2010, നവംബർ 14, ഞായറാഴ്‌ച

നിഴല്‍ പൂക്കള്‍

കൊട്ടാരം പരിപാലകര്‍ മുഴുവന്‍ സിനുജയേയും പരിചാരികയേയും ഉറ്റു നോക്കുന്നു.
അനസ് ശഹബാന്‍ സമാധാനിപ്പിച്ചു. വിഷമിക്കാതിരിക്കൂ...
നമ്മുടെ ഭടന്മാര്‍ അവരെ തിരക്കുന്നുണ്ടല്ലോ..? എന്തെങ്കിലും വഴി കാണാതിരിക്കില്ല!
ഇതുകേട്ട പരിചാരിക ഭയം മനസ്സില്‍ നിന്ന് നീങ്ങിയില്ലെങ്കിലും സിനുജയെ സമാധാനിപ്പിച്ചു.
സമയം നീങ്ങി. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു. വീണ്ടും വിജനമായ പാതകള്‍ കീഴടക്കാന്‍ ഒരുക്കമായി. വെയില്‍ മറഞ്ഞു. മരുഭുമിയിലെ ചുടുകാറ്റിന് അല്പം ആശ്വാസം.
പകലിന്റെ  മുഖം മങ്ങിത്തുടങ്ങി. കുങ്കുമ ചാറ് തേച്ച് സന്ധ്യയുടെ കവിളുകള്‍ ചുവന്നു.
കൂട്ടിലേക്ക് പറന്നകലുന്ന മരുപക്ഷികള്‍. അങ്ങിങ്ങായി തമ്പടിച്ചിരിക്കുന്ന വഴിയാത്രക്കാര്‍ ഇനിയുള്ള യാത്ര ദുര്‍ഘടമാണ്.
രാത്രിയുടെ കറുത്ത മുഖം പതിയെ വന്നടുക്കുന്നു. 

ഞാന്‍ ഭയക്കുന്നു.സിനുജാ... നാം രാത്രി എവിടെ തങ്ങും..?
അറിയില്ലാ വീട്ടിലേക്കു സുറുമിയില്ലാതെ മടങ്ങാനും വയ്യ!!
ഞങ്ങളെ കാണാതെ വീട്ടുകാരും വിഷമിച്ചുകാണും
ഇലാഹീ...... ഒരു വഴി കാണിച്ചു തരണേ..
അവര്‍ നടന്നു നീങ്ങുന്നതിനിടെ.. അല്പം അകലെ ഒരു തീ വെളിച്ചം കണ്ടു. അവിടം ലക്ഷ്യമിട്ട് രണ്ടുപേരും നടന്നു. നാല് സ്ത്രീകള്‍ കുടിയിരുന്ന് ശീട്ട് കളിക്കുന്നു. അരികില്‍ കുടിക്കാനായി ഖാവയും ഈന്തപ്പഴവും ഈ രാത്രി ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ പോന്ന ധൈര്യം ഉള്ള ഇവര്‍ ആരാകും..?
അറിയില്ല. അവരുടെ അടുത്ത് ചെന്ന് പരിചാരിക നീട്ടി വിളിച്ചു.
സഹോദരിമാരെ.. ഇന്ന്  രാത്രി ഞങ്ങള്‍ക്കും നിങ്ങളുടെ കൂടെ താമസിക്കാന്‍ ഇടം തന്നാലും. ഞങ്ങള്‍ വളരെ ദയനീയരാണ്. 
ഇതുകേട്ടപ്പോള്‍ അതില്‍ മുത്തവളെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ചോദിച്ചു. ആരാണ് നിങ്ങള്‍, ഇതിന് മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.. എവിടെ പോകുന്നു..? എന്തിന് പോകുന്നു...?
എന്നിങ്ങനെ ചോദ്യങ്ങള്‍. ഉത്തരം ദയനീയം ആയതിനാല്‍ ആവാം അവര്‍ ഞങ്ങള്‍ക്ക് ഇരിക്കാനും കിടകാനും അവരുടെ ടെന്റ് സജ്ജീകരിച്ചു. ക്ഷീണിച്ച് അവശരായ ഞങ്ങള്‍ തളര്‍ന്നു കിടന്നു.

