2010, ഡിസംബർ 19, ഞായറാഴ്‌ച

ഇരുട്ട് നിറഞ്ഞ മുറി

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പുറത്ത് നിന്നും അരിച്ച് വരുന്ന വെളിച്ചം. വെളിച്ചത്തില്‍ വാടിയ മുഖവുമായ് സുന്ദരിയായൊരു സ്ത്രീ ഇരിക്കുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു പൈതല്‍ അവളുടെ മടിയില്‍ ഒന്നുമറിയാതെ മയങ്ങി കിടക്കുന്നു.
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ്‌ സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”

സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട്‌ മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ  എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.

ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ  നീയാണ് തുണ.

സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി  മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം.  ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.

അപ്പോഴാണ്‌ മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത്‌ കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്‌”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

സുറുമി അകത്ത്‌ നിന്ന് ഒരു പാത്രമെടുത്ത് കുക്കുവിന് നീട്ടി.
അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത്‌ കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്‌....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട്  പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു

18 അഭിപ്രായങ്ങൾ:

  1. ivide adyatthe thenga njaan
    udaykkunnu
    (((((((to))))))))))))
    ini surumikk rakshayilla
    ente kai athra nalla kai alla
    enthayaalum aashamsakal

    മറുപടിഇല്ലാതാക്കൂ
  2. ഒരു തേങ്ങ കണ്ണൂരാന്റെ വക!
    എന്തുകൊണ്ടെന്നാല്‍,
    എന്റെ കൈകള്‍ ശുദ്ധമാണ്.

    മറുപടിഇല്ലാതാക്കൂ
  3. അടുത്ത ഭാഗത്തെങ്കിലും സിനൂജയെ സുറുമി കാണണേ,,

    കഥ നല്ല ഭാഗങ്ങള്‍ താണ്ടി നീങ്ങികൊണ്ടിരിക്കുന്നും . ശുഭ പ്രതീക്ഷയോടെ ഞാനും ......

    മറുപടിഇല്ലാതാക്കൂ
  4. kaalpanikathayude maaya prapancham srishtikkukayanallo.......
    kollam nannayirikkunnoo........
    anuvachakane peruvazhiyilaakki povaruthu....
    ethenkilum oru railway stationil ethichittu povunnathanu nallathu.....
    abhinandanangal......

    മറുപടിഇല്ലാതാക്കൂ
  5. വായനാ സുഖം കൂടുന്നു , അടുത്തതില്‍ കാണാം സുറുമീ..

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്.
    പക്ഷെ ഒരഭിപ്രായം...
    കുക്കുവിനോടും സുറുമിയോടും ഇംതിയാസിന്റെ രൂപത്തിലാണെങ്കില്‍ അപരിചിതയോട് ഇലാഹിന്റെ പരീക്ഷണം എന്തേ ഈ വിധമായിപ്പോയി!
    സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള അവളുടെ പ്രതീക്ഷകള്‍ വിടര്‍ന്നുതന്നെയിരിക്കണം.
    കുക്കുവിന്റെ ഖഡ്ഗം ഉയര്‍ന്നുതിളങ്ങേണ്ടത് ഇലാഹിയുടെ മഹത്വം കളങ്കമില്ലാതെ പ്രകാശിപ്പിച്ചുതന്നെയായിരിക്കണം.
    ഇതെല്ലാം ഒരുവായനക്കാരന്റെ അഭിപ്രായം മാത്രം.
    ബാക്കിയെല്ലാം രചയിതാവിന്റെ ഇഷ്ടം...

    മറുപടിഇല്ലാതാക്കൂ
  7. സുറുമിയ്ക്ക് ക്രിസ്തുമസ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ഒരു പക്ഷെ കുമാരിയെ വിളിച്ചത് സിനൂജ ആവാം. അവള്‍ ആ വീട്ടില്‍ തന്നെയുണ്ടെന്ന് മനസ്സ് പറയുന്നു

    മറുപടിഇല്ലാതാക്കൂ
  9. പുതുവത്സരാശംസകൾ സുറുമീ. കുറേ നാളായല്ലൊ പുതിയ പോസ്റ്റൊന്നുമില്ലേ?

    മറുപടിഇല്ലാതാക്കൂ
  10. ഞാൻ വായിച്ച് പൂർത്തിയാക്കി.
    ബാക്കി വരട്ടെ. കാത്തിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