2010, നവംബർ 23, ചൊവ്വാഴ്ച

വീണ്ടുമൊരു രാത്രി

സുറുമി ഇന്ന് പതിവിലേറെ ചിന്താ നിമഗ്നയാണ്. കൊട്ടാരത്തിലെ ആരവങ്ങള്‍ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല.

മനസ്സ് മുഴുക്കെ അഫ്രീന്റെ മുഖം. പരിചാരികമാര്‍ ഭക്ഷണവുമായി എത്തി. “കഴിചോളൂ, ഇംതിയാസ് രാജന്‍ ഇന്ന് ദുരെ യാത്രക്ക് പോകുന്നു. അതിന് മുമ്പ് ഇങ്ങോട്ട് വരാതിരിക്കില്ല”. സുറുമിയുടെ കണ്ണുകള്‍ അഗ്നി ഗോളങ്ങള്‍ പോലെ ചുവന്നു. മനസ്സുകൊണ്ട് ഇംതിയാസിനെ ശപിച്ചു. വിശപ്പ്‌ സഹിക്കാന്‍ വയ്യ. സുറുമി ഭക്ഷണം അരികിലേക്ക് വെച്ച്‌ കഴിക്കാന്‍ തുടങ്ങി. ഇടയില്‍ തോഴികളില്‍ ഒരുവള്‍ അഴിഞ്ഞു കിടന്ന സുറുമിയുടെ മുടിയിഴകള്‍ മാടിയൊതുക്കി വെച്ച്‌ ചോദിച്ചു. “കുമാരി എവിടുന്നാ..?, എങ്ങനെ ഇവിടെ എത്തിപെട്ടു”. പതിഞ്ഞ ഒരു ചിരിയോടെ സുറുമി പറഞ്ഞു “അറിഞ്ഞാല്‍ നിനക്കെന്നെ സഹായിക്കാന്‍ ഒക്കുമോ...? ഇല്ലെങ്കില്‍ എന്തിന് ഞാന്‍ എന്റെ ഉള്ളു തുറക്കണം..?” ഇതുകേട്ട തോഴി ചോദിച്ചു. “സഹായിച്ചാല്‍ കുമാരി എനിക്കെന്തു ചെയ്യും”. പെട്ടെന്ന് തന്നെ സുറുമി അവളിലേക്ക്‌ അടുത്തിരുന്ന് “പറയൂ നിനക്ക് എന്ത് വേണം... പറയൂ...”

“പ്രിയ കുമാരീ എനിക്കും വിവാഹ പ്രായം എത്തിയ ഒരു കുഞ്ഞനിയത്തിയുണ്ട്. അവള്‍ ഇടയ്‌ക്ക് എന്നെ കാണാന്‍ വരും. ഒരിക്കല്‍ അവളെയും ഇംതിയാസ് നോട്ടം വെച്ചു. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം അവളെ കുറിച്ചുള്ള വിവരാന്വേഷണം. ഞാന്‍ കുമാരിയെ ഇവിടുന്നു രക്ഷപെടുത്താം പകരം എനിക്കും പ്രത്യുപകാരം ചെയ്യണം” സുറുമിയുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. സുറുമി തോഴിയോടു പറഞ്ഞു “തീര്‍ച്ചയായും തോഴീ.. നീ എങ്ങനെ എന്നെ രക്ഷപ്പെടുത്തും. എനിക്ക് ഒരു രക്ഷകനും ഇവിടെയില്ല. ദൂരെ ഖൈറോ പട്ടണത്തിലെ എന്റെ പ്രിയനേ തേടി ഇറങ്ങിയതാണ്‌ ഞാന്‍, എന്‍റെ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എന്റെ കളികൂട്ടുകാരി സിനുജയും വേലക്കാരി ദില്‍സത്തും എനിക്ക് യാത്രയില്‍ നഷ്ട്ടമായി. ഇനി ഞാന്‍ എങ്ങോട്ട് പോകും”.
“കുമാരി പറയൂ... കുമാരിയുടെ മനസ്സ് കീഴടക്കിയ കുമാരന്റെ നാമം പറയൂ... ഞാന്‍ അന്വേഷിക്കാം. അദേഹത്തെ ഇവിടെ എത്തിക്കാം”. സുറുമി പൊടുന്നനെ ഭക്ഷണം നിര്‍ത്തി എണീറ്റ്‌ തോഴിയെ അരികില്‍ വിളിച്ചു അനുമോദിച്ചു. അവളുടെ ഓര്‍മകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. നിലാവ് പോലും ആ മുഖത്തിന്‌ മുന്നില്‍ തോറ്റുപോകും എന്ന് അവള്‍ക്ക് തോന്നി.