ഓര്‍മകളില്‍ ദിശയറിയാതെ പറക്കുന്ന വെള്ളരി പ്രാവുപോല്‍ സുറുമിയുടെ മുഖം തിളങ്ങി. ഉറക്കച്ചടവുകളെ തോല്‍പ്പിച്ച് മിഴികള്‍ പരല്‍മീന്‍ കണക്കെ അങ്ങോട്ടുമിങ്ങോട്ടും നീന്തിഹൃദയം. കാരമുള്ളുകള്‍ കെട്ടിവരിയുന്നു രാവിനു നീളം കൂടിയപോലെ...

സുറുമിയെ വഹിച്ചു പോയ കുതിര കുളമ്പടികള്‍ ഇമാദ് ഇംതിയാസ് രാജന്റെ കൊട്ടാര കവാടത്തില്‍ നിശ്ചലമായി. കൊട്ടാരം ഭടന്‍ വാതില്‍ തുറന്നു. അകത്തേക്ക് കടത്തിയ ശേഷം സുറുമിയുടെ കരങ്ങളിലെ ബന്ധനം വേര്‍പെടുത്തി. ക്ഷീണിച്ച് തളര്‍ന്ന സുറുമിയുടെ നേരെ ഇരിക്കാനായി ഒരു സിംഹത്തോല്‍ എറിഞ്ഞു കൊടുത്തു. സുരുമിയുടെ തളര്‍ന്ന ശരീരം പതിയെ നിലത്തു അമര്‍ന്നു. ഉടന്‍ മൃഗീയനായ ഇമാദ് ഇംതിയാസ് രാജാവ് പുറത്ത് വന്നു. സുന്ദരിമാരായ സ്ത്രീകള്‍ ഇംതിയാസിന് എന്നും ലഹരിയാണ് . വടിതളര്‍ന്ന് കിടക്കുന്ന സുന്ദരിയെ കണ്ട് ഇംതിയാസിന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഉടനെ ചോദ്യം ഉയര്‍ന്നു.  “ഈ ഹുറിയെ എവിടെ നിന്ന് കിട്ടി..?“
സുറുമിയുടെ കയ്‌കള്‍ രാജന്‍ പതിയെ തൊട്ട ശേഷം കൊട്ടാര പരിചാരികകളോട്  ആജ്ഞാപിച്ചു..!
“വേഗം ഇവളെ അന്തപുരത്തില്‍ കൊണ്ട് പോകൂ..“
ഇതുകേട്ട കുതിരസവാരികള്‍ രാജനോട്‌ പറഞ്ഞു. “ഇല്ല യജമാന്‍ ഞങ്ങള്‍ ഇവളെ ഇങ്ങെത്തിക്കാന്‍  ഒരുപാട് കഷ്ട്ടപെട്ടു.“
“അവള്‍ ഒരുപാട് ദേഹോപദ്രവം ചെയ്തു.  അതിനുള്ള പ്രതിഫലം കിട്ടാതെ ഞങ്ങള്‍ മടങ്ങില്ല.“
ഇത് കേട്ടതും രാജന്‍ ചിരിച്ചു കൊണ്ട് പണകിഴികള്‍ അവര്‍ക്ക് കാല്‍കീഴിലേക്ക് എറിഞ്ഞു കൊടുത്തു.
എല്ലാവരും തനിക്ക് കിട്ടിയ ഓഹരിയുമായി മടങ്ങി.
അകത്ത് പരിചാരികമാര്‍ സുറുമിയെ ഭക്ഷണ പാനീയങ്ങള്‍ നല്‍കി കുളിപ്പിച്ച് പട്ടുടയാടകളും ധരിപ്പിച്ചു. തോഴികള്‍ സുറുമിയുടെ സൌന്ദര്യത്തില്‍ സംപുജ്യരായി.
ഉടനെ രാജന്റെ ഉത്തരവുമായി ഭടന്‍ എത്തി. രാജന്‍ അന്തപുരത്തിലേക്ക് എഴുന്നള്ളുന്നു.

