2010, ഡിസംബർ 5, ഞായറാഴ്‌ച

സൈനുല്‍ ഹംസത്തിന്റെ വീട്ടിലേക്ക്

അനുരാഗം മോഹങ്ങളെ കീഴടക്കുന്നു കുക്കൂ. മഴ നനഞ്ഞൊരു കുഞ്ഞു പൂവിനെ പോല്‍ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍...!
പരന്ന് കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകളാകും. മോഹങ്ങളുടെ മണി ചെപ്പുകളിന്ന് വാതായനങ്ങളടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. ഞാന്‍ നിന്നില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ സുഗന്ധം വീശുന്നതറിയുന്നു. നീ എന്നെ അനന്തമായതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ...

ഒരുനിമിഷം സുറുമിയുടെ ചിന്തകള്‍ ചിറകുകള്‍ വീശി അമ്പരത്തില്‍ പറന്നകന്നു. അനുരാഗത്തിന്റെ ലഹരിയില്‍ മനസ്സ് കീഴടങ്ങുമ്പോഴും സുറുമിയുടെ കണ്ണുകളില്‍ സിനുജയുടെ മുഖം തെളിഞ്ഞു. രാവിലും പകലിലും കുട്ടിരുന്ന കുട്ടുകാരികള്‍. സുറുമിയുടെ നിശബ്ദമായ സങ്കടങ്ങള്‍ എന്നും സിനുജയുടെ സൊകാര്യ സങ്കേതങ്ങളായിരുന്നു. “പ്രിയപ്പെട്ട സിനുജാ...
നീ ഇന്നെവിടെയാണ്... അനന്തമായി ഒഴുകുന്ന നിന്റെ പുഞ്ചിരികള്‍ എന്റെ മനസ്സിനെ മുള്‍ കിരീടം അണിയിക്കുന്നു”.
യാത്രയുടെ മധ്യത്തിലും സുറുമി അശാന്തതയാണ്. അവള്‍ വാതോരാതെ സിനുജയെ കുറിച്ചും പരിചാരികയെ കുറിച്ചും പറഞ്ഞു തുടങ്ങി.
“ലക്ഷ്യമില്ലാത്ത ഈ യാത്ര എങ്ങോട്ടാണ് കുക്കൂ... ആദ്യം നമ്മള്‍ മാതാവിനെ കാണുന്നതാവും നല്ലത്”.
“ഉം.....”
സുറുമിയുടെ ദയനീയമായ ചോദ്യം കേട്ട് കുക്കുവിന്റെ മനസ്സ് തളര്‍ന്നു. അവന്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. പതിയെ നടന്നു വരുന്ന ഒരു കച്ചവടകാരി. അവളോട്‌ വഴിയെ കുറിച്ചും മറ്റുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ടു.
“വല്ലാതെ തളരുന്നു കുക്കൂ..... നമുക്ക് എവിടെയെങ്കിലും ഒന്ന് വിശ്രമിക്കാം..”
“അല്‍പം കഴിയട്ടെ. വല്ല തണല്‍ വൃക്ഷങ്ങളും കാണുമോ എന്ന് നോക്കട്ടെ”
പറഞ്ഞ് തീര്‍ന്നില്ല. ഒരു കൂട്ടം ഒലിവ് മരം അതിന് സമീപത്തായി ഒരു കൊച്ചു വീടും. ഈന്തപനകള്‍ കൊണ്ട് പണിത സുന്ദരമായ വീട്. കണ്ണിന്‍ അതീവ സന്തോഷം. ആള്‍പാര്‍പ്പുള്ള സ്ഥലം. ഇവിടെ ഇറങ്ങി വിശ്രമികാം.
“ഇവിടെ ആരെയെങ്കിലും കാണും. വാ...”

