2011, ജനുവരി 31, തിങ്കളാഴ്‌ച

മിസരിലെ കാറ്റ്

ദുര്‍ഘടമായ വഴികള്‍ താണ്ടി വീണ്ടും മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. സിനുജയെ കുറിച്ച് വിവരം ലഭിക്കാതെയുള്ള വിഷമം സുറുമിയുടെ മനസ്സ് വേദനിപ്പിച്ചു. കഷ്ട്ടതകള്‍ വിട്ട് മറാത്ത ദിനങ്ങളെ ഭയന്ന്‍ കൊണ്ട് സുറുമി കുക്കുവിനോട് പറഞ്ഞു.
“കുക്കൂ, നമുക്ക് തിരിച്ച് പോകാം”
അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചു.


സുറുമിയെ തിരഞ്ഞ് എല്ലാ ശ്രമങ്ങളും പാഴായി സിനുജയും വേലക്കാരിയും കൊട്ടാരത്തില്‍ മടങ്ങിയെത്തി. കുക്കു സുറുമിയെ കണ്ടുമുട്ടിയത് അറിയാതെ കൊട്ടാരം ഇപ്പോഴും വേദനയിലാണ്. വഴിയില്‍ നഷ്ട്ടമായ സുറുമിയുമായി പറന്നെത്തുന്ന കുക്കുവിന്റെ കുതിര കുളമ്പടികള്‍ കാതോര്‍ത്ത്

പ്രാര്‍ത്ഥനയോടെ കഴിയുന്ന മാതാപിതാക്കള്‍. അവര്‍ വളരെ ദയനീയതയിലാണ്. അന്വേഷിക്കാത്ത ഇടങ്ങളില്ല. തന്റെ മകളേയും കൊണ്ട് ഏത് കഠിനമായ വഴികളും കടന്ന് കുക്കു എത്തുമെന്ന പ്രതീക്ഷ മാത്രം.
“സുറുമി, എന്റെ മകള്‍. അവള്‍ ധൈര്യശാലിയാണ്”
ആ പിതാവ് തന്റെ മകളെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു. കണ്ണുനീര്‍ തുള്ളികള്‍ കൈകള്‍ കൊണ്ട് തടഞ്ഞ് മാതാവ് പ്രാര്‍ഥിച്ചു
“ഇലാഹീ, എന്റെ മകളെ നീ കാത്ത് കോള്ളണേ..”

സ്വാന്ത്വനിപ്പിച്ച് മതാവിനരികില്‍ നില്‍ക്കുന്ന സിനുജയെ പരിചാരിക നീട്ടി വിളിച്ചു. പുറത്തേക്ക് എത്തി നോക്കിയ സിനുജയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി നിന്നു. ശബ്ദം പുറത്തേക്ക് വരാത്തപോലെ.. അവള്‍ സകല ധൈര്യവും പുറത്തെടുത്തു വിളിച്ച് പറഞ്ഞു.
“ഇലാഹീ നിനക്ക് സ്തുതി”
ഇത് കേട്ടതും മാതാവ് എന്തെന്നറിയാതെ പകച്ചു. സിനുജ സന്തോഷത്താല്‍ വീണ്ടും വിളിച്ചു പറഞ്ഞു.
സുറുമി, സുറുമി, അതെ മാതാവേ കുക്കു സുറുമിയേയും കൊണ്ട് വന്നിരിക്കുന്നു”
കേട്ടപാടെ കൊട്ടാര വാതില്‍ കടന്ന് മാതാപിതാക്കള്‍ പുറത്തെത്തി. കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍, കുക്കുവിന്റെ കൈപിടിച്ച് കുതിരപ്പുറത്ത്‌ നിന്നും താഴെ ഇറങ്ങുന്ന സുറുമിയെ കണ്ട് സന്തോഷത്താല്‍ അവിടം സമ്പൂര്‍ണ്ണമായി. സുറുമി മാതാപിതാക്കളുടെ അടുത്തെത്തി. സ്നേഹ വാത്സല്യം നിറഞ്ഞൊഴുകിയ മാതാവ് സുറുമിയുടെ നെറുകയില്‍ ചുംബിച്ചു. പിതാവിന്റെ കണ്ണുകള്‍ മേല്‍പോട്ട് ഉയര്‍ന്ന് ഇലാഹിനെ സ്തുതിച്ചു.


