2010, ഡിസംബർ 19, ഞായറാഴ്‌ച

ഇരുട്ട് നിറഞ്ഞ മുറി

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പുറത്ത് നിന്നും അരിച്ച് വരുന്ന വെളിച്ചം. വെളിച്ചത്തില്‍ വാടിയ മുഖവുമായ് സുന്ദരിയായൊരു സ്ത്രീ ഇരിക്കുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു പൈതല്‍ അവളുടെ മടിയില്‍ ഒന്നുമറിയാതെ മയങ്ങി കിടക്കുന്നു.
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ്‌ സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”

സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട്‌ മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ  എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.

ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ  നീയാണ് തുണ.

സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി  മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം.  ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.

അപ്പോഴാണ്‌ മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത്‌ കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്‌”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

സുറുമി അകത്ത്‌ നിന്ന് ഒരു പാത്രമെടുത്ത് കുക്കുവിന് നീട്ടി.
അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത്‌ കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്‌....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട്  പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു

2010, ഡിസംബർ 11, ശനിയാഴ്‌ച

മരുഭൂമിയിലൂടെ

സുറുമിയും സിനുജയും പരിചാരികയും കുക്കുവിനെ കാണാന്‍ പുറപ്പെട്ടത് മുതല്‍, കഷ്ട്ടതകളുടെ മുള്‍മുനകള്‍ താണ്ടിയ ഓരോ നിമിഷങ്ങളും, വഴിയില്‍ നഷ്ട്ടമായ സുറുമി യുടേയും കഥകള്‍ കേട്ട ഹംസത്തിനും ഭാര്യക്കും കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട സുറുമി പറഞ്ഞു.
"പ്രിയ സഹോദരീ.. നിങ്ങള്‍ പറഞ്ഞ ആ രണ്ടു സ്ത്രീകള്‍ എന്റെ സിനുജയും പരിചാരികയും ആയിരിക്കാന്‍ വഴിയുണ്ട്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് വല്ല നിശ്ചയവും ഉണ്ടോ"
“ഇല്ല. ഇവിടുന്ന് ഇറങ്ങുമ്പോള്‍ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. പക്ഷേ അവര്‍ സുറുമിയില്ലാതെ തിരിച്ചു പോകില്ല എന്നുറപ്പാണ്. പിന്നെ ഇവിടെ വന്നവര്‍ അവര്‍ തന്നെയാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഉണ്ട്. അവര്‍ ഉമ്മയുടെ കൈകളില്‍ അണിഞ്ഞ ഒരു മോതിരം. അത് നോക്കി തിരിച്ചറിയുമെങ്കില്‍ ന്നന്നായേനേ.."
ഇത് കേട്ടതും സുറുമി അകത്തേക്ക് പോയി. ഉമ്മയുടെ കൈകളില്‍ കിടന്ന മോതിരം പരതി. ഇത് കണ്ട ഉമ്മ പറഞ്ഞു
“മോളെ സുറുമീ... അതെന്റെ വിരലില്‍ അല്ല. എന്റെ തലയിണയുടെ അടിയില്‍ ഉണ്ട്".
സുറുമി തലയിണക്കടിയില്‍ നിന്നും മോതിരം കണ്ടെടുത്തു. അവളുടെ കണ്ണുകളില്‍ പ്രകാശം പരന്നു. അവള്‍ അതുമായി കുക്കുവിന്റെ അരികിലേക്ക് ചെന്ന്  അത്ഭുതത്തോടെ പറഞ്ഞു
“കുക്കൂ... അതെ, ഇത് സിനുജയുടെ മോതിരം തന്നെയാ... ഇതൊരിക്കല്‍ എന്റെ മാതാവ് സിനുജക്ക് സമ്മാനിച്ചതാ. പാവം അവള്‍. അവര്‍ ഇവിടെ നിന്നും ഒരുപാട് ദൂരം അകലാനുള്ള സാധ്യത വളരെ കുറവാണ്. കുക്കൂ... നമുക്ക് വേഗം പുറപ്പെടാം.."
അവള്‍ മോതിരം ഹംസത്തിന്റെ ഭാര്യയെ തിരികെ ഏല്പിച്ചു. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു.

കുക്കുവിന് പിന്നാലെ നടക്കുമ്പോള്‍ സുറുമിയുടെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. സിനുജയുടേയും പരിചാരികയുടേയും ഓര്‍മകളില്‍ വേദനക്ക് അല്‍പം ആശ്വാസം തോന്നി. അവര്‍ രണ്ടു പേരും കുതിരപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. എങ്ങോട്ടെന്നില്ലാതെ..
യാത്രയില്‍ മുഴുവന്‍ സുറുമിയുടെ കണ്ണുകള്‍ പലയിടത്തേക്കും പരതികൊണ്ടിരുന്നു. വിജനതയുടെ ആഘാതതയില്‍ മനമലിഞ്ഞ് അവള്‍ ഇലാഹിനോട് പ്രാര്‍ഥിച്ചു. കുതിരക്കുളമ്പടികള്‍ മരുഭുമിയെ പിന്നിലേക്ക്‌ നീക്കി കൊണ്ടിരുന്നു.
വളരെ വളരെ ദുരം പിന്നോട്ടാക്കി അവരുടെ യാത്ര നീങ്ങി. വെയിലിന്റെ ശക്തമായ കാഠിന്യം യാത്രയില്‍ സുറുമിയെ തളര്‍ത്തി.
“കുക്കൂ... ഇവിടെയെങ്ങും ഒരു മനുഷ്യനേയും കാണുന്നില്ല. വല്ല വീടുകളും കണ്ടിരുന്നെങ്കില്‍.....
അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..... കുക്കൂ..."
“ഉം... നീ സമാധാനിക്ക്. വഴിയുണ്ട്".
“എന്തു ചെയ്യുമെന്നാ കുക്കൂ.."
“ഉം... നീ സമാധാനിക്കൂ... അല്‍പം ദൂരെ ഒരു വീടുണ്ട്. അവിടെ ഒരു പാവം സ്ത്രീയും. വഴിയോരത്തുള്ള വീടായതിനാല്‍ സിനുജയും മറ്റും അവിടെ താങ്ങാനും കുടുതല്‍ സാധ്യതയുണ്ട്". .
“അങ്ങിനെയെങ്കില്‍ നമ്മുടെ മടക്ക യാത്ര സന്തോഷം നിറഞ്ഞതാകും അല്ലെ കുക്കൂ..."
“ഉം... ദൈവാനുഗ്രഹം ഉണ്ടല്ലോ നമ്മുടെ കൂടെ. ഇത്രയും ദുര്‍ഘടമായ പ്രതി  സന്ധികള്‍ നേരിട്ട നിനക്ക് ഞാന്‍ അതൊന്നും ഓര്‍മ പ്പെടുത്തേണ്ട ആവശ്യം ഇല്ല".

വെയിലിന്റെ ശക്തില്‍ മണല്‍ തരികള്‍ പാറുന്നു. എങ്ങോക്കെയോ എത്താന്‍ പറന്ന് പോകുന്ന മരുപക്ഷികള്‍. കുക്കുവിന്റെ കുതിര കുതിച്ച് കൊണ്ടിരുന്നു. സുറുമിയുടെ തളര്‍ന്ന കണ്ണുകള്‍ കുക്കുവിന്റെ വെയില്‍ തട്ടി ചുവന്ന കവിള്‍ തടങ്ങളില്‍ പതിഞ്ഞു. അനുരാഗത്തിന്റെ തിരയടികള്‍ അവളുടെ മാര്‍ദവമുള്ള കൈകള്‍ അവന്റെ മാറിനെ പുണര്‍ന്നു.
ഇത് കണ്ടതും കുക്കു പറഞ്ഞു
“സുറുമീ.... നീ കുതിരപ്പുരത്താണ് ഇരിക്കുന്നത്. ഓര്‍മ വേണം. ഞാന്‍ നിന്റേത് മാത്രമാണ് നീ എന്തിനു ദൃതിവെക്കുന്നു പ്രിയേ..”
ഇതൊന്നും കേള്‍ക്കാതെ അവള്‍ കുക്കുവിന്റെ കൈകള്‍ക്കിക്കിടയിലുടെ അവനെ വരിഞ്ഞു.

കുക്കു പതിയെ കുതിരയുടെ കടിഞ്ഞാന്‍ ഇട്ടു.
“ഇറങ്ങ് സുറുമീ..”
“ഇല്ല ഞാന്‍ നിന്നെ ഒരുനിമിഷം പുല്‍കട്ടെ. എന്നിട്ട് മതി നമ്മുടെ തുടര്‍ന്നുള്ള യാത്ര. മോഹങ്ങള്‍ എന്നെ വിട്ടകലുന്നില്ല കുക്കൂ.. നീ എന്റെ കവിളുകളില്‍ നോക്കൂ.. അനുരാഗത്തിന്റെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നില്ലേ...”
വികാരമായ സുറുമിയുടെ കണ്ണുകളിലേക്കു നോക്കിയാ കുക്കുവിനു പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല അവന്‍ തന്റെ മാറില്‍ അടക്കി പിടിച്ച് അവളോട്‌ പറഞ്ഞു.
“പ്രിയേ.. ഞാനിതാ നിന്നിലേക്ക്‌ ലയിക്കുന്നു. നിന്റെ കണ്ണുകളില്‍ കാണുന്ന പ്രകാശം എന്നെ ഉന്മാദനാക്കുന്നു. നീ എന്നിലേക്ക്‌ അടുത്താലും”.
കുങ്കുമച്ചാറ് കലര്‍ന്ന കുക്കുവിന്റെ അധരങ്ങള്‍ സുറുമിയുടെ കവിളുകളില്‍ പതിച്ചു .    

സുറുമിയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഇത് കണ്ടതും കുക്കു വിളിച്ചു
“സുറുമീ... നമുക്ക് വേഗം അങ്ങെത്തണം”
“ഇല്ല കുക്കൂ... എനിക്കിനി ഒരടി പോലും നടക്കാന്‍ വയ്യ”.
എന്ത് ചെയ്യുമെന്നറിയാതെ ചുറ്റും നോക്കുന്ന കുക്കുവിനെ കണ്ട സുറുമി പുഞ്ചിരിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട കുക്കൂ.. ഞാന്‍ നടക്കാന്‍ ശ്രമിക്കാം”
കാലുകളുടെ വേദന വകവെക്കാതെ സുറുമി നടക്കുന്നത് കണ്ട കുക്കു അവളെ വാരിയെടുത്ത് ചുമലില്‍ കിടത്തി ദൃതിയില്‍ നടന്നു.
അല്‍പം കഴിഞ്ഞ് ഈന്തപ്പനയുടെ ഓലകൊണ്ട് മേഞ്ഞ ഒരു കുഞ്ഞ് കൂരയുടെ മുന്നിലെത്തി. കുക്കു നീട്ടി വിളിച്ചു. “ഹേയ്‌.... ആരുമില്ലേ ഇവിടെ.. ഞങ്ങള്‍ അല്‍പം ദൂരെ നിന്നും വരുന്നവരാ. അല്‍പ സമയം ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കാമോ...”
അകത്ത്‌ നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല. കുക്കു പതിയെ സുറുമിയെ താഴെ നിര്‍ത്തി പറഞ്ഞു.
“നീ അകത്ത് കയറി നോക്കൂ. ഇവിടെ മുമ്പൊരിക്കല്‍  ഞാന്‍ യാത്രാ വഴിയില്‍ കയറിയിട്ടുണ്ട്. ഒരു വയസ്സായ ഉമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്തായാലും നീ അകത്തേക്ക് കയറി നോക്കൂ..”
ഇതുകേട്ട സുറുമി ഭയത്തോടെയാണെങ്കിലും ഈന്ത പ്പനയോല മേഞ്ഞ ആ വീടിന്റെ അകത്തേക്ക് കടന്നു. മങ്ങിയ ഇരുട്ട് നിറഞ്ഞ വീടിന്റെ അകത്തളം ചുറ്റും കണ്ണോടിച്ചു.
“ആരും ഇല്ലേ ഇവിടെ.. ഹേയ്‌ വീട്ടുകാരേ ഒന്ന് വന്നാലും..”
ഇതൊന്നും കേട്ടിട്ടും ആളനക്കമില്ലെന്ന് കണ്ട സുറുമി അടഞ്ഞ് കിടന്ന മുറിയുടെ വാതില്‍ തള്ളി ത്തുറന്നു.
അടഞ്ഞ് കിടന്നിരുന്ന ഒരു മുറിയിലെ കാഴ്ച കണ്ട് സുറുമി അത്ഭുതത്തോടെ നോക്കി....

തുടരും...

2010, ഡിസംബർ 5, ഞായറാഴ്‌ച

സൈനുല്‍ ഹംസത്തിന്റെ വീട്ടിലേക്ക്

അനുരാഗം മോഹങ്ങളെ കീഴടക്കുന്നു കുക്കൂ. മഴ നനഞ്ഞൊരു കുഞ്ഞു പൂവിനെ പോല്‍ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍...!
പരന്ന് കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകളാകും. മോഹങ്ങളുടെ മണി ചെപ്പുകളിന്ന് വാതായനങ്ങളടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. ഞാന്‍ നിന്നില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ സുഗന്ധം വീശുന്നതറിയുന്നു. നീ എന്നെ അനന്തമായതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ...

ഒരുനിമിഷം സുറുമിയുടെ ചിന്തകള്‍ ചിറകുകള്‍ വീശി അമ്പരത്തില്‍ പറന്നകന്നു. അനുരാഗത്തിന്റെ ലഹരിയില്‍ മനസ്സ് കീഴടങ്ങുമ്പോഴും സുറുമിയുടെ കണ്ണുകളില്‍ സിനുജയുടെ മുഖം തെളിഞ്ഞു. രാവിലും പകലിലും കുട്ടിരുന്ന കുട്ടുകാരികള്‍. സുറുമിയുടെ നിശബ്ദമായ സങ്കടങ്ങള്‍ എന്നും സിനുജയുടെ സൊകാര്യ സങ്കേതങ്ങളായിരുന്നു. “പ്രിയപ്പെട്ട സിനുജാ...
നീ ഇന്നെവിടെയാണ്... അനന്തമായി ഒഴുകുന്ന നിന്റെ പുഞ്ചിരികള്‍ എന്റെ മനസ്സിനെ മുള്‍ കിരീടം അണിയിക്കുന്നു”.
യാത്രയുടെ മധ്യത്തിലും സുറുമി അശാന്തതയാണ്. അവള്‍ വാതോരാതെ സിനുജയെ കുറിച്ചും പരിചാരികയെ കുറിച്ചും പറഞ്ഞു തുടങ്ങി.
“ലക്ഷ്യമില്ലാത്ത ഈ യാത്ര എങ്ങോട്ടാണ് കുക്കൂ... ആദ്യം നമ്മള്‍ മാതാവിനെ കാണുന്നതാവും നല്ലത്”.
“ഉം.....”
സുറുമിയുടെ ദയനീയമായ ചോദ്യം കേട്ട് കുക്കുവിന്റെ മനസ്സ് തളര്‍ന്നു. അവന്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. പതിയെ നടന്നു വരുന്ന ഒരു കച്ചവടകാരി. അവളോട്‌ വഴിയെ കുറിച്ചും മറ്റുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ടു.
“വല്ലാതെ തളരുന്നു കുക്കൂ..... നമുക്ക് എവിടെയെങ്കിലും ഒന്ന് വിശ്രമിക്കാം..”
“അല്‍പം കഴിയട്ടെ. വല്ല തണല്‍ വൃക്ഷങ്ങളും കാണുമോ എന്ന് നോക്കട്ടെ”
പറഞ്ഞ് തീര്‍ന്നില്ല. ഒരു കൂട്ടം ഒലിവ് മരം അതിന് സമീപത്തായി ഒരു കൊച്ചു വീടും. ഈന്തപനകള്‍ കൊണ്ട് പണിത സുന്ദരമായ വീട്. കണ്ണിന്‍ അതീവ സന്തോഷം. ആള്‍പാര്‍പ്പുള്ള സ്ഥലം. ഇവിടെ ഇറങ്ങി വിശ്രമികാം.
“ഇവിടെ ആരെയെങ്കിലും കാണും. വാ...”

സുറുമിയുടെ കൈകളില്‍ പിടിച്ച് കുതിരപ്പുറത്ത് നിന്ന് കുക്കു താഴെ ഇറക്കി. കുതിരയെ ഒലിവ് മരത്തില്‍ തളച്ചു. അവര്‍ മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ അഭിമുഖമായി നടന്ന് വരുന്നു. പുതിയ രൂപ വേഷ വിധാനങ്ങള്‍. മുഖം കണ്ടിട്ട് പരിചയം പോലെ തോന്നുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അയാളും അറിയാമെന്നപോലെ ഇമവെട്ടാതെ നോക്കുന്നുണ്ട്.
“വാ നടക്കാം”
സുറുമി കുക്കുവിന്റെ കൈകളില്‍ പിടിച്ച് മുനോട്ട് നടന്നു. അയാള്‍ അടുത്തെത്തിയ ഉടനെ കുക്കു ചോദിച്ചു.
“ഹേയ്‌ കുട്ടുകാരാ.. ഇവിടെ ആള്‍ താമസം ഉണ്ടോ..?”
“ഉണ്ടല്ലോ അതെന്റെ വീടാണ്. അങ്ങോട്ട്‌ നടക്കാം. അതിന്‍ മുമ്പ് നിങ്ങള്‍ എവിടുന്നു വരുന്നു. ഞാന്‍ മുമ്പെങ്ങോ കണ്ട നല്ല പരിചയം തോന്നുന്നു”
തുടര്‍ന്ന് അയാള്‍ പറഞ്ഞു
“ഞാന്‍ സൈനുല്‍ ഹംസത്ത്. പ്രായമായ ഉമ്മയും ഭാര്യയും കുട്ടികളും ഉണ്ട്. ഇവിടെ പുരുഷനായി ഞാന്‍ മാത്രമേ ഉള്ളൂ. കുട്ടുകാരാ അങ്ങ് പ്രിയതമയെ അകത്തേക്ക് പറഞ്ഞു വിടൂ. ഭയം വേണ്ട..”
നിഷ്കളങ്കമായ മനുഷ്യന്‍ .അവരെ വീടിനുള്ളിലാക്കി ശേഷം കുക്കുവിനോട് പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ അല്പം കഴിഞ്ഞ് വരാം. അല്പം അകലെയാണ് ജോലിസ്ഥലം. ആമീറിനോട് മുഖം കാണിച്ച് തിരിച്ചു വരാം. ഹുക്കയുടെ (ഷീഷ) കച്ചവടം ആയതിനാല്‍ ആളുകള്‍ ഏതുനേരവും ഉണ്ടാവും. നിങ്ങള്‍ വിശ്രമിക്കൂ ഞാന്‍ ഉടനെ എത്തും”
ആ സ്നേഹിതന്‍ നടന്നകന്നു .

വീടിനുള്ളില്‍ കയറിയ സുറുമിയെ കുഞ്ഞുങ്ങള്‍ക്കും അദേഹത്തിന്റെ പ്രായമായ ഉമ്മാക്കും നല്ലോണം ബോധിച്ചു. വീട്ടുകാരി ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. സന്തോഷകരമായ ചെറിയ കുടുബം. അവിടുത്തെ കുട്ടികളുമായി സമയം നീങ്ങി. കുട്ടുകാരന്‍ ഹംസത്ത് തിരിച്ചെത്തി. കയ്യില്‍ വലിയൊരു പൊതിയും ഉണ്ട്. ഉപ്പ വരുന്നത് കണ്ട് കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പാഞ്ഞെത്തി. ഇതുകണ്ട കുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൊട്ടാരത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത നിഷ്കളങ്കമായ ജീവിതം. അദ്ദേഹം കുക്കുവിനെ വിളിച്ച് പുറത്തെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് സംസാരിച്ച് തുടങ്ങി.
“എന്റെ അമീര്‍ നല്ലവനാണ്. അതുകൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ പോകുന്നു. പിന്നെ ഇന്നലെ വരെ ഇവിടെ മറ്റ് രണ്ടു വഴിയാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളായിരുന്നു. എവിടെ നിന്നോ ആരെയോ തിരഞ്ഞു വന്നതാ അവര്‍. അവരുടെ സ്നേഹ നിധിയായ കുമാരി യാത്രകിടയില്‍ നഷ്ട്ടമായെന്ന് പറഞ്ഞു. വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിനം ഇവിടെ തങ്ങി അവര്‍ യാത്ര പറഞ്ഞു”
ഹംസത്ത് പറഞ്ഞു തീരും മുമ്പേ കുക്കു സുറുമിയെ വിളിച്ചു.
“സുറുമീ എന്റെ പ്രിയേ.. ”
“ദാ വരുന്നു”
അകത്ത് നിന്നും സുറുമിയുടെ പതിഞ്ഞ സ്വരം പുറത്തു വന്നു.
അകത്തേക്ക് കടക്കുന്ന വിരിയിട്ട വാതിലിന്റെ അടുത്ത് നിന്നും കുക്കു സുറുമിയോടു സംസാരിച്ചു.
“അവര്‍ ഇന്നലെയാണ്ഇവിടം വിട്ടത്. ഹംസത്ത് പറയുന്നത് കേട്ടപോള്‍ എനിക്കും അവര്‍ തന്നെയാകും എന്നൊരു തോന്നല്‍”
സുറുമി വീടിന് പുറത്തിറങ്ങി.
“കുക്കൂ.... നമുക്ക് വേഗം യാത്രയാകണം. എനിക്കവരെ കണ്ടെത്തണം. എന്റെ ഹൃദയം പൊട്ടുന്നു. അവര്‍ എന്നെ കാണാതെ എത്ര വേദനിക്കുന്നുണ്ടാകും”
ഇത് കേട്ട ഹംസത്തിന്റെ ഭാര്യ ചോദിച്ചു
“എന്താണ് നിങ്ങള്‍ ഭയക്കുന്നത്”
“പറഞ്ഞാലും”
ഹംസത്തില്‍ നിന്നും അതേ ചോദ്യം ഉയര്‍ന്നു.
കുക്കുവും സുറുമിയും മുഖത്തോട് മുഖംനോക്കി.
കക്കു പറഞ്ഞു
“കുട്ടുകാരാ... ഞാന്‍ പറയാം“
കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു.

തുടരും....

2010, നവംബർ 29, തിങ്കളാഴ്‌ച

നിലാവില്‍ നിന്നേയും തേടി....

