2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്രണയം


അനുരാഗം മോഹങ്ങളേ കീഴടക്കുന്ന നാള്‍ ഞാന്‍ ഓര്‍ക്കുകയാണ് കുക്കൂ. മഴ നനഞ്ഞ കുഞ്ഞു പുക്കളെ  പോലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്‍റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍, പ്രിയ കുക്കൂ പരന്നു കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകള്‍ ആകും.. മോഹങ്ങളുടെ മണിചെപ്പുകള്‍ വാതായനങ്ങള്‍ അടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. നീ എന്തിനാണ് ഭയന്നു പിന്മാറുന്നത്. നിമിഷങ്ങള്‍ സ്വര്‍ഗത്തിന്‍റെ കവാടം തുറക്കുമ്പോള്‍ നീ എന്തിന് എന്‍റെ പാഥേയം മുല്ലുവേളികളാല്‍ അടച്ചു പൂട്ടുന്നു. നിന്നില്‍ അനുരാഗത്തിന്‍റെ മധുവിന്‍ സുഗന്ധം ഉറവെടുക്കുന്നതറിയുന്നു ഞാന്‍. നീ എന്നെ അനന്തമായ് അതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ.
നീ ഒരുനിമിഷമെങ്കിലും പകലിന്‍റെ കണ്ണു പൊത്തിയെങ്കില്‍!!

കുക്കൂ നിനക്കായ്  സുറുമി   

20 അഭിപ്രായങ്ങൾ:

  1. അനുരാഗം..തുടരട്ടെ.
    യൂസുഫ്പ.

    മറുപടിഇല്ലാതാക്കൂ
  2. പ്രണയത്തിന്റെ മധുതുളുമ്പുന്ന വരികൾ

    മറുപടിഇല്ലാതാക്കൂ
  3. പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
    പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
    അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
    പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

    പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
    പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
    പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
    പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ രുചികളെയും കെടുത്തിക്കളയുന്നുണ്ട് അനുരാഗവേദന..

    മറുപടിഇല്ലാതാക്കൂ
  5. വെറുതെ കുറെ വരികള്‍.
    എന്തിനെന്ന് മനസിലാവുന്നില്ല.
    എല്ലാരെയും പോലെ ഞാനും പറയുന്നു, വെറുതെ കുറെ ആശംസകള്‍.

    വരികള്‍ക്ക് അര്‍ഥമുണ്ടാകുന്നത് അത് കൊണ്ട് വല്ലതും ഉദേശിക്കുംബോഴാണ്.
    ഇവിടെ കുറെ നല്ല വരികള്‍, പ്രണയാര്‍ദ്രമായവ എന്നത് മാത്രം.

    മറുപടിഇല്ലാതാക്കൂ
  6. കരുതലാകുന്ന എണ്ണ ഒഴിച്ച് സ്നേഹം എന്ന വിളക്ക് കത്തിക്കുക ..
    എന്തെന്നാല്‍ സൂര്യന്‍ കിഴക്ക്‌ ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു
    പക്ഷേ സ്നേഹം ഹൃദയങ്ങളില്‍ ഉദിച്ച് മരണ ശേഷം അസ്തമിക്കുന്നു ...!!
    പ്രണയത്തിന് പകരം വെക്കാന്‍ ഈ ലോകത്ത്‌ ഒന്നുമില്ല ...
    നിന്റെ സ്നേഹം ഒഴുകട്ടെ.... ഒരു നദിപോലെ ...തടസങ്ങളില്ലാതെ
    ആശംസകള്‍ ..!!!

    മറുപടിഇല്ലാതാക്കൂ