2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്രിയ കുക്കൂ നിന്റെ സുറുമി

വാക്കുകളുടെ ധ്വനികള്‍ കൊട്ടാര മതിലുകള്‍ ചാടുന്നു. കൊട്ടാരം മുഴുക്കെ ആളുകള്‍ ഓടിനടക്കുന്നു. ആരുടെ മുഖത്തും സന്തോഷമില്ല.
പ്രിയപ്പെട്ട എന്റെ സിനുജാ..... ഇന്ന് പുലര്‍ച്ചെതന്നെ സുറാബ് രാജ്ഞിയുടെ വീട്ടില്‍ ബഹളമാണ്. രാജ്യത്തെ പ്രശസ്ഥന്മാര്‍ എല്ലാവരും എത്തിക്കഴിഞ്ഞു. അവിടെ സുറാബു രാജ്ഞിയുടെ മകളെ പറ്റിയുള്ള ചര്‍ച്ചയാണ്. കുമാരിയുടെ കൈപടയില്‍ ഏതോ പ്രജ വൃത്തി ഹീനമായ വാക്കുകളാല്‍ മോശമായി അയല്‍ രാജ്യത്തെ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നു. മണ്ടനായ രാജാവ്
അല്പം തന്റേടത്തോടെ തന്റെ പോരാളിയോടു എതിര്‍ത്ത് നിന്ന കുമാരിയെ അപഹേളിക്കുകയാണ്. ഇലാഹിനോട് മാത്രം പ്രാര്‍ഥിച്ചു കുമാരി ക്ഷമ കൈവരിച്ചു.

രാജ്യക്കാരില്‍ അപൂര്‍വ്വം പേരല്ലാതെ കുമാരിയോടു ആശ്വാസ വചനങ്ങള്‍ പറഞ്ഞു. അവള്‍ക്കായി സമാധാന വാക്കുകള്‍ ചൊരിഞ്ഞു. ആ മുഖം ആശ്വാസം കൊണ്ട് ചുകന്നു. തന്റെ പ്രിയ കുട്ടുകാരികളെ അവള്‍ നെഞ്ചോട്‌ ചേര്‍ത്തു. ഏങ്കിലും.....!!!!! കത്തിപ്പുകയുന്ന വിദ്വേഷത്തിന്റെ
തീ അണഞ്ഞില്ല. ആളിക്കത്തി.
രാജാവിന്റെ ഭരണത്തില്‍ എതിര്‍പ്പുള്ളവര്‍ അവിടെ രാജാവിനെ ചൂഷണം ചയ്തു.

ശക്തിയേറിയ വാകുകളുടെ ശരങ്ങള്‍ പാറിവീഴുന്നു. കൊട്ടാര അങ്കണം മുഴുവനും വിഭ്രാന്തിയിലാണ്. കുതിര കുളമ്പടി അടുത്ത്  വരുന്ന ശബ്ദം.
അതെ എന്റെ കുക്കു (ഖൈസ് രാജകുമാരന്‍).
അവന്‍ അവിടെ ചര്‍ച്ചക്ക് എത്തിയതാണ്. രാജ്യത്തിന്റെ ചര്‍ച്ചയില്‍ പിതാവിന് പകരമായി എത്തിയതാണ്. അവന്‍ അതി പ്രസന്നതയോടെ കൊട്ടരത്തിനകത്ത് കയറി ചുറ്റും കണ്ണുകളാല്‍ നോക്കി. അത് കണ്ടവര്‍ എന്നെ കളിയാക്കി. ഞാന്‍ ഒളികന്നുകളോടെ അവനെ നോക്കി നിന്നു.

ഖൈസ് കാര്യങ്ങള്‍ ചര്‍ച്ച ചയ്തു. വിഷയം അവതരിപ്പിച്ച രാജാവിനോട് അവന്‍ പറഞ്ഞു
അങ്ങ് ഭയക്കേണ്ട ഇതെല്ലാം എനിക്ക് വിട്ടേക്കു  നീചപ്രവര്‍ത്തിയെ നാം തടയിട്ടെ മതിയാകൂ. കുക്കുവിന്റെ ധൈര്യമുള്ള വാക്കുകള്‍ കേട്ട്  കുമാരി സന്തോഷവതിയായി. അവള്‍ കുമാരനോടു നന്ദി പറഞ്ഞു. അവനു നന്മക്കായ് ഇലാഹിനോട് പ്രാര്‍ഥിച്ചു.