ഇംതിയാസ് പുറത്ത് കടന്നതറിഞ്ഞ സുറുമി പതിയെ കണ്ണുകള്‍ തുറന്ന് അരികെ നില്‍ക്കുന്ന പരിചാരികയോട് ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു. “എല്ലാവരും പോയി കുമാരീ ഇനി പറഞ്ഞോളു”
സുറുമിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു “ഇലാഹീ..... ഇന്നത്തെ രാത്രിയും കഴിഞ്ഞു. നീയാണ് എന്റെ രക്ഷ....”
ഇതുകേട്ട പരിചാരിക വീണ്ടും ചോദിച്ചു “കുമാരീ അങ്ങേക്ക്‌ എവിടെയാണ് പോകേണ്ടത്.? പറഞ്ഞോളു ഞാന്‍ അതിനുള്ള വഴികള്‍ ഒരുക്കാം” ഇതുകേട്ട സുറുമി പരിചാരികയോട് പതുക്കെ പറയു എന്ന് ആഗ്യം കാണിച്ചു.

സുറുമി പതുക്കെ എഴുന്നേറ്റിരുന്നു. എന്റെ രോഗ ശമനത്തിന് വൈദ്യന്‍ പറഞ്ഞ മരുന്നുകള്‍ പറിക്കാനായി ആളുകള്‍ പോയിട്ടുണ്ട് . അവര്‍ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.....!! “കുമാരി കിടന്നൊളൂ അവര്‍ മരുന്നുകള്‍ തന്നു പോയ ശേഷം സംസാരിക്കാം” പറഞ്ഞ് തീര്‍ന്നില്ല. ഒരു ഭൃത്യന്‍ കയ്‌കള്‍ നിറയെ എന്തോ മരുന്നുമായി എത്തി. പുറത്തുനിന്നും വിളിച്ച്, വാതില്‍ക്കല്‍ എത്തിയ പരിചാരികയെ ഏല്പിച്ച് അയാള്‍ പോയി. സുറുമി ചിന്തയുടെ മേഘങ്ങള്‍ വകഞ്ഞു മാറ്റി പരിചാരികയെ അടുത്ത് വിളിച്ചു. “നീ എങ്ങനെ പട്ടണത്തില്‍ പോകും ഇവിടം വിടാന്‍ നിന്നെ ഇംതിയാസ് സമ്മതിക്കുമോ”
“അതിന് വഴിയുണ്ട് കുമാരീ”
എന്റെ പിതാവ് ഒരു ചെറിയ കച്ചവടകാരനാണ്. മധുര പലഹാരങ്ങള്‍ വില്പന നടത്തിയാണ് പിതാവ് ഞങ്ങളുടെ കുടുംബം നോക്കുന്നത്. പിന്നെ എന്റെ ഈ ജോലിയും. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ കുമാരിയുടെ പ്രിയപെട്ടവനെ കണ്ടെത്താന്‍ കഴിയും. സുറുമിയുടെ ശരീരം കുളിരണിഞ്ഞപോലെ, അവള്‍ പതിയെ ശരീരം പുതപ്പിട്ടു മുടി. പരിചാരിക വീണ്ടും വിളിച്ചു
“കുമാരീ വേഗം പറഞ്ഞോളു ആ പ്രനേശ്വരന്റെ നാമം”.
ചുവന്നു തുടുത്ത സുറുമിയുടെ ചുണ്ടുകളില്‍ തന്റെ കുക്കുവിന്റെ നാമം അനുരാഗത്തിന്റെ പൂമ്പോടികള്‍ പോലെ കൊഴിഞ്ഞു വീണു. മനസ്സും ശരീരവും ആവേശഭരിതമാവുന്നു. അവള്‍ പരിചാരികയെ വിളിച്ച് തന്റെ പ്രിയന്റെ നാമവും സ്ഥലവും എല്ലാം കുറിച്ച് ഒരു പേപ്പര്‍ അവള്‍ക്കു നീട്ടി. കയ്യില്‍ പേപ്പര്‍ കിട്ടിയതും പരിചാരിക ഉടുപ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചു. ശേഷം ഞാന്‍ ഉടനെ വരാം എന്നും പറഞ്ഞു പരിചാരിക പുറത്തിറങ്ങി. പിതാവിനെ കാണാന്‍ എന്ന് പറഞ്ഞ് രാത്രിയും പകലും അവള്‍ പുറത്തിറങ്ങാറുള്ളത് കാരണം ആര്‍ക്കും സംശയം വന്നില്ല. കൂടെ ഒരു ഭൃത്യനും ഉണ്ടായിരുന്നു. അവള്‍ ദൃതിയില്‍ നടന്നു. കൊട്ടാരത്തിന് അധികം ദുരമില്ലാത്ത തന്റെ കുടിലില്‍ എത്തുമ്പോള്‍ ഓടിയെത്തിയ അനിയത്തിയെ കെട്ടിപിടിച്ച് പറഞ്ഞു
“വെക്കം വാ.... പിതാവ് എവിടെ പോയി?”
പുറത്ത് നില്‍ക്കുന്ന കാവല്‍ ഭടനോടു ഇരിക്കാന്‍ ചുണ്ടി കാണിച്ച് അവള്‍ അകത്ത്‌ കടന്നു. പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
“പുലരും മുമ്പ് അങ്ങ് കുമാരനെയും കുട്ടി കൊട്ടാരത്തിന്റെ പിന്‍വാതിലില്‍ എത്തണം. ഞാന്‍ അവിടെ ഉണ്ടാകും. ബാക്കി എല്ലാം ഇലാഹിന്റെ കൈകളില്‍”
അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുകള്‍ നനയുന്ന അനിയത്തിയെ നോക്കി
“ഇല്ല നിന്നെ രക്ഷിക്കാനാ ഇതെല്ലാം. നിന്നെ എന്നെ ഏല്പിച്ചു പോയ ഉമ്മയോട് ഞാന്‍ ചെയ്യേണ്ട കടമയാണ് നിന്നെ ഇമ്തിയാസില്‍ നിന്നും രക്ഷപെടുതുന്നത്..... ഇല്ല മോളെ.... നീ ഭയകണ്ടാ എല്ലാം കാണുന്ന ഇലാഹ് ഒരു വഴി തരാതിരിക്കില്ല”.
പെട്ടന്നു തന്നെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. കൊട്ടാരത്തിലെത്തുമ്പോള്‍ അക്ഷമയായി കാത്തിരിക്കുന്ന സുറുമിയെ കണ്ട് പരിചാരിക കളിയാക്കി
“കുമാരീ... ഇനി പറയ്‌, ആരാണ് ഈ കുമാരിയുടെ ഉള്ളം കീഴടക്കിയ കുമാരന്‍? അദ്ദേഹംആരുടെ മകനാണ്”.
പുഞ്ചിരിക്കുന്ന സുറുമി തന്റെ കയില്‍ കിടന്ന ഒരു സ്വര്‍ണ്ണ മോതിരം പരിചാരികക്ക് സമ്മാനിച്ചു. പിന്നീട് സുറുമി പറഞ്ഞ കഥകള്‍ ഓരോന്നായി കേട്ട ശേഷം പരിചാരിക ചോദിച്ചു
“അപ്പോള്‍ സിനുജയെ കുറിച്ച് ഒന്നും അറിയില്ലേ എവിടെയാണെന്നുപോലും..??”
“ഇല്ല തോഴീ ഇവിടെ നിന്നു പുറത്തു കടക്കണം എന്നിട്ട് വേണം എല്ലാം.....”

ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. കൊട്ടാരം മുഴുവന്‍ നിദ്രയിലാണ്. സുറുമിയും പരിചാരികയും വാ തോരാതെ സംസാരിച്ചു. അതിനിടയിലാണ് സുറുമി തന്റെ കഴുത്തിലെ വജ്ര മാലയെ കുറിച്ച് ചിന്തിച്ചത്. “ഞാന്‍ നാളെ എന്റെ പ്രിയനോടൊത്ത് ഇവിടം വിടുകയാണെങ്കില്‍ ഈ മാല നീ ഇമ്തിയാസിനു തിരിച്ചു കൊടുക്കണം. ഇത് ഇവിടെ നിന്നും കിട്ടിയതാണെന്ന് മാത്രം പറഞ്ഞു ഒഴിവാകുക. നിന്നെ നീതന്നെ കുരുക്കില്‍ പെടുത്താതിരിക്കുക”.
എല്ലാം അനുസരണയോടെ കേള്‍ക്കുമ്പോഴും സ്നേഹ നിധിയായ ഈ കുമാരിയെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പരിചാരികയുടെ മനസ്സ് കൊതിച്ചു.
“സമയം ഒരുപാട് നീങ്ങി. ഇപ്പോള്‍ പിതാവ് യാത്ര തുടങ്ങികാണും. വെളുക്കും മുമ്പേ പട്ടണത്തില്‍ എത്തേണ്ടതല്ലേ. കുമാരി ഉറങ്ങികോളൂ. സമയം ആവുമ്പോള്‍ ഞാന്‍ ഉണര്‍ത്താം..”
സമയം ഇഴഞ്ഞു നീങ്ങി. സുറുമി ഉറക്കത്തിന്റെ കറുത്ത പാടക്കുള്ളിലേക്ക് പതിയെ വീണുതുടങ്ങി. ഉറക്കത്തിലും കുമാരിയുടെ സൌന്ദര്യം കണ്ട പരിചാരിക ഇലാഹിന്‍ സ്തുതി പറഞ്ഞു. “മാഷാ അല്ലാഹ് ”

വീണ്ടും സമയം അറിയിച്ച് ക്ലോക്ക് കരഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന സുറുമി. പരിചാരിക പതിയെ എണീറ്റ് അന്തപുരത്തിന്റെ പിന്‍വാതില്‍ തുറന്നു. കാവലിരിക്കുന്ന ഭടനെ കണ്ട് പിന്തിരിഞ്ഞു. ഇനി എന്ത് ചെയ്യും. ഒരു പോം വഴിയുണ്ട്. അവള്‍ കൊട്ടാര മുറ്റത്തിന്റെ ഒരുമൂലയിലെക്ക് ഒന്നു രണ്ട് ഗ്ലാസുകള്‍ വലിച്ചെറിഞ്ഞു. ഉടച്ചു ശബ്ദം കേട്ട് ഭടന്മാര്‍ അങ്ങോട്ട്‌ ഓടി. വലിയ ശബ്ദമല്ലാത്തതിനാല്‍ ഉറക്കം പൂണ്ടവര്‍ ഒന്നും അറിഞ്ഞില്ല. എല്ലാവരും ശബ്ദം വന്ന ദിക്ക് പരിശോധിക്കുന്നതിനിടെ പരിചാരിക അന്തപുരത്തിന്റെ പിന്‍വാതിലിലുടെ പുറത്തു കടന്നു. നല്ല നിലാവ്. ചെടികള്‍ക്ക് മറവിലൂടെ വാതിലിന് അടുത്തെത്തി. കുളക്കടവിലേക്കുള്ള വാതിലായതിനാല്‍ ആരും സംശയിക്കില്ല. അവള്‍ പുറത്തു കടന്നു. നെഞ്ചിടിപ്പുകള്‍ പെരുമ്പറ പോലെ മുഴങ്ങുന്നു. ഭയം ശരീരം കീഴടക്കുന്നു.
എവിടെ പിതാവ്...? അവനെ കണ്ട് പിടിച്ചില്ലേ..? എന്റെ നാഥാ നീയാണ് തുണ. പ്രാര്‍ഥിച്ച് നാവെടുക്കും മുമ്പേ അടുത്ത് വന്ന കുതിര കുളമ്പടികള്‍ ശ്രദ്ധിച്ചു. അതെ കൂടെ പിതാവുണ്ട്. മനസ്സ് സന്തോഷം കൊണ്ട് തുള്ളി. കുമാരീ എന്ന് ഉറക്കെ വിളിക്കാന്‍ തോന്നി. അല്ല ആരും കേള്‍ക്കാനോ അറിയാനോ പാടില്ല. മനസ്സിനെ പിടിച്ചു വെച്ചു.

അവര്‍ അടുതെത്തി. കുമാരന്‍ താഴെ ഇറങ്ങി. നിലാവില്‍ വെട്ടി തിളങ്ങുന്ന മുഖം. എന്റെ കുമാരിക്ക് ചേര്‍ന്ന കുമാരന്‍. മനസ്സ് കൊണ്ട് ഇമ്തിയാസിനോട് പറഞ്ഞു “ഇല്ല ഇമ്തിയാസേ... ആ സൌന്ദര്യ ധൂമത്തെ കൊണ്ടുപോകാന്‍ അവളുടെ കുമാരന്‍ എത്തി കഴിഞ്ഞു”.
“ഹേയ്‌... എവിടെയാണ് അവള്‍..?”
ചോദ്യം കുമാരന്റേതാണ്. ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ പരിചാരിക പറഞ്ഞു
“ഇവിടെ നില്ക്കൂ..... ഞാന്‍ കുമാരിയെ ഉണര്‍ത്തി ഇങ്ങോട്ട് എത്തിക്കാം...”
കേട്ട പാടെ അവന്‍ എതിര്‍ത്തു.
“വേണ്ട ഉണര്‍ത്തേണ്ടാ ഞാന്‍ അവളുടെ അന്തപുരത്തില്‍ കടന്നോളാം”
“വേണ്ടാ... ഇമ്തിയാസെങ്ങാനും...”
“ഹേയ്‌ ഭയക്കാതിരിക്കൂ... വഴിയുണ്ട്. എന്താണെന്നല്ലേ....”
കുമാരന്‍ ചുണകുട്ടനായ തന്റെ കുതിരയെ കടിഞ്ഞാന്‍ ഉരി വിട്ടു. അവന്‍ കൊട്ടാരത്തിന്റെ ചുറ്റും ലക്ഷ്യമില്ലാതെ പതിയെ ഓടി. ഇത് കണ്ട ഭടന്മാര്‍ അല്‍ഭുതത്തോടെ തമ്മില്‍ നോക്കി. ഈ കുതിര ആരുടേത് ..?എങ്ങനെ ഇവിടെ വന്നു ..? ചോദ്യങ്ങള് ഒരുപാട്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് കുമാരന്‍ പിന്‍വാതിലിലൂടെ സുറുമിയുടെ അന്തപുരത്തിലെത്തി.

സ്വര്‍ണ്ണ നിറമുള്ള ശയ്യയില്‍ അരുമയോടെ മയങ്ങുന്ന തന്റെ പ്രാണ പ്രേയസിയെ കണ്ട കുമാരന് മനസ്സ് പിടിച്ചു നിര്‍ത്താന്‍ ആയില്ല. തന്റെ പ്രേമ ഭാജനത്തിന്റെ മൃദുലമായ കവിളുകളില്‍ അവന്‍ പതിയെ ചുണ്ടുകളമര്‍ത്തി. മോഹങ്ങളുടെ മണിപ്പിറാവുകള്‍ ചിറകു വിടര്‍ത്തി നിന്നു. പെട്ടന്നു തന്നെ സുറുമി കണ്ണുകള്‍ തിരുമ്മി. വിശ്വസിക്കാനാവാതെ അവള്‍ ചുറ്റും നോക്കി. അതെ എന്റെ കുക്കു തന്നെ.
“കുക്കൂ... എന്റെ പ്രിയനേ...”
സന്തോഷത്തിന്റേയും സങ്കടത്തിന്റേയും തിരകള്‍ ആഞ്ഞു വീശി. ഇരുകൈകളും കൊണ്ട് അവനെ വരിഞ്ഞു മുറുക്കി.
“എവിടെയായിരുന്നു നീ ഇതുവരെ. ഞാന്‍ ഇവിടെ തനിച്ച് ....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. സുരുമിയുടെ കവിളുകള്‍ ചുവന്നു. അധരങ്ങള്‍ തമ്മില്‍ കൈമാറുന്ന മധുരം നോക്കി നില്‍ക്കാനാവാതെ പരിചാരിക പിന്തിരിഞ്ഞ് നിന്നു. മോഹങ്ങളുടെ പറുദീസയില്‍ സ്വര്‍ണ്ണ നിറമുള്ള പൂമ്പാറ്റകള്‍ പാറിതുടങ്ങി. വിരിഞ്ഞ അവന്റെ മാറിലേക്ക്‌ അവള്‍ പതിയെ തല ചായ്ച്ചു. നിമിഷങ്ങളുടെ സ്വര്‍ഗം അനുഭവിക്കുമ്പോഴും കുക്കുവിന്റെ മനസ്സില്‍ പുറത്തു കടക്കാനുള്ള ചിന്തയുയര്‍ന്നു. അവന്‍ പരിചാരികയോട് യാത്ര പറയുമ്പോള്‍ സുറുമി അവന്റെ മാറിടത്തില്‍ അമര്‍ന്നു കെട്ടിപുണര്‍ന്ന അരയന്നങ്ങള്‍ പോലെ നിന്നു. അവര്‍ ഇംതിയാസിന്റെ കൊട്ടാരം വിട്ടു പോകും വഴിയിലും സുറുമി പരിചാരികയെ തിരിഞ്ഞു നോക്കി. ഇനിയും കാണുമെന്ന ഹൃദയത്തിന്റെ ഭാഷ അവര്‍ക്ക് തമ്മില്‍ ഉറപ്പു നല്‍കി. അവര്‍ ഇംതിയാസിന്റെ കൊട്ടാര അങ്കണം വിട്ട് യാത്രയായി. ദൂരേക്ക്... മരുഭുമിയിലൂടെ....!!

തുടരും

2010, നവംബർ 23, ചൊവ്വാഴ്ച

വീണ്ടുമൊരു രാത്രി

സുറുമി ഇന്ന് പതിവിലേറെ ചിന്താ നിമഗ്നയാണ്. കൊട്ടാരത്തിലെ ആരവങ്ങള്‍ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല.

മനസ്സ് മുഴുക്കെ അഫ്രീന്റെ മുഖം. പരിചാരികമാര്‍ ഭക്ഷണവുമായി എത്തി. “കഴിചോളൂ, ഇംതിയാസ് രാജന്‍ ഇന്ന് ദുരെ യാത്രക്ക് പോകുന്നു. അതിന് മുമ്പ് ഇങ്ങോട്ട് വരാതിരിക്കില്ല”. സുറുമിയുടെ കണ്ണുകള്‍ അഗ്നി ഗോളങ്ങള്‍ പോലെ ചുവന്നു. മനസ്സുകൊണ്ട് ഇംതിയാസിനെ ശപിച്ചു. വിശപ്പ്‌ സഹിക്കാന്‍ വയ്യ. സുറുമി ഭക്ഷണം അരികിലേക്ക് വെച്ച്‌ കഴിക്കാന്‍ തുടങ്ങി. ഇടയില്‍ തോഴികളില്‍ ഒരുവള്‍ അഴിഞ്ഞു കിടന്ന സുറുമിയുടെ മുടിയിഴകള്‍ മാടിയൊതുക്കി വെച്ച്‌ ചോദിച്ചു. “കുമാരി എവിടുന്നാ..?, എങ്ങനെ ഇവിടെ എത്തിപെട്ടു”. പതിഞ്ഞ ഒരു ചിരിയോടെ സുറുമി പറഞ്ഞു “അറിഞ്ഞാല്‍ നിനക്കെന്നെ സഹായിക്കാന്‍ ഒക്കുമോ...? ഇല്ലെങ്കില്‍ എന്തിന് ഞാന്‍ എന്റെ ഉള്ളു തുറക്കണം..?” ഇതുകേട്ട തോഴി ചോദിച്ചു. “സഹായിച്ചാല്‍ കുമാരി എനിക്കെന്തു ചെയ്യും”. പെട്ടെന്ന് തന്നെ സുറുമി അവളിലേക്ക്‌ അടുത്തിരുന്ന് “പറയൂ നിനക്ക് എന്ത് വേണം... പറയൂ...”

“പ്രിയ കുമാരീ എനിക്കും വിവാഹ പ്രായം എത്തിയ ഒരു കുഞ്ഞനിയത്തിയുണ്ട്. അവള്‍ ഇടയ്‌ക്ക് എന്നെ കാണാന്‍ വരും. ഒരിക്കല്‍ അവളെയും ഇംതിയാസ് നോട്ടം വെച്ചു. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം അവളെ കുറിച്ചുള്ള വിവരാന്വേഷണം. ഞാന്‍ കുമാരിയെ ഇവിടുന്നു രക്ഷപെടുത്താം പകരം എനിക്കും പ്രത്യുപകാരം ചെയ്യണം” സുറുമിയുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. സുറുമി തോഴിയോടു പറഞ്ഞു “തീര്‍ച്ചയായും തോഴീ.. നീ എങ്ങനെ എന്നെ രക്ഷപ്പെടുത്തും. എനിക്ക് ഒരു രക്ഷകനും ഇവിടെയില്ല. ദൂരെ ഖൈറോ പട്ടണത്തിലെ എന്റെ പ്രിയനേ തേടി ഇറങ്ങിയതാണ്‌ ഞാന്‍, എന്‍റെ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എന്റെ കളികൂട്ടുകാരി സിനുജയും വേലക്കാരി ദില്‍സത്തും എനിക്ക് യാത്രയില്‍ നഷ്ട്ടമായി. ഇനി ഞാന്‍ എങ്ങോട്ട് പോകും”.
“കുമാരി പറയൂ... കുമാരിയുടെ മനസ്സ് കീഴടക്കിയ കുമാരന്റെ നാമം പറയൂ... ഞാന്‍ അന്വേഷിക്കാം. അദേഹത്തെ ഇവിടെ എത്തിക്കാം”. സുറുമി പൊടുന്നനെ ഭക്ഷണം നിര്‍ത്തി എണീറ്റ്‌ തോഴിയെ അരികില്‍ വിളിച്ചു അനുമോദിച്ചു. അവളുടെ ഓര്‍മകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. നിലാവ് പോലും ആ മുഖത്തിന്‌ മുന്നില്‍ തോറ്റുപോകും എന്ന് അവള്‍ക്ക് തോന്നി.

