2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഉര്‍മീസ് കോട്ടയിലെ കൊലപാതകം

നിശബ്ദതയുടെ  വിലാപങ്ങള്‍ എന്റെ മനസിനെ കുത്തി മുറിവേല്പിക്കുന്നുണ്ട്.നിന്നെ കാണാന്‍ കൊതിക്കുന്നുണ്ടെങ്കിലും ഒരു പാഴ് കിനാവുപോലെ കനവുകള്‍ എന്നെ വിട്ടകലുന്നു. അറിയില്ല എന്റെ കുക്കൂ ഉപരി പഠനത്തിനായുള്ള നിന്റെ യാത്ര എന്നെ വേദനിപ്പിക്കുന്നു .നിന്റെ മുഖം കാണാത്ത ഈ മിഴികളില്‍ പുലരിയിലെ പ്രകാശത്തിനു പോലും മങ്ങല്‍ ഏറ്റിട്ടുണ്ട്‌. പുക്കളുടെ ചാരുതയും കിളികളുടെ കൊഞ്ചലും എന്റെ കാതുകള്‍ക്ക് ഇമ്പമില്ലാതാകുന്നു.
നീ എന്നെ വിട്ടു അകന്ന ദിവസം ഞാന്‍ വല്ലാതെ വെഷമിച്ചു .മിസരിലെ കാറ്റിന്റെ ശീലുകള്‍ നിന്റെ വേര്‍പാടിന്റെ കാവ്യം രചിച്ചു പാടുന്നു .മാതാവിന്റെ ഇടക്കുള്ള  വിളികള്‍ പോലും എന്നെ ആലോസരപെടുത്തുന്നു.

പ്രിയനേ.... നീ ഇല്ലാത്ത മുന്നാമത്തെ ദിനവും എന്നെ വിട്ടകലാന്‍ പോകുന്നു .വര്‍ണ്ണ നിറമുള്ള ശലഭത്തിന്റെ ചിറകുകള്‍ ചീന്തി   എടുക്കുംപോലെ ഓരോ ദിനങ്ങളും കൊഴിയുന്നു. നിന്റെ പഠനം പൂര്‍ത്തീകരിച്ചു നീ മടങ്ങുവോളം
വേദനകള്‍ എന്റെ മനകോട്ട കിഴടക്കും .

ഇന്നലെ      സിനുജയുടെ വരവ് എന്നെ അല്പം ആനന്ദത്തിലാഴ്ത്തി. നീ പിതാവ് ഒമര്‍ഖാന്‍  വശം കൊടുത്തു വിട്ട  എഴുത്തുകള്‍ അവളാണ് എന്റെ കയ്യില്‍ എത്തിച്ചത്. തുറന്നു വായിക്കും മുമ്പേ അവള്‍ കളിയാക്കാന്‍ തുടങ്ങി. കൂടെ സുറാബ്  രാജ്ഞിയുടെ മകളും ഉണ്ടായിരുന്നു. നീ ഇല്ലാത്ത നിമിഷം സുറാബിന്റെ മകന്‍  അബു ഫൈസലിന് അല്പം ധൈര്യം കൈവന്നപോലെ. അവന്റെ മിഴികള്‍ എന്നെ ഇടയ്ക്കു വരിഞ്ഞു മുറുക്കുന്നു കുക്കൂ.....
                  
ഇന്നലെ ഉറുമീസ്  കോട്ടയ്ക്കു പിന്നിലെ കുളത്തില്‍   ഞാനും സിനുജയും ഒത്ത്‌ കുളിക്കാന്‍ പോയി. കളിതമാശകള്‍ പറഞ്ഞ് അവളും ഞാനും കുളിക്കുന്നതിനിടെ കുളത്തിന്റെ  ഉള്‍വശത്ത് നിന്നും ഒരു ദീന രോധം കേട്ടപോലെ  എനിക്ക് തോന്നി. ഞാന്‍  ഭയന്നു കുക്കൂ.. അല്പം സമയം ഞങ്ങള്‍ നിശബ്ദരായി. വീണ്ടും  ശബ്ദമുയര്‍ന്നു. കണ്ണുകള്‍ ചുറ്റും പരതി. സിനുജക്ക് അല്പം ധൈര്യം വന്നപോലെഅവള്‍ പറഞ്ഞു, നമുക്കത്   നോക്കാമെന്ന്. വേണ്ടാ എന്ന് ഒരുപാട് ഞാന്‍ ശഠിച്ചു. ഇല്ല അവള്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കയ്‌കള്‍ പിടിച്ചു. പേടിച്ചരണ്ട് ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. ചുറ്റും ശുന്യത. ഭയന്നു വിറച്ച എന്നെ അവള്‍ സമാധാനിപ്പിച്ചു. അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടു അമ്പരന്നത്.
തൊണ്ടയിലെ ജലകണികകള്‍ വറ്റി ശരീരം വിറച്ചു. ഞാന്‍ ഉറക്കെ കരഞ്ഞു. ഉടനെ അവള്‍ എന്റെ വായപൊത്തി. അരുത് സുറുമീ അരുത് ആളുകള്‍ ഓടിയെത്തും. അതിന് മുമ്പേ വസ്ത്രമണിയൂ, എന്നിട്ട് വേണം വിളിച്ചു കൂവാന്‍. പരിസര ഭോധം വന്നത് അപോഴാണ്‌. എന്നാലും ആരായിരിക്കും ഈ കടും കൈ ചെയ്തത്. ചോദ്യങ്ങള്‍ സിനുജയോടായിരുന്നു. വസ്ത്രങ്ങള്‍ അണിഞ്ഞു. ഞാനും സിനുജയും വിവരം കൊട്ടാരത്തിലെത്തിച്ചു.  ഉടനെ കാവല്‍കാര്‍ അവിടേക്ക് ഓടിയടുത്തു. കുളത്തില്‍ വീണ് കിടക്കുന്ന ജഡം പുറത്തെടുത്തു.  അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.   ഇത് ഉറുമീസ്ന്റെ കോട്ടയിലെ പ്രതിമയാണല്ലോ..!! ആരാണ് ഇത് ഇങ്ങോട്ട് എത്തിച്ചത്. അവിടെ കൊള്ള നടന്ന ലക്ഷണമാണ്.