അവിടെ അപരാധികളോട് വാക്ക് യുദ്ധം നടക്കുകയാണ്. സുറാബിന്റെ മകന്‍ ഇടയ്ക്കിടെ പകയോടെ ഖൈസിനെ നോക്കുന്നുണ്ട്. അവനിതൊന്നും അറിയുന്നില്ല. കുമാരിക്ക് വന്ന അപമാനം അകറ്റണം അതിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ അവന്‍ എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്. പാവം എന്റെ കുക്കു(ഖൈസ്) എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. ആ മുഖം എന്റെ കണ്ണുകളെ നൊമ്പരപ്പെടുത്തി.

അല്പം കഴിഞ്ഞു. കാര്യങ്ങള്‍ ശുഭമാവുന്നു.  അവിടെ ആനന്താശ്രുകള്‍  പൊഴിയുന്നു.

പെട്ടന്നാണ് സിനുജയുടെ ചോദ്യം
എന്തായിരുന്നു അവിടെ രാജാവിനുള്ള സങ്കട ഹേതു ?
അത് പറയാം സിനുജാ... കുമാരിയുടെ കയ്പട പോലൊരു കുറിമാനം അയല്‍ രാജ്യത്തിന് കിട്ടിയെന്നും അവിടുത്തെ രാജാവിനെ കുറിമാനത്തിലുടെ അപകീര്‍ത്തി പെടുത്തുകയും ചയ്തു. അതോടെ അത് പരിശോധിച്ച് കുമാരിയല്ല ഈ കുറിമാനത്തിനു ഉടമ എന്നറിഞ്ഞിട്ടും കുമാരിക്ക് സമാധാനമായി ഇരിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ ഒരു വിധം കഴിഞ്ഞു. സിനുജാ നീ അകത്തേക്ക് പോയ്‌കൊള്‍ക. ഞാനും ഉറങ്ങാന്‍ പോകുകയാ.. പുലര്‍ച്ചെ എഴുനേക്കാന്‍ ഉള്ളതാ ......

പ്രിയ സുഹൃത്തുക്കളുടെ വേര്‍പിരിയല്‍  ആകാശം ഏകനായി  നോക്കി നിന്നു.

_____________________________________________
പ്രിയ കുക്കൂ..... നിന്റെ സുറുമി

9 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്. ആശംസകള്‍.
    ഫോട്ടോസ് കലക്കന്‍. എവിടുന്നാ ഇതൊക്കെ? ഗൂഗ്ലാമ്മവാന്‍?

    മറുപടിഇല്ലാതാക്കൂ
  2. സുറുമിയുടെ വരികള്‍ പലപ്പോഴും ഉള്ളിലെ വിങ്ങലുകളെ വിളിച്ചോതുന്നു ....

    കഥയുടെ വലിപ്പം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് വരികള്‍ക്ക് അവസാനിക്കാന്‍ ധ്രിതികുടുന്നത് പോലെ!!!

    ....ചിത്രങ്ങള്‍ അതി മനോഹരം സുറുമി ....

    മറുപടിഇല്ലാതാക്കൂ
  3. ചിത്രങ്ങള്‍ എന്തൊക്കെയോ
    ഓര്‍മിപ്പിക്കുന്നു..
    അധിമനോഹാരം!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായിരിക്കുന്നു രചനയും ചിത്രങ്ങളും. തുടരുക

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ഈ പോസ്റ്റില്‍ കൂടുതല്‍ പേരും ചിത്രത്തെ കുറിച്ചു എടുത്ത് പറഞ്ഞിട്ടുള്ളതുകൊണ്ട് അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.. നീച വാക്കുകള്‍ കൊണ്ട് കുമാരിയെ തളര്‍ത്തിയരെ എതിരിടാന്‍ എത്തിയ കുമാരന്‍റെ കഥ നല്ല രസമുണ്ട് വായിക്കാന്‍ ... ശരിക്കും ഒരു അറബിക്കഥ പോലെ തന്നെ മനസ്സില്‍ നിറയുന്നു.

    മറുപടിഇല്ലാതാക്കൂ
  7. പക്ഷെ ഈ അദ്ധ്യായം എനിക്കിഷ്ടപ്പെട്ടില്ല. മറ്റൊന്നുമല്ല.. യാതൊരു രീതിയിലും മറ്റ് അദ്ധ്യായങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