ഓര്‍മകളുടെ താളുകള്‍ പതിയെ മറിഞ്ഞു. തന്നെ ഓര്‍ത്തിരിക്കുന്ന മാതാവും വഴിയില്‍ നഷ്ട്ടമായ സുറുമിയെ തിരയുന്ന സിനുജയും പരിചാരികയും പിതാവും എല്ലാമെല്ലാം കണ്ണു നനയിച്ചു. എങ്കിലും എന്റെ പ്രാണേശ്വരന്‍ ഖൈസിനെ(കുക്കു) തേടി പിടിച്ച് തന്നെ ഇവിടുന്ന് രക്ഷപെടുത്താമെന്നു പറഞ്ഞ സന്തോഷം ഇമകള്‍ക്ക് അനന്തമായി ഓര്‍മകളുടെ തീരങ്ങള്‍ വീണ്ടും പച്ചപ്പ്‌ പടരുന്നു. കുക്കൂ നീ എന്റെ അരികില്‍ എത്തുമെങ്കില്‍, ചോദ്യ ചിഹ്നമായി എന്റെ കന്യകാത്വം അന്ധാളിച്ചു നില്‍ക്കുന്നു. കാമവെറിയനായ ഇംതിയാസ് നീചമായ വലയെറിയും മുമ്പ് നീ എന്നെ ഇവിടുന്ന് പുറത്തു കൊണ്ടു പോയെങ്കില്‍, വയ്യ കുക്കൂ... എന്റെ പ്രണയത്തിന്റെ ആഴം നിനക്ക് മാത്രമേ അറിയൂ.... കൊഴിഞ്ഞു വീഴുന്ന രാത്രികളില്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലും എന്നെ കളിയാക്കി. ഓര്‍മ്മകള്‍ കാടു കയറുന്നു.

ഇംതിയാസിന്റെ ചെരുപ്പടികള്‍ അടുത്ത് വന്നു. തോഴികള്‍ അന്തപുരം വിട്ടിറങ്ങി. കൈ കഴുകാനായ് പോകുന്ന സുറുമിയെ പിടിച്ചു നിര്‍ത്തി ഇംതിയാസ് പറഞ്ഞു “വേണ്ടാ.. പരിചാരികമാര്‍ താലത്തില്‍ വെള്ളവുമായ് വരും, ഇവിടെ ഇരുന്നോളൂ പ്രിയേ...” വാക്കുകളില്‍ ചേര്‍ന്ന വീഞ്ഞിന്റെ സുഖം തിരിച്ചറിഞ്ഞ സുറുമി ഇംതിയാസിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു “എന്റെ അമീര്‍ , അങ്ങ് ഇരിക്കൂ. അങ്ങയെ വിട്ട് ഞാന്‍ പോകില്ല ഭയക്കാതെ. എനിക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്” ഒരു നിമിഷം സുറുമി കഴുത്തിലെ വജ്ര മാലയില്‍ തലോടി എന്തോ ദ്രിഢനിശ്ചയം പോലെ പറഞ്ഞു “ഇല്ല അഫ്രീന്‍ നീ സുഖമായ് ഉറങ്ങുക. ലോകത്തിന് ശാപമായ് ഒന്നും നില നില്‍ക്കരുത്”.

ഓര്‍മകളെ തട്ടി തെറിപ്പിച്ച് ഇംതിയാസ് സുറുമിയുടെ അരികിലെത്തി അവളുടെ മുടിയിഴകളില്‍ പതുക്കെ കൈകള്‍ പായിച്ചു. ധീരയായ് അവള്‍ ഇംതിയാസിനെ പീഢത്തില്‍ ഇരുത്തി അരികില്‍ ചേര്‍ന്നിരുന്നു. കൊലക്കത്തിയുടെ മുര്‍ച്ചയോടെ സുറുമിയുടെ കണ്ണുകള്‍ അയാളില്‍ പതിച്ചു. “ഹേ ഇംതിയാസ്... കാമ വെറിയനായ നീ ഇലാഹിലേക്ക് കൈകള്‍ ഉയര്‍ത്തൂ... നിന്റെ നാഥന്‍ നിരോധിച്ച എന്തൊക്കെയോ അതൊക്കെ നീ ചെയ്‌ത് കൂട്ടി. ഇനിയും നിന്റെ കൈകള്‍ ശരീരത്തില്‍ ഇരിക്കാന്‍ പാടില്ല”. ഒരു നിമിഷം ഇംതിയാസ് ഭയന്നു, ആക്രോശിക്കുന്ന സുറുമിയെ ഇംതിയാസ് ഞെട്ടലോടെ നോക്കി. “എന്ത് പറ്റി ഹുറീ നിനക്ക്..? നീ ഉറങ്ങിയില്ലേ.. എന്തൊക്കെയാണ് പുലമ്പുന്നത്”. “ഇല്ല ഇംതിയാസ്..., നിന്നെ ഇന്നെന്റെ കയ്‌കള്‍ വരിഞ്ഞു മുറുക്കും. നിന്റെ ഹൃദയം നീചമാണ്. നീ ഇലാഹിന് പോലും വെറുക്കപെട്ടവനാണ്. നിന്നെ ഞാന്‍ നാഥനിലേക്ക് തിരിച്ചയക്കുന്നു”. ശബ്ദം അന്തപുരം വിട്ട് പുറത്തു കടന്നു. പരിചാരികരും മറ്റും ഓടിയടുത്തു. ഇംതിയാസ് ഭയത്തോടെ സുറുമിയെ തുറിച്ചു നോക്കി. തന്റെ ദൌത്യം ഇന്നത്തേക്ക് മതിയാക്കി സുറുമി തളര്‍ന്ന പോലെ നിലത്തേക്ക് വീണു.

ഭയന്ന ഇംതിയാസിനെ പരിചാരകര്‍ സമാധാനിപ്പിച്ചു. “എന്ത് പറ്റി അവള്‍ക്ക്. എന്ത് പറ്റി” ചോദ്യം തോഴിമാരിലേക്ക് വന്നു. “അറിയില്ല അമീര്‍. ഇന്ന് പകല്‍ മുഴുവന്‍ കുമാരി ചിന്തയിലാണ്”. വിവരം കൊട്ടാര വൈദ്യന്റെ ചെവിയില്‍ എത്തി “തല്‍കാലം വിശ്രമിക്കട്ടെ”. ഇമ്തിയാസിന് ഭയം വിട്ട് മാറിയില്ല. എങ്കിലും കൈവിട്ടു പോകുന്ന ദിന രാത്രങ്ങളെ ഓര്‍ത്ത് അയാള്‍ പരിഭവിച്ചു. വൈദ്യന്റെ മരുന്നുകള്‍ സുറുമിയില്‍ ഫലിച്ചില്ല. അവള്‍ കണ്ണുകളെ ഇറുകി അടച്ചു. അലസമായി കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് കാമവെറിയനായ കഴുകന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പതിഞ്ഞു. ഇംതിയാസിന്റെ മിഴികള്‍ പുറത്തേക്കു തള്ളി. അവന്‍ സ്വയം പറഞ്ഞു “ഇല്ല തരുണീമണീ.. ഞാന്‍ നിന്റെ മാദക സുഖന്ധം ആസ്വദിക്കാതെ....... ഇല്ലാ.... ഞാന്‍ നിന്നില്‍ എല്ലാം മറക്കുന്നു...” വീണ്ടുമൊരു രാത്രിയുടെ സ്വപ്നങ്ങളുമായ് ഇംതിയാസ് സുറുമിയുടെ കിടപ്പറ വിട്ട് നടന്നു.

തുടരും...

2010, നവംബർ 19, വെള്ളിയാഴ്‌ച

അഫ്രീന്റെ വജ്രമാല

പുലര്‍ച്ചെ തന്നെ ഇമാദ് ഇംതിയാസ് രാജന്‍ സുറുമിയുടെ വിവരാന്വേഷണം തുടങ്ങി. കൊട്ടാര പരിചാരികമാര്‍ പളുങ്ക് താലത്തില്‍ പാലും പഴങ്ങളും സുറുമിക്കരികില്‍ എത്തിച്ചു. ഉറക്ക ചടവുകള്‍ സുറുമിയുടെ കണ്ണുകളിലെ തിളക്കം അകറ്റി. ജാലകത്തിലുടെ പുറത്തേക്ക് നോക്കിയ സുറുമിയുടെ മനം വെമ്പല്‍ കൊണ്ടു. സൂര്യ കാമുകന്‍ പൂക്കളുടെ മുഖം മുത്തി ചുവപ്പിക്കുന്നു. കൂടെ ഒളിച്ചും പാത്തും തെന്നലും വന്നെത്തുന്നു. കിളികളും ചിത്ര ശലഭങ്ങളും. കൊട്ടാരത്തിലെ പുന്തോട്ടം നിറയെ പൂക്കളാണ്. കണ്ണിനു വിരുന്നിന്റെ അനുഭൂതി. എല്ലാം കണ്ടും കേട്ടും വയ്യ കുക്കൂ ഇനി ഇവിടുന്നു ഞാന്‍ എങ്ങനെ പുറത്ത് കടക്കും. ഇംതിയാസ് രാജന്റെ കയ്‌കളില്‍ പെടും മുമ്പ് ഇവിടുന്ന് പുറത്ത് കടക്കണം. ആരാണ് എന്നെ സഹായിക്കുക. ആലോചന പലവഴിക്കും നീണ്ടു. അവസാനം..... എന്റെ ഇലാഹീ... നീ കനിയുമെന്ന് ഞാന്‍ കരുതുന്നു. അനന്തമായ വിഹായസ്സിലേക്ക് കരങ്ങളുയര്‍ത്തിയ സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . അവള്‍ ജാലക കാഴ്ചകള്‍ വിട്ടകന്നു. വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ട്
സുറുമി അന്താളിച്ചു. ഇംതിയാസ് ആയിരിക്കുമോ..? യാ അല്ലാഹ്. ഭയം മനസ്സിനെ കീഴടക്കി. ഉടനെ വാതില്‍ തള്ളി തുറന്ന് ഇംതിയാസ് അകത്തു കടന്നു.

പ്രിയേ.. തരുണീ മണീ..
അവളുടെ വാടിയ മുഖം ഇംതിയാസിനെ വേദനിപ്പിച്ചു. എന്ത് പറ്റി നിനക്ക് കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. നിനക്കെന്റെ കൊട്ടാര സുഖങ്ങള്‍ തികയാതാകുന്നുവോ..? ഇത് കേട്ട സുറുമി അവസരം മുതലെടുത്തു. അതെ പ്രിയ രാജന്‍ ഞാന്‍ ഒരു അമീറിന്റെ മകളാണ് . വളരെ വിശേഷമായ കുടുംബം. ഞാന്‍ അവിടുത്തെ ഏക മകളാണ്.അവള്‍ പറയുന്നതെല്ലാം ഇംതിയാസ് അക്ഷമനായി കേട്ട് നിന്നു. എന്നിട്ട് പറഞ്ഞു.
ഹുറീ ഇല്ല നീ .... നീ ഇന്നുമുതല്‍ എന്‍റെ പ്രിയ പെട്ടവള്‍ ആയിരിക്കും. ഉം, നീ വല്ലതും കഴിക്കൂ എന്‍റെ കൂടെ..
തന്റെ തന്ത്രം ഫലവത്താകുന്നത് കണ്ട് സുറുമി ഉള്ളില്‍ പുഞ്ചിരിച്ചു. സുറുമിയുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ ഇംതിയാസിനെ കെട്ടി വരിഞ്ഞു മിഴികളില്‍ അനുരാഗത്തിന്‍റെ പാതി ഇറങ്ങിയ തിരശീല കണ്ട് രാജന്‍ അവളുടെ അടുക്കലേക്കു അണഞ്ഞിരുന്നു. വരൂ വല്ലതും കഴിക്കൂ നിന്‍റെ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. അവള്‍ വളരെ ദയനീയ ഭാവത്തില്‍ രാജനെ വിളിച്ചു.
ഹബീബി.. എന്‍റെ പ്രിയനേ.. കഴിക്കാന്‍ എനിക്കും കഠിനമായ വിശപ്പുണ്ട്. പക്ഷേ.. എന്റെ അയല്‍ രാജാവ് ഒമര്‍ഖാന്‍റെ പ്രിയ കുമാരന്‍ ഖൈസ് എന്ന കുക്കു, അവനെ കണ്ടു പിടിക്കാനാണ് ഞാന്‍ഇറങ്ങി തിരിച്ചത്. എന്റെ പിതാവിന്‍റെ കൂടെ യാത്ര പോയ ഖൈസ് (കുക്കു) പട്ടണത്തില്‍ നിന്നും മടങ്ങി വന്നില്ല. അന്ന് തോട്ട് ദേഷ്യം മൂത്ത ഒമര്‍ഖാന്‍ എന്‍റെ പിതാവിനെ തടവിലാക്കി. എന്നെ അദ്ദേഹം രാജ്ഞിയാക്കുമെന്നു ശഠിച്ചു. അവിടുന്നുള്ള രക്ഷപെടലായിരുന്നു എന്നെ എന്‍റെ ഈ പ്രിയ രാജന്‍റെ അടുത്ത് എത്തിച്ചത്. ഇനി ഖൈസ് (കുക്കു) അവനെ കണ്ടു പിടിക്കണം രാജന്‍. എന്നെ സഹായിക്കണം. അവനെ കണ്ടു പിടിച്ച് കൊട്ടാരത്തില്‍ എത്തിച്ചാല്‍ എന്റെ പിതാവിനെ അവര്‍ അവിടുന്നും മോചിപ്പിക്കും. അപ്പോള്‍ എന്റെ പിതാവ് തീര്‍ച്ചയായും എന്നെ നിങ്ങള്‍ക്ക് സമ്മാനിക്കും. സുറുമിയുടെ തന്ത്രം അറിയാത്ത പാവം ഇമാദ് ഇംതിയാസ് അവളുടെ അനുരാഗം തുളുമ്പുന്ന വാക്കുകളില്‍ അലിഞ്ഞു ഇല്ലാതായി. അയാളുടെ മനസിലേക്ക് മോഹങ്ങളുടെ തിരകള്‍ പ്രവഹിച്ചു തുടങ്ങി. സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. അതിന് കാപട്യത്തിന്‍റെ കൈപുള്ളത് ഇമാദ് ഇംതിയാസ് അറിഞ്ഞില്ല. അയാള്‍ സുറുമിയുടെ കണ്ണുനീര്‍ വിരലുകള്‍ കൊണ്ട് തട്ടിമാറ്റി. പ്രിയപ്പെട്ട ഹൂറി നിന്‍റെ മിഴികള്‍ നനയാതെ ഞാന്‍ നോക്കാം. നീ വല്ലതും കഴിച്ചാലും. ശേഷം നമുക്ക് ബജാറിലേക്ക് യാത്രയാകാം.. നീ വിഷമിക്കാതെ.. നിന്റെ കണ്ണിമകള്‍ നനയാതെ.. നീ ഇംതിയാസിന്‍റെ ഹുറിയാണ്. സുറുമി ഇംതിയാസിന്‍റെ ചാരെ അനുസരണയോടെ പതുങ്ങി നിന്നു. അയാളുടെ മോഹങ്ങള്‍ സുറുമിയുടെ മാദക മധുവൂറുന്ന അധരങ്ങളില്‍ പതിച്ചു. ഇമ വെട്ടാതെ അയാള്‍ അത് നോക്കി. സുറുമി തന്‍റെ ശരീര ഭംഗി കാണും വിധേ ഇംതിയാസിന്‍റെ മുന്നിലുടെ വരാന്തയിലേക്ക്‌ നടന്നു. പുറത്ത് തോഴിമാര്‍ കാത്തു നില്‍ക്കുന്നു.

അവര്‍ സുറുമിയെ കൂട്ടി കൊട്ടാര വളപ്പിലെ കുളത്തിലെത്തി. അവര്‍ ആകാംഷയോടെ സുറുമിയുടെ ശരീരത്തിലെ ആഭരണങ്ങളും മറ്റും ഓരോന്നായ്‌ നോക്കികൊണ്ടിരുന്നു. അപ്പോഴാണ്‌ കുട്ടത്തില്‍ ഒരുവള്‍ ഭയന്നു പറഞ്ഞത്.

ഇലാഹീ... ഈ കഴുത്തില്‍ കിടക്കുന്ന വജ്ര മാല അഫ്രീന്‍ കുമാരിയുടെ അല്ലെ...?
ഇത് കേട്ട് കുടെയുള്ള മറ്റെല്ലാവരും അത് ഉറ്റു നോക്കി. ഇത് കണ്ട സുറുമിയുടെ കണ്ണുകള്‍ ആകാംഷയോടെ അവരെ ഉറ്റുനോക്കി. അവള്‍ പറഞ്ഞു, ഇത് ഇന്നലെ ഇംതിയാസ് എനിക്ക് സമ്മാനിച്ചതാണ്‌. ആരാണ് ഈ അഫ്രീന്‍..? തോഴിമാര്‍ പറയാന്‍ മടിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി. സുറുമി അവരുടെ പരുങ്ങല്‍ കണ്ട് അല്‍പം കട്ടിയില്‍ ചോദിച്ചു . കേട്ടില്ലേ ...?? ''ആരാണ് അഫ്രീന്‍ ..?''

എല്ലാവരും മുഖത്തോട് മുഖം നോക്കി. അവരില്‍ ഒരാള്‍ ഭയമില്ലാതെ പറഞ്ഞുതുടങ്ങി. പ്രിയ കുമാരീ.. അഫ്രീന്‍ സുന്ദരിയായിരുന്നു. അവരെ ഇവിടെ ഇംതിയാസ് രാജന് കൊണ്ടു വന്നു കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു. അവള്‍ വളര്‍ന്നു പ്രായപൂര്‍ത്തി എത്തിയ ശേഷം ഒരിക്കല്‍ ഇമാദ് ഇംതിയാസ് അവളുടെ കിടപ്പറയില്‍ ചെന്നു. ഭയന്ന കുമാരി ഇമ്തിയാസിന്‍റെ വിരലുകളില്‍ കടിച്ചുതുങ്ങി. ദേഷ്യം മുത്ത ഇംതിയാസ് അവളെ ചുവരിലേക്ക് തള്ളി തലയ്ക്കു ഏറ്റ ആഘാതം കാരണം അഫ്രീന്‍ മരണപെട്ടു. പിന്നീട് കുളക്കടവില്‍ കൊണ്ടുപോയി ഇംതിയാസ് ജഡം ഉപേക്ഷിച്ചു. കേട്ട് നിന്ന സുറുമിയുടെ നെഞ്ചിടിപ്പുകള്‍ ഒരു ഘോഷയാത്രപോലെ വര്‍ധിച്ചു. എന്നിട്ടും അവള്‍ ചോദിച്ചു, പിന്നെ എന്ത് സംഭവിച്ചു തോഴികളെ.. പറയൂ.....

ഇല്ല കുമാരീ... പിന്നീട് ഈ കുള വക്കില്‍ മറവു ചെയ്തു അവളുടെ കഴുത്തിലെ വജ്രമാലയാണ് കുമാരിക്ക് ഇംതിയാസ് സമ്മാനിച്ചത്‌. ഇത് കേട്ട സുറുമി ഭയന്നു വിറച്ചു. കഴുത്തില്‍ കിടന്ന വജ്രമാല കൈകൊണ്ടു പതിയെ തടവി. സുറുമിയുടെ ദേഷ്യം ഉറഞ്ഞു കുടി. ഒന്നും പുറത്ത് കാണിക്കാതെ മനസ്സില്‍ ദൃഡ നിശ്ചയമെടുത്ത് പറഞ്ഞു. അഫ്രീന്‍ നീ ചെയ്യാന്‍ തുനിഞ്ഞത് എന്നിലുടെ സംഭവിക്കും തീര്‍ച്ച...!! സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . നിഷ്കളങ്കമായ പോലേ അഫ്രീന്റെ മുഖം സുറുമിയില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ചു.

തുടരും

2010, നവംബർ 16, ചൊവ്വാഴ്ച

ഈദ്‌ മുബാറക്


ബലി പെരുന്നാള്‍ ദിനം.
"പ്രിയ കുക്കൂ ഇന്നിവിടെ ആഘോഷ തിമിര്‍പ്പുകളാണ്.
നിന്റെ ചാരെ എത്താന്‍ ഞാന്‍ കൊതിക്കുന്നു. പ്രണയാര്‍ദ്രമായ നിന്റെ ഈ ഈദ് സന്ദേശം
മനോഹരമായി. നിന്നെ തഴുകുന്നൊരു കുളിരുള്ള ഇളം കാറ്റായി ഞാന്‍ നിന്നരികിലെത്താം, പ്രണയ പുന്തോപ്പിലെ തേന്‍ നുകരാന്‍ കൊതിക്കുമൊരു വണ്ടുപോലെ. എന്റെ മോഹങ്ങളുടെ പട്ടികയില്‍ ആദ്യത്തെ വരികള്‍ നിന്റെ മുഖ ദര്‍ശനം ആയിരിക്കും. നീ എന്റെ മൌന പ്രണയമേ നിനക്കീ രൂപം നല്‍കിയ നാഥനാണ് സ്‌തുതി.
നീ..... എന്റെ സൌഭാഗ്യങ്ങളുടെ താഴ്വാരം. എന്റെ മോഹങ്ങളുടെ കടിഞ്ഞാണ്‍ വിള്ളുന്നു. നീ എന്നരികില്‍ എന്ന് പറന്നെത്തും പ്രിയ കുക്കൂ.. വാക്കുകളും നോക്കുകളും നിന്നിലേക്ക്‌, അതെ... എന്റെ മാത്രം.... കുക്കുവിലേക്ക്.
നീ എന്റേയാണ്, എന്റെ മാത്രം. മൌനം, തുടിപ്പുകള്‍, സ്വകാര്യത
എല്ലാം നീയാണ്. അതാണ്‌ എന്റെ സ്വര്‍ഗ്ഗവും. ഞാനാ സ്വര്‍ഗ നദിയില്‍ നീരാടും ജല കന്യകയും.
പ്രിയ കുക്കൂ നിനക്ക് എന്റേയും ഈദ്‌ ആശംസകള്‍...”

