2010, നവംബർ 19, വെള്ളിയാഴ്‌ച

അഫ്രീന്റെ വജ്രമാല

പുലര്‍ച്ചെ തന്നെ ഇമാദ് ഇംതിയാസ് രാജന്‍ സുറുമിയുടെ വിവരാന്വേഷണം തുടങ്ങി. കൊട്ടാര പരിചാരികമാര്‍ പളുങ്ക് താലത്തില്‍ പാലും പഴങ്ങളും സുറുമിക്കരികില്‍ എത്തിച്ചു. ഉറക്ക ചടവുകള്‍ സുറുമിയുടെ കണ്ണുകളിലെ തിളക്കം അകറ്റി. ജാലകത്തിലുടെ പുറത്തേക്ക് നോക്കിയ സുറുമിയുടെ മനം വെമ്പല്‍ കൊണ്ടു. സൂര്യ കാമുകന്‍ പൂക്കളുടെ മുഖം മുത്തി ചുവപ്പിക്കുന്നു. കൂടെ ഒളിച്ചും പാത്തും തെന്നലും വന്നെത്തുന്നു. കിളികളും ചിത്ര ശലഭങ്ങളും. കൊട്ടാരത്തിലെ പുന്തോട്ടം നിറയെ പൂക്കളാണ്. കണ്ണിനു വിരുന്നിന്റെ അനുഭൂതി. എല്ലാം കണ്ടും കേട്ടും വയ്യ കുക്കൂ ഇനി ഇവിടുന്നു ഞാന്‍ എങ്ങനെ പുറത്ത് കടക്കും. ഇംതിയാസ് രാജന്റെ കയ്‌കളില്‍ പെടും മുമ്പ് ഇവിടുന്ന് പുറത്ത് കടക്കണം. ആരാണ് എന്നെ സഹായിക്കുക. ആലോചന പലവഴിക്കും നീണ്ടു. അവസാനം..... എന്റെ ഇലാഹീ... നീ കനിയുമെന്ന് ഞാന്‍ കരുതുന്നു. അനന്തമായ വിഹായസ്സിലേക്ക് കരങ്ങളുയര്‍ത്തിയ സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . അവള്‍ ജാലക കാഴ്ചകള്‍ വിട്ടകന്നു. വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ട്
സുറുമി അന്താളിച്ചു. ഇംതിയാസ് ആയിരിക്കുമോ..? യാ അല്ലാഹ്. ഭയം മനസ്സിനെ കീഴടക്കി. ഉടനെ വാതില്‍ തള്ളി തുറന്ന് ഇംതിയാസ് അകത്തു കടന്നു.