സുറുമിയുടെ കൈകളില്‍ പിടിച്ച് കുതിരപ്പുറത്ത് നിന്ന് കുക്കു താഴെ ഇറക്കി. കുതിരയെ ഒലിവ് മരത്തില്‍ തളച്ചു. അവര്‍ മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ അഭിമുഖമായി നടന്ന് വരുന്നു. പുതിയ രൂപ വേഷ വിധാനങ്ങള്‍. മുഖം കണ്ടിട്ട് പരിചയം പോലെ തോന്നുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അയാളും അറിയാമെന്നപോലെ ഇമവെട്ടാതെ നോക്കുന്നുണ്ട്.
“വാ നടക്കാം”
സുറുമി കുക്കുവിന്റെ കൈകളില്‍ പിടിച്ച് മുനോട്ട് നടന്നു. അയാള്‍ അടുത്തെത്തിയ ഉടനെ കുക്കു ചോദിച്ചു.
“ഹേയ്‌ കുട്ടുകാരാ.. ഇവിടെ ആള്‍ താമസം ഉണ്ടോ..?”
“ഉണ്ടല്ലോ അതെന്റെ വീടാണ്. അങ്ങോട്ട്‌ നടക്കാം. അതിന്‍ മുമ്പ് നിങ്ങള്‍ എവിടുന്നു വരുന്നു. ഞാന്‍ മുമ്പെങ്ങോ കണ്ട നല്ല പരിചയം തോന്നുന്നു”
തുടര്‍ന്ന് അയാള്‍ പറഞ്ഞു
“ഞാന്‍ സൈനുല്‍ ഹംസത്ത്. പ്രായമായ ഉമ്മയും ഭാര്യയും കുട്ടികളും ഉണ്ട്. ഇവിടെ പുരുഷനായി ഞാന്‍ മാത്രമേ ഉള്ളൂ. കുട്ടുകാരാ അങ്ങ് പ്രിയതമയെ അകത്തേക്ക് പറഞ്ഞു വിടൂ. ഭയം വേണ്ട..”
നിഷ്കളങ്കമായ മനുഷ്യന്‍ .അവരെ വീടിനുള്ളിലാക്കി ശേഷം കുക്കുവിനോട് പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ അല്പം കഴിഞ്ഞ് വരാം. അല്പം അകലെയാണ് ജോലിസ്ഥലം. ആമീറിനോട് മുഖം കാണിച്ച് തിരിച്ചു വരാം. ഹുക്കയുടെ (ഷീഷ) കച്ചവടം ആയതിനാല്‍ ആളുകള്‍ ഏതുനേരവും ഉണ്ടാവും. നിങ്ങള്‍ വിശ്രമിക്കൂ ഞാന്‍ ഉടനെ എത്തും”
ആ സ്നേഹിതന്‍ നടന്നകന്നു .

വീടിനുള്ളില്‍ കയറിയ സുറുമിയെ കുഞ്ഞുങ്ങള്‍ക്കും അദേഹത്തിന്റെ പ്രായമായ ഉമ്മാക്കും നല്ലോണം ബോധിച്ചു. വീട്ടുകാരി ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. സന്തോഷകരമായ ചെറിയ കുടുബം. അവിടുത്തെ കുട്ടികളുമായി സമയം നീങ്ങി. കുട്ടുകാരന്‍ ഹംസത്ത് തിരിച്ചെത്തി. കയ്യില്‍ വലിയൊരു പൊതിയും ഉണ്ട്. ഉപ്പ വരുന്നത് കണ്ട് കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പാഞ്ഞെത്തി. ഇതുകണ്ട കുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൊട്ടാരത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത നിഷ്കളങ്കമായ ജീവിതം. അദ്ദേഹം കുക്കുവിനെ വിളിച്ച് പുറത്തെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് സംസാരിച്ച് തുടങ്ങി.
“എന്റെ അമീര്‍ നല്ലവനാണ്. അതുകൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ പോകുന്നു. പിന്നെ ഇന്നലെ വരെ ഇവിടെ മറ്റ് രണ്ടു വഴിയാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളായിരുന്നു. എവിടെ നിന്നോ ആരെയോ തിരഞ്ഞു വന്നതാ അവര്‍. അവരുടെ സ്നേഹ നിധിയായ കുമാരി യാത്രകിടയില്‍ നഷ്ട്ടമായെന്ന് പറഞ്ഞു. വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിനം ഇവിടെ തങ്ങി അവര്‍ യാത്ര പറഞ്ഞു”
ഹംസത്ത് പറഞ്ഞു തീരും മുമ്പേ കുക്കു സുറുമിയെ വിളിച്ചു.
“സുറുമീ എന്റെ പ്രിയേ.. ”
“ദാ വരുന്നു”
അകത്ത് നിന്നും സുറുമിയുടെ പതിഞ്ഞ സ്വരം പുറത്തു വന്നു.
അകത്തേക്ക് കടക്കുന്ന വിരിയിട്ട വാതിലിന്റെ അടുത്ത് നിന്നും കുക്കു സുറുമിയോടു സംസാരിച്ചു.
“അവര്‍ ഇന്നലെയാണ്ഇവിടം വിട്ടത്. ഹംസത്ത് പറയുന്നത് കേട്ടപോള്‍ എനിക്കും അവര്‍ തന്നെയാകും എന്നൊരു തോന്നല്‍”
സുറുമി വീടിന് പുറത്തിറങ്ങി.
“കുക്കൂ.... നമുക്ക് വേഗം യാത്രയാകണം. എനിക്കവരെ കണ്ടെത്തണം. എന്റെ ഹൃദയം പൊട്ടുന്നു. അവര്‍ എന്നെ കാണാതെ എത്ര വേദനിക്കുന്നുണ്ടാകും”
ഇത് കേട്ട ഹംസത്തിന്റെ ഭാര്യ ചോദിച്ചു
“എന്താണ് നിങ്ങള്‍ ഭയക്കുന്നത്”
“പറഞ്ഞാലും”
ഹംസത്തില്‍ നിന്നും അതേ ചോദ്യം ഉയര്‍ന്നു.
കുക്കുവും സുറുമിയും മുഖത്തോട് മുഖംനോക്കി.
കക്കു പറഞ്ഞു
“കുട്ടുകാരാ... ഞാന്‍ പറയാം“
കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു.

