2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

മിസരിലെ കാറ്റ്

മിസര്‍.
ഇളം ചൂടുള്ള പൊടി കാറ്റ് വീശുന്നു.
രാജകീയമായ ഒരു പ്രണയ നൈരാശ്യത്തിന്റെ കഥ പറയുന്ന അവിടുത്തെ മണല്‍ തരികള്‍.
മിസറിന്റെ ഭരണാധികാരിയായിരുന്ന അസീസ് രാജന്റെ പ്രിയ പത്നി സുലൈഖാന്റെ പ്രണയം സുമുഖനായ യുസഫിനോട്. സൌന്ദര്യത്തിന് മുന്നില്‍ ക്ഷമയുടെ ചങ്ങല കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ സുലൈഖാ ബീവിയുടെ നാട്. അതാണ്‌ എന്റെ സ്വപ്നഭൂമി.

ഖൈസ് (കുക്കു)
രാജകീയതയും പ്രൌഡിയും കളഞ്ഞ് കുളിച്ച സല്‍മാന്‍ നജാഫിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസ് (കുക്കൂ). തന്റേടവും വാള്‍തലപ്പിന്റെ മൂര്‍ചയുള്ള വാക്കുകളും എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.

സല്‍മാന്‍ നജാഫിന്റെ പ്രിയ പുത്രി സുര്‍ജിത്ത് (സുറുമി) അതായിരുന്നു അവള്‍ക്ക് നാമം. കൌമാരം വെല്ലുന്ന സൌന്ദര്യം മുതല്‍കുട്ട്. ആഴിക്കടിയിലെ വജ്ര കല്ലുകള്‍ പോലെ തിളങ്ങുന്ന മിഴികള്‍. വിടര്‍ന്നു തുടുത്ത അധരപൂവുകള്‍.

അവള്‍ ഇമകള്‍ വെട്ടാതെ പ്രിയന്‍ ഖൈസ്(കുക്കു) വിനെ നോക്കി ഇരിക്കയാണ്. മിസരിലെ ചുടുകാറ്റ് അലങ്കോലമാക്കിയ അവളുടെ മുടിയിഴകള്‍. അവന്‍ പതുക്കെ അവളുടെ ചെവിക്കിടയിലേക്ക് തള്ളി വെക്കുന്നു. പൊടികാറ്റിനെ ഭയന്ന ഇമകള്‍ പാതി അടയുന്നുണ്ട്‌. വല്ലാത്ത ക്ഷീണം. അവള്‍ അവന്‍റെ മടിയിലേക്ക്‌ പതിയെ തല ചായ്ച്ചു. അവന്‍ തന്റെ മടിത്തട്ടില്‍ കിടക്കുന്ന പ്രാണ പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
ഉറങ്ങണോ സുറുമീ ..?
ഇല്ല കുക്കൂ.... ഞാന്‍ ഉറങ്ങുന്നില്ല . ഞാന്‍ ഉറക്കമായാല്‍ അത്രയും നേരം നിന്നെ കാണാതിരിക്കാന്‍ എനിക്ക് വയ്യ...!!
നിഷ്കളങ്കമായ ആ മുഖത്ത് മിസരിലെ അനുരാഗത്തിന്റെ കഥ പറയുന്ന ഇളം കാറ്റ് വീശി ചുണ്ടുകള്‍ വിടര്‍ന്നു. മധുരമായൊരു പുഞ്ചിരി. ആ വാക്കുകള്‍ക്കുള്ള സമ്മാനം.
വീണ്ടുമാ കണ്ണുകള്‍ അവനോടു അനുരാഗത്തിന്റെ കഥകള്‍ പറഞ്ഞു.
അവന്റെ കയ്‌തണ്ട്‌ തലയിണയാക്കിഅവള്‍ കിടന്നു . മുകളിലെ തെളിഞ്ഞ ആകാശം അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു .
കുക്കൂ.... നമുക്കല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...! എനിക്ക് വല്ലാതെ ദാഹിക്കുന്നു.
അവളുടെ വാക്കുകള്‍ കേട്ട അവന്‍ ചുറ്റുപാടും നോക്കി. ആരെയും കാണുന്നില്ല. അകലെ വലിയൊരു വീട് കാണാം.
നമുക്ക് അങ്ങോട്ട്‌ പോയിനോക്കാം വെള്ളം കാണും, വാ..
ഞാന്‍ എഴുനേറ്റ്‌ നടന്നു, മുമ്പേ എന്റെ കുക്കുവും.
എന്റെ കൈ പിടിക്ക് സുറുമീ... വല്ലാതെ തളര്‍ന്നു നീ..
വലിയ വീടിന്റെ ഗൈറ്റ്‌ കടന്നു. അവിടെയും ആള്‍ പെരുമാറ്റമില്ല.
ഇനി എന്ത് ചെയ്യും ആലോചിക്കാന്‍ സമയമില്ല ക്ഷീണം വല്ലതെയാണ്.
നീ ആ മരച്ചുവട്ടില്‍ ഇരിക്ക് ഞാന്‍ മതില്‍കെട്ടിനു പുറത്തു നോക്കി വരാം..
കുക്കു നടന്നു. അപോഴാണ്‌ ഒട്ടകപ്പുറത്ത് പോകുന്ന ഒരു വ്യാപാരിയെ കണ്ടത്. അയാളോട് കാര്യം പറഞ്ഞു അല്പം കഴിഞ്ഞു ഒരു തോല്‍ പാത്രം നിറയെ ശുദ്ധമായ ജലം. ദാഹം ക്ഷമിക്കുവോളം കുടിച്ചു.
ഇനി അല്പം ഇവിടെ ഇരിക്കാം കുക്കൂ.... നീ അല്പം ഉറങ്ങിക്കോ കുക്കൂ ..എന്റെ മടിയില്‍ തലവെച്ച്‌. ക്ഷീണം വിട്ടു മാറട്ടെ .
അവന്‍ പെട്ടന്നു തന്നെ കിടന്നു .