ഓര്‍മകളുടെ താളുകള്‍ പതിയെ മറിഞ്ഞു. തന്നെ ഓര്‍ത്തിരിക്കുന്ന മാതാവും വഴിയില്‍ നഷ്ട്ടമായ സുറുമിയെ തിരയുന്ന സിനുജയും പരിചാരികയും പിതാവും എല്ലാമെല്ലാം കണ്ണു നനയിച്ചു. എങ്കിലും എന്റെ പ്രാണേശ്വരന്‍ ഖൈസിനെ(കുക്കു) തേടി പിടിച്ച് തന്നെ ഇവിടുന്ന് രക്ഷപെടുത്താമെന്നു പറഞ്ഞ സന്തോഷം ഇമകള്‍ക്ക് അനന്തമായി ഓര്‍മകളുടെ തീരങ്ങള്‍ വീണ്ടും പച്ചപ്പ്‌ പടരുന്നു. കുക്കൂ നീ എന്റെ അരികില്‍ എത്തുമെങ്കില്‍, ചോദ്യ ചിഹ്നമായി എന്റെ കന്യകാത്വം അന്ധാളിച്ചു നില്‍ക്കുന്നു. കാമവെറിയനായ ഇംതിയാസ് നീചമായ വലയെറിയും മുമ്പ് നീ എന്നെ ഇവിടുന്ന് പുറത്തു കൊണ്ടു പോയെങ്കില്‍, വയ്യ കുക്കൂ... എന്റെ പ്രണയത്തിന്റെ ആഴം നിനക്ക് മാത്രമേ അറിയൂ.... കൊഴിഞ്ഞു വീഴുന്ന രാത്രികളില്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലും എന്നെ കളിയാക്കി. ഓര്‍മ്മകള്‍ കാടു കയറുന്നു.

ഇംതിയാസിന്റെ ചെരുപ്പടികള്‍ അടുത്ത് വന്നു. തോഴികള്‍ അന്തപുരം വിട്ടിറങ്ങി. കൈ കഴുകാനായ് പോകുന്ന സുറുമിയെ പിടിച്ചു നിര്‍ത്തി ഇംതിയാസ് പറഞ്ഞു “വേണ്ടാ.. പരിചാരികമാര്‍ താലത്തില്‍ വെള്ളവുമായ് വരും, ഇവിടെ ഇരുന്നോളൂ പ്രിയേ...” വാക്കുകളില്‍ ചേര്‍ന്ന വീഞ്ഞിന്റെ സുഖം തിരിച്ചറിഞ്ഞ സുറുമി ഇംതിയാസിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു “എന്റെ അമീര്‍ , അങ്ങ് ഇരിക്കൂ. അങ്ങയെ വിട്ട് ഞാന്‍ പോകില്ല ഭയക്കാതെ. എനിക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്” ഒരു നിമിഷം സുറുമി കഴുത്തിലെ വജ്ര മാലയില്‍ തലോടി എന്തോ ദ്രിഢനിശ്ചയം പോലെ പറഞ്ഞു “ഇല്ല അഫ്രീന്‍ നീ സുഖമായ് ഉറങ്ങുക. ലോകത്തിന് ശാപമായ് ഒന്നും നില നില്‍ക്കരുത്”.

ഓര്‍മകളെ തട്ടി തെറിപ്പിച്ച് ഇംതിയാസ് സുറുമിയുടെ അരികിലെത്തി അവളുടെ മുടിയിഴകളില്‍ പതുക്കെ കൈകള്‍ പായിച്ചു. ധീരയായ് അവള്‍ ഇംതിയാസിനെ പീഢത്തില്‍ ഇരുത്തി അരികില്‍ ചേര്‍ന്നിരുന്നു. കൊലക്കത്തിയുടെ മുര്‍ച്ചയോടെ സുറുമിയുടെ കണ്ണുകള്‍ അയാളില്‍ പതിച്ചു. “ഹേ ഇംതിയാസ്... കാമ വെറിയനായ നീ ഇലാഹിലേക്ക് കൈകള്‍ ഉയര്‍ത്തൂ... നിന്റെ നാഥന്‍ നിരോധിച്ച എന്തൊക്കെയോ അതൊക്കെ നീ ചെയ്‌ത് കൂട്ടി. ഇനിയും നിന്റെ കൈകള്‍ ശരീരത്തില്‍ ഇരിക്കാന്‍ പാടില്ല”. ഒരു നിമിഷം ഇംതിയാസ് ഭയന്നു, ആക്രോശിക്കുന്ന സുറുമിയെ ഇംതിയാസ് ഞെട്ടലോടെ നോക്കി. “എന്ത് പറ്റി ഹുറീ നിനക്ക്..? നീ ഉറങ്ങിയില്ലേ.. എന്തൊക്കെയാണ് പുലമ്പുന്നത്”. “ഇല്ല ഇംതിയാസ്..., നിന്നെ ഇന്നെന്റെ കയ്‌കള്‍ വരിഞ്ഞു മുറുക്കും. നിന്റെ ഹൃദയം നീചമാണ്. നീ ഇലാഹിന് പോലും വെറുക്കപെട്ടവനാണ്. നിന്നെ ഞാന്‍ നാഥനിലേക്ക് തിരിച്ചയക്കുന്നു”. ശബ്ദം അന്തപുരം വിട്ട് പുറത്തു കടന്നു. പരിചാരികരും മറ്റും ഓടിയടുത്തു. ഇംതിയാസ് ഭയത്തോടെ സുറുമിയെ തുറിച്ചു നോക്കി. തന്റെ ദൌത്യം ഇന്നത്തേക്ക് മതിയാക്കി സുറുമി തളര്‍ന്ന പോലെ നിലത്തേക്ക് വീണു.