വീണ്ടും പ്രണയം നിറഞ്ഞ രാവുകളുമായി സുറുമിയും കുക്കുവും. അവര്‍ക്ക് കൂട്ടായി സിനുജയും.


...............(തുടര്‍കഥ ഇവിടെ അവസാനിച്ചു)...............


എന്നെ കുറിച്ച്.
ഞാന്‍ എഴുത്തിന്റെ മഹാ സാഗരം നീന്തി തുടിച്ച് തുടങ്ങുന്ന ഒരു ബ്ലോഗര്‍. നിങ്ങളില്‍ ഒരാള്‍. ബ്ലോഗ്‌ ലോകത്ത് ഒരുപാട് അനുഭവങ്ങള്‍ ചുമക്കേണ്ടി വന്നവള്‍. അതില്‍ നിന്നും ശക്തിയാര്‍ജ്ജിച്ച് ഗൌരവമായി എഴുത്തിനെ കീഴടക്കാന്‍ ശ്രമിക്കുന്നു.

ഈ ബ്ലോഗില്‍ ഞാന്‍ എഴുതുമ്പോള്‍ എന്‍റെ പ്രായവും രൂപവും മറന്നു പോകുന്നു. അതെ സുറുമി, അതെന്റെ ബ്ലോഗ്‌ നാമം മാത്രം.
വെത്യസ്തമായ രീതിയില്‍ എഴുതുകയും അതിന്റെ സന്തോഷം അറിയുകയും ചെയ്തു. ഇത് വരെ സുറുമിയായി എഴുതിയ ഞാന്‍ ആരാണെന്ന് വെളുപ്പെടുത്തുന്നത്‌ എന്റെ ഒരു കുഞ്ഞു സന്തോഷത്തിന് വേണ്ടി മാത്രം.
ഞാന്‍ മറ്റൊരാള്‍ ആണെന്നറിഞ്ഞാലും ഇനിയുള്ള നിങ്ങളുടെ ചോദ്യം എനിക്കറിയാവുന്നത് മാത്രം
- ആരാണ് ഈ കുക്കു?

സുര്യന്‍ ഭൂമിയെ പ്രണയിക്കുന്ന പോലെ...
നിശാഗന്ധി നിലാവിനെ സ്വപ്നം കാണും പോലെ....
മഴയെ പുല്‍കിയകലുന്ന മാരുതനെ പോലെ...
ഞാനും ഒരാളെ പ്രണയിക്കുന്നു. അതാണ്‌ കുക്കു.
സ്വപ്ന ങ്ങളിലൂടെ എനിക്ക് ലഭിച്ച എന്‍റെ കുക്കു.

സ്വപ്‌നങ്ങള്‍ ഒരു എഴുത്ത് കാരന്/കാരിക്ക് എന്നും നന്മയാണ്. സ്വപ്നങ്ങളും ഭാവനകളും അവരുടെ എഴുത്തുകള്‍ക്ക് മിഴിവേകും. കഥയ്ക്കും കഥാകാരനും/കാരിക്കും മതില്‍ കെട്ടുകളില്ല. വാനോളം ഉയരണം. അതിന് പരിശ്രമിക്കണം.

ഈ തുടര്‍കഥയുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ കൂടെ നിന്ന അനിയന്‍ ഹാഷിമിനും, വായനയിലൂടെയും കമെന്റിലൂടേയും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി.
സ്വന്തം പേരില്‍ മിഴിനീര്‍ എന്ന ബ്ലോഗ്‌ ഉള്ളതിനാല്‍ ഇതില്‍ എന്റെ യഥാര്‍ത്ത പേര് മറക്കേണ്ടി വന്നു. അതും ഈ കഥയുടെ മുഴുമിപ്പിക്കലിന് വേണ്ടി കാത്തിരുന്നു. എന്തായാലും ഇനി ഞാന്‍ പറയാം..