കുക്കൂന്റെ സ്വന്തം.... സുറുമി

2010, നവംബർ 14, ഞായറാഴ്‌ച

നിഴല്‍ പൂക്കള്‍

കൊട്ടാരം പരിപാലകര്‍ മുഴുവന്‍ സിനുജയേയും പരിചാരികയേയും ഉറ്റു നോക്കുന്നു.
അനസ് ശഹബാന്‍ സമാധാനിപ്പിച്ചു. വിഷമിക്കാതിരിക്കൂ...
നമ്മുടെ ഭടന്മാര്‍ അവരെ തിരക്കുന്നുണ്ടല്ലോ..? എന്തെങ്കിലും വഴി കാണാതിരിക്കില്ല!
ഇതുകേട്ട പരിചാരിക ഭയം മനസ്സില്‍ നിന്ന് നീങ്ങിയില്ലെങ്കിലും സിനുജയെ സമാധാനിപ്പിച്ചു.
സമയം നീങ്ങി. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു. വീണ്ടും വിജനമായ പാതകള്‍ കീഴടക്കാന്‍ ഒരുക്കമായി. വെയില്‍ മറഞ്ഞു. മരുഭുമിയിലെ ചുടുകാറ്റിന് അല്പം ആശ്വാസം.
പകലിന്റെ  മുഖം മങ്ങിത്തുടങ്ങി. കുങ്കുമ ചാറ് തേച്ച് സന്ധ്യയുടെ കവിളുകള്‍ ചുവന്നു.
കൂട്ടിലേക്ക് പറന്നകലുന്ന മരുപക്ഷികള്‍. അങ്ങിങ്ങായി തമ്പടിച്ചിരിക്കുന്ന വഴിയാത്രക്കാര്‍ ഇനിയുള്ള യാത്ര ദുര്‍ഘടമാണ്.
രാത്രിയുടെ കറുത്ത മുഖം പതിയെ വന്നടുക്കുന്നു. 

ഞാന്‍ ഭയക്കുന്നു.സിനുജാ... നാം രാത്രി എവിടെ തങ്ങും..?
അറിയില്ലാ വീട്ടിലേക്കു സുറുമിയില്ലാതെ മടങ്ങാനും വയ്യ!!
ഞങ്ങളെ കാണാതെ വീട്ടുകാരും വിഷമിച്ചുകാണും
ഇലാഹീ...... ഒരു വഴി കാണിച്ചു തരണേ..
അവര്‍ നടന്നു നീങ്ങുന്നതിനിടെ.. അല്പം അകലെ ഒരു തീ വെളിച്ചം കണ്ടു. അവിടം ലക്ഷ്യമിട്ട് രണ്ടുപേരും നടന്നു. നാല് സ്ത്രീകള്‍ കുടിയിരുന്ന് ശീട്ട് കളിക്കുന്നു. അരികില്‍ കുടിക്കാനായി ഖാവയും ഈന്തപ്പഴവും ഈ രാത്രി ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ പോന്ന ധൈര്യം ഉള്ള ഇവര്‍ ആരാകും..?
അറിയില്ല. അവരുടെ അടുത്ത് ചെന്ന് പരിചാരിക നീട്ടി വിളിച്ചു.
സഹോദരിമാരെ.. ഇന്ന്  രാത്രി ഞങ്ങള്‍ക്കും നിങ്ങളുടെ കൂടെ താമസിക്കാന്‍ ഇടം തന്നാലും. ഞങ്ങള്‍ വളരെ ദയനീയരാണ്. 
ഇതുകേട്ടപ്പോള്‍ അതില്‍ മുത്തവളെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ചോദിച്ചു. ആരാണ് നിങ്ങള്‍, ഇതിന് മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.. എവിടെ പോകുന്നു..? എന്തിന് പോകുന്നു...?
എന്നിങ്ങനെ ചോദ്യങ്ങള്‍. ഉത്തരം ദയനീയം ആയതിനാല്‍ ആവാം അവര്‍ ഞങ്ങള്‍ക്ക് ഇരിക്കാനും കിടകാനും അവരുടെ ടെന്റ് സജ്ജീകരിച്ചു. ക്ഷീണിച്ച് അവശരായ ഞങ്ങള്‍ തളര്‍ന്നു കിടന്നു.

ഓര്‍മകളില്‍ ദിശയറിയാതെ പറക്കുന്ന വെള്ളരി പ്രാവുപോല്‍ സുറുമിയുടെ മുഖം തിളങ്ങി. ഉറക്കച്ചടവുകളെ തോല്‍പ്പിച്ച് മിഴികള്‍ പരല്‍മീന്‍ കണക്കെ അങ്ങോട്ടുമിങ്ങോട്ടും നീന്തിഹൃദയം. കാരമുള്ളുകള്‍ കെട്ടിവരിയുന്നു രാവിനു നീളം കൂടിയപോലെ...

സുറുമിയെ വഹിച്ചു പോയ കുതിര കുളമ്പടികള്‍ ഇമാദ് ഇംതിയാസ് രാജന്റെ കൊട്ടാര കവാടത്തില്‍ നിശ്ചലമായി. കൊട്ടാരം ഭടന്‍ വാതില്‍ തുറന്നു. അകത്തേക്ക് കടത്തിയ ശേഷം സുറുമിയുടെ കരങ്ങളിലെ ബന്ധനം വേര്‍പെടുത്തി. ക്ഷീണിച്ച് തളര്‍ന്ന സുറുമിയുടെ നേരെ ഇരിക്കാനായി ഒരു സിംഹത്തോല്‍ എറിഞ്ഞു കൊടുത്തു. സുരുമിയുടെ തളര്‍ന്ന ശരീരം പതിയെ നിലത്തു അമര്‍ന്നു. ഉടന്‍ മൃഗീയനായ ഇമാദ് ഇംതിയാസ് രാജാവ് പുറത്ത് വന്നു. സുന്ദരിമാരായ സ്ത്രീകള്‍ ഇംതിയാസിന് എന്നും ലഹരിയാണ് . വടിതളര്‍ന്ന് കിടക്കുന്ന സുന്ദരിയെ കണ്ട് ഇംതിയാസിന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഉടനെ ചോദ്യം ഉയര്‍ന്നു.  “ഈ ഹുറിയെ എവിടെ നിന്ന് കിട്ടി..?“
സുറുമിയുടെ കയ്‌കള്‍ രാജന്‍ പതിയെ തൊട്ട ശേഷം കൊട്ടാര പരിചാരികകളോട്  ആജ്ഞാപിച്ചു..!
“വേഗം ഇവളെ അന്തപുരത്തില്‍ കൊണ്ട് പോകൂ..“
ഇതുകേട്ട കുതിരസവാരികള്‍ രാജനോട്‌ പറഞ്ഞു. “ഇല്ല യജമാന്‍ ഞങ്ങള്‍ ഇവളെ ഇങ്ങെത്തിക്കാന്‍  ഒരുപാട് കഷ്ട്ടപെട്ടു.“
“അവള്‍ ഒരുപാട് ദേഹോപദ്രവം ചെയ്തു.  അതിനുള്ള പ്രതിഫലം കിട്ടാതെ ഞങ്ങള്‍ മടങ്ങില്ല.“
ഇത് കേട്ടതും രാജന്‍ ചിരിച്ചു കൊണ്ട് പണകിഴികള്‍ അവര്‍ക്ക് കാല്‍കീഴിലേക്ക് എറിഞ്ഞു കൊടുത്തു.
എല്ലാവരും തനിക്ക് കിട്ടിയ ഓഹരിയുമായി മടങ്ങി.
അകത്ത് പരിചാരികമാര്‍ സുറുമിയെ ഭക്ഷണ പാനീയങ്ങള്‍ നല്‍കി കുളിപ്പിച്ച് പട്ടുടയാടകളും ധരിപ്പിച്ചു. തോഴികള്‍ സുറുമിയുടെ സൌന്ദര്യത്തില്‍ സംപുജ്യരായി.
ഉടനെ രാജന്റെ ഉത്തരവുമായി ഭടന്‍ എത്തി. രാജന്‍ അന്തപുരത്തിലേക്ക് എഴുന്നള്ളുന്നു.

ഊദിന്റെയും അത്തറിന്റെയും മണമൊഴുകുന്ന പട്ടു മെത്ത ഭംഗിയായി  വിരിഞ്ഞു കിടന്നു. ഭയന്ന് വിറച്ച സുറുമി ഒരുഭാഗത്ത് ചുവരില്‍ താങ്ങി നിന്നു. വേഷ ഭുഷാധികളോടെ രാജന്റെ എഴുന്നള്ളത്ത്. സുരുമിയുടെ ഉള്ളം കിടുങ്ങി. കയ്‌കളും ഉടലും വിറച്ചു. മനം മന്ത്രിച്ചു.
“പ്രിയപ്പെട്ട കുക്കൂ.. നിന്റെ ഞാന്‍ ഇതാ മറ്റൊരു വന്‍ വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചിറകു തളര്‍ന്ന പക്ഷിയെ പോലേ.. നീ എവിടെയാണ് കുക്കൂ“ ഓര്‍മ്മകള്‍ കുക്കുവിലേക്ക് ഉയരും മുമ്പേ ആ വിളികള്‍ സുരുമിയുടെ കര്‍ണ പടത്തില്‍ പതിച്ചു.
“ഹേയ്  എന്റെ മനം കവര്‍ന്ന തരുണീ മണീ..“
“ഇങ്ങ് അടുത്ത് വന്നാലും“  ലളിത്യമോടെയുള്ള പുഞ്ചിരി നല്‍കി രാജന്‍ വിളിച്ചു. ഭയന്ന സുറുമി കണ്ണുകള്‍ കയ്‌കള്‍ കൊണ്ട് പൊത്തി. ഇത് കണ്ട ഇംതിയാസ് രാജന്‍ പതുക്കെ സുരുമിയുടെ ചാരേക്കു നടന്നു. ഊദിന്റെയും അത്തറിന്റെയും മനം മയക്കുന്ന സുഗന്ധം അയാളെ ഉന്മത്തനാക്കി. സുറുമിയുടെ മുഖത്തുനിന്നും ഇംതിയാസ് രാജന്‍ പതുക്കെ കയ്‌കള്‍ എടുത്ത് മാറ്റി. അനന്തമായ വിഹായസ്സിലെ താരഗണങ്ങളുടെ ശോഭ ഒന്നിച്ചനുഭവിച്ചപോലെ.. അയാള്‍ കയ്യില്‍ കിട്ടിയ മാദക പൂവിനെ മാറോട് ചേര്‍ത്തു. പ്രതികരിക്കാന്‍ കഴിയാതെ സുറുമി അനുസരണയോടെ നിന്നു സന്ധ്യയുടെ അരുണിമ പകര്‍ന്ന കവിളുകളില്‍ ഇംതിയാസിന്റെ ചുണ്ടുകള്‍ അമര്‍ന്നു വീണ്ടും വീണ്ടും. സ്വപ്നത്തില്‍ നിന്നെന്നപോലെ സുറുമി ഞെട്ടി..!!!
“ഹേയ് രാജന്‍ അങ്ങെന്താണ് കാണിക്കുന്നത്.
ഞാന്‍.... ഞാന്‍....“ സുറുമി പറയാന്‍ ഒരുങ്ങി. പക്ഷെ..! ഇത്  രക്ഷാമാര്‍ഗം അല്ലെന്ന് സുറുമിക്ക് അറിയാം. അവള്‍ സന്തോഷത്തോടെ എന്തോ തീരുമാനിച്ച പോലെ വിളിച്ചു. “രാജന്‍ അങ്ങ് അല്പം ഇരിക്കൂ നമുക്ക് സംസാരിക്കാം.“ ശരീരം തളര്‍ന്നു എങ്കിലും മനസ്സിന്റെ ധൈര്യം വീണ്ടെടുത്ത് അവള്‍ അയാളോടൊപ്പം ഇരുന്നു. “അങ്ങ് എന്തിന് തിരക്ക് പിടിക്കണം, ഞാന്‍ അങ്ങയേയോ ഈ കൊട്ടാരത്തെയോ വിട്ടു പോകില്ല.“ “ഞാന്‍ അങ്ങയുടെത് മാത്രമായിരിക്കും.” “ഇപ്പോള്‍ നാം നമ്മളെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയണം.” ഇത് കേട്ടതും ഇംതിയാസ് ആവേശ ഭരിതനായി ചോദിച്ചു. “പറയ്‌ ഹുറീ നിന്റെ നാമം എന്താണ്‌ പറഞ്ഞാലും“. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിനൊത്തുള്ള ഇന്നലകളുടെ മിന്നലുകള്‍ പാറി വീണു. ഇംതിയാസ് വീണ്ടും ചോദ്യം ഉയര്‍ത്തി. “നീ എവിടെ ഉള്ളതാണ്“. സുറുമിയുടെ തളര്‍ന്ന മിഴികള്‍ വീണ്ടും തെളിഞ്ഞു .അവള്‍ അന്തപുരത്തിലെ പൂകുടയില്‍  നിന്നും ഒരു പൂവ് എടുത്ത് ഇംതിയാസിന് സമ്മാനിച്ചു. അത് കയ്യില്‍ വാങ്ങി ഇംതിയാസ് പറഞ്ഞു. “വാടിയ പൂക്കളാ.." “പുലരട്ടെ പുതിയ പൂക്കള്‍ ഇവിടെ ഞാന്‍ എത്തിക്കാം“. ഇത് കേട്ടതും സുറുമി പൊട്ടിച്ചിരിച്ചു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയ രാജനോട്‌ അവള്‍ പറഞ്ഞു “പ്രിയ ഇംതിയാസ് അങ്ങ് വാടിയ ഈ പൂവിനെ വെറുക്കുന്നു എങ്കില്‍!! എന്നെയും അങ്ങേക്ക് വെറുത്തേക്കും“ ഇംതിയാസിന് ഒന്നും മനസ്സിലായില്ല. അയാള്‍ സുറുമിയെ നോക്കി. അവള്‍ വീണ്ടും പറഞ്ഞു “രാജന്‍ പുലരട്ടെ, അപ്പോള്‍ ഈ പൂക്കുടയിലും പുതിയ പൂക്കള്‍എത്തും“. തല്‍ക്കാലം ഈ രാത്രിയെ ഒഴിവാക്കാന്‍ സുറുമിയുടെ തന്ത്രം ഫലിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ഇംതിയാസ് അന്തപുരം വിട്ട് പുറത്തിറങ്ങി. നഷ്ട്ട ബോധം ഉണ്ടെങ്കിലും നാളെയുടെ ലഹരി അയാളെ ഇന്നിന്റെ നഷ്ട്ടങ്ങള്‍ മായ്ച്ചു കളഞ്ഞു   

(തുടരും.......)

2010, നവംബർ 9, ചൊവ്വാഴ്ച

വിജനതയിലെ വിലാപങ്ങള്‍

വിജനമായ മരുഭുമിയിലൂടെയുള്ള യാത്ര. അങ്ങിങ്ങായി പഞ്ഞികെട്ടുകള്‍ ചിതറി കിടക്കും പോലെ ആട്ടിന്‍ പറ്റങ്ങള്‍. ഈന്തപ്പന തോട്ടങ്ങളിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍ .മണല്‍കാറ്റ് മിഴിയിലേക്കടിച്ചുവീശുമ്പോള്‍ മിഴികള്‍ പാതി അടയുന്നു. മണല്‍കാറ്റിനെയും ചൂടിനേയും വക വെക്കാതെ മുന്നോട്ടു നടന്നു . ഓരോ നിമിഷവും മനസ്സില്‍ എന്റെ പ്രിയ കുക്കുവിനെ കാണുവാനുള്ള ആര്‍ത്തിയോടെ.....
മറ്റെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങി.

ദൂരെ നിന്നു വരുന്ന ഒരു കച്ചവട സംഘത്തെ കണ്ട് സുറുമി ഭയന്നു. അത് തന്റെ പിതാവാകുമോ എന്ന് ഞാന്‍ ഭയക്കുന്നു സിനജാ ...
ഇല്ല സുറുമീ.....നീ ഭയക്കാതെ വേഗം നടന്നോളു...സിനുജ അവളെ സമാധാനിപ്പിച്ചു.
ഇനി അധിക ദൂരം ഇല്ലല്ലോ.
വെയിലിന്റെ വെള്ളിനൂലുകള്‍ പിടയുന്നു വിശപ്പും ദാഹവും വര്‍ധിച്ചു. കച്ചവട സംഘം അടുത്തടുത്ത് വരുന്നു. പരിചാരിക പറഞ്ഞു മുഖം മറച്ചോളു സുറുമീ..
പറഞ്ഞു തീരും മുമ്പേ...സംഘം അടുത്തെത്തി. പതിയെ കുതിരയെ പിടിച്ചു നിര്‍ത്തി.
ഹും ആരാണ് നിങ്ങള്‍.?
ഞങ്ങള്‍ യാത്രക്കാരാണ് പരിചാരികയാണ്‌ ഉത്തരം പറഞ്ഞത്.
ഉപദ്രവിക്കാതെ മാറിനില്‍കൂ...
ഹഹഹ..!!!!അവര്‍ ഉറക്കെ ചിരിച്ചു.
അവരില്‍ ഒരാള്‍ വിളിച്ചു ചോദിച്ചു
ഹേയ്..?സ്ത്രീ ..?ഈ ഹൂറികള്‍ ആരുടെ കൊട്ടരത്തിലേയാണ്.
ചോദ്യം പരിചാരികയോടാണ്.
അവള്‍ വല്ലാതെ ഭയന്ന് പറഞ്ഞു. അല്ലയോ യജമാനന്‍മാരെ...?
ഞങ്ങള്‍ ഒരു ദൂരയാത്ര ചെയ്യുന്നവരാണ് വളരെ കഷ്ട്ടതയോടെ യാത്ര ചെയ്യുന്ന ഞങ്ങളെ വെറുതെ വിട്ടാലും.
ഇത്കേട്ട സംഘം വലിയ വായില്‍ ചിരിച്ചു.
ഹഹഹഹ ..!!!
വെറുതെ വിടുകയോ...?
ഈ ഹൂറികളെ വെറുതെ വിടാനോ ഇല്ല..!!!
ഒരാളെ ഞങ്ങളെടുക്കും ഞങ്ങളുടെ യജമാനന് കാഴ്ച വെച്ചാല്‍...!!
വളരെയധികം സമ്മാനങ്ങള്‍ ലഭിക്കും.
ഇതുകേട്ട് ഭയന്ന സുറുമിയെ സിനുജ സമാധാനിപ്പിച്ചു. സംഘം തമ്മില്‍തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ പെട്ടന്നു അതിലൊരുവന്‍ വന്നു സുറുമിയുടെ മുഖംമൂടി വലിച്ചുകീറി.
ഭയന്ന സുറുമി ഒച്ചവെച്ചു കരയാന്‍ തുടങ്ങി.ഇത് കേട്ടതും പരിചാരിക അതിലൊരുവനെ തന്റെ കയ്യിലുള്ള തോല്‍സഞ്ചി കൊണ്ട് പൊതിരെതല്ലി.സിനുജയും സുറുമിയും തിരിഞ്ഞു നടക്കാന്‍ നോക്കിയപ്പോഴേക്കും കറുത്ത തടിച്ച ഒരാള്‍ സുറുമിയെ കുതിരപ്പുറത്തേക്ക് വലിച്ചു കയറ്റി.കാറ്റിനെകാളും ശക്തിയോടെ പറന്നു.
യാ... ഇലാഹീ..........
രക്ഷിക്കണേ...രക്ഷിക്കണേ...
വലിയ വായില്‍ അവര്‍ വിളിച്ചു കൂവി ആര് കേള്‍ക്കാന്‍..അട്ടഹാസത്തോടെ ചിരിച്ചു കൊണ്ട് സംഘക്കാര്‍ ഒന്നടങ്കം അവരുടെ പിന്നാലെ പോയി.
വാവിട്ടു അലറുന്ന സിനുജയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ..പരിചാരിക അങ്ങോട്ടുമിങ്ങോട്ടും ഓടി.
ഇലഹീ...
എങ്ങോട്ട് പോകും..? എന്ത് ചെയ്യും..?
സിനുജാ വാ.. നമുക്കും അവരെ പിന്തുടരാം..എങ്ങോട്ടെന്നില്ലാതെ സിനുജയും പരിചാരികയും നടന്നു നീങ്ങി. പൊടിപടലങ്ങള്‍ പാറിച്ചു പറന്നകലുന്ന കുതിര സംഘത്തിനൊപ്പം എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പരിചാരിക പറഞ്ഞു. അല്പം അകലെയായി ഒരു കൊട്ടാരമുണ്ട് അനസ്ശഹബാന്‍ രാജാവിന്റെ കൊട്ടാരം അവിടെ വിവരം ധരിപ്പിക്കാം..എന്തെങ്കിലും പരിഹാരം കാണാതെ ഇരിക്കില്ല. വാവിട്ടു കരയുന്ന സിനുജയോടു പറയുന്നതോടൊപ്പം പരിചാരിക ഭയന്നു വിറക്കാന്‍ തുടങ്ങി.
സുറുമി ഇല്ലാതെ ചെന്നാല്‍ യജമാനന്‍..!!!!! എന്റെ ശിരസ്സ്‌ എടുക്കും
സുറുമീ....?
സിനുജ കരഞ്ഞു വിളിച്ചു വഴിയും വെയിലും അറിയാതെ അവര്‍ ഓടിക്കൊണ്ടിരുന്നു അവസാനം അനസ് ശഹബാന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തി.
വരൂ സിനുജാ നമുക്ക് അകത്തു കടക്കാം
ഉം..

പരിചാരികക്ക് പിന്നാലെ അവള്‍ കൊട്ടാര മതിലിന്‌ അകത്തു കടന്നു. അനസ് ശഹബാന്‍ കൊട്ടാര അങ്കണത്തില്‍ തന്നെയുണ്ട്‌ കിങ്കരന്മാര്‍ അടുത്തെത്തി തടഞ്ഞു ചോതിച്ചു
ഹും എന്ത് വേണം..?
ഞങ്ങള്‍ക്ക് അനസ്ശഹബാന്‍ രാജാവിനെ കാണണം.
ഇതുകേട്ട രാജാവ് ഭടന്മാരോട് ഉത്തരവിട്ടു.!!
അവരെ അകത്തേക്ക് കയറ്റി വിടൂ ...
അവര്‍ രാജാവിന്റെ മുന്നില്‍ എത്തി ...!പരിചാരിക പറഞ്ഞു.
ഹബീബി പ്രിയ യജമാനാ ..?എന്റെ യജമാന്റെ മകളെ യാത്രക്കിടയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയി അവളില്ലാതെ തിരിച്ചു ചെന്നാല്‍ യജമാന്‍ എന്നെ കൊന്നുകളയും.
അങ്ങ് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ..
ഇത് കേട്ട അനസ് ശഹബാന്‍ തന്റെ ഭടന്മാരോട് ആജ്ഞാപിച്ചു. പോകൂ പെട്ടന്നു അവരെ കണ്ടെത്തൂ..
ഭടന്മാര്‍ നാല് ദിക്കും പറന്നു. പെട്ടന്നായിരുന്നു സിനുജ പൊടുന്നനെ താഴേക്ക്‌ തളര്‍ന്നു നിലം പതിച്ചു.
യാ ഇലാഹീ...എന്തുപറ്റി സിനുജാ..അല്പം വെള്ളമെട്ക്കൂ ..
അപ്പോഴേക്കും വെള്ളം എത്തി വെള്ളം മുഖത്തേക്ക് തെളിച്ചു.
സിനുജാ ...? സിനുജാ ..?
സിനുജ പതുക്കെ കണ്ണുകള്‍ തുറന്നു
എവിടെ..എവിടെ എന്റെ സുറുമി എവിടെ..?
ആ വിലാപം കേട്ടുനിന്നവരും അത്ഭുത ത്തോടെ ഇത് തന്നെ പറഞ്ഞു.
കഥ തുടരും .......