കോട്ടക്കുള്ളിലെ മനോഹരിയായിരുന്നു ഈ പ്രതിമ. ഇത് ഉറുമീസുരാജ്ഞിയുടെ രൂപത്തില്‍ പണിത് അവര്‍ക്ക് പ്രമുഖനായ ആരോ സമ്മാനിച്ചതാണ്‌. എല്ലാവരും പെട്ടന്നു ഓടി കോട്ടക്കുളില്‍ പരിശോധന തുടര്‍ന്നു. ഇപോഴത്തെ കോട്ടയുടെ ചുമതല സുറാബ് രാജ്ഞ്ഞിക്കാണ്. വിലപിടിപ്പുള്ള അനേകം സാധനങ്ങള്‍ ഉള്ള കോട്ടയില്‍ ആരോ മോഷണം നടത്തിയിരിക്കുന്നു. ഉരുമീസിനെയും കാമുകനെയും  അടക്കം ചെയ്തത്  കോട്ടയ്ക്കു അകത്താണ്. അതുകൊണ്ട് തന്നെ അതിനുള്ളില്‍ കടക്കാന്‍ ആരും ധൈര്യം  കാണിക്കാറില്ല. ആരായിരിക്കും ഇത്രയും ധൈര്യനായ മോഷ്ട്ടാവ്. ചോദ്യം ഓരോരുത്തരും ചോദിക്കുന്നു.

കുക്കൂ.... ഭയപ്പെടുത്തിയ കാഴ്ചയാണെങ്കിലും പറ്റിയത് അമളിയാണെന്ന് സമാധാനിച്ച് ഞാനും സിനുജയും ആശ്വാസത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു. അപ്പോഴേക്കും കോട്ടക്കുള്ളില്‍ കൊട്ടാരം പാറാവുകാര്‍ തിരച്ചില്‍ തുടങ്ങി.
കുക്കൂ.... നീ  ഇവിടെ ഉണ്ടായിരുന്നെങ്കില്‍......!!! എന്ന് ഞാന്‍ കൊതിച്ചു.


തുടരും...

9 അഭിപ്രായങ്ങൾ:

  1. അനുയോജ്യമായ നല്ല ചിത്രങ്ങള്‍, കഥ തുടരൂ.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ പോസ്റ്റുകളും ഒറ്റയിരുപ്പില്‍ വായിച്ചു.
    ശൈലി ഇഷ്ടമായി...
    എന്നാല്‍,ഈ പോസ്റ്റിലെയും ,'അര്‍ബാസിന്റെ വരവും കാത്ത്'എന്നാ പോസ്റ്റിലെയും ,ചില സന്ദര്‍ഭങ്ങള്‍ ,ചിത്രങ്ങള്‍ക്കനുസരിച്ച് ,ഒരുക്കിയെടുത്തപോലെ...
    ഗൊച്ചുഗള്ളീ.... :P

    മറുപടിഇല്ലാതാക്കൂ
  3. സുറുമി,
    കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍
    എതോ അറബിനാട്ടില്‍ ആണെന്ന് തോന്നിപ്പോകുന്നു .
    തുടരു...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. എഴുത്ത്‌ നന്നായിരിക്കുന്നു. അനുയോജ്യമായ സുന്ദരമായ ചിത്രങ്ങള്‍ മിഴിവേകി. ടൈപ്പ്‌ ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന അക്ഷരങ്ങള്‍ വിട്ട് പോക്ക് ശ്രദ്ധിക്കണം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. എഴുത്ത് നന്നായി.
    അക്ഷരങ്ങളിൽ കൂടുതൽ ശ്രദ്ധയാവാം.
    ആകെപ്പാടെ വ്യത്യസ്തമായ ഒരു കഥാന്തരീക്ഷം.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  6. എഴുത്ത് നന്നായി.

    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  7. കഥയും ചിത്രങ്ങളും ഒത്തുവന്നപ്പോള്‍ അത് നല്ല ഒരു അനുഭൂതി നല്‍കി .. കുളത്തില്‍ കണ്ട പ്രതിമ ജീവന്‍ തുടിക്കുന്നത് തന്നെ.. ആ ശിൽപ്പിക്കും ഈ കഥാകാരിക്കും അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  8. അക്ഷരതെറ്റുകള്‍ വല്ലാതെ വരുന്നു സുറുമി.. അത് ശരിയാക്കുക. പിന്നെ പോസ്റ്റിലെ മാറ്ററിനു ചേര്‍ന്ന രീതിയില്‍ ചിത്രം തപ്പിയെടുത്തതിന് ഹാറ്റ്സ് ഓഫ്.

    മറുപടിഇല്ലാതാക്കൂ