തുടരും....

18 അഭിപ്രായങ്ങൾ:

  1. ടോട്ടലി ഒരു ഡിഫറെന്റ് കാണുന്നല്ലോ സുറുമീ...
    വിഷയത്തിലും അവതരണത്തിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പോലും.
    ഞാന്‍ ഒക്കെയൊന്ന് വായിക്കട്ടെ ..തീര്‍ച്ചയായും അഭിപ്രായം എഴുതാം..

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം മുതല്‍ ഒന്ന് വായിക്കേണ്ടിയിരിക്കുന്നു. സുറുമിയുടെ സ്റ്റൈല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. സുറുമിയുടെ സ്റ്റയില് കടമെടുത്തു തന്നെ പറയട്ടെ "എന്റെ ഇലാഹീ ,,ആ പോയ രണ്ടു പേരും സിനുജയും പരിചാരകയും തന്നെ അവേണമേ"...തുടരും ..!!!

    മറുപടിഇല്ലാതാക്കൂ
  4. ഫൈസു പ്രാര്‍ത്ഥിച്ചു ഞാന്‍ ആമീന്‍ പറഞ്ഞു..
    അത് അവര്‍ തന്നെ ആവണേ......

    ഇനി കഥാകാരി അങ്ങനയല്ല എന്നൊന്നും എഴുതല്ലെ.... പ്ലീസ്...

    കഥ രസകരമായി വരുന്നുണ്ട് പുതിയ കഥാപാത്രങ്ങള്‍ വരുമ്പോള്‍ കഥക്ക് രസം കൂടി വരുന്നു..

    അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  5. സുരുമിയും കുക്കുവും
    മുന്നേറ്റം തുടരട്ടെ
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  6. സുറുമീ...വളരെ നന്നാവുന്നുണ്ട്, ഞാന്‍ തുടക്കം മുതല്‍ വായിച്ചു തുടങ്ങിയതിനാല്‍ കണ്ഫുഷന്‍ ഇല്ലാതെ പോകുന്നു...
    തുടരുമെല്ലോ...കാത്തിരിക്കാം ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  7. സുറുമി ഇവിടെ ഞാന്‍ ആദ്യമാണ് ..കഥ ചെപ്പു തുറന്നിട്ടെ ഉള്ളു അല്ലെ ..ആശംസകള്‍ .......:)

    മറുപടിഇല്ലാതാക്കൂ
  8. ബാക്കിഭാഗങ്ങള്‍ പെട്ടന്ന് തന്നെ വരട്ടെ...

    മറുപടിഇല്ലാതാക്കൂ
  9. ബാക്കിഭാഗങ്ങള്‍ പെട്ടന്ന് തുടരുമെല്ലോ...രസകരമാവുന്നുണ്ട്. ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  10. ഈ പോട്ടം എവിടുന്നാ കിട്ടുന്നെ

    മറുപടിഇല്ലാതാക്കൂ
  11. കുക്കുവിന്റേയും സുറുമിയുടേയും ജീവിതയാത്ര പുതിയ പരീക്ഷണങ്ങളില്‍ എത്തിപ്പെടുന്നു.
    ഇവിടെ അവര്‍ക്ക് കവചമായി നില്‍ക്കാന്‍ ഹംസത്തിനു സാധിക്കുമോ?
    ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. പതിവുപോലെ നന്നായി, കുക്കുവിനോടൊപ്പം യാത്ര തുടരുന്നു...

    മറുപടിഇല്ലാതാക്കൂ
  13. "കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു."

    കൂടെ ഞങ്ങളും............

    മറുപടിഇല്ലാതാക്കൂ