ഇടയ്ക്കിടെ അടിക്കുന്ന കാറ്റില്‍ കുക്കുവിന്റെ മുടിയിഴകള്‍ പാറി. പൂനിലാവിനെ തോല്പിക്കുന്ന
സൌന്ദര്യമുള്ള ആമുഖം എന്റെ മടിത്തട്ടില്‍ ..!!
ഒരുപാട് സഹനത്തിന്റെ കഥകള്‍ മിന്നിമറയുന്ന മിഴികള്‍. തന്റേടമുള്ള മനസ്സ് എല്ലാം എന്റെ മടിത്തട്ടില്‍ മയങ്ങുന്നു. ഉറക്കം മുര്‍ചിച്ചു കണ്ണുകള്‍ ഇറുകി അടഞ്ഞു. ആ നിമിഷം മിസറിന്റെ കഥ പറയുന്ന കാറ്റ് വീണ്ടും വീശി. അവ സുറുമിയുടെ അനുരാഗ ചങ്ങലകള്‍ കടന്നു പിടിച്ചു. സുലൈഖാ ബീവിയുടെ കഥ പറഞ്ഞു. യുസുഫിനൊത്ത സൌന്ദര്യമുള്ള എന്റെ കുക്കു ആ നിമിഷം എന്റേത് മാത്രമായി മാറി. അധരങ്ങള്‍ പറഞ്ഞ കഥകള്‍ അനുരാഗത്തിന്റെതായിരുന്നു.
അവന്‍ എന്നില്‍ നിന്നും വേര്‍പെടാന്‍ ഒരുപാട് കഷ്ട്ടപെട്ടു. സുറുമീ വേണ്ടാ.... നിനക്കെന്തു പറ്റി..?
നീ പരിസരം മറന്നോ ..?
ഇല്ല കുക്കൂ.. ക്ഷമിക്കൂ എന്നോട്, നിന്റെ സൌന്ദര്യവും നിന്റെ മനസ്സും എന്നെ തോല്പിക്കയാണ് .
ഇല്ല ..!!!
ഞാന്‍ ഇനി നിന്റെതാകുവോളം ചെയ്യില്ലാ ..
എങ്കിലും എന്റെ കുക്കൂ ...

________________________________
ഇത് സുറുമിയുടെ സ്വപ്നം

17 അഭിപ്രായങ്ങൾ:

  1. ഹമ്മോ... കുക്കൂ,കുക്കൂ,,കുക്കൂ....
    എവിടെ നോക്കിയാലും കുക്കു... സത്യത്തിൽ ആരാ ഈ യൂസുഫിന്റെ സൌന്ദര്യമുള്ള കുക്കു...??
    ഒന്നു ചോദിച്ചോട്ടെ, ഈ ബ്ലോഗ് മുഴുവൻ കുക്കുവിന് വേണ്ടിയാ‍ണോ...?
    എന്തായാലും കൊള്ളാം. നടക്കെട്ടെ, ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. കുക്കു കുറുകിയും കുറു കുക്കുറുകിയും വെയില്‍ കായും വേട്ടക്കിളി...
    ഉം...സുലൈഖയും, യുസുഫും മനം കവര്‍ന്നു..ട്ടാ..അഭിനന്ദനങള്‍...

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു കഥ വായിച്ചു.
    സുന്ദരമായ ആഖ്യാനം.
    കഥ പറഞ്ഞ പശ്ചാത്തലവും നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. യുസഫിനൊത്ത സൌന്ദര്യമുള്ള എന്റെ കുക്കു ആ നിമിഷം എന്റേത് മാത്രമായി മാറി. അധരങ്ങള്‍ പറഞ്ഞ കഥകള്‍ അനുരാഗത്തിന്റെതായിരുന്നു.അവന്‍ എന്നില്‍ നിന്നും വേര്‍പെടാന്‍ ഒരുപാട് കഷ്ട്ടപെട്ടു. സുറുമീ വേണ്ടാ ..നിനക്കെന്തു പറ്റി..?