പ്രിയേ.. തരുണീ മണീ..
അവളുടെ വാടിയ മുഖം ഇംതിയാസിനെ വേദനിപ്പിച്ചു. എന്ത് പറ്റി നിനക്ക് കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. നിനക്കെന്റെ കൊട്ടാര സുഖങ്ങള്‍ തികയാതാകുന്നുവോ..? ഇത് കേട്ട സുറുമി അവസരം മുതലെടുത്തു. അതെ പ്രിയ രാജന്‍ ഞാന്‍ ഒരു അമീറിന്റെ മകളാണ് . വളരെ വിശേഷമായ കുടുംബം. ഞാന്‍ അവിടുത്തെ ഏക മകളാണ്.അവള്‍ പറയുന്നതെല്ലാം ഇംതിയാസ് അക്ഷമനായി കേട്ട് നിന്നു. എന്നിട്ട് പറഞ്ഞു.
ഹുറീ ഇല്ല നീ .... നീ ഇന്നുമുതല്‍ എന്‍റെ പ്രിയ പെട്ടവള്‍ ആയിരിക്കും. ഉം, നീ വല്ലതും കഴിക്കൂ എന്‍റെ കൂടെ..
തന്റെ തന്ത്രം ഫലവത്താകുന്നത് കണ്ട് സുറുമി ഉള്ളില്‍ പുഞ്ചിരിച്ചു. സുറുമിയുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ ഇംതിയാസിനെ കെട്ടി വരിഞ്ഞു മിഴികളില്‍ അനുരാഗത്തിന്‍റെ പാതി ഇറങ്ങിയ തിരശീല കണ്ട് രാജന്‍ അവളുടെ അടുക്കലേക്കു അണഞ്ഞിരുന്നു. വരൂ വല്ലതും കഴിക്കൂ നിന്‍റെ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. അവള്‍ വളരെ ദയനീയ ഭാവത്തില്‍ രാജനെ വിളിച്ചു.
ഹബീബി.. എന്‍റെ പ്രിയനേ.. കഴിക്കാന്‍ എനിക്കും കഠിനമായ വിശപ്പുണ്ട്. പക്ഷേ.. എന്റെ അയല്‍ രാജാവ് ഒമര്‍ഖാന്‍റെ പ്രിയ കുമാരന്‍ ഖൈസ് എന്ന കുക്കു, അവനെ കണ്ടു പിടിക്കാനാണ് ഞാന്‍ഇറങ്ങി തിരിച്ചത്. എന്റെ പിതാവിന്‍റെ കൂടെ യാത്ര പോയ ഖൈസ് (കുക്കു) പട്ടണത്തില്‍ നിന്നും മടങ്ങി വന്നില്ല. അന്ന് തോട്ട് ദേഷ്യം മൂത്ത ഒമര്‍ഖാന്‍ എന്‍റെ പിതാവിനെ തടവിലാക്കി. എന്നെ അദ്ദേഹം രാജ്ഞിയാക്കുമെന്നു ശഠിച്ചു. അവിടുന്നുള്ള രക്ഷപെടലായിരുന്നു എന്നെ എന്‍റെ ഈ പ്രിയ രാജന്‍റെ അടുത്ത് എത്തിച്ചത്. ഇനി ഖൈസ് (കുക്കു) അവനെ കണ്ടു പിടിക്കണം രാജന്‍. എന്നെ സഹായിക്കണം. അവനെ കണ്ടു പിടിച്ച് കൊട്ടാരത്തില്‍ എത്തിച്ചാല്‍ എന്റെ പിതാവിനെ അവര്‍ അവിടുന്നും മോചിപ്പിക്കും. അപ്പോള്‍ എന്റെ പിതാവ് തീര്‍ച്ചയായും എന്നെ നിങ്ങള്‍ക്ക് സമ്മാനിക്കും. സുറുമിയുടെ തന്ത്രം അറിയാത്ത പാവം ഇമാദ് ഇംതിയാസ് അവളുടെ അനുരാഗം തുളുമ്പുന്ന വാക്കുകളില്‍ അലിഞ്ഞു ഇല്ലാതായി. അയാളുടെ മനസിലേക്ക് മോഹങ്ങളുടെ തിരകള്‍ പ്രവഹിച്ചു തുടങ്ങി. സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. അതിന് കാപട്യത്തിന്‍റെ കൈപുള്ളത് ഇമാദ് ഇംതിയാസ് അറിഞ്ഞില്ല. അയാള്‍ സുറുമിയുടെ കണ്ണുനീര്‍ വിരലുകള്‍ കൊണ്ട് തട്ടിമാറ്റി. പ്രിയപ്പെട്ട ഹൂറി നിന്‍റെ മിഴികള്‍ നനയാതെ ഞാന്‍ നോക്കാം. നീ വല്ലതും കഴിച്ചാലും. ശേഷം നമുക്ക് ബജാറിലേക്ക് യാത്രയാകാം.. നീ വിഷമിക്കാതെ.. നിന്റെ കണ്ണിമകള്‍ നനയാതെ.. നീ ഇംതിയാസിന്‍റെ ഹുറിയാണ്. സുറുമി ഇംതിയാസിന്‍റെ ചാരെ അനുസരണയോടെ പതുങ്ങി നിന്നു. അയാളുടെ മോഹങ്ങള്‍ സുറുമിയുടെ മാദക മധുവൂറുന്ന അധരങ്ങളില്‍ പതിച്ചു. ഇമ വെട്ടാതെ അയാള്‍ അത് നോക്കി. സുറുമി തന്‍റെ ശരീര ഭംഗി കാണും വിധേ ഇംതിയാസിന്‍റെ മുന്നിലുടെ വരാന്തയിലേക്ക്‌ നടന്നു. പുറത്ത് തോഴിമാര്‍ കാത്തു നില്‍ക്കുന്നു.