ഭയന്ന ഇംതിയാസിനെ പരിചാരകര്‍ സമാധാനിപ്പിച്ചു. “എന്ത് പറ്റി അവള്‍ക്ക്. എന്ത് പറ്റി” ചോദ്യം തോഴിമാരിലേക്ക് വന്നു. “അറിയില്ല അമീര്‍. ഇന്ന് പകല്‍ മുഴുവന്‍ കുമാരി ചിന്തയിലാണ്”. വിവരം കൊട്ടാര വൈദ്യന്റെ ചെവിയില്‍ എത്തി “തല്‍കാലം വിശ്രമിക്കട്ടെ”. ഇമ്തിയാസിന് ഭയം വിട്ട് മാറിയില്ല. എങ്കിലും കൈവിട്ടു പോകുന്ന ദിന രാത്രങ്ങളെ ഓര്‍ത്ത് അയാള്‍ പരിഭവിച്ചു. വൈദ്യന്റെ മരുന്നുകള്‍ സുറുമിയില്‍ ഫലിച്ചില്ല. അവള്‍ കണ്ണുകളെ ഇറുകി അടച്ചു. അലസമായി കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് കാമവെറിയനായ കഴുകന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പതിഞ്ഞു. ഇംതിയാസിന്റെ മിഴികള്‍ പുറത്തേക്കു തള്ളി. അവന്‍ സ്വയം പറഞ്ഞു “ഇല്ല തരുണീമണീ.. ഞാന്‍ നിന്റെ മാദക സുഖന്ധം ആസ്വദിക്കാതെ....... ഇല്ലാ.... ഞാന്‍ നിന്നില്‍ എല്ലാം മറക്കുന്നു...” വീണ്ടുമൊരു രാത്രിയുടെ സ്വപ്നങ്ങളുമായ് ഇംതിയാസ് സുറുമിയുടെ കിടപ്പറ വിട്ട് നടന്നു.

തുടരും...

23 അഭിപ്രായങ്ങൾ:

  1. കുറച്ചും കൂടി കൂടുതല്‍ എഴുതൂന്നെ .......ഇത് തുടങ്ങി ഒന്ന് രസം പിടിച്ചു വരുമ്പോഴേക്കും വീണ്ടും തുടരും !!!!!!!!!!!!..പാവം കുക്കു ഈ സുരുമിയെ എങ്ങിനെ സഹിക്കും ആവൊ ???..

    മറുപടിഇല്ലാതാക്കൂ
  2. vayichilla vayichitt abiprayam parayam
    njan thudakkakkarananu. thudarkkathayaayathu kond thudakkam muthal vayikkanam vanna thidhikk aashamsakal

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിരിക്കുന്നു. ചില അക്ഷരതെറ്റുകളുണ്ട്; ശരിയാക്കുമെന്ന് വിശ്വസിക്കുന്നു. പിന്നെ കഥപോലെ (കഥയെക്കാളും) എനിക്ക് ആ ചിത്രങ്ങൾ ഇഷ്ടപ്പെട്ടു, (അതെങ്ങനെ കിട്ടി?)

    മറുപടിഇല്ലാതാക്കൂ
  4. കഥയ്ക്ക്‌ യോജിച്ച ചിത്രങ്ങള്‍ തന്നെ...അതാണതിന്റെ ഹൈലൈറ്സും.
    അക്ഷരത്തെറ്റുകള്‍ കുറച്ചല്ല....അതൊന്നു ശ്രദ്ധിക്കു...
    പാല്‍പ്പായസത്തില്‍ എന്തിനാ കല്ല്‌ ?
    എത്രയും വേഗം കുക്കുവിന്റെ അരികിലെത്താന്‍ കഴിയട്ടെ.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും, വായിച്ചതിലും സന്തോഷം, വീണ്ടും വരാം

    മറുപടിഇല്ലാതാക്കൂ
  6. സുറുമി കുക്കുവിന്‍റെ അടുത്ത് എത്തിയാലെ ഇനി എനിക്കും ഉറക്കം വരൂ എന്നാ തോന്നുന്നത് .... കൊട്ടാരത്തിലായാലും ,കുടിലിലായാലും. കഷ്ടപ്പാട് കഷ്ടപ്പാട് തന്നെയാണല്ലോ... പാവം സുറുമി...