    സുറുമീ വേണ്ടാ....
    എങ്കിലും എന്റെ കുക്കൂ ....

    മറുപടിഇല്ലാതാക്കൂ
  5. കുക്കൂ.... എല്ലാം കുക്കുവിനുള്ളതാണല്ലോ...

    എഴുത്തിനു നല്ല ഒഴുക്കുണ്ട് .. ഇനിയും നല്ല കഥകള്‍ എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  6. കഥ പുര്‍ണ്ണമാവാത്ത ഒരു ഫീല്‍ തോന്നി സുറുമി.. വിമര്‍ശനമായി എടുക്കരുത്..

    മറുപടിഇല്ലാതാക്കൂ
  7. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകള്‍ മിസറിലാണെന്നു കേട്ടിട്ടുണ്ട്.
    കഥ വായിച്ചപ്പോള്‍ എരഞ്ഞോളി മൂസക്ക പാടി പ്രസിദ്ധമായ "മിസറിലെ രാജന്‍ അസീസിന്റെ"
    എന്ന ഗാനം ഓര്‍മ്മ വന്നു..
    പിന്നെ മനോരാജ് പറഞ്ഞ പോലെ എനിക്കും തോന്നി.എന്തോ ഒരു പോരായ്മ ഫീല്‍ ചെയ്തു...
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
    കൂടുതല്‍ എഴുതുക...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. "ഉറങ്ങണോ സുറുമീ ..?
    ഇല്ല കുക്കൂ ..ഞാന്‍ ഉറങ്ങില്ല .അത്രയും നേരം നിന്നെ കാണാതിരിക്കാന്‍ എനിക്ക് വയ്യ ...!!" ഈ വരികളില്‍ ഉണ്ട് കുക്കുവിനോടുള്ള സുറുമിയുടെ അനുരാഗത്തിന്റെ തീവ്രത ...നല്ല വായനാ സുഖം തരുന്ന വരികള്‍ ..ഇനിയും എഴുതുക ...

    മറുപടിഇല്ലാതാക്കൂ
  9. കഥ നന്നായിരിക്കുന്നു കുക്കുവിന്റെ സുറുമിക്കും സുറുയുടെകുക്കുവിനും ഹ്രദയം നിറഞ്ഞ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. വായന ഒരു അനുഭവമാകുന്നു...
    സുറുമിയുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  11. സുറുമീ വേണ്ട വേണ്ടാ…, നിനക്കെന്തുപറ്റി? നീ പരിസരം മറന്നോ?
    നല്ല കഥ, വല്ലാത്ത ദു:ഖം കഥയിലുടനീളം…

    മറുപടിഇല്ലാതാക്കൂ
  12. ശരികും ആരാ ഈ കുക്കു?കഥ കൊള്ളാം ..........................

    മറുപടിഇല്ലാതാക്കൂ
  13. സുന്ദരമായ ആഖ്യാനം ..

    മനസ്സ് ലയിച്ചിരുന്നു വായിച്ചു പോയി...

    ഒത്തിരി എഴുതാന്‍ ബാക്കിയുണ്ടാല്ലേ.. എഴുതിയത് ബാക്കി കൂടി വായിക്കട്ടെ..

    ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
  14. നല്ല കഥ..സുന്ദരമായ ആഖ്യാനം ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. നല്ല സുന്ദരമായ വരികള്‍, മനോഹരമായി തന്നെ അവയെ ചേര്‍ത്ത് വെച്ചിട്ടുണ്ട്.
    പക്ഷെ പറയുന്നത് കൊണ്ട് വിഷമം തോന്നരുത്. ശരിക്കും എന്താണ് ഉദേശിക്കുന്നതെന്ന് മനസിലായില്ല.
    നന്നായി എഴുതുവാനുള്ള കഴിവുണ്ടല്ലോ. എല്ലാം കുക്കുവിനായി മാറ്റി വെക്കാതെ ഇത്തിരി പാവപ്പെട്ട ഞങ്ങള്‍ക്ക് കൂടെ മനസിലാവുന്ന ഭാഷയില്‍ പറഞ്ഞു തരൂ.

    മറുപടിഇല്ലാതാക്കൂ
  16. കാലത്തിനെന്തൊരു വേഗത!? ....ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍ ഒന്നും കൊഴിഞ്ഞു പോയതറിഞ്ഞില്ല ....ആയുസ്സിന്റെ പുസ്തകത്തിന്റെ പേജുകള്‍ ഒരുപാട് .......

    മറുപടിഇല്ലാതാക്കൂ
  17. njan kurachu thamasichu..
    thudakkam nannayittundu..
    ezhuthinte ozhukk kollam..
    njanoru thudakkakkari ayathinalaakanam aashayangal
    nannayi grahikkanakunnilla...

    മറുപടിഇല്ലാതാക്കൂ