അവര്‍ സുറുമിയെ കൂട്ടി കൊട്ടാര വളപ്പിലെ കുളത്തിലെത്തി. അവര്‍ ആകാംഷയോടെ സുറുമിയുടെ ശരീരത്തിലെ ആഭരണങ്ങളും മറ്റും ഓരോന്നായ്‌ നോക്കികൊണ്ടിരുന്നു. അപ്പോഴാണ്‌ കുട്ടത്തില്‍ ഒരുവള്‍ ഭയന്നു പറഞ്ഞത്.

ഇലാഹീ... ഈ കഴുത്തില്‍ കിടക്കുന്ന വജ്ര മാല അഫ്രീന്‍ കുമാരിയുടെ അല്ലെ...?
ഇത് കേട്ട് കുടെയുള്ള മറ്റെല്ലാവരും അത് ഉറ്റു നോക്കി. ഇത് കണ്ട സുറുമിയുടെ കണ്ണുകള്‍ ആകാംഷയോടെ അവരെ ഉറ്റുനോക്കി. അവള്‍ പറഞ്ഞു, ഇത് ഇന്നലെ ഇംതിയാസ് എനിക്ക് സമ്മാനിച്ചതാണ്‌. ആരാണ് ഈ അഫ്രീന്‍..? തോഴിമാര്‍ പറയാന്‍ മടിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി. സുറുമി അവരുടെ പരുങ്ങല്‍ കണ്ട് അല്‍പം കട്ടിയില്‍ ചോദിച്ചു . കേട്ടില്ലേ ...?? ''ആരാണ് അഫ്രീന്‍ ..?''

എല്ലാവരും മുഖത്തോട് മുഖം നോക്കി. അവരില്‍ ഒരാള്‍ ഭയമില്ലാതെ പറഞ്ഞുതുടങ്ങി. പ്രിയ കുമാരീ.. അഫ്രീന്‍ സുന്ദരിയായിരുന്നു. അവരെ ഇവിടെ ഇംതിയാസ് രാജന് കൊണ്ടു വന്നു കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു. അവള്‍ വളര്‍ന്നു പ്രായപൂര്‍ത്തി എത്തിയ ശേഷം ഒരിക്കല്‍ ഇമാദ് ഇംതിയാസ് അവളുടെ കിടപ്പറയില്‍ ചെന്നു. ഭയന്ന കുമാരി ഇമ്തിയാസിന്‍റെ വിരലുകളില്‍ കടിച്ചുതുങ്ങി. ദേഷ്യം മുത്ത ഇംതിയാസ് അവളെ ചുവരിലേക്ക് തള്ളി തലയ്ക്കു ഏറ്റ ആഘാതം കാരണം അഫ്രീന്‍ മരണപെട്ടു. പിന്നീട് കുളക്കടവില്‍ കൊണ്ടുപോയി ഇംതിയാസ് ജഡം ഉപേക്ഷിച്ചു. കേട്ട് നിന്ന സുറുമിയുടെ നെഞ്ചിടിപ്പുകള്‍ ഒരു ഘോഷയാത്രപോലെ വര്‍ധിച്ചു. എന്നിട്ടും അവള്‍ ചോദിച്ചു, പിന്നെ എന്ത് സംഭവിച്ചു തോഴികളെ.. പറയൂ.....

ഇല്ല കുമാരീ... പിന്നീട് ഈ കുള വക്കില്‍ മറവു ചെയ്തു അവളുടെ കഴുത്തിലെ വജ്രമാലയാണ് കുമാരിക്ക് ഇംതിയാസ് സമ്മാനിച്ചത്‌. ഇത് കേട്ട സുറുമി ഭയന്നു വിറച്ചു. കഴുത്തില്‍ കിടന്ന വജ്രമാല കൈകൊണ്ടു പതിയെ തടവി. സുറുമിയുടെ ദേഷ്യം ഉറഞ്ഞു കുടി. ഒന്നും പുറത്ത് കാണിക്കാതെ മനസ്സില്‍ ദൃഡ നിശ്ചയമെടുത്ത് പറഞ്ഞു. അഫ്രീന്‍ നീ ചെയ്യാന്‍ തുനിഞ്ഞത് എന്നിലുടെ സംഭവിക്കും തീര്‍ച്ച...!! സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . നിഷ്കളങ്കമായ പോലേ അഫ്രീന്റെ മുഖം സുറുമിയില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ചു.

