2011, ജനുവരി 7, വെള്ളിയാഴ്‌ച

തന്ഹ തസ്നീം


കുതിരപ്പുറത്തിരുന്ന് തന്നെ തുറിച്ച് നോക്കുന്ന മുഖം മറച്ച രൂപം. ഇവര്‍ ആരാകും. ഭയന്ന സുറുമി ഇരുട്ട് മുറിയിലേക്ക് തന്നെ തിരിച്ച് കടന്നു.
‘കുക്കൂ നീ പെട്ടന്ന് ഇങ്ങെത്തിയെങ്കില്‍ ‘സുറുമിയുടെ മനം മന്ത്രിച്ചു .
അവള്‍ ഭയക്കുന്നത് കണ്ടാവാം അകത്തുള്ള സഹോദരി എഴുനേറ്റ് പുറത്തേക്ക് നോക്കി. സുന്ദരനായ കുതിരയുടെ മുകളില്‍ മോടിയോടെ ഇരിക്കുന്നത് തസ്നീം തന്നെ....
അല്ലാതെ ഈ കുടിലില്‍ എത്തി നോക്കാന്‍ ആരാണുള്ളത്.
“നിങ്ങളെ പോലെ വഴിയാത്രക്കാരും അക്രമികളും അല്ലാതെ ആരിവിടെ വരാന്‍. അവള്‍ തന്നെ... നിങ്ങള്‍ ആരെന്നറിയാതെ പരിഭവിച്ചാവും അവള്‍ താഴെ ഇറങ്ങാത്തത്”
തലയിലൂടെ ഒരു വലിയ മൂടുപടവും എടുത്തിട്ടവര്‍ കുഞ്ഞിനെ തോളത്ത് കിടത്തി പുറത്തേക്ക് നീട്ടി വിളിച്ചു.
“തസ്നീം.. ഇങ്ങോട്ട് വരാം. ഇവിടെ പുരുഷന്മാരായി ആരും ഇല്ല”
ഇത് കേട്ട അവള്‍ കുതിരപ്പുറത്ത്‌ നിന്നും ഇറങ്ങി ഭാരമുള്ള ഒരു തോല്‍ സഞ്ചിയും കയ്യിലെടുത്ത് കുടിലിലേക്ക് നടന്നടുത്തു.
തോല്‍ സഞ്ചി കുടിലിലെ സഹോദരിക്ക് നേരെ നീട്ടി പറഞ്ഞു
“അല്‍പം റൊട്ടിമാവും ഒട്ടക മാംസവും. ഇവ മാതാവ് തന്നയച്ചതാ.. ഇന്ന് പിതാവ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി. ഇവിടെ ഭയമാണെന്ന് തോന്നിയെങ്കില്‍ എന്റെ കൂടെ വീട്ടിലേക്ക് വരാനും പറഞ്ഞു”
സഹോദരിയുടെ തോളില്‍ കിടന്ന കുഞ്ഞിനെ അവള്‍ കയ്യിലെടുത്തു. എല്ലാം നോക്കി നില്‍ക്കുന്ന സുറുമിയോട് സലാം പറഞ്ഞ ശേഷം തസ്നീം സഹോദരിയോട്‌ ചോദിച്ചു.
“ഈ അതിഥി ആരാ..”
“അറിയില്ല തസ്നീം. ഇവര്‍ ദൂര യാത്രക്കാരാണ്. ആരെന്നോ എവിടുന്നെന്നോ എന്നൊന്നും അറിയില്ല. ഇത് കേട്ട സുറുമി തിടുക്കത്തോടെ പറഞ്ഞു
“ഹോ.. ഞാന്‍ സഹോദരിയോട്‌ പറഞ്ഞില്ല, എന്റെ തെറ്റ് തന്നെ. പക്ഷേ അതില്‍ പരം വിഷമതകള്‍ ആയിരുന്നു ഇവിടം. അതുകൊണ്ട് ഞാന്‍ പരയാന്‍ വിട്ടുപോയി. ഞങ്ങള്‍ അനേകം വിഷമങ്ങള്‍ സഹിച്ചാണ് ഇവ്വിടം വരെ എത്തിയത്. ഞങ്ങളെന്ന് പറഞ്ഞാല്‍ എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ ഖൈസ് (കുക്കൂ). എന്റെ പ്രിയപെട്ടവനെ തേടി പുറപ്പെട്ട യാത്രയിലെ വിഷമതകള്‍ നിറഞ്ഞ കുറേ വഴികള്‍ പിന്നിട്ടു. ഇപ്പോ മടക്കയാത്രയിലാണ്. ഇവിടെ എത്തിയപ്പോള്‍ അതിലുപരി വേദനിച്ചു പോയി.
“കൂടെ ഉണ്ടെന്ന് പറഞ്ഞ അദ്ദെഹത്തെ ഇവിടെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെപ്പോയി”
“എന്റെ പ്രിയന്‍ അല്‍പ്പം വെള്ളത്തിനായി പുറത്ത് പോയിരിക്കയാണ്‌. അദ്ദേഹം തിരിച്ചെത്തിയാല്‍ ഞങ്ങള്‍ ഉടനെ മടങ്ങും”
“എന്നെ കണ്ട് നിങ്ങള്‍ ഭയക്കുന്നതായി തോന്നി”
“അതെ തസ്നീം, ഞാന്‍ നിങ്ങളുടെ വരവ് കണ്ട് ഭയന്നു. യാത്രക്കിടയില്‍ എന്നെ തടവിലാക്കിയ ദുഷ്ട്ടനായ രാജന്‍ ഇംതിയാസ് വല്ല ഭടന്മാരേയും ഇങ്ങോട്ട് അയച്ചതാകുമോ എന്ന് ഭയന്നു പോയി. യാ അല്ലാഹ്... നീ കാത്തു”