2010, നവംബർ 2, ചൊവ്വാഴ്ച

ഒലീവ് മരങ്ങളുടെ താഴ്വാരം

ഇളം കാറ്റുവീശുന്നുണ്ട് കാറ്റില്‍ ശ്രിങ്കാരമാടുന്ന ഒലീവ് മരങ്ങളുടെ ഇലകള്‍ അവ തമ്മില്‍ തമ്മില്‍ പുണരുന്നു.അതിര്‍വരമ്പുകള്‍ ഇല്ലാത്ത അവയുടെ പ്രണയം.ഇലകള്‍ ഹരിത ശോഭയില്‍ കുളിച്ചു സുര്യന്റെ തേജസ്സില്‍ തിളങ്ങുന്നു.കൊച്ചു സുന്ദരിമാരെപ്പോലെ അവ താളം വെക്കുന്നു.പ്രണയ ബന്ധരാകുന്നു. ഇടയ്ക്കിടെ പാറി വരുന്ന മരുപക്ഷികള്‍ അവരെ അസ്വസ്ഥരാക്കും പോലെ ...ഇടക്ക് ശക്തിയോടെ വീശുന്ന കാറ്റിനെ ഭയന്നു പാറുന്ന കൊച്ചു കിളിക്കുഞ്ഞുങ്ങള്‍. വഴിയിലുടെ നീങ്ങികൊണ്ടിരിക്കുന്ന കച്ചവട സംഘങ്ങള്‍ .എല്ലാം കൊണ്ടും മിസര്‍ നഗരം ഇന്ന് തിരക്കിലാണ്.

യാത്ര എന്നും എനിക്ക് മടുപ്പാണ്. ആരെയും കൂട്ടിന് കിട്ടിയതുമില്ല.കുക്കൂ ..നിന്നെ കാണാതെ എനിക്ക് വയ്യ ,ഞാന്‍ സിനുജയെയും കൂട്ടി പുറപ്പെടുകയാണ്. പരിചാരികയില്ലാതെ യാത്ര ചെയ്യാന്‍ മാതാവ് സമ്മതിക്കില്ല. ഇന്നലെയാണ് കുക്കൂ.. നീ താമസിക്കുന്ന സ്ഥലം ഞാന്‍ അറിഞ്ഞത്. എനിക്ക് അവിടെ വന്നെ മതിയാകൂ ..
നിന്നെ കാണാതെ എനിക്ക് വയ്യ ഞാന്‍ വിവരം മാതാവിനെ ധരിപ്പിച്ചിട്ടുണ്ട്. കയ്യില്‍ അല്പം വെള്ളവും പഴവര്‍ഗങ്ങളും മാത്രം.. വഴിദുരം എനിക്കിപ്പോള്‍ ചെറുതായി തോന്നുന്നു .നിന്റെ മുഖ ദര്‍ശനത്തോടെ എല്ലാ ക്ഷീണവും അകലും
ഞാന്‍ പുറപ്പെടുന്നു കുക്കൂ .....
ഇലാഹീ ...കാത്ത് കൊള്ളണമേ ....

കഴിക്കാനുള്ള അല്പം സാധനങ്ങള്‍ അടങ്ങിയസഞ്ചി പരിചാരികയുടെ കയ്യിലാണ് .
ഞാനും സിനുജയും പിന്നിലുടെ നടന്നു.പട്ടണത്തിലേക്ക് എത്താന്‍ വഴിദുരമുണ്ട്.പിതാവ് അറിയാതെയുള്ള യാത്ര കച്ചവട കാര്യങ്ങള്‍ക്കായ് പിതാവും പട്ടണത്തിലാണ്. വഴിക്ക് വെച്ചു പിതാവെങ്ങാന്‍ കണ്ടു മുട്ടിയാല്‍ അറിയില്ല ഭയം ഉണ്ട് .
സുറുമീ...? സിനുജയുടെ വിളികേട്ടാണ് തിരിഞ്ഞത്.
ഉം എന്തെ സിനുജാ ..?
നമുക്ക് അമ്നയെ കൂടെ കൂട്ടു വിളിച്ചാലോ ?
വേണ്ട സിനുജാ ,അവരുടെ മാതാവ് ദീനം വന്നു കിടപ്പിലല്ലേ അവള്‍ക്കു അവിടെ ധാരാളം ജോലി കാണും.പാവം അംന മുന്‍പ് ഒരിക്കല്‍ എന്റെ പിതാവിന്റെ കൂടെ കച്ചവടത്തിന് പോയതായിരുന്നു അംനയുടെ പിതാവ് അവിടെ വെച്ചു സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടി അവര്‍ പ്രണയ ബന്ധരാവുകയും ധനികയായ ആ സ്ത്രീ അവരെ അവരുടെ സ്വദേശമായ യമനിലേക്ക് കൊണ്ടുപോകുകയും ചെയ്തു അതോടെ അംനയുടെ കുടുംബത്തിന്റെ ദാരിദ്ര്യം തുടങ്ങി .പിന്നീടു സുറാബു രാജ്ഞിയുടെ വീട്ടില്‍ ജോലിചെയ്താണ് അംനയുടെ മാതാവ് കുടുംബം പുലര്‍ത്തിയത്‌ .പാവം അംന,!!
വേണ്ട സിനുജാ നമുക്ക് തനിച്ചു പോകാം. കുട്ടിന് പരിചാരികയും ഉണ്ടല്ലോ ..
നിനക്ക് ഭയം ഉണ്ടോ ..?
ഇല്ലാതില്ല സുറുമീ ...
ഒറ്റക്കുള്ള ഈ യാത്ര പിതാവ് അറിഞ്ഞാല്‍ ...!!!
ഇല്ല നീ പേടിപ്പിക്കാതെ മുന്നോട്ടു നടന്നോളു ..
ഇനിയും ദുരം ഒരുപാടുണ്ടല്ലോ സുറുമീ ...
സാരമില്ലെന്നേ.. എന്റെ കുക്കുവിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഈ വഴിദൂരം എനിക്ക് ഭയമില്ലാതാകുന്നു .
ധ്രിതിയില്‍ നടക്കുന്ന പരിചാരികയോടൊപ്പം എത്താന്‍ സിനുജയും ഞാനും നന്നേ കഷ്ട്ടപെട്ടു. കയ്യിലുള്ള തോല്‍ സഞ്ചിയും പുറത്തിട്ടു അവര്‍ നടന്നു നീങ്ങി..പിന്നാലെ ഞങ്ങളും

വഴി അനേകം പിന്നിട്ടു എനിക്ക് വല്ലാതെ ക്ഷിണം വന്നു. കാലുകള്‍ തളരുന്നപോലെ.. വെയിലിനും കാറ്റിനും ശക്തി വര്‍ധിച്ചു.
ഇടയ്ക്കു സിനുജ ഓര്‍മപ്പെടുത്തി അല്പം നീങ്ങിയാല്‍ വഴിയരികില്‍ ഒരു കുഞ്ഞു കിണറുണ്ട് നമുക്ക് അവിടെ അല്പം വിശ്രമിക്കാം,
ക്ഷിണം അല്പം അകന്നിട്ടു പോകാം..
എങ്കില്‍ അതാ നല്ലത് സിനുജാ.. വയ്യ നമുക്ക് അങ്ങോട്ട്‌ നടക്കാം ..
അല്പം നടന്നു കഴിഞ്ഞു കിണറ്റിന്‍ കരയില്‍ എത്തി മുന്ന് പേരും അവിടെ വെള്ളത്തില്‍ നിന്നും മുഖം കഴുകി.
ക്ഷിണം അകറ്റാനായി പരിചാരിക അവിടെ പുല്‍ത്തകിടിയില്‍ മയങ്ങി .
സുറുമിയുടെ കണ്ണുകള്‍ വെള്ളം കുടിക്കുമ്പോഴും പട്ടണത്തില്‍ കഴിയുന്ന തന്റെ കുക്കുവിനെ കാണുവാനുള്ള തിടുക്കത്തിലായിരുന്നു .
അവളുടെ മിഴികളില്‍ അനുരാഗത്തിന്റെ കവിതകള്‍ വിരിഞ്ഞു .
അധരങ്ങളില്‍ മധുകിനിഞ്ഞു തുടങ്ങി കവിളുകള്‍ ചെമ്മലര് പോലെ തുടുത്തു

കുക്കൂ...
നിന്റെ മുഖം ഒരു നോക്ക് കാണുവാനുള്ള കൊതിയാണ് ഈ യാത്ര.. ഞാന്‍ അങ്ങോട്ട്‌ വരുന്നത് നീ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ നീ സമ്മതിക്കില്ല എന്നറിയാം അതുകൊണ്ടാണ് ഞാന്‍ പിതാവ് പോലും അറിയാതെ പുറപ്പെട്ടത്‌. ഇനി അല്പം കുടി നടന്നാല്‍ നീ...താമസിക്കുന്ന പട്ടണത്തില്‍ എത്തുമെന്ന് സിനുജ പറഞ്ഞു. പ്രിയപ്പെട്ട എന്റെ കുക്കൂ ..അറിയുന്നുവോ നീ ..
ഈ ആകാശ ഭുമികളില്‍ മറ്റെന്തിനെക്കാളും എനിക്ക് പ്രിയമുള്ളത് നിന്നെയാണ്
പിന്നെ എങ്ങനെ ഞാന്‍ നിന്റെ മുഖം കാണാതെ ദിനങ്ങള്‍ നീക്കും.നിന്റെ ഉപരിപഠനത്തോടുള്ള താല്പര്യം അറിയുന്നത് കൊണ്ട് ഞാന്‍ ക്ഷമിക്കുന്നു കുക്കൂ ....
അല്ലാതെ നീ ഇല്ലാത്ത പകലുകള്‍ എനിക്ക് എങ്ങനെ തള്ളി നീക്കാന് കഴിയും .
വയ്യ ഇനി വയ്യ നിന്നെ കാണാതെ വയ്യ....!!!!!
സമയം പോയത് അറിഞ്ഞില്ല. ഹേയ്‌ സിനുജാ..പരിചാരികയെ വിളിക്കൂ നമുക്ക് പോകാം .
മുന്ന് പേരും എണിറ്റു വീണ്ടും യാത്ര തുടര്‍ന്നു ...

_________________
തുടരും ..

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഉര്‍മീസ് കോട്ടയിലെ കൊലപാതകം

നിശബ്ദതയുടെ  വിലാപങ്ങള്‍ എന്റെ മനസിനെ കുത്തി മുറിവേല്പിക്കുന്നുണ്ട്.നിന്നെ കാണാന്‍ കൊതിക്കുന്നുണ്ടെങ്കിലും ഒരു പാഴ് കിനാവുപോലെ കനവുകള്‍ എന്നെ വിട്ടകലുന്നു. അറിയില്ല എന്റെ കുക്കൂ ഉപരി പഠനത്തിനായുള്ള നിന്റെ യാത്ര എന്നെ വേദനിപ്പിക്കുന്നു .നിന്റെ മുഖം കാണാത്ത ഈ മിഴികളില്‍ പുലരിയിലെ പ്രകാശത്തിനു പോലും മങ്ങല്‍ ഏറ്റിട്ടുണ്ട്‌. പുക്കളുടെ ചാരുതയും കിളികളുടെ കൊഞ്ചലും എന്റെ കാതുകള്‍ക്ക് ഇമ്പമില്ലാതാകുന്നു.
നീ എന്നെ വിട്ടു അകന്ന ദിവസം ഞാന്‍ വല്ലാതെ വെഷമിച്ചു .മിസരിലെ കാറ്റിന്റെ ശീലുകള്‍ നിന്റെ വേര്‍പാടിന്റെ കാവ്യം രചിച്ചു പാടുന്നു .മാതാവിന്റെ ഇടക്കുള്ള  വിളികള്‍ പോലും എന്നെ ആലോസരപെടുത്തുന്നു.

പ്രിയനേ.... നീ ഇല്ലാത്ത മുന്നാമത്തെ ദിനവും എന്നെ വിട്ടകലാന്‍ പോകുന്നു .വര്‍ണ്ണ നിറമുള്ള ശലഭത്തിന്റെ ചിറകുകള്‍ ചീന്തി   എടുക്കുംപോലെ ഓരോ ദിനങ്ങളും കൊഴിയുന്നു. നിന്റെ പഠനം പൂര്‍ത്തീകരിച്ചു നീ മടങ്ങുവോളം
വേദനകള്‍ എന്റെ മനകോട്ട കിഴടക്കും .

ഇന്നലെ      സിനുജയുടെ വരവ് എന്നെ അല്പം ആനന്ദത്തിലാഴ്ത്തി. നീ പിതാവ് ഒമര്‍ഖാന്‍  വശം കൊടുത്തു വിട്ട  എഴുത്തുകള്‍ അവളാണ് എന്റെ കയ്യില്‍ എത്തിച്ചത്. തുറന്നു വായിക്കും മുമ്പേ അവള്‍ കളിയാക്കാന്‍ തുടങ്ങി. കൂടെ സുറാബ്  രാജ്ഞിയുടെ മകളും ഉണ്ടായിരുന്നു. നീ ഇല്ലാത്ത നിമിഷം സുറാബിന്റെ മകന്‍  അബു ഫൈസലിന് അല്പം ധൈര്യം കൈവന്നപോലെ. അവന്റെ മിഴികള്‍ എന്നെ ഇടയ്ക്കു വരിഞ്ഞു മുറുക്കുന്നു കുക്കൂ.....
                  
ഇന്നലെ ഉറുമീസ്  കോട്ടയ്ക്കു പിന്നിലെ കുളത്തില്‍   ഞാനും സിനുജയും ഒത്ത്‌ കുളിക്കാന്‍ പോയി. കളിതമാശകള്‍ പറഞ്ഞ് അവളും ഞാനും കുളിക്കുന്നതിനിടെ കുളത്തിന്റെ  ഉള്‍വശത്ത് നിന്നും ഒരു ദീന രോധം കേട്ടപോലെ  എനിക്ക് തോന്നി. ഞാന്‍  ഭയന്നു കുക്കൂ.. അല്പം സമയം ഞങ്ങള്‍ നിശബ്ദരായി. വീണ്ടും  ശബ്ദമുയര്‍ന്നു. കണ്ണുകള്‍ ചുറ്റും പരതി. സിനുജക്ക് അല്പം ധൈര്യം വന്നപോലെഅവള്‍ പറഞ്ഞു, നമുക്കത്   നോക്കാമെന്ന്. വേണ്ടാ എന്ന് ഒരുപാട് ഞാന്‍ ശഠിച്ചു. ഇല്ല അവള്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കയ്‌കള്‍ പിടിച്ചു. പേടിച്ചരണ്ട് ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. ചുറ്റും ശുന്യത. ഭയന്നു വിറച്ച എന്നെ അവള്‍ സമാധാനിപ്പിച്ചു. അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടു അമ്പരന്നത്.
തൊണ്ടയിലെ ജലകണികകള്‍ വറ്റി ശരീരം വിറച്ചു. ഞാന്‍ ഉറക്കെ കരഞ്ഞു. ഉടനെ അവള്‍ എന്റെ വായപൊത്തി. അരുത് സുറുമീ അരുത് ആളുകള്‍ ഓടിയെത്തും. അതിന് മുമ്പേ വസ്ത്രമണിയൂ, എന്നിട്ട് വേണം വിളിച്ചു കൂവാന്‍. പരിസര ഭോധം വന്നത് അപോഴാണ്‌. എന്നാലും ആരായിരിക്കും ഈ കടും കൈ ചെയ്തത്. ചോദ്യങ്ങള്‍ സിനുജയോടായിരുന്നു. വസ്ത്രങ്ങള്‍ അണിഞ്ഞു. ഞാനും സിനുജയും വിവരം കൊട്ടാരത്തിലെത്തിച്ചു.  ഉടനെ കാവല്‍കാര്‍ അവിടേക്ക് ഓടിയടുത്തു. കുളത്തില്‍ വീണ് കിടക്കുന്ന ജഡം പുറത്തെടുത്തു.  അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.   ഇത് ഉറുമീസ്ന്റെ കോട്ടയിലെ പ്രതിമയാണല്ലോ..!! ആരാണ് ഇത് ഇങ്ങോട്ട് എത്തിച്ചത്. അവിടെ കൊള്ള നടന്ന ലക്ഷണമാണ്.

കോട്ടക്കുള്ളിലെ മനോഹരിയായിരുന്നു ഈ പ്രതിമ. ഇത് ഉറുമീസുരാജ്ഞിയുടെ രൂപത്തില്‍ പണിത് അവര്‍ക്ക് പ്രമുഖനായ ആരോ സമ്മാനിച്ചതാണ്‌. എല്ലാവരും പെട്ടന്നു ഓടി കോട്ടക്കുളില്‍ പരിശോധന തുടര്‍ന്നു. ഇപോഴത്തെ കോട്ടയുടെ ചുമതല സുറാബ് രാജ്ഞ്ഞിക്കാണ്. വിലപിടിപ്പുള്ള അനേകം സാധനങ്ങള്‍ ഉള്ള കോട്ടയില്‍ ആരോ മോഷണം നടത്തിയിരിക്കുന്നു. ഉരുമീസിനെയും കാമുകനെയും  അടക്കം ചെയ്തത്  കോട്ടയ്ക്കു അകത്താണ്. അതുകൊണ്ട് തന്നെ അതിനുള്ളില്‍ കടക്കാന്‍ ആരും ധൈര്യം  കാണിക്കാറില്ല. ആരായിരിക്കും ഇത്രയും ധൈര്യനായ മോഷ്ട്ടാവ്. ചോദ്യം ഓരോരുത്തരും ചോദിക്കുന്നു.

കുക്കൂ.... ഭയപ്പെടുത്തിയ കാഴ്ചയാണെങ്കിലും പറ്റിയത് അമളിയാണെന്ന് സമാധാനിച്ച് ഞാനും സിനുജയും ആശ്വാസത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു. അപ്പോഴേക്കും കോട്ടക്കുള്ളില്‍ കൊട്ടാരം പാറാവുകാര്‍ തിരച്ചില്‍ തുടങ്ങി.
കുക്കൂ.... നീ  ഇവിടെ ഉണ്ടായിരുന്നെങ്കില്‍......!!! എന്ന് ഞാന്‍ കൊതിച്ചു.


തുടരും...

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്രിയ കുക്കൂ നിന്റെ സുറുമി

വാക്കുകളുടെ ധ്വനികള്‍ കൊട്ടാര മതിലുകള്‍ ചാടുന്നു. കൊട്ടാരം മുഴുക്കെ ആളുകള്‍ ഓടിനടക്കുന്നു. ആരുടെ മുഖത്തും സന്തോഷമില്ല.
പ്രിയപ്പെട്ട എന്റെ സിനുജാ..... ഇന്ന് പുലര്‍ച്ചെതന്നെ സുറാബ് രാജ്ഞിയുടെ വീട്ടില്‍ ബഹളമാണ്. രാജ്യത്തെ പ്രശസ്ഥന്മാര്‍ എല്ലാവരും എത്തിക്കഴിഞ്ഞു. അവിടെ സുറാബു രാജ്ഞിയുടെ മകളെ പറ്റിയുള്ള ചര്‍ച്ചയാണ്. കുമാരിയുടെ കൈപടയില്‍ ഏതോ പ്രജ വൃത്തി ഹീനമായ വാക്കുകളാല്‍ മോശമായി അയല്‍ രാജ്യത്തെ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നു. മണ്ടനായ രാജാവ്
അല്പം തന്റേടത്തോടെ തന്റെ പോരാളിയോടു എതിര്‍ത്ത് നിന്ന കുമാരിയെ അപഹേളിക്കുകയാണ്. ഇലാഹിനോട് മാത്രം പ്രാര്‍ഥിച്ചു കുമാരി ക്ഷമ കൈവരിച്ചു.

രാജ്യക്കാരില്‍ അപൂര്‍വ്വം പേരല്ലാതെ കുമാരിയോടു ആശ്വാസ വചനങ്ങള്‍ പറഞ്ഞു. അവള്‍ക്കായി സമാധാന വാക്കുകള്‍ ചൊരിഞ്ഞു. ആ മുഖം ആശ്വാസം കൊണ്ട് ചുകന്നു. തന്റെ പ്രിയ കുട്ടുകാരികളെ അവള്‍ നെഞ്ചോട്‌ ചേര്‍ത്തു. ഏങ്കിലും.....!!!!! കത്തിപ്പുകയുന്ന വിദ്വേഷത്തിന്റെ
തീ അണഞ്ഞില്ല. ആളിക്കത്തി.
രാജാവിന്റെ ഭരണത്തില്‍ എതിര്‍പ്പുള്ളവര്‍ അവിടെ രാജാവിനെ ചൂഷണം ചയ്തു.

ശക്തിയേറിയ വാകുകളുടെ ശരങ്ങള്‍ പാറിവീഴുന്നു. കൊട്ടാര അങ്കണം മുഴുവനും വിഭ്രാന്തിയിലാണ്. കുതിര കുളമ്പടി അടുത്ത്  വരുന്ന ശബ്ദം.
അതെ എന്റെ കുക്കു (ഖൈസ് രാജകുമാരന്‍).
അവന്‍ അവിടെ ചര്‍ച്ചക്ക് എത്തിയതാണ്. രാജ്യത്തിന്റെ ചര്‍ച്ചയില്‍ പിതാവിന് പകരമായി എത്തിയതാണ്. അവന്‍ അതി പ്രസന്നതയോടെ കൊട്ടരത്തിനകത്ത് കയറി ചുറ്റും കണ്ണുകളാല്‍ നോക്കി. അത് കണ്ടവര്‍ എന്നെ കളിയാക്കി. ഞാന്‍ ഒളികന്നുകളോടെ അവനെ നോക്കി നിന്നു.