ഞാന്‍ സാബിറാ സിദ്ധീഖ്

ഇനിയും ഈ ബ്ലോഗില്‍ സുറുമിയായി തുടരും നിങ്ങളുടെ സഹകരണത്തോടെ....

17 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജനുവരി 31 8:12 PM

    ഇവിടെ കാണുന്ന രചനകള്‍ സുറുമിയുടെ എഴുത്തുകള്‍ മാത്രം

    ഇവിടെ ഇനി ഞാന്‍ എന്നും സുറുമിയായി മാത്രം.

    മറുപടിഇല്ലാതാക്കൂ
  2. സത്യം പറ...സാബിറ
    ഭവതിക്കെത്ര ബ്ലോഗ്ഗുകളുണ്ട്..?

    മറുപടിഇല്ലാതാക്കൂ
  3. കഥ അവസാനം വരെ എല്ലാം വായിച്ചു. വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. അതു കൊള്ളാം. എത്ര സമയം സുറുമി ബ്ലോഗുകള്‍ക്കുവേണ്ടി ചെലവഴിക്കുന്നു? വേറെ പണിയൊന്നുമില്ലേ? ഏതായാലും ക്കാര്യങ്ങള്‍ ഭംഗിയായി നടക്കട്ടെ. ആശംസകള്‍.
    ബ്ലോഗ് തുടരാന്‍ മടിക്കുന്ന ഒരു പഴയ ബ്ലോഗര്‍

    മറുപടിഇല്ലാതാക്കൂ
  5. തല്‍ക്കാലം വരാന്‍ മനസ്സില്ല! കുറെ നാള്‍ എന്നെ പറ്റിച്ചില്ലെ? ഞാന്‍ തുടക്കത്തില്‍ ദഹിക്കാതെ വിഷമിച്ച് കമന്റെഴുതിയിട്ടുണ്ട്. ഇനി ഏതായാലും വയ്യ!സുറുമിയായാലും കുക്കുവായാലും ഇനി സാക്ഷാല്‍ സാബി തന്നെ ആയാലും!.സ്ഥിരമായി ബ്ലോഗ് വായിക്കുന്നതും കമന്റുന്നതും നിര്‍ത്താന്‍ പോവുകയാണ്. മടുത്തു!.ഇവിടെ ആദ്യം വേറെന്തോ ആണ് ഞാന്‍ കമന്റെഴുതിയത്. പെട്ടെന്നു അതൊക്കെ അപ്രത്യക്ഷമായി!.വീണ്ടും ടൈപു ചെയ്യേണ്ടി വന്നു. എന്തിനീ വയസ്സു കാലത്ത് വെറുതെ?

    മറുപടിഇല്ലാതാക്കൂ
  6. മിഴിനീര്‍ തുടങ്ങിയപ്പോള്‍ ഓരോ പോസ്റ്റും ഓരോ ബ്ലോഗായിരുന്നു. പിന്നെയാണ് അതൊക്കെ ഒരു ചിട്ടയില്‍ വന്നത്. എന്നിട്ടിപ്പോ ഇതാ ഇങ്ങനെ!ഒരു ഉറുമി വന്നിരിക്കുന്നു. മനുഷ്യനെ മെനക്കെടുത്താന്‍...@#$“”@!!!( ദേഷ്യം വന്നാല്‍ ഏത് കീയാണ് അമര്‍ത്തുക ..അതെല്ലാം...)

    മറുപടിഇല്ലാതാക്കൂ
  7. ഇത്രയും കാലം ആവേശത്തോടെ വായിച്ച നോവല്‍, ഒരു പാട് സങ്കീര്‍ണ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയി , അവസാനം ക്ലൈമാക്സ്
    അത്ര നന്നായില്ല എന്ന് പറയുന്നതില്‍ ഖേദമുണ്ട് .
    സുരുമിക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കഥയുടെ ഒടുക്കം തീര്‍ത്തും മോശമായി പോയി. ഇതുവരെയുള്ള എഴുത്തിനെ അത് ഒഴുക്കി കളഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  9. ക്ലൈമാക്സ് അത്ര നന്നായില്ല എന്ന അഭിപ്രായം തന്നെയാണ് എനിക്കും.