ഊദിന്റെയും അത്തറിന്റെയും മണമൊഴുകുന്ന പട്ടു മെത്ത ഭംഗിയായി  വിരിഞ്ഞു കിടന്നു. ഭയന്ന് വിറച്ച സുറുമി ഒരുഭാഗത്ത് ചുവരില്‍ താങ്ങി നിന്നു. വേഷ ഭുഷാധികളോടെ രാജന്റെ എഴുന്നള്ളത്ത്. സുരുമിയുടെ ഉള്ളം കിടുങ്ങി. കയ്‌കളും ഉടലും വിറച്ചു. മനം മന്ത്രിച്ചു.
“പ്രിയപ്പെട്ട കുക്കൂ.. നിന്റെ ഞാന്‍ ഇതാ മറ്റൊരു വന്‍ വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചിറകു തളര്‍ന്ന പക്ഷിയെ പോലേ.. നീ എവിടെയാണ് കുക്കൂ“ ഓര്‍മ്മകള്‍ കുക്കുവിലേക്ക് ഉയരും മുമ്പേ ആ വിളികള്‍ സുരുമിയുടെ കര്‍ണ പടത്തില്‍ പതിച്ചു.
“ഹേയ്  എന്റെ മനം കവര്‍ന്ന തരുണീ മണീ..“
“ഇങ്ങ് അടുത്ത് വന്നാലും“  ലളിത്യമോടെയുള്ള പുഞ്ചിരി നല്‍കി രാജന്‍ വിളിച്ചു. ഭയന്ന സുറുമി കണ്ണുകള്‍ കയ്‌കള്‍ കൊണ്ട് പൊത്തി. ഇത് കണ്ട ഇംതിയാസ് രാജന്‍ പതുക്കെ സുരുമിയുടെ ചാരേക്കു നടന്നു. ഊദിന്റെയും അത്തറിന്റെയും മനം മയക്കുന്ന സുഗന്ധം അയാളെ ഉന്മത്തനാക്കി. സുറുമിയുടെ മുഖത്തുനിന്നും ഇംതിയാസ് രാജന്‍ പതുക്കെ കയ്‌കള്‍ എടുത്ത് മാറ്റി. അനന്തമായ വിഹായസ്സിലെ താരഗണങ്ങളുടെ ശോഭ ഒന്നിച്ചനുഭവിച്ചപോലെ.. അയാള്‍ കയ്യില്‍ കിട്ടിയ മാദക പൂവിനെ മാറോട് ചേര്‍ത്തു. പ്രതികരിക്കാന്‍ കഴിയാതെ സുറുമി അനുസരണയോടെ നിന്നു സന്ധ്യയുടെ അരുണിമ പകര്‍ന്ന കവിളുകളില്‍ ഇംതിയാസിന്റെ ചുണ്ടുകള്‍ അമര്‍ന്നു വീണ്ടും വീണ്ടും. സ്വപ്നത്തില്‍ നിന്നെന്നപോലെ സുറുമി ഞെട്ടി..!!!
“ഹേയ് രാജന്‍ അങ്ങെന്താണ് കാണിക്കുന്നത്.
ഞാന്‍.... ഞാന്‍....“ സുറുമി പറയാന്‍ ഒരുങ്ങി. പക്ഷെ..! ഇത്  രക്ഷാമാര്‍ഗം അല്ലെന്ന് സുറുമിക്ക് അറിയാം. അവള്‍ സന്തോഷത്തോടെ എന്തോ തീരുമാനിച്ച പോലെ വിളിച്ചു. “രാജന്‍ അങ്ങ് അല്പം ഇരിക്കൂ നമുക്ക് സംസാരിക്കാം.“ ശരീരം തളര്‍ന്നു എങ്കിലും മനസ്സിന്റെ ധൈര്യം വീണ്ടെടുത്ത് അവള്‍ അയാളോടൊപ്പം ഇരുന്നു. “അങ്ങ് എന്തിന് തിരക്ക് പിടിക്കണം, ഞാന്‍ അങ്ങയേയോ ഈ കൊട്ടാരത്തെയോ വിട്ടു പോകില്ല.“ “ഞാന്‍ അങ്ങയുടെത് മാത്രമായിരിക്കും.” “ഇപ്പോള്‍ നാം നമ്മളെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയണം.” ഇത് കേട്ടതും ഇംതിയാസ് ആവേശ ഭരിതനായി ചോദിച്ചു. “പറയ്‌ ഹുറീ നിന്റെ നാമം എന്താണ്‌ പറഞ്ഞാലും“. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിനൊത്തുള്ള ഇന്നലകളുടെ മിന്നലുകള്‍ പാറി വീണു. ഇംതിയാസ് വീണ്ടും ചോദ്യം ഉയര്‍ത്തി. “നീ എവിടെ ഉള്ളതാണ്“. സുറുമിയുടെ തളര്‍ന്ന മിഴികള്‍ വീണ്ടും തെളിഞ്ഞു .അവള്‍ അന്തപുരത്തിലെ പൂകുടയില്‍  നിന്നും ഒരു പൂവ് എടുത്ത് ഇംതിയാസിന് സമ്മാനിച്ചു. അത് കയ്യില്‍ വാങ്ങി ഇംതിയാസ് പറഞ്ഞു. “വാടിയ പൂക്കളാ.." “പുലരട്ടെ പുതിയ പൂക്കള്‍ ഇവിടെ ഞാന്‍ എത്തിക്കാം“. ഇത് കേട്ടതും സുറുമി പൊട്ടിച്ചിരിച്ചു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയ രാജനോട്‌ അവള്‍ പറഞ്ഞു “പ്രിയ ഇംതിയാസ് അങ്ങ് വാടിയ ഈ പൂവിനെ വെറുക്കുന്നു എങ്കില്‍!! എന്നെയും അങ്ങേക്ക് വെറുത്തേക്കും“ ഇംതിയാസിന് ഒന്നും മനസ്സിലായില്ല. അയാള്‍ സുറുമിയെ നോക്കി. അവള്‍ വീണ്ടും പറഞ്ഞു “രാജന്‍ പുലരട്ടെ, അപ്പോള്‍ ഈ പൂക്കുടയിലും പുതിയ പൂക്കള്‍എത്തും“. തല്‍ക്കാലം ഈ രാത്രിയെ ഒഴിവാക്കാന്‍ സുറുമിയുടെ തന്ത്രം ഫലിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ഇംതിയാസ് അന്തപുരം വിട്ട് പുറത്തിറങ്ങി. നഷ്ട്ട ബോധം ഉണ്ടെങ്കിലും നാളെയുടെ ലഹരി അയാളെ ഇന്നിന്റെ നഷ്ട്ടങ്ങള്‍ മായ്ച്ചു കളഞ്ഞു   