തുടരും

20 അഭിപ്രായങ്ങൾ:

  1. കൊള്ളാം സുറുമി നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ ഭാഗങ്ങള്‍ പോലെ ഈ ഭാഗവും നന്നായി...

    കഥാകാരി കഥയിലേക്ക് ഇഴകി ചേര്‍ന്ന് ആത്മാര്‍ത്ഥതയോടെ എഴുതുന്നത് കൊണ്ട് വായിക്കുമ്പോള്‍ ആ സുഖം അനുഭവപ്പെടുന്നുണ്ട് അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  3. രാജകുമാരന്റെ പൂര്‍വ്വകാല കഥകള്‍ അറിയുമ്പോള്‍ അല്പം ഭയം തോന്നുന്നുവെങ്കിലും സുറുമിയുടെ പക്വമായ ചിന്തകളിലൂടെ അതിനെതിരെ ജ്വലിക്കുന്ന വികാരം വരികളിലൂടെ ശാന്തമായി അവതരിപ്പിച്ചു.
    തുടരച്ചക്കായി.....

    മറുപടിഇല്ലാതാക്കൂ
  4. സുറുമി ..ഓരോ കഥയും ഒന്നിനൊന്നു മെച്ചമാകുന്നു..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. കഥയും അതോടൊപ്പം ചിത്രങ്ങളും നന്നായി. എനിക്കിഷ്ടം ചിത്രങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
  6. നന്നായി, ആകാംക്ഷയുമായി അടുത്ത ഭാഗം കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. പഴയകാല തനിമകൾ നഷ്ട്ടപ്പെടാതെ തന്നെ നന്നാ‍യി തന്നെ പുരോഗമിക്കുന്നുണ്ട് കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  8. നന്നായി എഴുതുന്നു, തുടരുക.

    മറുപടിഇല്ലാതാക്കൂ
  9. സുരുമീ... പേര്‍ഷെന്‍ സുറുമയുടെ മണമുള്ള കഥ...

    മറുപടിഇല്ലാതാക്കൂ
  10. ആകെക്കൂടി ഒരു അറബിക്കഥ തന്നെ...തുടരുക.

    മറുപടിഇല്ലാതാക്കൂ
  11. ഒരു അദ്ധ്യായം വായിച്ചു..മനോഹരം ആയി
    ചിത്രങ്ങള്‍...പിന്നെ വന്നോളാം...

    മറുപടിഇല്ലാതാക്കൂ
  12. എവിടെയോ മിസ്സ്‌ ആയി. കുറച്ചു തിരക്കില്‍ ആയിരുന്നേ. നോക്കട്ടെ വീണ്ടും ഫോളോ ചെയ്തെടുക്കാന്‍ പറ്റുമോ എന്ന്

    മറുപടിഇല്ലാതാക്കൂ
  13. ഈ ഭാഗം കൊള്ളം. നന്നായി വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. അറബി നാട്ടിലിരുന്നു, ഈ അറബി കഥയിലൂടെ ,സഞ്ചരിക്കാന്‍ എന്ത് രസമെന്നോ...

    മറുപടിഇല്ലാതാക്കൂ
  15. ചെറുപ്പത്തില്‍ അമര്‍ ചിത്ര കഥകളാ ഇത്ര ആവേശത്തോടെ വായിച്ചത്.
    ഓരോ ദിവസം ഓരോ പുതിയ കഥാ പാത്രങ്ങള്‍ വരുന്നു.
    എന്നെ ഈ കഥയുടെ അടിമ ആക്കി മാറ്റുമോ?

    മറുപടിഇല്ലാതാക്കൂ