ഖൈസ് കാര്യങ്ങള്‍ ചര്‍ച്ച ചയ്തു. വിഷയം അവതരിപ്പിച്ച രാജാവിനോട് അവന്‍ പറഞ്ഞു
അങ്ങ് ഭയക്കേണ്ട ഇതെല്ലാം എനിക്ക് വിട്ടേക്കു  നീചപ്രവര്‍ത്തിയെ നാം തടയിട്ടെ മതിയാകൂ. കുക്കുവിന്റെ ധൈര്യമുള്ള വാക്കുകള്‍ കേട്ട്  കുമാരി സന്തോഷവതിയായി. അവള്‍ കുമാരനോടു നന്ദി പറഞ്ഞു. അവനു നന്മക്കായ് ഇലാഹിനോട് പ്രാര്‍ഥിച്ചു.

അവിടെ അപരാധികളോട് വാക്ക് യുദ്ധം നടക്കുകയാണ്. സുറാബിന്റെ മകന്‍ ഇടയ്ക്കിടെ പകയോടെ ഖൈസിനെ നോക്കുന്നുണ്ട്. അവനിതൊന്നും അറിയുന്നില്ല. കുമാരിക്ക് വന്ന അപമാനം അകറ്റണം അതിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ അവന്‍ എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്. പാവം എന്റെ കുക്കു(ഖൈസ്) എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. ആ മുഖം എന്റെ കണ്ണുകളെ നൊമ്പരപ്പെടുത്തി.

അല്പം കഴിഞ്ഞു. കാര്യങ്ങള്‍ ശുഭമാവുന്നു.  അവിടെ ആനന്താശ്രുകള്‍  പൊഴിയുന്നു.

പെട്ടന്നാണ് സിനുജയുടെ ചോദ്യം
എന്തായിരുന്നു അവിടെ രാജാവിനുള്ള സങ്കട ഹേതു ?
അത് പറയാം സിനുജാ... കുമാരിയുടെ കയ്പട പോലൊരു കുറിമാനം അയല്‍ രാജ്യത്തിന് കിട്ടിയെന്നും അവിടുത്തെ രാജാവിനെ കുറിമാനത്തിലുടെ അപകീര്‍ത്തി പെടുത്തുകയും ചയ്തു. അതോടെ അത് പരിശോധിച്ച് കുമാരിയല്ല ഈ കുറിമാനത്തിനു ഉടമ എന്നറിഞ്ഞിട്ടും കുമാരിക്ക് സമാധാനമായി ഇരിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ ഒരു വിധം കഴിഞ്ഞു. സിനുജാ നീ അകത്തേക്ക് പോയ്‌കൊള്‍ക. ഞാനും ഉറങ്ങാന്‍ പോകുകയാ.. പുലര്‍ച്ചെ എഴുനേക്കാന്‍ ഉള്ളതാ ......

പ്രിയ സുഹൃത്തുക്കളുടെ വേര്‍പിരിയല്‍  ആകാശം ഏകനായി  നോക്കി നിന്നു.

_____________________________________________
പ്രിയ കുക്കൂ..... നിന്റെ സുറുമി

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു

ഓര്‍മയുടെ ചില്ലുപാളികളടര്‍ത്തി നീ എന്റെ ഉറക്കം ദുരേക്ക് തള്ളിനീക്കുകയാണ്. മണിത്തൂവല്‍ വീശി കുറുകുന്നൊരു കുഞ്ഞരി പ്രാവുപോലെ നീ എന്റെ ഓര്‍മയിലെത്തുകയാണോ....

ഇന്നലെ ഞാന്‍ നിന്നെ വിട്ടകലുപ്പോള്‍ വല്ലാതെ നോവറിഞ്ഞു.
നീ ഓര്‍ക്കുന്നുവോ കുക്കൂ.. നമ്മുടെ ചെറുപ്പം.

കയ്യില്‍ കിട്ടിയ എന്തും നീ എനിക്ക് തരുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുശുമ്പ് കാട്ടുമ്പോള്‍ ഉമ്മയില്‍ നിന്നും എന്നെ തല്ലു വാങ്ങിപ്പിക്കുന്നത്. അന്നൊക്കെ പിണങ്ങിയാല്‍ നിന്നെ എന്റെ കൂടെ കിടത്തി ഉറക്കുമായിരുന്നു മാതാവ്. ഒരുപുതപ്പില്‍ സ്നേഹത്തോടെയും പരിഭവത്തോടേയും ഉറങ്ങിയ എത്ര എത്ര ദിനങ്ങള്‍ അല്ലേ കുക്കു...
ഓര്‍മയില്‍ ഇന്നും തെളിയുകയാണ് അതെല്ലാം..
ഇന്നെന്റെ കുക്കുവിനെ കാണാന്‍ ഞാന്‍ ഒളിച്ചു പാത്തും വരണം, പ്രായം നമ്മില്‍ തീര്‍ത്ത മതിലുകള്‍.
മോഹങ്ങള്‍ ഈ മതിലുകള്‍ ശക്തിയോടെ തകര്‍ത്തെറിയില്ലേ കുക്കൂ...

പിതാവ് ഇനിയും എത്തിയില്ല. മാതാവിന്റെ വേവലാതികള്‍ കേട്ട് മടുക്കുമ്പോള്‍ നീയാണ് കുക്കൂ ഒരാശ്വാസം. സിനുജ എന്നെ വിളിച്ചിരുന്നു. അവളിന്ന് അല്പം ദുരെ എങ്ങോ യാത്ര കഴിഞ്ഞു വന്ന തിരക്കിലായിരുന്നു.
ഞാന്‍ ഇവിടെ തനിച്ചാണ് കുക്കൂ.. എല്ലാവരും ഉറക്കിലാണ്. പുറത്തു പ്രാവുകള്‍ കുറുകുന്ന ശബ്ദം കേള്‍ക്കാം അവര്‍ അനുരാഗം പങ്കിടുന്നതാകാം. ഒരാള്‍ മാറ്റൊരാളുടെ ചിറകിനടിയില്‍ നമ്രശിരസ്സോടെ നില്‍ക്കുന്ന കാഴ്ച എന്നെ നിന്നിലേക്ക്‌ കൊണ്ടെത്തിക്കുന്നു.

രാത്രിയുടെ ഏകാന്തത എന്നെ വേദനിപ്പിക്കുന്നു. അലസമായ എന്റെ ഉടയാടകള്‍ എന്റെ നഗ്നതയെ കളിയാക്കുന്നു. കാറ്റിന്റെ കൈകളെന്റെ ശരീരത്തെ അനുരാഗ തിമിര്‍പ്പിലാക്കുന്നു. എവിടെയാണ് നീ.....
ഇന്നലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ ഹൃദയമിടിപ്പ്‌ വല്ലാതെ വര്‍ധിച്ചിരുന്നു. എന്റെ കരങ്ങള്‍ തണുത്ത് വിറങ്ങലിക്കുകയാണ്. നീ എന്നെ നിന്റെ കരവലയത്തില്‍ ഒതുക്കുമ്പോള്‍ ഞാന്‍ മോഹങ്ങളുടെ പറുദീസയില്‍ പറന്നകലുകയാണ്. മോഹം ലജ്ജയെ കീഴ്പ്പെടുത്തുമെന്ന് നീ പറഞ്ഞു. അതെ കുക്കൂ.... മോഹങ്ങള്‍ അവിടെ ഉല്ലാസ നിര്‍ത്തമാടുമ്പോള്‍.... പുറത്ത് നിഴലും നിലാവും പരിപൂര്‍ണ്ണ ലയത്തിലായിരുന്നു. എന്റെ മെയ്യില്‍ നീയൊരു നനവുള്ള തുവല്‍ പോലെ പാറി. നിന്റെ ചൊടികളില്‍
ഉതിര്‍ന്നൊരു അപൂര്‍വ മധു എന്നിലേകി നീയെന്റെ കരം കവര്‍ന്നു. നീയെന്ന മധുരമായ ലഹരി എന്നില്‍ പെയ്‌തിറങ്ങുമ്പോള്‍..... എന്റെ മോഹങ്ങള്‍ സ്വര്‍ണ്ണ ചിറകുകള്‍ വീശി വാനിലേക്ക് പറന്നകന്നു. ദുരെ നിന്നും അവ കണ്ണുകള്‍ പൊത്തി. കെട്ടു പിണഞ്ഞൊരു പൂവള്ളി പോലെ... എന്റെ മെയ്യില്‍ നീ പടരുമ്പോള്‍...
എന്റെ കണ്ണില്‍ ഒരു വെള്ളിമീന്‍ പോലെ നീ തുള്ളി .
സാവധാനം അവ പതുക്കെ അടഞ്ഞു. മോഹങ്ങള്‍ വിജയശ്രീലാളിതരായി. എന്റെ ശരീരം തളര്‍ന്നു. ഞാന്‍ നിന്നെ നിന്നില്‍ നിന്നും അടര്‍ത്തി മാറ്റി.
അപ്പോഴേക്കും സ്വപ്നം എന്നെ വിട്ടകന്നു.

കുക്കൂ വയ്യ, നിന്നെ കാണാതെ എനിക്ക് വയ്യ. നിമിഷങ്ങള്‍ നീങ്ങുന്നില്ല. എപോഴാണ്‌ നീ എന്റെ അരികില്‍ എത്തുക. നിന്റെ അധരത്തില്‍ വിരിയുന്ന പുവിന്‍ മധു എന്റെ ചൊടികളില്‍ പകര്‍ന്നാലും പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു ....

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

തമന്നയുടെ ഗസല്‍ പൊഴിയുമ്പോള്‍

രാത്രിയുടെ കറുത്ത മുഖം എന്നെ പേടിപ്പിക്കുന്നു കുക്കൂ... പിതാവ് ഇന്നലെ യാത്ര പുറപ്പെട്ടതാണ്. വീടും അന്തരീക്ഷവും തികച്ചും ശാന്തത. ഏകാന്തത എന്നെ നിന്റെ ഓര്‍മയിലേക്ക് വലിച്ചിഴക്കുകയാണ്. ഉമ്മയും പരിചാരികയും ഞാനും മാത്രമാ ഇന്നിവിടെ ഉള്ളത്. സിനുജ അല്പം നേരത്തെ വരെ ഇവിടെ ഉണ്ടായിരുന്നു. സിനുജ, അവളിപോള്‍ പഴയ പോലെയല്ല കുക്കൂ...അവള്‍ വലിയ തമാശക്കാരിയാ എന്റെ പിതാവിന്റെ വേര്‍പാട് അവളിലൂടെ അല്‍പനേരം മറന്ന് ഞങ്ങള്‍ സന്തോഷ തിമിര്‍പ്പിലായിരുന്നു. അതിനിടയിലാണ് സിനുജക്ക് ഒരാഗ്രഹം. അമന്‍നൌഫീറിന്റെ ഭാര്യ തമന്നയുടെ ഗസല്‍ കേള്‍ക്കണമെന്ന്. നിനക്കറിയില്ലേ കുക്കൂ.. ഗസല്‍ അവരുടെ ജീവനാണ്. അവരുട ഗസല്‍ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത്. അബുഖലീല്‍ രാജാവിന്റെ മകന്‍ അമന്‍നൌഫീറിന്റെ ഭാര്യ ആകുവാന്‍ ഭാഗ്യം ലഭിച്ചതും ആ മാദക മധുവൂരുന്ന അവളുടെ ഗസലിന്റെ വരികളാണ്.

കാലം അല്പം പിന്നിലേക്ക്‌ ചലിക്കുമ്പോള്‍ എന്റെ മിഴിയില്‍ തിളങ്ങുന്ന രൂപം. അബുഹന്നാന്റെ മകള്‍ തമന്ന.
പുലര്‍ച്ചെ തന്നെ ആടുകളെ മേക്കാന്‍ പിതാവിന്റെ കൂടെ മലമുകളിലേക്ക് യാത്രയാകും.. ഉച്ചയാവുമ്പോള്‍ കൊടും ചൂടിലെ ക്ഷീണം മാറാന്‍ അവള്‍ ഗസല്‍ ആലപിക്കും. അത് കേട്ട് അവളുടെ അരികില്‍ തളര്‍ന്നു ഉറങ്ങുന്ന പിതാവ്. ആട്ടിന്‍പാലും റൊട്ടിയും വില്പന നടത്തി അവര്‍ ജീവിച്ചു. ഒരിക്കല്‍ അസുഖം മുലം ആടുമേക്കാന്‍ പിതാവ് കൂടെ പോയില്ല. അന്നാവട്ടെ വിഷമം കാരണം തമന്ന ഒറ്റക്കിരുന്നു പാടി
സൌന്ദര്യം എന്തിനാണ് ഇലാഹീ.. എന്റെ സൌന്ദര്യം അകറ്റിയെങ്കില്‍.....
എന്നായിരുന്നു അവളുടെ വരികളില്‍ നിറഞ്ഞത്‌.
പട്ടിണി കിടന്നു. മാതാവും പിതാവും രോഗികളായി. ഇനി എന്തിന് ഞാന്‍ ഈ ഭുമിയില്‍, ഒരു പുങ്കുലയിലെ രണ്ടിതള്‍ കൊഴിഞ്ഞാല്‍... യാ ഇലാഹീ നീ എന്നെയും മടക്കി വിളിക്കൂ...
വേദന നിറഞ്ഞ വരികള്‍ ഗസലായ് പൊഴിയുന്നു.

ആരാണ് ഈ വരികള്‍ പാടുന്നത്. രാജ്യത്തെയും രാജാവിനെയും പുച്ഛിച്ച് പാടുന്ന സ്ത്രീ ആര്?
ചോദ്യം അമന്‍നൌഫീറിന്റെതായിരുന്നു.
അവളെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകൂ .
അമന്‍നൌഫീറിന്റെ ആജ്ഞ കിങ്കരന്മാര്‍ അനുസരിക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല. അവര്‍ അവളെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി. രാജ്യത്തെ രാജാവിനെ പുച്ഛിച്ച് പാടി, അതാണ്‌ തമന്നയുടെ തെറ്റ്.
അമന്‍നൌഫിര്‍ അവള്‍ക്കു ഭക്ഷണം നല്‍കാന്‍ പരിചാരകരോട് ആവശ്യപെട്ടു.
മുഖം മറച്ചു ഇരിക്കുന്ന തമന്നയോട് അമന്‍ ചോദിച്ചു
ഹേയ്‌ പെണ്‍കുട്ടീ നീയാര്...?
ഞാന്‍ ലുഖ്മാന്റെ മകള്‍ തമന്ന.

അവളുടെ ശക്തമായ മറുപടിയില്‍ അമന്‍ അന്ധാളിച്ചു പോയി. രാജ്യം ഭരിക്കുന്ന എന്നോടാണോ ഇവള്‍ ഇങ്ങനെ പുലമ്പുന്നത്.
ഹേയ്‌ സ്ത്രി.. നിനക്കെന്താണ് പറയാനുള്ളത് .പറഞ്ഞാലും.
കൊട്ടാരം നിവാസികളും ജോലിക്കാരും ഇത് കേള്‍ക്കാന്‍ കാതുകള്‍ കുര്‍പിച്ചു. തമന്ന ശക്തമായി തന്നെ തുടര്‍ന്നു.
ഹേയ്‌..., കുമാരാ....
അങ്ങയുടെ പിതാവ് മരണ ശയ്യയില്‍ ആണല്ലോ....   മരണമടഞ്ഞാല്‍ അദ്ദേഹത്തിന് സ്വര്‍ഗം കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ അങ്ങേക്ക് കഴിയുമോ...?
ചോദ്യം അമന്റെ ഹൃദയം തുളഞ്ഞു കയറി. രോഗശയ്യയിലുള്ള തന്റെ പിതാവിന് സ്വര്‍ഗമില്ലെന്ന് പറയാന്‍ പോന്ന ഇവള്‍ ...!!!!!!
വീണ്ടും അവള്‍ ചോദ്യം ഉന്നയിച്ചു.
കുമാരന്‍, സ്വന്തം പിതാവിനെ കഠാര കൊണ്ട് കീറി  പൊളിക്കാന്‍  പറഞ്ഞാല്‍ അത് ചെയ്തു കാണിക്കുമോ...???
ഇത് ചോദിച്ചതും അമന്‍ ദേഷ്യം കൊണ്ട് കയ്യിലുള്ള വാള്‍ തറയിലേക്കു വലിച്ചെറിഞ്ഞു.
കൊട്ടാര അങ്കണം മുഴുവന്‍ ഭയം പടര്‍ന്നു.
വേണ്ടും ചോദ്യം.
ഹേയ്‌ അമന്‍ രാജാ കുമാരാ താങ്കളുടെ കണ്ണുകള്‍ എനിക്ക് ദാനം ചെയ്യാമോ..?
ഹേയ്‌ സ്ത്രീ.... നിര്‍ത്തു, നിങ്ങള്‍ അതിര്‌ കടക്കുന്നു .
ഇല്ല അമന്‍. ഇത് കൊടും കൃരനായ അങ്ങയുടെ രോഗ ശയ്യയില്‍ കിടക്കുന്ന പിതാവിനോട് ചോദിക്ക്. അദ്ദേഹം മിഴികള്‍ നിറച്ചു എങ്കില്‍ ..!!! ഒരു പക്ഷേ ഇലാഹു പൊറുത്തു എന്നിരിക്കും.
ഹേയ്‌ അമന്‍ നിങ്ങള്‍ക്ക് അറിയാമോ ഒരിക്കല്‍ ആടുമേക്കാന്‍ ഞാന്‍ മല കയറുമ്പോള്‍ വഴിയില്‍ ഒരു സ്ത്രീയെയും അവരുടെ പിതാവിനെയും കണ്ടു. കീറി മുറിക്കപെട്ട പിതാവിനരികില്‍ രണ്ടു കണ്ണുകളും ഇല്ലാതെ മരിക്കാറായ ഒരു യുവതി. എനിക്കും പിതാവിനും ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി....
മരിച്ചു കിടന്ന പിതാവിനെ ഉപേക്ഷിച്ച് സ്ത്രീയേയും കയ്‌പിടിച്ച് ഞങ്ങള്‍ കുടിലില്‍ എത്തി. പിതാവിന്റെ ഏറെ കാലത്തെ കഠിന ചികിത്സക്ക് ശേഷം അവര്‍ രോഗാവസ്ഥ തരണം ചയ്തു. സംസാരിക്കാന്‍ തുടങ്ങി. യുവരാജാവിന്റെ കാമ വിഭ്രാന്തിക്ക് തന്റെ മകളെ വിട്ടു കൊടുക്കാത്തതിനു രാജാവിന്റെ കഠാര കയ്യില്‍ കൊടുത്തു സ്വന്തം പിതാവിനെ കൊല്ലാന്‍ ആജ്ഞാപിക്കുകയും അത് ചെയ്യാത്തതിന്റെ പേരില്‍ അവളുടെ   മനോഹരമായ  കണ്ണുകള്‍ ചൂഴ്ന്നെടുത്ത് തന്റെ അന്ധനായ മകന് വെച്ചു പിടിപ്പിക്കുകയും ചയ്ത അങ്ങയുടെ പിതാവ്, കൊടും ക്രുരന്‍ തന്നെ...
സ്വര്‍ഗം അയാള്‍ക്ക്‌ നിഷിദ്ധമാണ്.
നിങ്ങള്‍ക്കിന്ന് വെളിച്ചം നല്‍കുന്ന ഈ കണ്ണുകള്‍ ആ പെണ്‍കൊടിയുടെതാണ് .
അമന്‍ നിശ്ചലനായിരിക്കയാണ്. കൊട്ടാരവും ജോലിക്കാരും തമ്മില്‍ തമ്മില്‍ പിറുപിറുത്തു. അതെ കണ്ണുകളുടെ കാഴ്ച നഷ്ട്ടപെട്ടിരുന്ന അമന്‍ കുമാരന് കൊട്ടാരം വൈദ്യര്‍ ചികിത്സ തുടങ്ങിയ അന്ന് കിടപ്പിലായതാണ് അബുഖലീല്‍ എന്ന അമന്റെ പിതാവ്. കൊടും ക്രൂരനായ അദ്ദേഹത്തിന്റെ മകന്‍ അമന്‍ ചെറുപ്പം തൊട്ടേ മതാവില്ലാതെ വളര്‍ന്നു. പരിചാരകരുടെ ശിക്ഷണം അവനെ സല്‍സ്വഭാവിയാക്കി. പിതാവ് കിടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞു. അമന് കൌമാരം പിന്നിട്ടു.
ഇപ്പോള്‍ ഭരണ കാര്യങ്ങള്‍ ചുമതല ഏറ്റെടുത്ത് തുടങ്ങി. പിതാവിന്റെ പഴയ കാലമൊന്നും അമന്‍ കുമാരന് അറിയില്ല.
ഇന്ന് കുമാരന്റെ മനം വിഭ്രാന്തിയിലാണ്.
ആരാകും എന്റെ കണ്ണുകള്‍ക്കുടമ
മടിക്കാതെ അമന്‍ ചോദിച്ചു.
തമന്നയുടെ ചൊടികളില്‍ നിന്ന് വിണ്ടും  ശബ്ദ വീചികള്‍ കൊഴിഞ്ഞു വീണു.
അവര്‍ എന്റെ കുടിലില്‍ ഉണ്ട്.
അവിടെകൂടിയവര്‍ തമ്മില്‍ നോക്കി. കുമാരന്‍ എഴുനേറ്റു നിന്ന് പറഞ്ഞു .
ഹേയ്‌... തമന്നാ ...?
നീ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നിന്റെ കുടില്‍ എവിടെ എന്ന് പറഞ്ഞാലും.
എന്റെ കണ്ണുകളുടെ ഉടമയായ സ്ത്രീയെ ഉടന്‍ കൊണ്ട് വരിക
ആജ്ഞ അനുസരിച്ച് കിങ്കരന്മാര്‍ അവളെയും കൊണ്ട് കൊട്ടാരത്തില്‍ എത്തി .
അമന്‍ അവളുടെ മുന്നില്‍ കൈകൂപ്പി
ഹേയ്‌ മഹിളാ മണിയെ അങ്ങേക്ക്‌ ഞാന്‍ എന്താണ് നല്‍കേണ്ടത്. അങ്ങ് എന്റെ പിതാവിന് പൊറുത്തു കൊടുത്താലും. ഞാന്‍ അങ്ങയോടു മാപ്പ് പറയുന്നു,
പറഞ്ഞു തീരും മുമ്പേ അകത്ത് നിന്നും പരിചാരകര്‍ ഓടി വന്നു.
കുമാരാ..... പിതാവ് ഇഹലോകം വെടിഞ്ഞു..!
ഇന്നാ ലില്ലാഹ് ...!!!
അവള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു.
വീണ്ടും ദിനരാത്രങ്ങള്‍ കടന്നുപോയി.
കുമരന്റെ കണ്ണുകള്‍ തുറപ്പിച്ച ആട്ടിടയന്റെ മകള്‍ തമന്ന ഇന്ന് അമന്‍നൌഫീറിന്റെ
പ്രിയ പത്നിയാണ്. കാലം അവളുടെ ഗസലുകള്‍ക്ക് വീണ്ടും വീണ്ടും തിളക്കമേകി കൊണ്ടിരുന്നു...