    മിസിരില്‍ (ഈജിപ്തില്‍) ഇപ്പോള്‍ വല്ലാത്ത കൊടുങ്കാറ്റാണ് അടിക്കുന്നത്!

    മറുപടിഇല്ലാതാക്കൂ
  10. തുടക്കം മുതല്‍ വായിച്ചിരുന്നു.
    പക്ഷേ കുറെ അങ്ങേത്തിയപ്പോള്‍ തനി പൈങ്കിളിയിലേക്ക് മാറി പോവുന്ന പോലെ തോന്നി. അത് ഞാന്‍ അവിടെ തന്നെ പറയുകയും ചെയ്തിരുന്നു കേട്ടോ.
    ഒടുവില്‍ തിടുക്കപ്പെട്ട് അവസാനിപ്പിച്ചപ്പോള്‍ എവിടെയോ എന്തൊക്കെയോ അപൂര്‍ണത അതോ കഥാകാരിക്ക് താന്‍ ആരെന്ന് ലോകത്തെ അറിയിക്കാന്‍ തിടുക്കം വന്നു പോയോ?
    നല്ല ഒരു അറേബ്യന്‍ പശ്ചാത്തലത്തില്‍ കഥയെ ഒന്ന് കൂടെ നന്നാക്കാമായിരുന്നെന്ന് തോന്നി.
    ഏതായാലും സാബിക്ക് അഭിനന്ദനങ്ങള്‍.
    തുടര്‍ന്നും സുറുമിയായി തന്നെ തുടരുക.

    മറുപടിഇല്ലാതാക്കൂ
  11. വെറുതേ ആരോ അയച്ച് തന്ന ലിങ്കുകള്‍ പരതുന്നതിനിടയിലാണ് ഈ ബ്ളോഗ് ശ്രദ്ധയില്‍ പെട്ടത്. അതും ആദ്യം കാണുന്നത് ഈ പരമ്പരയാണ്. വെറുതെ വായിച്ചു.... മറ്റുള്ളവരെ കമന്‍റിയപോലെ വലിയ ആകാംശയൊന്നും തോന്നിയില്ല. കഥ എങ്ങനെ പോകുമെന്നറിയാന്‍ വായിച്ചുവെന്ന് മാത്രം. സത്യം പറയട്ടെ ....വായിച്ചു കഴിഞ്ഞപ്പോള്‍ നിരാശ തോന്നി. ഒട്ടും നിലവാരമില്ല. മോയിന്‍ കുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദറുല്‍ മുനീര്‍ ഹുനുനുല്‍ ജമാല്‍ കാവ്യത്തിന്‍െറ കഥ വേറൊരു ഭാവത്തില്‍ പകര്‍ത്തിയെന്ന് മാത്രം... വര്‍ണനകള്‍ക്കും ഉപമകള്‍ക്കും അതിസാരവും യുക്തിക്കും ചിന്തക്കും മലബന്ധവും ബാധിച്ചപോലുണ്ട് കഥ വായിച്ചാല്‍..... നിരുത്സാഹപ്പെടുത്തുകയല്ല... എഴുതിയയാളിന് നല്ല ഭാഷ കൈവശമുണ്ട്. അത് കൂടുതല്‍ സര്‍ഗാത്മകമായി വിനിയോഗിക്കുക. എല്ലാം പ്രണയവുമായി ബന്ധിപ്പിച്ച് അതിര് കവിയുന്നതിന് പകരും മറ്റ് മാനുഷിക മൂല്യങ്ങളും സ്വാഭാവങ്ങളും കൂടി പരിഗണിക്കുക....ഭാവുകങ്ങള്‍ നേരുന്നു.....

    മറുപടിഇല്ലാതാക്കൂ