2010, നവംബർ 16, ചൊവ്വാഴ്ച

ഈദ്‌ മുബാറക്


ബലി പെരുന്നാള്‍ ദിനം.
"പ്രിയ കുക്കൂ ഇന്നിവിടെ ആഘോഷ തിമിര്‍പ്പുകളാണ്.
നിന്റെ ചാരെ എത്താന്‍ ഞാന്‍ കൊതിക്കുന്നു. പ്രണയാര്‍ദ്രമായ നിന്റെ ഈ ഈദ് സന്ദേശം
മനോഹരമായി. നിന്നെ തഴുകുന്നൊരു കുളിരുള്ള ഇളം കാറ്റായി ഞാന്‍ നിന്നരികിലെത്താം, പ്രണയ പുന്തോപ്പിലെ തേന്‍ നുകരാന്‍ കൊതിക്കുമൊരു വണ്ടുപോലെ. എന്റെ മോഹങ്ങളുടെ പട്ടികയില്‍ ആദ്യത്തെ വരികള്‍ നിന്റെ മുഖ ദര്‍ശനം ആയിരിക്കും. നീ എന്റെ മൌന പ്രണയമേ നിനക്കീ രൂപം നല്‍കിയ നാഥനാണ് സ്‌തുതി.
നീ..... എന്റെ സൌഭാഗ്യങ്ങളുടെ താഴ്വാരം. എന്റെ മോഹങ്ങളുടെ കടിഞ്ഞാണ്‍ വിള്ളുന്നു. നീ എന്നരികില്‍ എന്ന് പറന്നെത്തും പ്രിയ കുക്കൂ.. വാക്കുകളും നോക്കുകളും നിന്നിലേക്ക്‌, അതെ... എന്റെ മാത്രം.... കുക്കുവിലേക്ക്.
നീ എന്റേയാണ്, എന്റെ മാത്രം. മൌനം, തുടിപ്പുകള്‍, സ്വകാര്യത
എല്ലാം നീയാണ്. അതാണ്‌ എന്റെ സ്വര്‍ഗ്ഗവും. ഞാനാ സ്വര്‍ഗ നദിയില്‍ നീരാടും ജല കന്യകയും.
പ്രിയ കുക്കൂ നിനക്ക് എന്റേയും ഈദ്‌ ആശംസകള്‍...”

കുക്കൂന്റെ സ്വന്തം.... സുറുമി

14 അഭിപ്രായങ്ങൾ:

 1. പെരുന്നാള്‍ ആശംസകളും നിങ്ങളുടെ കുക്കുവിനു മാത്രമേ ഉള്ളൂ ...നമുക്കൊന്നും ഇല്ലേ ....തന്നാലും ഇല്ലെങ്കില്‍ എന്റെ വക ഒരു ഈദ്‌ ആശംസ ഉണ്ട് കേട്ടോ ..........

  മറുപടിഇല്ലാതാക്കൂ
 2. ഇല്ലായ്മയില്‍ നിന്നും ഉടലെടുത്തതാണോ ഈ സുറുമിയും അവളുടെ കുക്കുവും അനശ്വര പ്രണയ കാവ്യത്തിലെ ലൈലയും മജ്നുവും പോലെ, ചെമ്മീന്‍ എന്ന ചലച്ചിത്രത്തിലെ കറുത്തമ്മയെയും പരീക്കുട്ടിയെയും പോലെ ,ജീവിത കാലം മുഴുവനും ഓര്‍മ്മയിലെ
  പ്രേമ ഭാജനത്തെ മാത്രം സ്വപ്നം കണ്ടു മാനസ മൈനേ വരൂ .....മധുരം നുള്ളി തരൂ ...എന്ന് പാടി അനന്ത സാഗരത്തിന്റെ അനന്തതയിലേക്ക് നോക്കി
  ഭ്രാന്തമായി അലയുന്ന സുറുമിയായി എന്നെങ്കിലും താന്‍ മാറുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു അത്രക്കും ഗാഡമായിരിക്കുന്നു
  കുക്കുവിനോടുള്ള സുറുമിയുടെ പ്രണയം

  മറുപടിഇല്ലാതാക്കൂ
 3. ഈദ്‌ ആശംസകള്‍ കുക്കുവിനു മാത്രേയുള്ളൂ?
  ഏതായാലും വരികള്‍ക്കിടയില്‍ കവിതയുറ്റുന്നുണ്ട്...

  ഇങ്ങോട്ടില്ലെങ്കിലും
  ഞമ്മടെ ബക അങ്ങട് ഒരു ഒന്നൊന്നര
  ഈദ് മുബാറക്!

  ഹല്ല പിന്നെ, ഹായ് കൂയ് പൂയ്!

  മറുപടിഇല്ലാതാക്കൂ
 4. ഒരായിരം പെരുന്നാള്‍ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. സുറുമി ,ബാല്ല്യമെന്നത് ഒരു ഹൃദയത്തിന്റെ ആദ്യ സുഗന്ധവും അവസാന കളിവാക്കുമാണ് ,ആ വഴിയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍
  നിനക്ക് നന്മയുടെ നല്ല ഓര്‍മകള്‍ കാണാം എല്ലാ ദിവസവും സന്തോഷത്ത്തിന്റെതാവട്ടെ ,,എന്നെ കുറിച്ചും അറിയാനും സമയം കണ്ടെത്തുക ,

  മറുപടിഇല്ലാതാക്കൂ
 6. ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 7. ഞാന്‍ എത്തിയപ്പോഴേക്കും പെരുന്നാള്‍ കഴിഞ്ഞു.. കുക്കുവിനു നല്‍കിയ ഈദ് ആശംസകള്‍ ഓരം ചേര്‍ന്ന് നിന്നു ഞാന്‍ കേട്ടു.. അതുകൊണ്ട് അതിനൊരു മറുപടിയായി എന്‍റെയും ഈദ് മുബാറക് ...

  മറുപടിഇല്ലാതാക്കൂ