2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എന്റെ പ്രിയ കുക്കുവിന്


പ്രണയമോ വാത്സല്യമോ അറിയില്ല
എന്റെ കുക്കൂ  നിനക്കായ്‌.
നീ  കൂടെയുള്ള ഓരോ നിമിഷവും ഞാന്‍
എന്റെ ബാല്യത്തിലേക്ക് ഉര്‍ന്നിറങ്ങുമ്പോള്‍...
പൊട്ടി വീണ വളപൊട്ടുകളും,
കുത്തി വെച്ച പ്ലാവിലയുടെ പാത്രങ്ങളും,
മരകൊമ്പിലെ ഉഞ്ഞാലയും,
ആറ്റിന്‍ കരയിലെ മീന്‍ പിടുത്തവും,
കുഞ്ഞുടുപ്പും പുസ്തകസഞ്ചിയും,
പിന്നീടുള്ള കൌമാരത്തിന്റെ മധുരമായ ഓര്‍മകളും
എന്നെ ആനന്ദത്തില്‍  നീര്‍പോയ്കയിലാറാടിക്കയാണ്.
വേദനകള്‍ മരിക്കുന്ന നിമിഷങ്ങള്‍ നീ ഇനിയും നല്‍കിയെങ്കില്‍ ...!!!!
പ്രിയ കുക്കൂ നീ എന്റെ സര്‍വസ്വവും......

_______________________________
എന്റെ സ്വന്തം കുക്കുവിന് സുറുമി

11 അഭിപ്രായങ്ങൾ:

 1. അക്ഷരത്തെറ്റുകളുണ്ട്..ശ്രദ്ധിക്കുമല്ലോ...?

  മറുപടിഇല്ലാതാക്കൂ
 2. സ്വാഗതം ശ്രീ പറഞ്ഞല്ലോ :) ഇനി ഐശ്വര്യമായിട്ട് നടക്കട്ടെ കാര്യങ്ങൾ..
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. കുക്കുവിന്റെ സുറുമിക്കു സ്വാഗതം ...വായിക്കാന്‍ വരുന്നുണ്ട് ..സമയം പോലെ ...വരികള്‍ ഒത്തിരി ഇഷ്ട്ടപെട്ടു ...ലേ ഔട്ടും ...സ്നേഹം ആദില

  മറുപടിഇല്ലാതാക്കൂ
 4. ആദ്യ രണ്ടു മെയില്‍ ഒന്നുമില്ലാതെ വന്നു.
  പിന്നത്തെ മെയിലിലാ കുക്കുവിന്റെ വിശേഷങ്ങള്‍ അറിയുന്നത്.
  സ്വാഗതം കുക്കുവിനും പിന്നെ സുറുമിക്കും.
  നല്ല വരികള്‍. ഇനിയും തുടരുക.
  സൗകര്യം പോലെ പിന്നെ വരാം.

  മറുപടിഇല്ലാതാക്കൂ
 5. ആദ്യം ബ്ലാങ്ക് മെയില്‍,പിന്നെ കുക്കു. ആകെ കുക്കു മയം. പിന്നെ പ്രണയം. ഈ ലേ ഔട്ടും മറ്റും കണ്ടിട്ട് എവിടെയോ കണ്ടു മറന്ന പോലെ!.ഒരു പക്ഷെ എന്റെ കണ്ണടയുടെ കുഴപ്പമായിരിക്കാം. എല്ലാ പോസ്റ്റിനും കൂടി ഇപ്പോ ന്‍ഈ കമന്റു മതി. ഇനി ബാക്കിയുള്ളവ കാണട്ടെ എന്നിട്ടു പറയാം......

  മറുപടിഇല്ലാതാക്കൂ
 6. ബൂലോകത്തേയ്ക്ക് സ്വാഗതം. എഴുതുക. അല്ല ആരാണീ കുക്കു?

  മറുപടിഇല്ലാതാക്കൂ
 7. നിങ്ങള്‍ ഒരു തുടര്‍ക്കഥ എഴുതാന്‍ തുടങ്ങുന്നു ഞാന്‍ ഒരു തുടര്‍ക്കഥ വായിക്കാനും തുടങ്ങുന്നു..

  ( ഇതിന്‍റെ ഇടയിലെ ചില പോസ്റ്റുകള്‍ മാത്രമേ ഞാന്‍ വായിച്ചിരുന്നുള്ളൂ... അത് വല്ലാതെ മനസ്സിനെ ആകര്‍ഷിച്ചതുകൊണ്ട് തുടക്കം മുതലുള്ള ഒരു വായനക്ക് ഞാന്‍ തയ്യാറെടുക്കുന്നു. .. )

  മറുപടിഇല്ലാതാക്കൂ
 8. ഹംസ പറഞ്ഞപോലെ ഇടയില്‍ കയറി വായിച്ചാല്‍ ശരിയാവില്ലെന്ന് തോന്നുന്നു.. ആദ്യമേ തുടങ്ങട്ടെ..

  ഇത് സമര്‍പ്പണം.. കുക്കുവിനുള്ള സുറുമിയുടെ ആത്മസമര്‍പ്പണം. അത് ഏതായാലും മനോഹരമായിട്ടുണ്ട്. അക്ഷരതെറ്റുകള്‍ കൂടെ തിരുത്തണം കേട്ടോ

  മറുപടിഇല്ലാതാക്കൂ