(തുടരും.......)

21 അഭിപ്രായങ്ങൾ:

  1. ആകാംക്ഷ അടക്കാന്‍ വയ്യ. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
    ചിത്രങ്ങള്‍ ക്കനുസരിച് വരികള്‍ എഴുതുന്നതില്‍ വിജയിച്ചിരിക്കുന്നു
    എല്ലാ നന്മകളും , ബലി പെരുന്നാള്‍ ആശംസകള്‍
    *********************************************************
    പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോയ മനസ്സിലായത് സുറുമി ഇന്തോനേഷ്യയില്‍ നിന്നാണെന്നു

    മറുപടിഇല്ലാതാക്കൂ
  2. ഒരു പ്രത്യേക ആകര്‍ഷണീയത പകരുന്ന ചിത്രങ്ങള്‍ക്കനുസരിച്ച എഴുത്തും കൂടുതല്‍ സൌന്ദര്യത്തോടെ മികവ് നല്‍കുന്നു. ഒരു രാത്രിയെങ്കിലും തല്‍ക്കാലം രക്ഷപ്പെടുത്താന്‍ സ്വയം ശ്രമിക്കുന്ന ചിന്തകള്‍ രാജകീയമായി തന്നെ വായനക്കാരിലെത്തുന്നുണ്ട്.