സുറുമി അതുവരെ നടന്ന കഥകളെല്ലാം അവരോട് വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ തസ്നീം ചോദിച്ചു
“നിങ്ങളുടെ കൂട്ടുകാരികളെ കുറിച്ച് വല്ല വിവരവും..”
“ഇല്ല തസ്നീം സഹോദര്യത്തിന്റെ നിറകുടമായിരുന്നു എന്റെ സിനുജ. എനിക്ക് താങ്ങും തണലുമായ എന്റെ പ്രിയ തോഴി”
പറഞ്ഞ് തീര്‍ന്നപ്പോഴേക്കും സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. സുറുമിയുടെ കഷ്ട്ടത നിറഞ്ഞ യാത്രാ വിവരണം കേട്ട് വിഷമിച്ച തസ്നീം സുറുമിയെ സമാധാനിപ്പിച്ചു.
“കരയാതെ.. ഞാനും അവരെ തിരക്കാം..”
ഇത് കേട്ട സുറുമിക്ക് സന്തോഷം തോന്നി. അവള്‍ കണ്ണുകള്‍ തുടച്ച് കൊണ്ട് ചോദിച്ചു
”തസ്നീം നിങ്ങള്‍ ആരുരെ മകളാണ്...? ഇവര്‍ നിങ്ങളുടെ ആരായി വരും”
ഇത് കേട്ട് ചിരിച്ച് കൊണ്ട് തന്നെ തസ്നീം മുഖത്ത് നിന്നും മുഖം മൂടി പതിയെ അഴിച്ചെടുത്തു. സുറുമി ആ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കി. ഇല്ല എനിക്കറിയാവുന്നന്ന മുഖമല്ല. സൌന്ദര്യമുള്ള ഉരുണ്ട കണ്ണുകള്‍ അവളുടെ മുഖത്തിന്‍ പ്രകാശം പടര്‍ത്തി.
സുറുമി വീണ്ടും ചോദിച്ചു
“തസ്നീം, നിങ്ങള്‍ ഇവരുടെ ആരായി വരും”
“ഇല്ല സുറുമീ, ഞാന്‍ ഇവരുടെ ആരുമല്ല. എന്റെ പിതാവും ഇവരുടെ ഭര്‍ത്താവും ജേഷ്ട്ടാനിയന്മാരെ പോലെ ആയിരുന്നു. രണ്ടുപേരും ഒന്നിച്ചായിരുന്നു കച്ചവടത്തിനും മറ്റും പോയിരുന്നത്. ഒരിക്കലും മടുപ്പുളവാക്കാത്തതായിരുന്നു അവരുടെ ബന്ധം. പിതാവും മാതാവും ഇവിടുത്തെ സന്ദര്‍ഷകരായിരുന്നു. അങ്ങിനെയാണ് ഞാന്‍ ഇവരെ അറിയുന്നത്. ഇപ്പോള്‍ മാതാവിനല്പം തിരക്കായതിനാല്‍ ഞാന്‍ വന്ന് സാധനങ്ങള്‍ ഏല്പിക്കുന്നു എന്നുമാത്രം. അതിനു
ഇവിടുത്തെ വിധി ഇങ്ങനെയൊക്കെ ആയിപ്പോയി ഏങ്കിലും പിതാവിന് കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ നിര്‍ബന്തമാണ് ഇവരുടെ കുടിലിലും എന്തെങ്കിലും എത്തിക്കേണം എന്നുള്ളത് .എല്ലാ ആഴ്ചകളിലും ഞാന്‍ ഇവിടെ വരാറുണ്ട്.
“തസ്നീം, ഞാന്‍ അങ്ങയുടെ പിതാവിനെയോര്‍ത്ത് ബഹുമാനിക്കുന്നു. ആ നല്ലമനസ്സിന് അല്ലാഹു നന്മ വരുത്തട്ടെ... ഇവരെ കൂടി എങ്ങനെയാണ് നാട്ടില്‍ കൊണ്ടു പോകുക എന്ന് ആലോജിക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ തസ്നീമിന്റെ വരവോടെ എനിക്ക് സമാധാനമായി” ഇതുകേട്ട് തസ്നീം കുടിലിലെ സഹോദരിയെ നോക്കി. അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം കണ്ട് തസ്നീം പറഞ്ഞു.
“എല്ലാം ഇലാഹിന്റെ വിധിപോലെ വരട്ടെ”