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

അര്‍ബാസിന്റെ വരവും കാത്ത്

മട്ടുപാവിലെ കാഴ്ച എന്നെ കൊതിപ്പിക്കുകയാ കുക്കൂ ...
മേഘങ്ങള്‍ പഞ്ഞി കെട്ടുകള്‍പോലെ അമ്പരത്തില്‍ ചിതറി കിടക്കുന്നു. സന്ധ്യയുടെ കവിളുകള്‍ ചുവന്നു തുടുത്തിരിക്കുന്നു.
പകലന്തിയാവോളം കിന്നരിച്ചിട്ടും മതിവരാത്ത സുര്യന്‍ ഇന്ന് അംബരത്തെ മധുര ചുംബനം കൊണ്ട് കവിളുകള്‍ വാടാ പൂവിന്റെ നിറം പകര്‍ന്നിട്ടുണ്ട് .എന്തൊരു തീഷ്ണത. സുര്യന്‍ അകലുന്നത് ഇമവെട്ടാതെ നോക്കി നില്‍ക്കുന്ന മലയിടുക്കുകള്‍. സുര്യന്റെ വേര്‍പാടില്‍ കരഞ്ഞു പറന്നകലുന്ന പക്ഷികുട്ടങ്ങള്‍. ഇന്നത്തെ പകലും വിരാമം ഇടുകയാണ് കുക്കൂ....

ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നു. അകലെ അര്‍ബാസിന്റെ കുതിരകളുടെ കുളമ്പടി കാതോര്‍ത്തു ഇരിക്കയാണ് ഒരു ഉമ്മ. ആരെന്നാണോ കുക്കൂ.. നിനക്കറിയില്ലേ.. ഏകമകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ സഹോദരി സുല്‍ഫത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ ബാല്യം ഓര്‍ക്കുന്നുവോ..? നീയും ഞാനും കളിക്കുന്നതിനിടെ അര്‍ബാസ് ഓടി വന്നു എന്റെ ഉടുപ്പില്‍ ഒരു പൂവ് കുത്തി വെച്ചു.
അക്കാരണത്താല്‍ നീ എന്നോട് പിണങ്ങി. പിന്നീടു മാതാപിതാക്കള്‍ പരിഭവം തീര്‍ത്തു. അന്നുമുതലേ നീ കുറുമ്പനാ കുക്കൂ... അര്‍ബാസ് ആയിടക്കു പിതാവിന്റെ കൂടെ യാത്ര പോയതാണ്. വഴിയില്‍ വെച്ചു  പിതാവ് യാത്രാ ക്ഷിണത്താല്‍  ഉറങ്ങി പോയി. അല്പം കഴിഞ്ഞ് ഉണര്‍ന്ന പിതാവ് കുട്ടിയെ കാണാതെ വിഷമിച്ചു. കുഞ്ഞില്ലാതെ തിരിച്ചു വന്ന പിതാവിനെ കണ്ട മാതാവിന്റെ ചോദ്യത്തിനു മുന്നില്‍ പിതാവിന്റെ ഹൃദയം വിങ്ങി. സുല്‍ഫത്ത് തേങ്ങി കരഞ്ഞു കണ്ണുനീര്‍ തുള്ളികള്‍ കവിളുകളില്‍ നീര്‍ച്ചാല് വരച്ചു. ആമാതാവിന്റെ മോഹങ്ങളും വികാരങ്ങളും അണപൊട്ടി കണ്ണുനീരായ്  പൊഴിഞ്ഞു. കണ്ടു നിന്നവര്‍ക്ക് സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാ... രാജ്യവും രാജ്യക്കാരും തിരച്ചില്‍ തുടങ്ങി. കിണറും കുഴിയും എല്ലാം പരതി. അര്‍ബാസിന്റെ വിവരമൊന്നും ലഭിച്ചില്ല. മാതാവും പിതാവും ഏക സന്താനത്തെ ഓര്‍ത്തു വിങ്ങുകയാണ്. പൂര്‍ണ്ണ ചന്ദ്രന്റെ ഒളിവൊത്ത മുഖമുള്ള അര്‍ബാസിനെ മറക്കാന്‍ ആര്‍ക്കു കഴിയും. എവിടെയാവും അര്‍ബാസ്, ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വര്‍ഷങ്ങള്‍ നീങ്ങി ആ മാതാവും പിതാവും പ്രാര്‍ഥനയും മറ്റുമായി കാത്തിരുന്നു.

ചെറിയ ചാറ്റല്‍ മഴയുള്ള ഒരു ദിനം. ആകാശം മൂകതയിലാണ്. മഴ നനഞ്ഞു വന്ന ഒരു സ്ത്രീ, സുല്‍ഫത്ത് അവളെ വരാന്തയിലേക്ക്‌ കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരുണ്ട നിറമുള്ള അവര്‍ സുല്‍ഫത്തിനെ തുറിച്ചു നോക്കി. വാടിതളര്‍ന്ന സുല്‍ഫത്തിന്റെ മുഖം കണ്ട് ആ സ്ത്രീ ചോദിച്ചു, ഇവിടെ ആരാ ഉള്ളത്.
ഞാനും എന്റെ ഭര്‍ത്താവും .
അപ്പോള്‍ മക്കളൊന്നും ഇല്ലേ..?
ഇത് കേട്ടതും സുല്‍ഫത്ത് കരഞ്ഞുപോയി.
ആ സ്ത്രീ വല്ലാതെ ആയി .
വെഷമിക്കണ്ടാ.. എല്ലാം ഇലാഹിനോട് പറഞ്ഞോളു  എനിക്കും മക്കളില്ലായിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഫലമുണ്ടായില്ല. കരഞ്ഞു കരഞ്ഞു തീര്‍ത്ത ഒരു പാട് ദിനങ്ങള്‍. അങ്ങിനെ ഇരിക്കെ ഒരു നാള്‍ എന്റെ ഭര്‍ത്താവ് ഒരു മോനെ കൊണ്ടുതന്നു. ആരോ വഴിക്കരികില്‍ ഉപേക്ഷിച്ചു പോയതാ.
സുര്യന്റെ തിളക്കമായിരുന്നു അവന്.
ഇത് കേട്ട സുല്‍ഫത്തിനു തന്റെ മകന്‍ അര്‍ബാസിന്റെ മുഖം ഓര്‍മയില്‍ തെളിഞ്ഞു. സുര്യന്റെ തിളക്കമുള്ള മുഖം. അവന്‍ എന്റെ മോനാ..
എവിടെ അവന്‍...... എവിടെ ...?
സുല്‍ഫത്ത് ക്ഷീണിച്ച കായ്‌കള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു കൊണ്ടിരുന്നു  .
സുല്‍ഫതിന്റെ  വിഷമം കണ്ട സ്ത്രീ വല്ലാതെ പരിഭവിച്ചു.
മഴ പതുക്കെ നിങ്ങി. അവര്‍ പോകാന്‍ ഇറങ്ങി. ഇത് കണ്ട പാടെ സുല്‍ഫത്ത് തേങ്ങി പറഞ്ഞു അല്ലയോ സ്ത്രീ.. നിങ്ങള്‍ പ്രസവിച്ചതല്ലാത്ത മോനെ നിങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നെങ്കില്‍ നിങ്ങളൊരു  സന്മനസ്സുള്ള സ്ത്രിയല്ലേ.. എങ്കില്‍ പറയു നിങ്ങളുടെ പൊന്നുമോനെ ദുരെ നിന്നെങ്കിലും എനികൊന്നു കാണാന്‍ ഒക്കുമോ. എന്റെ അര്‍ബാസിന്റെ മുഖമുള്ള ആ കുഞ്ഞു മോനെ...
ആ മാതാവിന്റെ ഹൃദയം തേങ്ങുകയാണ്. അവള്‍ വിണ്ടും  കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കയ്‌കൊണ്ട്‌ തുടച്ചുകൊണ്ട് പറഞ്ഞു. പ്രിയ സഹോദരീ, നിങ്ങള്‍ ദയഉള്ളവരാണ്. സമ്മതിച്ചാലും... ഇതുകേട്ട അവള്‍ വല്ലാതെ വിഷമിച്ചു പറഞ്ഞു.
ഞാന്‍ വരാം.. അവനേയും കൊണ്ട് വരാം .. നിങ്ങള്‍ എന്റെ പരീക്ഷണത്തില്‍ വിജയിച്ചു.
ഞാന്‍ അര്‍ബാസിന്റെ ഉമ്മയെ തിരഞ്ഞു ഇറങ്ങിയതാ എനിക്ക് ഭര്‍ത്താവോ കുട്ടികളോ ഇല്ല ഞാന്‍ എല്ലാം വിശദമായി പറയാം,

വര്‍ഷങ്ങള്‍ മുന്‍പ് കച്ചവട സംഘത്തിന്റെ കയ്യില്‍ നിന്നാണ് എന്റെ യജമാനന്‍ ഈ കുഞ്ഞിനെ വാങ്ങിയത്. അവരുടെ ഭാര്യക്ക്‌ കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. അങ്ങിനെ ഭാര്യയുടെ വേദനക്ക് അരുതിവരുമെന്നു കരുതിയ എന്റെ യജമാനന് തെറ്റിപ്പോയി, കുട്ടിയെ കിട്ടി നാല് ദിവസം കഴിഞ്ഞ് എന്റെ യജമാനത്തി ഇഹലോക വാസം വെടിഞ്ഞു. അന്നുമുതല്‍ അര്‍ബാസ് എന്റെ വളര്‍ത്തു മക്കനായി. ഞാന്‍ അവന്റെ അമ്മുജായും. അമ്മുജയുടെ ശിക്ഷണം അവനെ നല്ല പഠിതാവും സത്സ്വഭാവിയും ആക്കി.

ഇന്നവന്‍ മിസ്റിലേക്ക് കച്ചവട സംഘത്തോടൊപ്പം യാത്രയിലാണ്. ഉമ്മ വിഷമിക്കാതിരിക്കൂ    യാത്ര കഴിഞ്ഞു എത്തുമ്പോള്‍ അവന്‍ ഉമ്മയുടെ അടുത്ത് വരും. ഞാന്‍ പറഞ്ഞയക്കാം ധൈര്യ ശാലിയായ മകന്റെ  ഉമ്മയായി കാത്തിരുന്നാലും
സുല്‍ഫത്തിന്റെ കണ്ണുകള്‍ തിളങ്ങി. തൊണ്ടയില്‍ നനവ്‌ പടര്‍ന്നു. ശരീരം ആത്മ ധൈര്യം പുണര്‍ന്നു.
അവര്‍ എഴുനേറ്റു നിന്ന് ഇലഹിനോട് പ്രാര്‍ഥിച്ചു നാഥാ ...എന്റെ മകനെ നീ കാത്തു. നീയാണ്    ഇലാഹീ... സര്‍വ ചരാചരങ്ങളുടെയും ഉടമസ്ഥന്‍.

ആ സ്ത്രീ യാത്ര പറഞ്ഞ അകന്നു.
ദിവസങ്ങള്‍ നീങ്ങി.
ഇന്ന് അര്‍ബാസ് വരുന്ന ദിനമാണ്.
ഉമ്മയുടെ പൊന്നുമോന്റെ വരവും കാത്ത് സുല്‍ഫത്ത് കാത്തിരിക്കയാണ് കുക്കൂ .. സമയം ഒരുപാട് നീങ്ങി.  ഞാന്‍ അറയിലേക്ക് പോയി ഉറങ്ങട്ടെ.. നിന്റെ ഓര്‍മകളോടെ ...
_______________________________
എന്റെ കുക്കുവിന്

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

പാരിജാത പൂക്കള്‍

എന്റെ മോഹങ്ങള്‍ ഇന്ന് വട വൃക്ഷങ്ങള്‍ പോലെ പന്തലിച്ചു നില്‍ക്കയാണ്‌. ഇടയ്ക്കിടെ മയില്‍പീലി വിടര്‍ത്തും പോലെ ചന്തമുളവാക്കി അവയെന്നില്‍ തിമിര്‍ത്താടുന്നു. മഴ നനഞ്ഞ പൂക്കള്‍ പോലെ ഞാന്‍ കുളിരണിയുകയാണ്. മുകമായ് അണയുന്ന സന്ധ്യയോട് വിടപറയുന്ന സുര്യന് മിഴിനീരിന്റെ നനവുണ്ട്.
സന്ധ്യ വിടപറയുന്നതും കാത്ത് ഞാനിവിടെ കാത്തിരിക്കയാണ്.
കുക്കൂ..... ഇന്ന് നീ എന്റെ അറയിലെത്തുമെന്ന് സിനുജ വഴി പറഞ്ഞു വിടുമ്പോള്‍ എന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു. ഭയം എന്നെ വേട്ടയാടുന്നുണ്ട്‌ എങ്കിലുമെന്റെ കുക്കൂ നിന്നോടൊത്തുള്ള ഓരോ നിമിഷങ്ങളും അനുരാഗത്തിന്റെ ആഘാധമായ ആഴിക്കടിയില്‍ ഉളിയിടുകയാണ്. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. ഉമ്മ ഉറങ്ങിയില്ല. സുറാബ് രാജ്ഞിയുടെ കൊട്ടാരം കാവല്‍കാരും ഉറങ്ങിയില്ല. ഇതെല്ലാം നിന്റെ വഴിയിലെ തടസ്സങ്ങള്‍ ആണല്ലോ കുക്കൂ..
അറിയില്ല ഈ അന്തപുരത്തില്‍ ഇന്ന് സിനുജ നിന്നെ എങ്ങിനെ കടത്തി വിടുമെന്ന് .എന്റെ കയ്കാലുകള്‍ തളരുകയാണ്. ഉമ്മ ബാബായോടു അടക്കി പിടിച്ച ഏതോ സംസാരത്തിലാണ്. ചുവര്‍ ക്ലോക്കില്‍ അലാറം അടിക്കുന്നുണ്ട് അവയെന്റെ ഹൃദയം കീറി മുറിക്കും പോലെ ഞാന്‍ ഭയക്കുന്നു. തണുത്തുറയുന്ന ശരീരം കമ്പിളി കൊണ്ട് മുടി അല്പം ഇരുന്നു. സമയം നീങ്ങി. വാതിലില്‍ ചെറുതായി ആരോ മുട്ടുന്നു .
ആരാണ് ..?
സുറുമീ സിനുജയാ ..
വാതില്‍ തുറക്കൂ.. വിറയ്ക്കുന്ന കരങ്ങളാല്‍ വാതില്‍ തുറന്നു. മുന്നില്‍ സിനുജ
സുറുമീ.... അവന്‍ എത്തി
എവിടെയാ സിനുജാ ..
ഉറുമീസ് കോട്ടയുടെ മറുവശത്ത്. സമയം ആവട്ടെ. അവനെ ഞാന്‍ കുട്ടി വരാം
ഉം, നീ പോവണോ സിനുജാ ...?
ഇപോ പോകും, അവിടെ പിതാവ് എന്നെ കാത്തിരിക്കയാണ്.
ഉം...
അവള്‍ നടന്നു നീങ്ങി. പാവം സിനുജ ഉപ്പാക്കും ഉമ്മാക്കും ഏക മകള്‍ അനിയത്തിയും ജേഷ്ട്ടതിയും ഇല്ലാത്ത ദുഃഖം അവള്‍ എന്നിലുടെ തീര്‍ക്കയാണ്‌. പണവും പ്രൌഡിയും ഉള്ള കുടുംബത്തിലെ മുന്ന് സന്തതികളില്‍ ഒരാള്‍. പിതാവിനും മാതാവിനും അവളെ കാണാതെ ഒരു നിമിഷം കഴിയില്ല. എങ്കിലും എന്നോട് പറഞ്ഞ വാക്ക് പാലിക്കാനായി അവരുടെ കണ്ണ് വെട്ടിച്ചു വന്നിരിക്കയാ ..

നിമിഷങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നു. പിതാവ് അറയിലേക്ക് പോയി എന്ന് തോന്നുന്നു. ശബ്ദം കേള്‍ക്കുന്നില്ല. പരിചാരിക നേരത്തെ പോയത് കൊണ്ട് അവിടെയെല്ലാം ഇരുട്ടിന്റെ ഒരു ദ്വീപായി മാറിക്കാണും.
എന്റെ കുക്കു എന്നെയും കാത്തു ഉറുമീസ് കോട്ടയ്ക്കു പുറകു വശത്ത് കാത്തിരിക്കയാണ്. അവിടെയൊന്നും വെളിച്ചമില്ല. പേടിച്ചു തന്നെ പതുക്കെ ജാലക വിരി നീക്കി പുറത്തേക്ക് നോക്കി.
ഹോ ആശ്വാസം, നിലാവുണ്ട് .എങ്കിലും ഭയം ഇല്ലാതില്ല.

ചുവര്‍ ക്ലോക്കില്‍ വീണ്ടും അലാറം മുഴങ്ങി.
കേട്ടപാടെ കയ്‌കള്‍ വിറയോടെ വാതില്‍താഴ് തുറന്നു. അകത്തളത്തിലുടെ പുറത്തു കടന്നു.
ഹേയ്‌.... സുറുമീ ..... ഇവിടെ... ഇങ്ങോട്ട് നോക്കൂ....
ഇലാഹീ.. നീ ഇവിടെ ആയിരുന്നോ കുക്കൂ....
ചുറ്റും ഭയത്തോടെ നോക്കുമ്പോള്‍ കുക്കുവിന്റെ പരിഹാസം. നീ എന്തിനു ഭയക്കുന്നു സുറുമീ..
വേണ്ട നീ ഇവിടുന്നു സംസാരിക്കണ്ടാ വെക്കം അറയിലേക്ക് കടന്നോളു. പിതാവെങ്ങാനും അറിഞ്ഞാല്‍..!!!
ഉം ,
അവള്‍ അകത്തു കടന്നു വാതില്‍ താഴിട്ടു.

ഹാവൂ .... ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌. ഇത് പറയുമ്പോള്‍ അവള്‍ ദേഹത്തിലെ കമ്പിളി അഴിച്ചു മാറ്റി.
വല്ലാത്ത ചുട് കുക്കൂ...
ഉം, നീ ഇങ്ങടുതിരിക്ക് സുറുമീ...
ഇത് പറയുമ്പോള്‍ സുറുമിയുടെ കണ്ണുകള്‍ ഇവനെ വരിഞ്ഞു . നാണം പതിയെ പടര്‍ന്ന മുഖത്തേക്ക് നോക്കി കുക്കു പറഞ്ഞു.
ഇന്ന് നമ്മുടെ മാത്രം രാത്രിയാണ്. കണ്ടില്ലേ നീ പുറത്ത് നിലാവും നിഴലും കെട്ടിപുണരുന്നത്.
ഉം അവള്‍ മുളി.
അഴകാര്‍ന്ന അവളുടെ ശരീരത്തില്‍ കിടന്ന ഉടയാടകള്‍ കാറ്റില്‍ ദിശയറിയാതെ പാറി .
നിമിഷങ്ങള്‍ അവിടെ സ്വര്‍ഗീയ ലഹരിയൊരുക്കി. മുന്നില്‍ പതയുന്ന വീഞ്ഞിന്റെ ചഷകം അവന്‍ ചുണ്ടോടു അടുപ്പിച്ചു. കൊതി തീരുവോളം പകര്‍ന്നു. തണ്ട് പൊട്ടിച്ചെറിഞ്ഞ ആമ്പല്‍ പൂവ് പോലെ .. സുറുമി കുക്കുവിന്റെ മാറില്‍ പതിഞ്ഞു. കണ്‍പീലികള്‍ പതിയെ അടഞ്ഞു. മോഹങ്ങള്‍ സംപ്രീതരായ് അധരങ്ങള്‍ മധുവിന്റെ ഗസലുകള്‍ പാടി. ഗസലിന്റെ താളത്തിനൊത്തു ഹൃദയം തുടിപ്പ് വര്‍ധിച്ചു. മോഹങ്ങള്‍ ആ നിമിഷത്തില്‍ നാണത്തിന്റെ കവിതയെഴുതി.
എല്ലാം ശാന്തമായി.

ഹൃദയം ഹൃദയത്തെ പുണര്‍ന്നു രാവിന്റെ ധൈര്‍ഘ്യം മോഹങ്ങളിലെ പട്ടികയില്‍ മുന്‍പന്തിയിലെത്തി. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. അവള്‍ പതിയെ വിളിച്ചു,
കുക്കൂ ...
ഉം.. എന്തെ ..?
ഇന്ന് നീ എന്നെ തനിച്ചാക്കി പോകണോ ..?
ഉം അല്ലാതെ പിന്നെ ..
അവന്‍ അവളുടെ കരങ്ങളെ പതിയെ എടുത്തു മാറ്റി എഴുനേറ്റു. ക്ലോക്കില്‍ അടുത്ത അലാറം മുഴങ്ങും മുന്‍പ്‌ ഇവിടെ നിന്നും ഇറങ്ങണം.
സുറുമീ....
ഉം... സുറുമിയുടെ പതിഞ്ഞ സ്വരം .
കുക്കൂ.. നീ സുറാബിന്റെ മകന്‍ അബു ഫൈസലിന്റെ കയ്യില്‍ പെടാതെ പോയ്കോളു പരിചാരകരുടെ കയ്യില്‍ പെട്ടാല്‍ പിന്നെ ......!!!!!!
വേണ്ട സുറുമീ ..ഭയം വേണ്ടാ ..
പറഞ്ഞു തീരുമുന്‍പേ വാതില്‍ തുറന്നു പുറത്ത് കടന്നു. ഇരുട്ടിലേക്ക് മറഞ്ഞു.

