തി പറഞ്ഞു.
“നീ അകത്ത് കയറി നോക്കൂ. ഇവിടെ മുമ്പൊരിക്കല്‍ ഞാന്‍ യാത്രാ വഴിയില്‍ കയറിയിട്ടുണ്ട്. ഒരു വയസ്സായ ഉമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്തായാലും നീ അകത്തേക്ക് കയറി നോക്കൂ..”
ഇതുകേട്ട സുറുമി ഭയത്തോടെയാണെങ്കിലും ഈന്ത പ്പനയോല മേഞ്ഞ ആ വീടിന്റെ അകത്തേക്ക് കടന്നു. മങ്ങിയ ഇരുട്ട് നിറഞ്ഞ വീടിന്റെ അകത്തളം ചുറ്റും കണ്ണോടിച്ചു.
“ആരും ഇല്ലേ ഇവിടെ.. ഹേയ് വീട്ടുകാരേ ഒന്ന് വന്നാലും..”
ഇതൊന്നും കേട്ടിട്ടും ആളനക്കമില്ലെന്ന് കണ്ട സുറുമി അടഞ്ഞ് കിടന്ന മുറിയുടെ വാതില്‍ തള്ളി ത്തുറന്നു.
അടഞ്ഞ് കിടന്നിരുന്ന ഒരു മുറിയിലെ കാഴ്ച കണ്ട് സുറുമി അത്ഭുതത്തോടെ നോക്കി....
തുടരും...
തുടരുക, വായിക്കാൻ കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകാത്തിരിക്കുന്നു. തുടരുക
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഹൌ ........
മറുപടിഇല്ലാതാക്കൂഎന്ത് കണ്ടിട്ടാ സുറുമി നോക്കിയത് .ആകാംഷ അടക്കാനാകുന്നില്ല
അയ്യോഡാ,,,,,, വല്ലാത്ത ഒരു ഭാഗത്താണല്ലോ ഇപ്രാവശ്യം നിറുത്തിക്കളഞ്ഞത് ...... എന്തായിരുന്നു ആ മുറിയില്‍ ?
മറുപടിഇല്ലാതാക്കൂഇത് കൊള്ളാം.. ഇപ്പോളാണു തുടരന് നോവലിന്റെ എല്ലാ മനോഹാരിതയും വന്നെത്തിയത്. അടുത്തതെന്തെന്ന് ആകാംഷ വരുത്തുന്ന എഴുത്ത്.
മറുപടിഇല്ലാതാക്കൂReading
മറുപടിഇല്ലാതാക്കൂആകാംക്ഷ ഉണര്‍ത്തുന്ന രംഗങ്ങള്‍ .
മറുപടിഇല്ലാതാക്കൂഇടക്കെപ്പോഴോ മധുചഷകങ്ങള്‍ കൈ തട്ടി വീണിട്ടും ഉണ്ട് !
ബാക്കി ഭാഗങ്ങള്‍ കാത്തിരിക്കുന്നു .
ഒരു പ്രണയ നോവല്‍ വായിക്കുന്ന സുഖം ഉണ്ട് സുറുമീ ..
മറുപടിഇല്ലാതാക്കൂആകാക്ഷയോടെ ആ കഴ്ച്ചകാണാന് ഞങ്ങളും കാത്തിരിക്കുന്നു!
മറുപടിഇല്ലാതാക്കൂതുറന്നു പറയുന്നതില്‍ വിഷമം തോന്നരുത്.
മറുപടിഇല്ലാതാക്കൂഈ ഭാഗം വായിച്ചപ്പോള്‍ മൂന്നാം കിട പൈങ്കിളി കഥകളെ പോലെ തോന്നി.
ഇത്തിരി കൂടെ നന്നാക്കാമായിരുന്നു.
ഇത് ഒരു മാതിരി........
വായന തുടരുന്നു.