    വലിയ പെരുന്നാള്‍ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായി താങ്കള്‍ക്കു " ബലി പെരുനാള്‍ ആശംസ" നേരുന്നു .ഈ പോസ്റ്റ്‌ ഇന്നാണ് എനിക്ക് കാണാന്‍ സാധിച്ചത് വളരെ സുന്ദരമായിരിക്കുന്നു ഈ അവതരണം ഒപ്പം ചിത്രങ്ങളുടെ ക്രമീകരണവും അങ്ങനെ തന്നെ . കഴിഞ്ഞു പോയ ഭാഗങ്ങള്‍ വായിക്കുക എന്നതാണ് ഇനി എന്റെ ജോലി അത് കഴിഞ്ഞാകാം വിശദമായുള്ള അഭിപ്രായം

    മറുപടിഇല്ലാതാക്കൂ
  4. സുറുമി കഥ അതി മനോഹരം.
    സുരുമിയുടെ കഥ രചിച്ച കധാകാരിക്കും എന്റെ അഭിനന്ദനങ്ങള്‍ .
    ഈ കഥയിലുടനീളം ഞാന്‍ സുരുമിയോടൊപ്പം സഞ്ചരിച്ചു
    അടുത്ത പോസ്റ്റിനായി ആകാംഷയോടെ കാത്തിരിക്കുന്നു ........

    മറുപടിഇല്ലാതാക്കൂ
  5. സുറുമീ...
    നല്ല അവതരണം..ആളുകളെ ശരിക്കും പിടിച്ചിരുത്തും
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

    എന്റെ സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. അവതരണം കൊള്ളാം,ഒപ്പം ചാരുതയാർന്ന അപൂർവ്വചിത്രങ്ങളൂം ഈ പോസ്റ്റിന്റെ മാറ്റുകൂട്ടി കേട്ടൊ
    ഒപ്പം ബക്രീദ് ആശംസകളും നേരുന്നൂ...

    മറുപടിഇല്ലാതാക്കൂ
  7. ഹോ എന്റെ സുരുമിക്ക് ഒന്നും പറ്റിയില്ല ...അല്ലെങ്കിലും അവള്‍ മിടുക്കിയാ ...

    ബലി പെരുന്നാള്‍ ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  8. ആയിരത്തൊന്നുരാവും കഴിയുമോ

    മറുപടിഇല്ലാതാക്കൂ
  9. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. വായിക്കാന്‍ ഇമ്പമുള്ള വരികള്‍....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. വൈകിയെത്തിയ വായനക്കാരനായതുകൊണ്ടാവും സുറുമിയും കുക്കുവും തമ്മിലെ ഹൃദയബന്ധം മനസിലായിട്ടില്ല.
    വായന മുഴുവനായില്ല. പിന്നെവരാം.
    സാങ്കല്‍പ്പിക കഥയിലെ നായികക്ക്‌ കഥാകാരിയുടെ പേര്‌ തന്നെ നല്‍കിയതിന്റെ പൊരുള്‍ എന്താണാവോ....?
    നല്ല ഭാഷയുണ്ട്‌. വായനക്കും സുഖം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. ഹാവൂ...ഇന്നേക്ക് രക്ഷപ്പെട്ടു.ഇനി നാളെ?

    മറുപടിഇല്ലാതാക്കൂ
  13. ഈ ഭാഗം വായിച്ചു.. സുന്ദരിയായ സുറുമി സൌന്ദര്യത്തോളം തന്നെ ബുദ്ധിമതിയുമെന്ന് മനസ്സിലാക്കി തന്ന ഭാഗം നന്നായി

    മറുപടിഇല്ലാതാക്കൂ
  14. അവസാനവാക്കുകളില്‍ എല്ലാമുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. കുറെ ആയി ഈ വഴി വന്നു നോക്കിയിട്ട്.
    സമാധാനമായി, സുരുമിയും കുക്കുവും എല്ലാം ഇവിടെ തന്നെയുണ്ട്‌.
    കുറേശെ ആയി സുരുമിയിലേക്ക് അടുത്ത് തുണ്ടാങ്ങുന്നു.
    വശ്യമായ ശൈലി ഉണ്ട് എഴുത്തിനു. രാജാവും അന്തപുരവും, എല്ലാം ഓര്‍മയില്‍ എത്തുന്നു. ചിത്രങ്ങളും നന്നായി.

    മറുപടിഇല്ലാതാക്കൂ