    മറുപടിഇല്ലാതാക്കൂ
  7. ചിത്രങ്ങളും കഥക്ക് അനുയോജ്യം...ആ സുറുമി തന്നെയോ ഇതെഴുതുന്ന സുറുമി?

    മറുപടിഇല്ലാതാക്കൂ
  8. കഥ വളരെ നന്നാകുന്നുണ്ട്.
    ഇംതിയാസിന്റെ തടവറ ച്ഛേദിച്ച് കുക്കു സുറുമിയെ രക്ഷിച്ചുകൊണ്ട് പോകുന്നതു കാണാന്‍ തിടുക്കമാകുന്നു.

    മറുപടിഇല്ലാതാക്കൂ
  9. രാജാവായ ഇംതിയാസ്‌ ഇത്രയെളുപ്പം പേടിച്ചുപോയോ?!

    ഇതാണോ പ്രസിദ്ധമായ ആയിരത്തൊന്നു രാവുകള്‍? ഇവിടെ രണ്ടു രാവുകള്‍ കഴിഞ്ഞു, അതിലും ഇങ്ങനെ രാവുകള്‍ തള്ളിനീക്കുവാന്‍ വേണ്ടി കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. കഥ വളരെ നന്നാകുന്നുണ്ട്,കഥയ്ക്ക്‌ യോജിച്ച ചിത്രങ്ങള്‍.വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  12. കഥകള്‍ മനോഹരം...... എവിടെനിന്നാണ് ഇത്രയും മനോഹരമായ ചിത്രങ്ങള്‍ സംഘടിപ്പിക്കുന്നത്... അതും കഥയ്ക്ക് വളരെ ഉചിതമായത്.... എന്റെ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  13. ആയിരത്തൊന്നു രാവുകള്‍ എന്ന അറബികഥ ..വളരെ ചെറുപ്പത്തില്‍ വായിച്ച ഓര്‍മകളിലൂടെ ലൈലയും കൈസും .ഇപ്പോള്‍ കൂട്ടത്തില്‍ കുക്കുവും സുറുമിയും .എല്ലാവരെയും കീഴടക്കിയ ഒരു പ്രത്യേകത . യോചിച്ച ചിത്രങ്ങള്‍ നല്‍കികൊണ്ടുള്ള ഈ രീതി .എഴുത്തുകാരന്റെ കഴിവ് അഭിനന്ദനീയം . എഴുത്ത് തുടരുക .എങ്കിലും ആയിരത്തൊന്നു രാവുകള്‍ വരെ കാത്തിരിക്കാന്‍ കഴിയില്ല
    വേഗമാകട്ടെ ..

    മറുപടിഇല്ലാതാക്കൂ
  14. കൊലക്കത്തിയുടെ മുര്‍ച്ചയോടെ സുറുമിയുടെ കണ്ണുകള്‍ അയാളില്‍ പതിച്ചു.

    കൂടുതല്‍ കൂടുതല്‍ മിഴിവോടെ....
    ചിത്രം..അതെത്ര കണ്ടിട്ടും മതിവരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  15. yyo njaan itta comment evide???
    beautiful pictures..ini pinne
    varaam....google is playing fool
    with me....

    മറുപടിഇല്ലാതാക്കൂ
  16. അതെ അത് ചോദിക്കട്ടെ...
    ആ സുറുമിയാണോ ഈ സുറുമി? :)

    മറുപടിഇല്ലാതാക്കൂ
  17. ഒരു തുടര്‍കഥയുടെ ഊഷ്മളതയിലേക്ക് എത്തിത്തുടങ്ങി. ഒറ്റദിവസം കൊണ്ട് ഇത്രയും അദ്ധ്യായം വായിച്ചത് നഷ്ടമാവുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  18. ഞാൻ മിസ്സ് ചെയ്തത് വായിയ്ക്കുകയാണ്.
    അറബിക്കഥ വായിയ്ക്കുന്നതു മാതിരി.

    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  19. ഇതിപ്പോള്‍ ആളുകളെ ഇതിനടിമയാക്കുന്ന പോലെ ആയല്ലോ.
    കൊള്ളാം. സുരുമിയുടെ തടവറയിലെ പരാക്രമങ്ങള്‍ ഇഷ്ടായി.
    വായന തുടരുന്നു.

    മറുപടിഇല്ലാതാക്കൂ