_____________________________________________________
പാരിജാത പൂക്കള്‍ കുക്കുവിന്റെ സുറുമി

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

കുക്കുവിന്റെ സ്വന്തം സുറുമി

ഇന്നെന്തേ രാവിലെ തന്നെ പുവെടുക്കുന്നു സുറുമീ ...
ചോദ്യം സിനുജാസിന്റെ ആണെന്നറിഞ്ഞിട്ടും സുറുമി മിണ്ടിയില്ല. ഇത് കേട്ടിട്ടും മിണ്ടാട്ടമില്ലാഞ്ഞിട്ടാകാം വീണ്ടും ചോദ്യം
എന്ത് പറ്റി സുറുമീ....?
ഞാനില്ല നിന്നോട് കുട്ട്‌. ഇന്നലെ ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ എന്തെ എന്റെ കുക്കുവിനോട് പറയാഞ്ഞേ ..?
എന്നാലും എന്റെ സുറുമീ ദേ നോക്ക് ഇന്ന് അവന്‍ കൊട്ടാരത്തിലെത്തുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും പറയാം നീ പിണങ്ങാതെ സുറുമീ...
ഉം.. .ഉം നീ പറയും. നീ പോയ്കോ ഞാനീ പൂവെടുത്ത് വേഗം വരാട്ടോ. ഇത് സുറാബ് രാജ്ഞിയുടെ അറയിലെക്കുള്ള പൂക്കളാ. വേഗം എത്തിച്ചില്ലെങ്കില്‍ അറിയാലോ സിനുജാ അവരെ നിനക്ക്.
നീ പോയ്ക്കോ ഞാന്‍ വരാം
ഉം, സുറുമീ..
ഇനിയവിടെ നിന്ന് പകല്‍ സ്വപ്നം കാണണ്ടാട്ടോ...
ഹും .നിയൊന്നു പോടീ ..
കേട്ടപാടെ സിനുജാ നടന്നു നീങ്ങി. പൂക്കള്‍ പറിക്കുമ്പോഴുള്ള സന്തോഷത്തിലും സുറുമിയുടെ മുഖം ദേഷ്യത്തിലാണ്.
ഓര്‍മ്മകള്‍ അവളെ നൊമ്പരപെടുത്തി.

ഇന്നലെ പതിവുപോലെ അവന്‍ ഗേറ്റിനു പുറത്തു നിന്ന് എന്നോട് സല്ലപിക്കുമ്പോള്‍
ഞാന്‍ എത്ര കൊതിച്ചു ആ കരവലയതിനുള്ളില്‍ ഒരു നിമിഷം .
പോകാനുള്ള തിരക്കില്‍ അവന്‍ എല്ലാം മറന്നു. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് വരാന്‍ പറയാന്‍ ഞാന്‍ സിനുജയെ എല്പിച്ചതാ അവള്‍ അത് ചയ്തില്ല.
എന്തെങ്കിലും കാരണം കാണാതിരിക്കില്ല. ഓര്‍മ്മകള്‍ വീണ്ടും ഭാവികാലത്തിലേക്കു എടുത്തു ചാടുകയാണ്.
പ്രിയ കുക്കൂ... ഞാന്‍ നിന്റെ അനുരാഗ ലഹരിയില്‍ നീന്തി തുടിക്കുന്ന ഒരു ദിനം. എന്റെ മോഹങ്ങളുടെ പറുദീസയില്‍ ചേക്കേറുമ്പോള്‍ നിലാവുള്ള രാത്രി ഞാന്‍ നിന്റെ മാറിടത്തില്‍ മയങ്ങുകയാണ്. നിന്റെ ചെയ്തികളെന്നില്‍ മധുമഴ പെയ്യിക്കുമ്പോള്‍ പൂനിലാവുപോലും നാണം കുണുങ്ങുകയാ കുക്കൂ....
നീയോര്‍ക്കുന്നുവോ കുക്കൂ.. ആ നിമിഷത്തെ.. സ്വപ്നം എന്റെ ശരീരത്തെ കീഴ്പെടുത്തുന്നു കുക്കൂ....

പൊടുന്നനെ സിനുജയുടെ വിളി
ഹേയ്.. സുറുമീ... ഈ പൂക്കള്‍..!!!
ഇലാഹീ ഞാനെന്താണ് ചെയ്തത്. സുറാബ് രാജ്ഞിക്കുള്ള പൂക്കള്‍... യാ അല്ലാഹ്... ഇന്നവര്‍ എന്നെ ചീത്ത വിളിക്കും.
സുറുമി വല്ലാതെ പേടിക്കുന്നത് കണ്ട് സിനുജ സമാധാനപ്പെടുത്തി.
പേടിക്കണ്ട സുറുമീ ..
ഇല്ല സിനുജാ അവരിന്നു ശരിക്കും ദേശ്യപെടും.
അവരുടെ ദേഷ്യം നിനക്കറിയാലോ സിനുജാ ..
എനിക്ക് ഭയമാകുന്നു. ഇന്ന് നീ കൊണ്ട് പോയി കൊടുക്കാമോ..?
ഇല്ല നീ തന്നെ കൊടുക്ക്‌. ഭയം വേണ്ടാ.. ഞാന്‍ അവരോടു പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്. ഇനി വൈകണ്ട വേഗം ചെല്ലൂ ..
തിരക്കോടെ നടന്നു കൊട്ടാര അങ്കണം കടന്നു. സുറാബ് രാജ്ഞി കുളി കഴിഞ്ഞു വേഷം മാറുകയാണ്. പൂകള്‍ മേശപ്പുറത്തു പൂകുടയില്‍ വെക്കാന്‍ ആഗ്യം കാണിച്ചു.
ഭംഗിയോടെ പൂകുടയില്‍ വെച്ച് ഉടനെ തിരിച്ചു നടന്നു . പാതി വഴി നടന്നപോഴാണ്‌ പിറകില്‍ നിന്നൊരു വിളി.
സുറുമീ ...

തിരിഞ്ഞു നോക്കി അത്ഭുതപെടുന്നു.
അബുഫൈസല്‍ സുറാബിന്റെ മകന്‍. അല്പം ഭയം വന്നു. അവന്‍ നടന്നു അടുത്ത് വരികയാണ് .
എന്താവും അവനു പറയാനുള്ളത്. മനസ്സ് വിങ്ങി. സകല ധൈര്യവും കയ്യിലെടുത്തു.
ഉം....
സുറുമീ നിന്റെ പിതാവിനോട് നാം അന്വേഷിച്ചു എന്ന് പറഞ്ഞോളു ..
ഉം.. പറയാം ഫൈസല്‍. ഇനി ഞാന്‍ പോയ്കോട്ടേ..?
സുറുമീ...
ഉം...,
നീ എന്തിനു എന്നെ ഭയക്കുന്നു. നീ എനിക്കുള്ളതല്ലേ..? എന്റെ മാതാവ് നമ്മുടെ കുട്ടികാലം തൊട്ട്‌......
പറഞ്ഞു തീരും മുന്നേ...
ഇല്ല.. ഇല്ല അബു ഫൈസല്‍. ഞാന്‍..... ഞാന്‍....
ഓഹോ ഒമര്‍ഖാന്റെ മകന്‍ ഖൈസ്. അവന്‍ .. അവന്‍ ...
വേണ്ട ഫൈസല്‍ ഇനിയൊന്നും പറയേണ്ടാ ..
ഇരു കൈകള്‍ കൊണ്ട് മുഖം അമര്‍ത്തി പിടിച്ചു അവിടുന്നും ഓടി അകന്നു.
കാലുകള്‍ തളരുകയാണ് .
മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു .
ഇല്ല!!!! ഫൈസല്‍.... ഞാന്‍ എന്നും എന്റെ കുക്കുവിനുള്ളതാ....
അല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ ...!!!!!
ആകാശത്ത് നക്ഷത്ര പൂക്കള്‍ വിരിയും കാലം വരെ ഞാന്‍ എന്റെ കുക്കുവിനുള്ളതാ
എന്റെ കുക്കൂ നീയാണ് എന്റെ സര്‍വവും.

______________________
കുക്കുവിന്റെ സ്വന്തം സുറുമി

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഖൈസിന്റെ സുറുമി

പുലരിയിലെ മഞ്ഞുതുള്ളിപോലെ എന്നില്‍ അനുരാഗത്തിന്‍ പൂമ്പൊടി വിതറിയ എന്റെ കുക്കൂ ......
നീ.. എവിടെയാ...?
ഞാന്‍ ഈ പുലരിയില്‍ നിന്നെ കൊതിക്കയാ കുക്കൂ....
ജാലകത്തിലുടെ പുറത്തേക്ക് നോക്കുമ്പോള്‍ സുര്യ കിരണങ്ങള്‍ മഞ്ഞുതുള്ളിയെ കെട്ടിപുണരുന്നു.
പുലര്‍ച്ചെ തന്നെ സുറാബ് രാജ്ഞിയുടെ തോഴിമാര്‍ നെട്ടോട്ടമോടുന്നത് കാണാം. അവിടെ അലങ്കാര വസ്തുക്കള്‍ തുക്കിയിട്ടുണ്ട്. കൊട്ടാരം പടിവാതില്‍ ഭംഗിയായി ചമയിച്ചിട്ടുമുണ്ട്. എന്താണെന്നറിയെണ്ടേ കുക്കൂ....
അവിടെ സുറാബ് രാജ്ഞിയുടെ മകള്‍ ബല്‍കീസ് കുമാരിയുടെ പെണ്ണുകാണല്‍ ചടങ്ങ്. അവളുടെ പ്രണയം പരിപുര്‍ണതയില്‍ എത്തുന്നതിന്റെ ആദ്യ ചടങ്ങ്. ഞാനിതെല്ലാം കണ്ടും കേട്ടും അനുരാഗകടലില്‍ നീന്തി തുടിക്കയാ...
സുറാബ് എന്നും എന്റെ ഉമ്മ കുല്‍സുംബിയോടു പറയുമായിരുന്നു നിന്റെ സുറുമി എന്റെ മകന്‍ അബു ഫൈസലിന് ഉള്ളതാണെന്ന്. അവന്‍ എന്നെ മോഹിച്ചിരുന്നു താനും. ഇപ്പോഴും അബു ഫൈസല്‍ എന്നെ ഒളികണ്ണിട്ടു നോക്കാറുണ്ട്.
രാജകീയതയും പ്രൌഡിയും കളഞ്ഞു കുളിച്ച എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസിന്‌(കുക്കൂ) എന്നെ പ്രണയ ബന്ധനത്തില്‍ അടച്ചു പുട്ടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. തിളങ്ങുന്ന മിഴിയും. എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.
പുവിനോടും പുല്ലിനോടും കിന്നാരം പറഞ്ഞു നടന്ന ഇണ പ്രാവുകള്‍ അതായിരുന്നു ഞാനും എന്റെ കുക്കുവും. കിളികളോടും പൂക്കളോടും കഥ പറയുന്ന മിഴികളാണ് എന്റെ കുക്കുവിനുള്ളത്. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് മുറ്റത്ത്‌ തണല് വീണാല്‍ എന്റെ കുക്കു അവിടെ പറന്നെത്തുമായിരുന്നു. മഞ്ഞും മഴയും പോലുമറിയാതെ ഞങ്ങള്‍ പ്രണയിച്ചു. ഉറുമീസ് കോട്ടയുടെ കഥ അറിയാത്ത എന്നോട് ഇടയ്ക്കിടയ്ക്ക് അവന്‍ കോട്ടയെ കുറിച്ചുള്ള കഥ പറയും. പ്രണയം മൂത്ത് കാമുകനെ പെട്ടിയിലടച്ച ശേഷം അതിനു മുകളില്‍ വിഷം കഴിച്ചു ഉറങ്ങാന്‍ കിടന്ന ഉരുമീസിന്റെ കഥ. ഇടക്കിടെ അവന്‍ എന്നെ ഭയപെടുത്തും.
ദേ നോക്ക് സുറുമീ.... കോട്ടക്കുള്ളില്‍ ഒരു ശബ്ദം. പെട്ടിയില്‍ കിടന്നു മരിച്ച ഉറുമീസിന്റെ കാമുകന്റെ ശബ്ദം. നീ കേള്‍ക്കുന്നില്ലേ... ഇങ്ങോട്ട് എത്തിനോക്ക്.
ആളനക്കമില്ലാത്ത കോട്ടക്കുള്ളില്‍ ധൈര്യശാലിയായി അവന്‍ ഒളിഞ്ഞു നോക്കും. എന്നിട്ട് എന്നെ ചുണ്ടി കാണിക്കും. ഞാന്‍ എത്തി വലിഞ്ഞു നോക്കും. ആ നേരം അവന്‍ എന്റെ കവിളിണകള്‍ ചുവപ്പിക്കും. നാണം മുടിയ എന്റെ മുഖത്ത് നോക്കി അവന്‍ പറയും.
ബല്‍കീസിന്റെ മകള്‍ സുര്‍ജിത് എന്ന സുറുമി എന്റെയാ.........
ഹേയ്‌ നീലാകാശമേ .... തുണില്ലാതെ നിന്നെ നിറുത്തിയ ഇലാഹാണെ സത്യം... സുറുമിയെ ഞാനെടുക്കും.
ഇത് കേട്ടാല്‍ പിന്നെ ഞാനെന്റെ കുക്കുവിന്റെ ചുമലില്‍ അമരും. ആ അനുരാഗ ലഹരിക്ക്‌ ഉറുമീസ് കോട്ടയും സാക്ഷിയായി.

ഓര്‍മകളുടെ കൂമ്പാരം എന്നെ പുണരുന്നത് ഞാനറിഞ്ഞില്ല.
കുക്കൂ നീ എവിടെയാണ്.
ഓര്‍മ്മകള്‍ വീണ്ടും നിന്നിലേക്ക്‌ തന്നെ പറന്നടുക്കുകയാണ്.
പുലരിയിലെ തണുപ്പ് സഹിക്കവയ്യാതെ ആവാം ഒരു കിളിക്കുഞ്ഞ്‌ ചിലക്കുന്നു.
പ്രിയ കുക്കൂ.... നീ ഇന്നെവിടെയാ... നീ എന്തിനു എന്നെ ഒളിച്ചു നില്‍ക്കണം. പുലരി പോലും നമ്മുടെ പ്രണയാര്‍ദ്രമായ കാഴ്ചകള്‍ക്ക് കാതോര്‍ക്കയാണോ..?
ആവാം അല്ലെ ..?
നിന്റെ സുര്യ തേജസൊത്ത മുഖം പുലരിക്കു വിരുന്നൊരുക്കുന്നോ..?
അറിയില്ല കുക്കൂ... പുലരിയും പുക്കളും കിളികളും നിന്നെ കാത്തിരിക്കുന്നു. അതിലുപരി അനുരാഗ തിമിര്‍പ്പില്‍ നിന്റെ സുറുമിയും. എല്ലാം കണ്ടും കേട്ടും സാക്ഷിയായി ഉറുമീസ് കോട്ടയും.

________________________________
കുക്കുവിന്റെ സുറുമി

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

മിസരിലെ കാറ്റ്

മിസര്‍.
ഇളം ചൂടുള്ള പൊടി കാറ്റ് വീശുന്നു.
രാജകീയമായ ഒരു പ്രണയ നൈരാശ്യത്തിന്റെ കഥ പറയുന്ന അവിടുത്തെ മണല്‍ തരികള്‍.
മിസറിന്റെ ഭരണാധികാരിയായിരുന്ന അസീസ് രാജന്റെ പ്രിയ പത്നി സുലൈഖാന്റെ പ്രണയം സുമുഖനായ യുസഫിനോട്. സൌന്ദര്യത്തിന് മുന്നില്‍ ക്ഷമയുടെ ചങ്ങല കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ സുലൈഖാ ബീവിയുടെ നാട്. അതാണ്‌ എന്റെ സ്വപ്നഭൂമി.

ഖൈസ് (കുക്കു)
രാജകീയതയും പ്രൌഡിയും കളഞ്ഞ് കുളിച്ച സല്‍മാന്‍ നജാഫിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസ് (കുക്കൂ). തന്റേടവും വാള്‍തലപ്പിന്റെ മൂര്‍ചയുള്ള വാക്കുകളും എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.

സല്‍മാന്‍ നജാഫിന്റെ പ്രിയ പുത്രി സുര്‍ജിത്ത് (സുറുമി) അതായിരുന്നു അവള്‍ക്ക് നാമം. കൌമാരം വെല്ലുന്ന സൌന്ദര്യം മുതല്‍കുട്ട്. ആഴിക്കടിയിലെ വജ്ര കല്ലുകള്‍ പോലെ തിളങ്ങുന്ന മിഴികള്‍. വിടര്‍ന്നു തുടുത്ത അധരപൂവുകള്‍.

അവള്‍ ഇമകള്‍ വെട്ടാതെ പ്രിയന്‍ ഖൈസ്(കുക്കു) വിനെ നോക്കി ഇരിക്കയാണ്. മിസരിലെ ചുടുകാറ്റ് അലങ്കോലമാക്കിയ അവളുടെ മുടിയിഴകള്‍. അവന്‍ പതുക്കെ അവളുടെ ചെവിക്കിടയിലേക്ക് തള്ളി വെക്കുന്നു. പൊടികാറ്റിനെ ഭയന്ന ഇമകള്‍ പാതി അടയുന്നുണ്ട്‌. വല്ലാത്ത ക്ഷീണം. അവള്‍ അവന്‍റെ മടിയിലേക്ക്‌ പതിയെ തല ചായ്ച്ചു. അവന്‍ തന്റെ മടിത്തട്ടില്‍ കിടക്കുന്ന പ്രാണ പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
ഉറങ്ങണോ സുറുമീ ..?
ഇല്ല കുക്കൂ.... ഞാന്‍ ഉറങ്ങുന്നില്ല . ഞാന്‍ ഉറക്കമായാല്‍ അത്രയും നേരം നിന്നെ കാണാതിരിക്കാന്‍ എനിക്ക് വയ്യ...!!
നിഷ്കളങ്കമായ ആ മുഖത്ത് മിസരിലെ അനുരാഗത്തിന്റെ കഥ പറയുന്ന ഇളം കാറ്റ് വീശി ചുണ്ടുകള്‍ വിടര്‍ന്നു. മധുരമായൊരു പുഞ്ചിരി. ആ വാക്കുകള്‍ക്കുള്ള സമ്മാനം.
വീണ്ടുമാ കണ്ണുകള്‍ അവനോടു അനുരാഗത്തിന്റെ കഥകള്‍ പറഞ്ഞു.
അവന്റെ കയ്‌തണ്ട്‌ തലയിണയാക്കിഅവള്‍ കിടന്നു . മുകളിലെ തെളിഞ്ഞ ആകാശം അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു .
കുക്കൂ.... നമുക്കല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...! എനിക്ക് വല്ലാതെ ദാഹിക്കുന്നു.
അവളുടെ വാക്കുകള്‍ കേട്ട അവന്‍ ചുറ്റുപാടും നോക്കി. ആരെയും കാണുന്നില്ല. അകലെ വലിയൊരു വീട് കാണാം.
നമുക്ക് അങ്ങോട്ട്‌ പോയിനോക്കാം വെള്ളം കാണും, വാ..
ഞാന്‍ എഴുനേറ്റ്‌ നടന്നു, മുമ്പേ എന്റെ കുക്കുവും.
എന്റെ കൈ പിടിക്ക് സുറുമീ... വല്ലാതെ തളര്‍ന്നു നീ..
വലിയ വീടിന്റെ ഗൈറ്റ്‌ കടന്നു. അവിടെയും ആള്‍ പെരുമാറ്റമില്ല.
ഇനി എന്ത് ചെയ്യും ആലോചിക്കാന്‍ സമയമില്ല ക്ഷീണം വല്ലതെയാണ്.
നീ ആ മരച്ചുവട്ടില്‍ ഇരിക്ക് ഞാന്‍ മതില്‍കെട്ടിനു പുറത്തു നോക്കി വരാം..
കുക്കു നടന്നു. അപോഴാണ്‌ ഒട്ടകപ്പുറത്ത് പോകുന്ന ഒരു വ്യാപാരിയെ കണ്ടത്. അയാളോട് കാര്യം പറഞ്ഞു അല്പം കഴിഞ്ഞു ഒരു തോല്‍ പാത്രം നിറയെ ശുദ്ധമായ ജലം. ദാഹം ക്ഷമിക്കുവോളം കുടിച്ചു.
ഇനി അല്പം ഇവിടെ ഇരിക്കാം കുക്കൂ.... നീ അല്പം ഉറങ്ങിക്കോ കുക്കൂ ..എന്റെ മടിയില്‍ തലവെച്ച്‌. ക്ഷീണം വിട്ടു മാറട്ടെ .
അവന്‍ പെട്ടന്നു തന്നെ കിടന്നു .

ഇടയ്ക്കിടെ അടിക്കുന്ന കാറ്റില്‍ കുക്കുവിന്റെ മുടിയിഴകള്‍ പാറി. പൂനിലാവിനെ തോല്പിക്കുന്ന
സൌന്ദര്യമുള്ള ആമുഖം എന്റെ മടിത്തട്ടില്‍ ..!!
ഒരുപാട് സഹനത്തിന്റെ കഥകള്‍ മിന്നിമറയുന്ന മിഴികള്‍. തന്റേടമുള്ള മനസ്സ് എല്ലാം എന്റെ മടിത്തട്ടില്‍ മയങ്ങുന്നു. ഉറക്കം മുര്‍ചിച്ചു കണ്ണുകള്‍ ഇറുകി അടഞ്ഞു. ആ നിമിഷം മിസറിന്റെ കഥ പറയുന്ന കാറ്റ് വീണ്ടും വീശി. അവ സുറുമിയുടെ അനുരാഗ ചങ്ങലകള്‍ കടന്നു പിടിച്ചു. സുലൈഖാ ബീവിയുടെ കഥ പറഞ്ഞു. യുസുഫിനൊത്ത സൌന്ദര്യമുള്ള എന്റെ കുക്കു ആ നിമിഷം എന്റേത് മാത്രമായി മാറി. അധരങ്ങള്‍ പറഞ്ഞ കഥകള്‍ അനുരാഗത്തിന്റെതായിരുന്നു.
അവന്‍ എന്നില്‍ നിന്നും വേര്‍പെടാന്‍ ഒരുപാട് കഷ്ട്ടപെട്ടു. സുറുമീ വേണ്ടാ.... നിനക്കെന്തു പറ്റി..?
നീ പരിസരം മറന്നോ ..?
ഇല്ല കുക്കൂ.. ക്ഷമിക്കൂ എന്നോട്, നിന്റെ സൌന്ദര്യവും നിന്റെ മനസ്സും എന്നെ തോല്പിക്കയാണ് .
ഇല്ല ..!!!
ഞാന്‍ ഇനി നിന്റെതാകുവോളം ചെയ്യില്ലാ ..
എങ്കിലും എന്റെ കുക്കൂ ...

________________________________
ഇത് സുറുമിയുടെ സ്വപ്നം