പറഞ്ഞ് തീര്‍ന്നില്ല പുറത്ത് നിന്ന് കുക്കുവിന്റെ വിളി ഉയര്‍ന്നു
“സുറുമീ.... ഇതാ വെള്ളം”
സുറുമി പുറത്തേക്ക് എത്തിനോക്കുമ്പോള്‍ കുക്കു സ്തംഭിച്ച് നില്‍ക്കുന്നു.
“ആരുടേതാണ് ഈ കുതിര”
പുഞ്ചിരിച്ചു കൊണ്ട് സുറുമി തസ്നീം വന്നതും മറ്റും വിശദീകരിച്ചു. കുക്കുവിനും സന്തോഷമായി പാവപ്പെട്ട ഈ കുടുംബത്തെ സഹായിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ ..
സുറുമി കുക്കുവില്‍ നിന്നും വെള്ള പാത്രവും കയ്യിലേന്തി അകത്ത് കടന്നു. അല്‍പം കുടിച്ചു ദാഹം തീരത്ത് സഹോദരിയെ ഏല്പിച്ചു. അല്‍പസമയം കൂടി സംസാരിച്ച ശേഷം കുക്കുവും സുറുമിയും അവിടം വിടാന്‍ തയ്യാറായി.

സിനുജയെയും മറ്റും കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കല്‍ കൂടി തസ്നീമിനോട് സുറുമി ഓര്‍മപ്പെടുത്തി. കൊട്ടാരത്തിലെ പേരും മട്ട് വിവരവും എഴുതിയ താള്‍ അവള്‍ തസ്നീമിനെ ഏല്പിച്ചു. സുറുമി ഉടയാടകള്‍ അണിഞ്ഞ്‌ പോകാനൊരുങ്ങി. വീണ്ടും കാണുമെന്ന ഓര്‍മ പുതുക്കലോടെ അവള്‍ അകത്ത്‌ നിന്ന സഹോദരിയോടും തസ്നീമിനോടും യാത്ര പറഞ്ഞിറങ്ങി കുതിരക്കടുത്ത് നില്‍ക്കുന്ന കുക്കുവിന്റെ അരികിലേക്ക് നടന്നു. മരുഭൂമിയിലൂടെ അവരേയും വഹിച്ച് കുതിര നീങ്ങി

തുടരും......

14 അഭിപ്രായങ്ങൾ:

  1. അപ്പോ... സിനൂജയെ ഇപ്പോഴും കണ്ടില്ലെ..... ഒന്നു പെട്ടന്ന് സിനൂജയെ കണ്ടു പിടിക്കൂ സുറുമീ

    മറുപടിഇല്ലാതാക്കൂ
  2. “എല്ലാം ഇലാഹിന്റെ വിധിപോലെ വരട്ടെ”
    സ്നേഹത്തോടെ ...

    മറുപടിഇല്ലാതാക്കൂ
  3. എഴുത്തിന്റെ ശൈലി വളരെ നന്നായിരിക്കുന്നു സുറുമീ.... തുടരുക.

    മറുപടിഇല്ലാതാക്കൂ
  4. നല്ലത്. ഇലാഹിയുടെ കാരുണ്യം ലഭിയ്ക്കട്ടെ.

    കഥ തുടരു. എല്ലാ അഭിനന്ദനങ്ങളും.

    മറുപടിഇല്ലാതാക്കൂ
  5. അടുത്ത ഭാഗം വേഗം വരട്ടെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. വായനയുണ്ട്. കൂടെതന്നെയുണ്ട്. കഥ പുരോഗമിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  7. കുറേ കാലത്തിനു ശേഷമാണല്ലൊ? ഇത്രയും ഗ്യാപ് വന്നാൽ പഴയതൊക്കെ മറന്ന് പോവില്ലേ?

    മറുപടിഇല്ലാതാക്കൂ
  8. ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ് സുറുമി ഓരോരുത്തരെയും നിര്‍ത്തിയിരിക്കുന്നത്. സിനുജയെ കണ്ടു മുട്ടുമോ ?നല്ല അവതരണ ശൈലി

    മറുപടിഇല്ലാതാക്കൂ
  9. യാത്ര തുടരട്ടെ, ഞങ്ങള്‍ കൂടെ പോകുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. യാത്ര തുടരട്ടെ..

    നല്ല ആഖ്യാനരീതി..
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